2011, ജൂൺ 30, വ്യാഴാഴ്‌ച

കേന്ദ്രമന്ത്രി വയലാര്‍ രവിയുടേയും പി.ടി തോമസ് എം.പിയുടേയും ഇടപെടല്‍ തുണയായി; ലണ്ടനില്‍ മരിച്ച യുവതിയുടെ കുഞ്ഞിന് പാസ്പോര്‍ട്ട് ലഭിച്ചു

ലണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച യുവതിയുടെ കുഞ്ഞിന് പാസ്പോര്‍ട്ട് ലഭിച്ചു. കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവി, ശ്രീ പി.ടി. തോമസ് എം.പി എന്നിവരുടെ ഇടപെടലാണ് സാങ്കേതിക തടസം ഒഴിവാക്കി ഒരു ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സഹായകരമായത്.


ജൂണ്‍ പതിനാറാം തീയതിയാണ് കോതമംഗലം കമ്പനിപ്പടി സ്വദേശി ഷാനുവിന്റെ ഭാര്യ ലിബി ടൂട്ടിങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വച്ച് സൈഹന്‍ എന്നു പേരിട്ട ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനിലൂടെ ആയിരുന്നു പ്രസവം. തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങിയ ലിബിയ്ക്ക് നേരിയ തോതില്‍ പനി അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ചയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആംബുലന്‍സെത്തി ലിബിയെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞുവെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച്ച വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്‌ച്ച ഉച്ചയോടെ ലിബി മരണത്തിന് കീഴടങ്ങുകയായിരുന്നു.


ലിബിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനിടെ അവരുടെ കുഞ്ഞ് സൈഹാന് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി എംബസിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ സാങ്കേതികമായ ചില തടസങ്ങള്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിന് പാസ്പോര്‍ട്ട് വേണമെങ്കില്‍ അമ്മയുടെ ഒപ്പോ വിരലടയാളമോ വേണമെന്നുള്ളതാണ് നിയമം. അമ്മ മരിച്ചു പോയതിനാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബസി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്. ഈ സാങ്കേതിക തടസ്സം മനസ്സിലായതോടെ ക്രോയിഡോണിലെ ഒ.ഐ.സി.സി നേതാവ് കെ.കെ മോഹന്‍ദാസ്, ഒ.ഐ.സി.സി യു.കെ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സം നീക്കിക്കിട്ടുന്നതിന് മന്ത്രിതല സഹായം അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു.


ചൊവ്വാഴ്‌ച്ച വൈകുന്നേരം തന്നെ ഫ്രാന്‍സിസ് വലിയപറമ്പില്‍ കോതമംഗലം ഉള്‍പ്പെടുന്ന ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ലോക്‌സഭാ അംഗം ശ്രീ. പി.ടി. തോമസ് എം.പിയുമായി ബന്ധപ്പെട്ട് ഈ വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഒപ്പം ഷാനു കൈമാറിയ ഷാനുവിന്റേയും ലിബിയുടേയും പാസ്പോര്‍ട്ട് ഡീറ്റെയില്‍സും കുഞ്ഞ് സൈഹാന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഇ-മെയിലില്‍ അയച്ച് നല്‍കി. തുടര്‍ന്ന് ഇന്നലെ (ബുധനാഴ്‌ച്ച) രാവിലെ തന്നെ പി.ടി തോമസ് എം.പി, കേന്ദ്രമന്ത്രി വയലാര്‍ രവിയ്ക്ക് കത്ത് നല്‍കുകയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം പ്രത്യേകം അറിയിക്കുകയും ചെയ്തു. പാസ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും അടിയന്തര ഫാക്സ് സന്ദേശം ഇന്ത്യന്‍ എംബസിയിലേയ്ക്ക് അയച്ചു. ഇതോടെ പാസ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് തന്നെ ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങി.


ഇതിനിടയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെങ്കില്‍ നൂറ് പൗണ്ട് അധികഫീസായി നല്‍കണമെന്ന് ഇന്നലെ ഉച്ചയോടെ എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ ഷാനുവിനോട് പറഞ്ഞത് വീണ്ടും ചില ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഷാനുവില്‍ നിന്നും ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് വലിയപറമ്പില്‍ ശ്രീ വയലാര്‍ രവിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മന്ത്രി തന്നെ നേരിട്ട് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറെ വിളിച്ച് എല്ലാ സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കി സാധാരണ നിരക്കില്‍ തന്നെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സൈഹാന്റെ പാസ്പോര്‍ട്ട് ഷാനു കൈപ്പറ്റി.

2011, ജൂൺ 29, ബുധനാഴ്‌ച

വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ്‌ എട്ട്‌ മാസമായി കമിഴ്‌ന്ന കിടപ്പില്‍

തൊടുപുഴ : കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ യുവാവ്‌ എട്ട്‌ മാസമായി കമിഴ്‌ന്ന കിടപ്പില്‍ തന്നെ. അപകടത്തില്‍ മലദ്വാരം സ്ഥാനത്ത്‌ നിന്ന്‌ വിട്ടുപോയാണ്‌ കുറുമ്പാലമറ്റം പുതുശ്ശേരില്‍ വര്‍ഗീസിന്റെ മകന്‍ വിന്‍സെന്റ്‌ വര്‍ഗീസിന്‌ (34) ഗുരുതരമായി പരിക്കേറ്റത്‌. 2010 നവംബര്‍ എട്ടിന്‌ പാലായിലെ മുത്തോലപുരത്ത്‌ വച്ചായിരുന്നു അപകടം.
കൂലിപ്പണിക്കാരനായ വിന്‍സെന്റ്‌ പാലായില്‍ കേബിള്‍ കുഴിയുടെ പണി നടത്തുമ്പോഴായിരുന്നു അപകടം. സഹപണിക്കാര്‍ക്ക്‌ ഭക്ഷണം വാങ്ങി തിരികെ പണിസ്ഥലത്തേക്ക്‌ മടങ്ങും വഴി ഏറ്റുമാനൂര്‍ ഭാഗത്ത്‌ നിന്നും വന്ന കെഎസ്‌ആര്‍ടിസി ബസ്‌ ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്ത്‌ ബൈക്കിനൊപ്പം മലര്‍ന്ന്‌ കുടുങ്ങിയ വിന്‍സെന്റിനെ 50 മീറ്ററോളം റോഡിലൂടെ ബസ്‌ നിരക്കിക്കൊണ്ടുപോയി. കാലിന്റെ എല്ലുകള്‍ ഒടിയുകയും മലദ്വാരം തകരുകയും ചെയ്‌തു.
കോട്ടയം മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ മൂന്ന്‌ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയനായ വിന്‍സെന്റിന്റെ വയര്‍ തുളച്ച്‌ താല്‍ക്കാലികമായി മലം നീക്കം ചെയ്യാന്‍ പ്രത്യേക ബാഗ്‌ ഘടിപ്പിച്ചിരിക്കുകയാണ്‌. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ രണ്ട്‌ ലക്ഷത്തോളം രൂപ ചിലവായി. തുടര്‍ന്ന്‌ വീട്ടില്‍ വന്നെങ്കിലും മുറിവ്‌ ഉണങ്ങാത്തത്‌ മൂലം മെയ്‌ 23 ന്‌ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടുകയായിരുന്നു. ഡോക്‌ടര്‍ ജോസിന്റെ നേതൃത്വത്തിലാണ്‌ മെഡിക്കല്‍ ടീമാണ്‌ വിന്‍സന്റിനെ ഇപ്പോള്‍ ചികിത്സിക്കുന്നത്‌. തുടയിലെ എല്ലുകള്‍ക്ക്‌ പൊട്ടലും തേയ്‌മാനവും ഉള്ളതുകൊണ്ടാണ്‌ മുറിവ്‌ ഉണങ്ങാന്‍ താമസമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. മുറിവ്‌ ഉണങ്ങികഴിഞ്ഞ്‌ രണ്ട്‌ മേജര്‍ ശസ്‌ത്രക്രിയകള്‍ കൂടി നടത്തിയാല്‍ മാത്രമേ മലദ്വാരം പൂര്‍വ്വ സ്ഥിതിയില്‍ സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ശസ്‌ത്രക്രിയയകള്‍ക്ക്‌ മാത്രം എട്ട്‌ ലക്ഷത്തോളം രൂപാ ചിലവ്‌ വരും. വണ്ടമറ്റത്ത്‌ രണ്ടര സെന്റ്‌ സ്ഥലത്തുള്ള കൊച്ചുവീട്ടിലാണ്‌ ഭാര്യ ടെസിയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആല്‍ഫിനും വില്‍ഫിനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്‌. വിന്‍സെന്റ്‌ കൂലിപ്പണി ചെയ്‌ത്‌ കിട്ടുന്ന വരുമാനം കൊണ്ട്‌ മാത്രമായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്‌. നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഉദാരമായ സഹായം കൊണ്ടാണ്‌ ഇതുവരെയുള്ള ആശുപത്രി ചിലവുകളും കുട്ടികളുടെ പഠനത്തിനുള്ള ചിലവുകളും നടന്നത്‌. എട്ട്‌ ലക്ഷം രൂപ ചിലവ്‌ വരുന്ന ശസ്‌ത്രക്രിയ നടത്താന്‍ ഈ നിര്‍ദ്ധന കുടുംബത്തിന്‌ സാധിക്കില്ല. കരുണയുള്ളവരുടെ സഹായം തേടുകയാണ്‌ ഈ കുടുംബം. തൊടുപുഴ എസ്‌ ബി റ്റിയില്‍ ഭാര്യ ടെസിയുടേയും വിന്‍സെന്റിന്റേയും പേരില്‍ 57069578242 നമ്പരായി അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌.

സി പി എമ്മുകാര്‍ക്ക്‌ ഭരണം ഇല്ലാതെ ജീവിക്കാന്‍ പറ്റുന്നില്ല ഏതെങ്കിലും വിദ്യാര്‍ത്ഥിയെ കൊലക്ക് കൊടുക്കും

കേരളത്തില്‍ ഭരണത്തിന്റെ സുഖം പഠിച്ച സി പി എമ്മുകാര്‍ക്ക്‌ ഇപ്പോള്‍ ഭരണം ഇല്ലാതെ ഒരു ദിവസം തള്ളി നിഇക്കാനാവാത്ത മാനസിക അവസ്ഥയായി .ഭരണത്തിന്റെ മറവില്‍ അനുഭവിച്ച സുകങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോല്‍ഇപ്പോള്‍ കുളിര് കയരുകയാനത്രേ ഈ ഉമ്മനും കൂട്ടരും അനുഭവിക്കാന്‍ പോകുന്ന സുകതെകുരിച്ചു ഓര്‍ക്കാനേവയ്യ .അതിനു കുട്ടി പട്ടാളത്തെ കല്ലും കവനിയും കൊടുത്തു വിട്ടിരിക്കുകയാണ് .സമരത്തിന്റെ മറവില്‍ കുറഞ്ഞത്‌ രണ്ടു കുട്ടികളെയെങ്കിലും രക്ത സാക്ഷികളക്കണം. അതിന്റെ പേരില്‍ കുറെ വാഹനങ്ങള്‍ കത്തിക്കാം .വേണ്ട ഒത്താശ ചെയ്യുന്നതിനു പോലീസിലും ഞമ്മളുടെആളുകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് .പോരാത്തതിനു മുണിറിന്റെ കൊനാത്തിലെ വിഷന്‍ ചാന്നാലും ഒപ്പമുണ്ട് .ഭരിക്കുകയും ചെയ്യണം ഭരിക്കുന്നവാന്റെ ആസനത്തില്‍ അടിക്കുകയും വേണം ഇതാണല്ലോ മുന്‍ ഉപ മുഖ്യന്റെ മകന്റെ ഉള്ളിലിരിപ്പ് .ഇവനൊക്കെ ഡീസന്റ് ആണെന്നാണല്ലോ മാലോകരെകൊന്ടു പറയിക്കുന്നത് .കലി കാലം എന്നല്ലാതെ എന്ത് പറയാന്‍ .

ഏഴാംക്ലാസുകാരിയുടെ എസ്എംഎസ് വരന്‍ നാല്‍പതുകാരന്‍; മലയാളികളെ തകര്‍ക്കുന്ന മൊബൈല്‍

ഏഴാംക്ലാസുകാരിയുടെ എസ്എംഎസ് വരന്‍ നാല്‍പതുകാരന്‍; മലയാളികളെ തകര്‍ക്കുന്ന മൊബൈല്‍



കൊച്ചി: 'ബോറടിക്കുന്നുവോ...? കൂട്ടൂകൂടാന്‍ സിക്‌സ് പായ്ക്ക് സുന്ദരക്കുട്ടനെ വേണോ...? അതോ അടിപൊളി കൂട്ടുകാരിയെ വേണോ...?കൊച്ചി നഗരത്തിലെ പ്രശസ്ത സ്വകാര്യസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണിലേക്കുവന്ന എസ്എംഎസ് സന്ദേശമാണിത്. എസ്എംഎസ് കണ്ട് ത്രില്ലടിച്ച പെണ്‍കുട്ടി, കൗതുകത്തോടെ താല്‍പര്യമുണ്ടെന്നു മറപടി അയച്ചു. പ്രായവും കാമുക സങ്കല്‍പ്പവും എന്താണെന്നു തിരക്കിക്കൊണ്ടുള്ള എസ്എംഎസുകളുടെ പെരുമഴയായിരുന്നു പിന്നീട്. എസ്എംഎസ് ലഹരി പതഞ്ഞപ്പോള്‍ വിദ്യാര്‍ഥിനി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി അയച്ചു. ഏതു നഗരത്തില്‍ താമസിക്കുന്ന സുന്ദരനെ വേണമെന്ന ചോദ്യമായിരുന്നു പിന്നീട്. പ്രായവും 'ടേസ്റ്റും മാച്ചിങ്ങാണോയെന്നുള്ള 'പൊരുത്തം നോക്കുന്ന നിമിഷങ്ങളായിരുന്നു അടുത്തത്.


കാശു കീറുന്നതൊന്നും വിദ്യാര്‍ഥിനി അറിയുന്നുണ്ടായിരുന്നില്ല. മാച്ചിങാണെന്നുള്ള മറുപടി വരാന്‍ വൈകുന്ന നിമിഷങ്ങള്‍ക്കിടെ, മറ്റു സുന്ദരന്‍മാരെക്കുറിച്ചള്ള വിവരണവും എസ്എംഎസുകളിലൂടെ പറന്നെത്തി. സസ്‌പെന്‍സിനൊടുവില്‍ 'പൊരുത്തമുണ്ടെന്ന മറുപടി ലഭിച്ചതോടെ വിദ്യാര്‍ഥിനിക്കു പെരുത്ത് സന്തോഷം. അജ്ഞാതനായ കൂട്ടകാരന്റെ മൊബൈല്‍ ഫോണ്‍ നമ്പരും വിലാസവും ബയോഡേറ്റയും എസ്എംഎസായി ഉടന്‍ എത്തിയതോടെ പെണ്‍കുട്ടിയുടെ മനസ്സില്‍ അജ്ഞാതനായ കാമുകനോടുള്ള പ്രണയം തളിരിട്ടു. അജ്ഞാതനായ പുതിയ കൂട്ടകാരനുമായി കടുത്ത പ്രണയത്തിലായ വിദ്യാര്‍ഥിനി വിട്ടുപിരിയാനാകാത്ത വിധം അടുത്തു. ഒളിച്ചോടാന്‍ തീരുമാനിച്ച് ഇരുവരും വീടുവിട്ടിറങ്ങി. വീട്ടിലെത്തുമ്പോള്‍ വൈബ്രേറ്റിങ് മോഡില്‍ മൊബൈല്‍ ഇട്ട ശേഷം വീട്ടുകാരെ പറ്റിച്ച പെണ്‍കുട്ടി, രാവേറെ ചെല്ലുമ്പോള്‍ അജ്ഞാത കാമുകനുമായി സല്ലപിക്കുകയായിരുന്നു.


നേരില്‍ കാണണമെന്ന് അജ്ഞാത കാമുകന്‍ അറിയിച്ചപ്പോള്‍ ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു വിദ്യാര്‍ഥിനി.പറഞ്ഞുറപ്പിച്ച സ്ഥലത്ത് പെണ്‍കുട്ടി എത്തി. കാത്തുനിന്ന 'കാമുക വേഷം കെട്ടി എത്തിയ നാല്‍പ്പതുകാരനെ കണ്ട് അന്തം വിട്ട പെണ്‍കുട്ടി സ്ഥലം കാലിയാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നുവത്രെ. പെണ്‍കുട്ടി അയച്ച അശ്ലീല സന്ദേശങ്ങള്‍ പുറത്താക്കുമെന്നു പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അപമാനം ഭയന്ന വിദ്യാര്‍ഥിനി വിവരം പൊലീസിനു കൈമാറിയതോടെ 'കാമുകനെ കയ്യോടെ പൊക്കി. തിരുവനന്തപുരത്തു പെയിന്റിങ് ജോലി ചെയ്യുന്നയാളാണു കാമുക വേഷം കെട്ടിയതെന്നു വ്യക്തമായി. സായുധ പൊലീസിന്റെ കൈക്കരുത്ത് നന്നായി അറിഞ്ഞ യുവാവിനു മൊബൈല്‍ ഫോണ്‍ കാണുന്നതു പോലും ഇപ്പോള്‍ പേടിയാണത്രെ!.


എറണാകുളം ജില്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയ്ക്കു പറ്റിയ അക്കിടി സ്വന്തം ജീവിതം പോലും തകര്‍ത്തു. മിസ്ഡ് കോളിലൂടെ മീശമുളയ്ക്കാത്ത പയ്യനുമായി അടുത്ത മുപ്പത്തിയാറുകാരിയാണു കഥാനായിക. എസ്എംഎസുകളും ഫോണ്‍കോളുകളും പറന്നപ്പോള്‍ ഭര്‍ത്താവിനെക്കാള്‍ അധ്യാപികയ്ക്ക് അടുപ്പം മീശമുളയ്ക്കാത്ത പയ്യനോടായി. ആരെയുമറിയിക്കാതെ ഗള്‍ഫില്‍നിന്ന് ഒരുനാള്‍ എത്തിയ ഭര്‍ത്താവ് സ്വന്തം വീടിനുമുന്നിലെത്തിയപ്പോള്‍ അടക്കിപ്പിടിച്ച സംസാരം കേട്ടു. എയര്‍ ഹോളിലൂടെ രംഗങ്ങള്‍ വ്യക്തമായി കണ്ട ഭര്‍ത്താവ് പയ്യനും ഭാര്യയ്ക്കും കനത്ത സമ്മാനം നല്‍കിയാണു യാത്രയാക്കിയത്. ഇരുവര്‍ക്കും നാട്ടുകാരുടെ കയ്യില്‍നിന്നു നാട്ടടിയും കിട്ടി.മൊബൈല്‍ ഫോണിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടത്തുന്നതിനു പകരം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഇരയാകുന്ന പെണ്‍കട്ടികളുടെ എണ്ണം ഓരോവര്‍ഷവും ഇരട്ടിക്കുകയാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.


കേരളത്തില്‍ അറിഞ്ഞും അറിയാതെയും അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മാനം പോകുമെന്നു ഭയന്ന് പലരും പരാതി നല്‍കാറില്ല. അഞ്ചാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി മുതല്‍ കോളജ് കുമാരിയും, അധ്യാപികയും സര്‍ക്കാര്‍ ജീവനക്കാരിയും വീട്ടമ്മയും വരെ മൊബൈലിന്റെ ചതിക്കുഴിയില്‍പ്പെട്ടിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുമ്പോള്‍ കസ്റ്റമര്‍മാരെ കയ്യിലെടുക്കാന്‍ ഇവര്‍ പുത്തന്‍ നമ്പരുകള്‍ ഇറക്കുകയാണ്. അറിഞ്ഞും അറിയാതെയും മൊബൈല്‍ കമ്പനിക്കാര്‍ ഒരുക്കുന്ന വലയില്‍പ്പെടുന്നവരുടെ കാര്യം കട്ടപ്പുക. മൊബൈലില്‍ പതിയിരിക്കുന്ന ചതിക്കുഴികളില്‍ എങ്ങനെയാണ് ഇരകളെ വീഴ്ത്തുക? തല വച്ചുകൊടുത്താല്‍ അറുത്തു മുറിച്ചു കടത്തിക്കൊണ്ടു പോകുന്ന സൂപ്പര്‍ നമ്പരുകളാണ് ചിലര്‍ പുറത്തെടുക്കുന്നത്. അടുത്തിടെ സമാനമായ മറ്റൊരു കേസില്‍ പത്തനംതിട്ട സ്വദേശി സലീഷ് പോലീസ് പിടിയിലായിരുന്നു.


300 ഓളം പെണ്‍കുട്ടികളെ ഇങ്ങനെ മൊബൈല്‍ ഫോണിലൂടെ അശ്ലീസന്ദേശം അയച്ചു കബളിപ്പിച്ചയാളായിരുന്നു സലീഷ്. ഇതിനിടെ ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഫോണിലൂടെ അന്വേഷിച്ചപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ പിടിക്കാനാണു സലീഷ് സൈബര്‍പൊലീസിനെ വെല്ലുവിളിച്ചത്. ശല്യം സഹിക്കാതെ പുരുഷന്‍മാര്‍ വിളിച്ചാലും ഭീഷണിപ്പെടുത്തലായിരുന്നു സലീഷിന്റെ പതിവത്രേ. പന്തളം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞതോടെ സലീഷിനെ അറസ്റ്റ് ചെയ്യാന്‍ പന്തളം പൊലീസിന്റെ സഹായം തേടി. നാലു പൊലീസുകാര്‍ മഫ്തിയില്‍ സലീഷിന്റെ വീട്ടുപരിസരത്തു തമ്പടിച്ചാണ് അറസ്റ്റ് ചെയ്തത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആറിനാണു സലീഷിനെതിരെ പരാതി നല്‍കിയത്.


പരാതി ലഭിച്ചപ്പോള്‍ തന്നെ സലീഷിനെ കുടുക്കാനുള്ള തന്ത്രം സൈബര്‍ പൊലീസ് മെനഞ്ഞു. ഇതിനായി പെണ്‍കുട്ടിയെക്കൊണ്ടു സലീഷ് ഉപയോഗിക്കുന്ന നമ്പരില്‍ വിളിപ്പിച്ചു. തന്നെ കാണണമെങ്കില്‍ മെഡിക്കല്‍ കോളജിലെ പരിശോധന ലാബില്‍ എത്താന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തുതന്നെ സലീഷ് എത്തി. ലാബില്‍ കയറി അന്വേഷിച്ചു. അങ്ങനെയൊരാള്‍ ഇല്ലെന്ന് അവിടുള്ളവര്‍ പറഞ്ഞതോടെ ലാബിനു പുറത്തിറങ്ങി പെണ്‍കുട്ടിയെ വിളിച്ചു ദേഷ്യപ്പെട്ടു. സലീഷിന്റെ നീക്കങ്ങളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലാബില്‍ അടുത്ത ദിവസം ജോലിക്കു കയറാന്‍ പോകുന്നതേ ഉള്ളൂവെന്നു പെണ്‍കുട്ടി സലീഷിനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഓര്‍ക്കുട്ടില്‍നിന്നു സലീഷിന്റെ ഫോട്ടോ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


എന്‍ജിനീയറിങ് പഠനം പാതി വഴി ഉപേക്ഷിച്ചയാളാണു സലീഷ്. തമിഴ്‌നാട്ടിലായിരുന്നു പഠനം. വെറുതെ നമ്പര്‍ ഡയല്‍ ചെയ്താണ് ഇരകളെ വീഴ്ത്തിയിരുന്നത്. പെണ്‍കുട്ടികളാണു ഫോണ്‍ എടുക്കുന്നതെങ്കില്‍ നിരന്തരം എസ്എംഎസ് അയച്ചും ഫോണ്‍ വിളിച്ചും തന്റെ വരുതിയിലാക്കും. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുമായിരുന്നെന്നും പൊലീസ് പറയുന്നു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകളുടെ മൊബൈലിലേക്ക് രണ്ടു മണിക്കൂറിനിടെ 30 എസ്എംഎസുകളാണ് സലീഷ് അയച്ചതെന്നു പൊലീസ് പറഞ്ഞു. എന്‍ജിനീയറെന്നാണു പരിചയപ്പെടുന്നവരോടു സലീഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്കെതിരെ പന്തളം സ്‌റ്റേഷനില്‍ ഉള്‍പ്പെടെ അനവധി പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സുഹൃത്തായിരുന്ന ഒരു പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ കയ്യില്‍നിന്നു കൈക്കലാക്കിയ സിം കാര്‍ഡില്‍നിന്ന് ആറുമാസത്തിനിടെ ഏഴായിരത്തിലധികം കോളുകളും 13,000ല്‍പരം എസ്എംഎസുകളുമാണ് സലീഷ് അയച്ചിരിക്കുന്നത്.

പി. ജെ ജോസഫിന്റെ പിറന്നാള്‍ ആഘോഷം

2011, ജൂൺ 27, തിങ്കളാഴ്‌ച

ബുധനാഴ്ചത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു


തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യബസ്സുകള്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 29ന് നടത്താനിരുന്ന സൂചനാപണിമുടക്ക് ഉപേക്ഷിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് ഉപേക്ഷിച്ചത്. ജൂലായ് 15 വരെ സര്‍ക്കാരിന് സമയം നല്‍കണമെന്നും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്നും മന്ത്രി അറിയിച്ചു. ജൂലായ് 15 ന് വീണ്ടും യോഗം ചേരും.

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ - ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

മദ്യപിക്കാന്‍ ഭാര്യയെ 15000 രൂപയ്ക്ക് ഭര്‍ത്താവ് വിറ്റു; മലയാളിയുടെ മദ്യസംസ്ക്കാരത്തിന്റെ ദുരന്തം

കാസര്‍കോട്: മദ്യത്തില്‍ മുങ്ങിത്താഴുന്ന മലയാളിയുടെ ദുരന്തകഥയില്‍ ഇതാ മറ്റൊന്നുകൂടി. മദ്യപിക്കാന്‍ പണം തികയാതെ വന്നതോടെ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രസാദ് ഭാര്യയെ 15000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കരിന്തളം കോയിത്തട്ടവരയിലെ പ്രസാദ് ആണ് സുഹൃത്ത് മനോജിന് ഭാര്യയെ കൈമാറിയതായി പൊലീസില്‍ പരാതി ലഭിച്ചത്. സംഭവത്തില്‍ പ്രസാദിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദിന്റെയും സുഹൃത്തും മണല്‍വ്യാപാരിയുമായ മനോജിന്റെയും പീഡനംമൂലം പൊറുതിമുട്ടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ 24കാരിയായ യുവതിയും മൂന്നു വയസ്സുകാരി മകളും അയല്‍വാസിയായ സ്ത്രീയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്.


നാലുവര്‍ഷം മുമ്പാണ് നീലേശ്വരം ചോയ്യംകോട് സ്വദേശിനിയായ യുവതിയെ കരിന്തളത്തെ ടാപ്പിങ് തൊഴിലാളിയായ പ്രസാദ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ ഭര്‍തൃവീട്ടില്‍ പീഡനം തുടങ്ങിയതായി യുവതി പരാതിയില്‍ പറയുന്നു. സ്ഥിരമായി മദ്യപിച്ചുവരാറുള്ള പ്രസാദ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. മദ്യപിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടിയാണ് പ്രസാദ് വീട്ടിലെത്തിയിരുന്നത്. ഇവരും യുവതിയെ പീഡിപ്പിക്കാറുണ്ടത്രെ. മനോജില്‍നിന്ന് 15,000 രൂപ വാങ്ങി പ്രസാദ് ഭാര്യയെ കൈമാറുകയായിരുന്നുവത്രേ. മനോജ് ബലാത്സംഗം ചെയ്തതായി പറഞ്ഞ് യുവതി നാലുതവണ പരാതി നല്‍കിയെങ്കിലും നീലേശ്വരംപൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുമായി ചെന്നപ്പോള്‍ നീലേശ്വരം സി.ഐയും മറ്റു പൊലീസുകാരും വളരെ മോശമായി ചോദ്യങ്ങള്‍ ചോദിച്ച് ആക്ഷേപിച്ചുവെന്നും യുവതി പറഞ്ഞു.


തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ ഹരജിയില്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാംപ്രതി മനോജിനെയും രണ്ടാംപ്രതി പ്രസാദിനെയും ഉടന്‍ അറസ്റ്റു ചെയ്യാന്‍ രണ്ടുമാസം മുമ്പ് നീലേശ്വരം പൊലീസിനോട് ഉത്തരവിട്ടെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്ന് യുവതി ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ജോസി ചെറിയാനെ നേരില്‍കണ്ട് തന്റെ അവസ്ഥ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നിര്‍ദേശപ്രകാരം നീലേശ്വരം പൊലീസ് രണ്ടാംപ്രതിയായ ഭര്‍ത്താവ് പ്രസാദിനെ ഒരാഴ്ച മുമ്പാണ് അറസ്റ്റു ചെയ്തത്. പ്രസാദിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രസാദ് ജയിലിലായതിനുശേഷം ചോയ്യംകോട്ടെ തന്റെ വീടിനുനേരെ മനോജും സംഘവും അക്രമം നടത്തുകയാണെന്ന് യുവതി പറഞ്ഞു. നിരവധി തവണ വീടിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.


ഒന്നാം പ്രതിയായ മനോജിനെ നീലേശ്വരം സി.ഐ സംരക്ഷിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.കൂലിവേല ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ മാനഹാനി ഭയന്ന് എല്ലാം പുറത്തുപറയാന്‍ മടിക്കുകയാണ്. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും മനോജ് ഒളിവിലാണെന്നും ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു. മദ്യപ കേരളം മുന്നോട്ട്' എന്നാണ് സമീപകാലത്തെ കേരളത്തിലെ മദ്യവില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. മില്ലികളില്‍ തുടങ്ങി കുപ്പികള്‍ പോരാത്ത അവസ്ഥയിലെത്തിക്കുന്ന ലഹരിഭ്രാന്ത്. ഓണവും ക്രിസ്മസും പുതുവത്സരവുമൊക്കെ മലയാളി ഇന്ന് ആഘോഷിക്കുന്നത് മദ്യലഹരിയിലാണ്.


കഴിഞ്ഞ ഓണത്തലേന്ന് മലയാളി മദ്യവില്‍പനശാലയില്‍ ചെലവിട്ടത് 30 കോടി രൂപ! ഇത് ഓണത്തിന്റെ കണക്കാണെങ്കില്‍ ക്രിസ്തുമസിന്റെ തലേന്ന് വിറ്റഴിച്ചത് 28 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തലേന്നാകട്ടെ 34.13 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത് അതായത്, ആഘോഷമേതായാലും മദ്യപാനം നടക്കണം! ഈ കണക്കുകളെല്ലാം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ! ഇതിനൊക്കെ പുറമെ കേരളത്തിലുള്ള 750 ഓളം ബാറുകളില്‍ നിന്നുള്ള മദ്യവും മലയാളികള്‍ തന്നെയാണ് കുടിക്കുന്നത്. പിന്നെ വ്യാജന്‍, കള്ളില്‍ മായം ചേര്‍ക്കുന്ന സ്പിരിറ്റ് അങ്ങനെ മറ്റൊരു വഴിക്കൂടെയും നമ്മള്‍ മദ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അതൊക്കെ പോരാഞ്ഞ്, 'നല്ല സാധനം കഴിക്കണമെങ്കില്‍ പട്ടാളം വേണം' എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന എത്രയോ മലയാളികളുണ്ട്! ഉത്സവവും വിശേഷവുമൊന്നും കണക്കാക്കാതെ വിമുക്തഭടന്മാരുടെ ക്വോട്ടാ കാത്ത് കഴിയുന്ന വലിയൊരു മദ്യപ വിഭാഗത്തെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.


അതായത്, മുമ്പ് വല്ലപ്പോഴും മാത്രം, അതും ഒതുക്കത്തില്‍ അല്‍പ്പം മദ്യം അകത്താക്കിയിരുന്ന മലയാളിക്ക് മദ്യത്തോടുള്ള സമീപനമേ മാറിപ്പോയി. എന്തിനേറെ, സിനിമയിലെ മദ്യപാനം വില്ലന്‍മാരുടെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നായകന്‍ ഫുള്‍ടൈം മദ്യപാനിയായി മദ്യക്കുപ്പിയെ വാഴ്ത്തുന്നത് നാം മോഹന്‍ലാല്‍ നായകനായ ഹലോ, ചോട്ടാമുംബൈ എന്നീ സിനിമകളില്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളുടെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് പോലും മദ്യം അവിഭാജ്യ ഘടകമാണ്. പരസ്യമായി ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്ന അപൂര്‍വമാളുകള്‍ക്ക് കുട്ടികളില്‍ നിന്നല്ല വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും അവയുടെ രാഷ്ട്രീയ ശാഖകളില്‍ നിന്നും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വെല്ലുവിളി നല്‍കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ മിനക്കെടേണ്ടി വരികയുമില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന മറ്റാളുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ.


മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ. കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക സമൂഹത്തിലെ മദ്യ മാന്യത ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമില്ല. അതായത്, ഒരു കുപ്പി മദ്യത്തിന് 200 ശതമാനത്തോളം വില്‍പ്പന നികുതിയാണ് നല്‍കേണ്ടി വരുന്നത്. ബിവറേജസ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന റമ്മിന് യഥാര്‍ത്ഥത്തില്‍ 1820 രൂപ വരെയാണ് ചെലവാകുന്നത്. റമ്മിലെ ശരാശരി മുന്തിയ ഇനത്തിന് 300 രൂപയും ഏറ്റവും കൂടിയ ഇനത്തിന് 800 രൂപയുമാണ് സര്‍ക്കാര്‍ വില. ഒരു കുപ്പി ബ്രാന്‍ഡി നിര്‍മ്മിക്കാ!ന്‍ ശരാശരി 35 രൂപ മാത്രം ചെലവിടുമ്പോള്‍ ഇതിന്‍ മദ്യപാനി നല്‍കേണ്ടി വരുന്നത് 750 രൂപ വരെയാണ്. വിസ്‌കി ഒരു കുപ്പി നിര്‍മ്മിക്കാന്‍ ശരാശരി 40 രൂപ മാത്രമാണ് ചെലവ്. ഇത് മദ്യപിക്കുന്നവരുടെ കൈകളില്‍ എത്തുമ്പോള്‍ 1500 രൂപ വരെ ചെലവാകും.


അതായത്, കേരളത്തിലെ മദ്യപാന ശീലം ക്രിമിനല്‍ വാസന കൂട്ടുകയും സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കുകയും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്താലും സര്‍ക്കാരിന് വിഷമിക്കേണ്ടതില്ല. ഓരോ മദ്യക്കുപ്പിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താ!റാവാ മദ്യാസക്തി കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണെന്ന് ഇതിലും വലിയ ഉദാഹരണം മറ്റെവിടെക്കിട്ടും. വില്‍ക്കുന്ന മദ്യത്തിന്റെ അളവു നോക്കിയാല്‍ കേരളത്തിലെ ഭൂരിപക്ഷം യുവാക്കളും മദ്യപാനികളാണെന്ന് കണക്കാക്കേണ്ടിവരും. ഇന്ത്യന്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സസ് എന്ന സംഘടന മൂന്നു വര്‍ഷത്തെ ശ്രമഫലമായി കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നവയാണ്. മുമ്പ് ഇന്ത്യയില്‍ 300ല്‍ ഒരാളാണ് മദ്യം കഴിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 20ല്‍ ഒന്നായി ഉയര്‍ന്നു. മദ്യപിച്ചു തുടങ്ങുന്ന പ്രായം മുമ്പ് 28 ആയിരുന്നെങ്കില്‍ ഇപ്പോഴത് 14 ആയി കുറഞ്ഞെന്നും അറ്റ്‌ലസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


കേരളത്തിലെ മദ്യപാനികളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് 21നും 40നും ഇടയ്ക്കുള്ള പ്രായമുള്ളവരാണ്. റോഡപകടം, ആത്മഹത്യ, അക്രമം, കൊലപാതകം, സ്ത്രീപീഡനം തുടങ്ങിയവ 70 ശതമാനവും മദ്യപാനം നിമിത്തമാണ്. മദ്യപാനം സൃഷ്ടിക്കുന്ന കുടുംബകലഹങ്ങള്‍ക്കും പീഡനങ്ങളും കയ്യുംകണക്കുമില്ല. കേരളത്തില്‍ ബിവറേജ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യ ചില്ലറവില്പന കേന്ദ്രങ്ങള്‍ നാടുനീളെ ഉണ്ടായതോടെ ആര്‍ക്കും എവിടെയും എപ്പോഴും മദ്യം സുലഭമായി ലഭിക്കുമെന്നായി. മദ്യവില്പനകേന്ദ്രങ്ങളില്‍ പോയി ക്യൂ നിന്ന് വാങ്ങി വീടുകളിലും തട്ടുകടകളിലും ഇരുന്ന് മദ്യപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അരിക്ക് തീവിലയായിട്ടും മദ്യഷാപ്പുകളിലെ കച്ചവടം കഴിഞ്ഞവര്‍ഷത്തെക്കാള്‍ 17 ശതമാനം വര്‍ദ്ധനവാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. മദ്യപാനികളുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും ദുരിതവും സര്‍ക്കാരിന് ഒരു പ്രശ്‌നമേ അല്ല. ഒരു ജനതയുടെ സര്‍വനാശമാണ് മദ്യപാനമെന്ന ദുഷ്പ്രവൃത്തിയിലൂടെ ഉണ്ടാകുന്നത്.


ഖജനാവ് തടിച്ചുകൊഴുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ഒരു ജനതയുടെ ആരോഗ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭാരതഭരണഘടനയുടെ 47ാം അനുച്ഛേദത്തില്‍ രാഷ്ട്രനയത്തിന്റെ നിര്‍ദ്ദേശകതത്വങ്ങളിലൊന്നായി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ''രാഷ്ട്രം അതിലെ ജനങ്ങളുടെ ആഹാരത്തിന്റെ നിലവാരവും ജീവിതത്തോളം ഉയര്‍ത്തുന്നതും, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നത് അതിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍പ്പെടുന്നവയായി പരിഗണിക്കേണ്ടതും പ്രത്യേകിച്ചും ഔഷധീയാവശ്യങ്ങള്‍ക്കല്ലാതെ ലഹരിപിടിപ്പിക്കുന്ന പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപഭോഗത്തിന്റെ നിരോധനം നടപ്പില്‍ കൊണ്ടുവരാന്‍ യത്‌നിക്കേണ്ടതും ആകുന്നു'. ഭാരതപൗരന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും പുരോഗതിക്കുമായി എന്തെല്ലാം ഉള്‍ക്കൊള്ളണം, എന്തെല്ലാം പുറന്തള്ളണം എന്ന് അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഭാരതത്തിലെ ഭരണതന്ത്രജ്ഞന്മാര്‍ കണ്ടിരുന്നു! എന്നാല്‍ ഫലമോ, ജനങ്ങളുടെ ജീവിത തോത് ഉയര്‍ത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പകരം, ജനങ്ങളെ മദ്യത്തില്‍ മുക്കി മുഴുക്കുടിയന്മാരാക്കി നശിപ്പിച്ചുകൊല്ലുന്നു.


ഭരണഘടയുടെ 47ാം വകുപ്പിന്റെ പിന്‍ബലത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താവുന്നതാണ്. മദ്യവില്പന ഭരണഘടനാലംഘനമല്ലേ? ഭരണഘടനാലംഘനം നടത്തുന്ന സര്‍ക്കാരുകളെ പിരിച്ചുവിടാനിവിടെ എന്തുകൊണ്ടു കഴിയുന്നില്ല? രാഷ്ട്രീയ സമവാക്യമുണ്ടാകേണ്ടത് ഇവിടെയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ പ്രായേണ മദ്യപാനശീലം ഇല്ലാത്തവരായിരുന്നുവെന്നും മദ്യത്തില്‍ നിന്നു കിട്ടുന്ന നികുതി ലക്ഷ്യമാക്കി ബ്രിട്ടീഷ് ഭരണകൂടം എത്രയോ വര്‍ഷങ്ങളോളം നിരന്തരമായി മദ്യവില്പനയും മദ്യപാനവും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഈ നാട്ടില്‍ ഈ ശീലം വേരുറച്ചതെന്നും സര്‍ക്കാര്‍ രേഖകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1930ല്‍ അമേരിക്കക്കാരനായ ജെ.ടി. സണ്‍സര്‍ലന്റ് ''ഇന്ത്യ ഇന്‍ബോജജ് ഹെര്‍ റൈറ്റ് ടൂ ഫ്രീഡം' എന്ന പുസ്തകത്തില്‍ പറയുന്നതായി എന്‍.വി. കൃഷ്ണവാര്യര്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ ഈ ഗ്രന്ഥം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മദ്യപാനം മൂലം ഇന്ത്യാക്കാരുടെ ഇടയില്‍ ഉണ്ടായ സാമ്പത്തികവും സാമൂഹികവും ധാര്‍മ്മികവും ആരോഗ്യപരവുമായ അധഃപതനത്തെ ഈ ഗ്രന്ഥം വരച്ചുകാട്ടിയിരുന്നു.


പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൊറാര്‍ജി ദേശായ്, രാജാജി തുടങ്ങിയ മഹാന്മാര്‍ മദ്യവര്‍ജ്ജനത്തിന് മുന്‍കൈയെടുത്തിരുന്നതാണ്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം പോലുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസികളിലും ഹൈക്കമ്മീഷണറേറ്റുകളിലെയും ചടങ്ങുകള്‍ക്ക് മദ്യസല്‍ക്കാരം വേണ്ടെന്ന് നെഹ്‌റുജി നിര്‍ദ്ദേശിച്ചിരുന്നു. മൊറാര്‍ജി ദേശായിയുടെ ഭരണകാലത്താണ് വിശേഷ ദിവസങ്ങളിലും ശമ്പള ദിവസങ്ങളിലും മദ്യവില്പന നടത്തരുതെന്ന് തീരുമാനിച്ചത്. ഭരണഘടനയുടെ 47ാം വകുപ്പിന്റെ പിന്‍ബലത്തിലായിരുന്നു മൊറാര്‍ജി ഇങ്ങനെ ചെയ്തത്. മദ്യവര്‍ജ്ജനത്തിനായി കേന്ദ്രഗവണ്മെന്റ് രൂപീകരിച്ച ഒരു കമ്മറ്റി ഉണ്ടായിരുന്നു – സെന്‍ട്രല്‍ പ്രൊഹിബിഷന്‍ കമ്മറ്റി ഇപ്പോള്‍ ആ കമ്മറ്റി നിലവിലുള്ളതായി കേട്ടുകേള്‍വിപോലുമില്ല. ഭരണഘടനയുടെ 47ാം വകുപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത കമ്മറ്റി പുനഃസംഘടിപ്പിച്ച് പ്രാവര്‍ത്തികമാക്കണം.


മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലേ മുതല്‍ അവബോധം സൃഷ്ടിക്കണം. വിദ്യാലയങ്ങളില്‍ മദ്യവര്‍ജന പ്രചാരണ ക്ലബ്ബുകള്‍ രൂപവല്‍ക്കരിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അംഗങ്ങളായി ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണം. വരുംതലമുറയെ എങ്കിലും മദ്യാസക്തിയില്‍ നിന്നു വിമുക്തരാക്കണം. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറഞ്ഞത് 21 ആയി ഉയര്‍ത്തി നിയമമുണ്ടാക്കണം. ഘട്ടംഘട്ടമായി നാടുനീളെയുള്ള മദ്യ ചില്ലറവില്പനശാലകളുടെയും ബാറുകളുടെയും എണ്ണം കുറയ്ക്കണം. കൈയെത്തുംദൂരത്ത് കിട്ടുമ്പോഴാണ് കുടിയ്ക്കാനുള്ള പ്രേരണയുണ്ടാകുന്നത്. ഭാര്യയെ വിറ്റ പ്രസാദിനും പ്രേരണ ലഭിച്ചത് കൈയെത്തുംദൂരത്ത് ലഭിച്ച മദ്യമായിരിക്കണം.

2011, ജൂൺ 25, ശനിയാഴ്‌ച

പവര്‍ ഹൗസിലെ പൊട്ടിത്തെറി; പൊള്ളലേറ്റ എഞ്ചിനീയര്‍ മരണമടഞ്ഞു.


തൊടുപുഴ : മൂലമറ്റം പവ്വര്‍ ഹൗസിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ്‌ എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ മെറിന്‍ ഐസക്ക്‌ (27) നിര്യാതയായി.പൂമാല സി എസ്‌ ഐ പള്ളിയിലെ സഭാ ശുശ്രൂഷകന്‍ റ്റി ജെ ഐസക്കിന്റെ മകളാണ്‌.തിരുവനന്തപുരം എസ്‌ ബി റ്റി യിലെ പ്രൊബേഷനറി ഓഫീസര്‍ റോയിയാണ്‌ ഭര്‍ത്താവാണ്‌.മാതാവ്‌:മേരി ഐസക്ക്‌.സഹോദരി: ഗ്രീഷ്‌മ ഐസക്ക്‌. മെറിന്‍ ഐസകിന്റെ മൃതദേഹം ഇന്നലെ രാത്രിയില്‍ പൂമാലയിലെ വസതിയില്‍ കൊണ്ടുവന്നു. ഇന്ന്‌ മൂലമറ്റത്ത്‌ പവര്‍ ഹൗസില്‍ പൊതുദര്‍ശനത്തിന്‌ വെക്കും. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ വാളകം സിഎസ്‌ഐ പള്ളിയില്‍ സംസ്‌കാരം നടത്തും.
ഒരു വര്‍ഷം മുമ്പാണു മെറിനു വൈദ്യുതി ബോര്‍ഡില്‍ ജോലി ലഭിച്ചത്‌. രണ്ടു മാസം മുമ്പായിരുന്നു വിവാഹം.? കഴിഞ്ഞ തിങ്കളാഴ്‌ചയാണു മൂലമറ്റം പവര്‍ ഹൗസില്‍ സ്‌ഫോടനം ഉണ്ടായത്‌. പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിനോട്‌ ചേര്‍ന്നുള്ള 11 കെ വി വൈദ്യുതി പാനല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.. അറ്റകുറ്റപണികള്‍ക്കു ശേഷം പരീക്ഷണാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടെയാണ്‌ ഇരുവര്‍ക്കും പരുക്കേറ്റത്‌.85 ശതമാനത്തോളം പൊള്ളറ്റേ നിലയിലാണ്‌ മെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. ബേണ്‍സ്‌ ഐ. സിയുവില്‍ ഗുരുതരാവസ്ഥയിലായിരുന്നു മെറിന്‍ കഴിഞ്ഞിരുന്നത്‌. സബ്‌ എഞ്ചിനീയര്‍ ഇഞ്ചമൂല വെള്ളാരൂര്‍ ജലജ മന്ദിരത്തില്‍ കെ.എസ്‌.പ്രഭ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്‌പത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്‌. ആറ്‌ ജനറേറ്ററുകളുള്ള പവര്‍ഹൗസിലെ അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലിലാണ്‌ തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്‌.

വചനവേദിയില്‍ നിന്നും റാങ്കിന്റെ പൊന്‍തിളക്കവുമായി മിനു






തൊടുപുഴ: വചനവേദിയില്‍നിന്നും റാങ്കിന്റെ പൊന്‍തിളക്കവുമായി മിനു. എംജി യൂണിവഴ്‌സിറ്റി ബിഎസ്‌്‌സി മാത്‌്‌സില്‍ ഒന്നാം റാങ്ക്‌ നേടിയ ന്യൂമാന്‍ കോളജ്‌ വിദ്യാര്‍ഥിനി മിനു മേരി ജോ ജീവിതത്തിലെ കൂടുതല്‍ സമയവും വചനശുശ്രൂഷാവേദിയിലാണ്‌. ചേച്ചിയുടെ ഭര്‍ത്താവും മികച്ച വചനപ്രഘോഷകനുമായ സന്തോഷ്‌ കരിമത്രയോടൊപ്പം ശുശ്രൂഷ ചെയ്‌തുവരുന്നതിനിടയിലാണ്‌ റാങ്ക്‌ ലഭിച്ച വിവരം മിനു അറിയുന്നത്‌. ദൈവകൃപകൊണ്ടുമാത്രമാണ്‌ റാങ്ക്‌ ലഭിച്ചതെന്നു മിനു പറഞ്ഞു. വചനപ്രഘോഷണവേദിയില്‍നിന്നാണ്‌ പരീക്ഷയെഴുതാന്‍ പോയത്‌. ബിഎസ്‌്‌സി രണ്ടാംവര്‍ഷ പരീക്ഷയില്‍ മികച്ച മാര്‍ക്ക്‌ ലഭിച്ചതിനാല്‍ റാങ്ക്‌ പ്രതീക്ഷയുണ്ടായിരുന്നു. കാഞ്ഞാര്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ ക്ലര്‍ക്കായ നെടിയശാല പാലംകുന്നേല്‍ മാത്യുവിന്റേയും ന്യൂമാന്‍ കോളജ്‌ മാത്തമാറ്റിക്‌സ്‌ വിഭാഗം ലക്‌്‌ചറര്‍ റാണി ജോണിന്റേയും രണ്‌ടാമത്തെ മകളാണ്‌ മിനു. റാങ്ക്‌ നേടിയ മിനുവിനെ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. ടി.എം. ജോസഫ്‌, ബര്‍സാര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌ എന്നിവര്‍ അനുമോദിച്ചു. കഠിനാധ്വാനത്തിന്റെയും ദൈവാശ്രയബോധത്തിന്റെയും ഉത്തമ മാതൃകയായ മിനു മേരിയുടെ വിജയം കോളേജ്‌ സമൂഹത്തിനാകെ അഭിമാനം പകര്‍ന്നിരിക്കുകയാണെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ. ടിഎം ജോസഫ്‌ പറഞ്ഞു. മാത്തമാറ്റിക്‌സ്‌ ഡിപ്പാര്‍ട്ടുമെന്റിന്‌ ഇത്‌ തുടര്‍ച്ചയായ മൂന്നാമത്തെ നേട്ടമാണ്‌. കഴിഞ്ഞ വര്‍ഷങ്ങളിലും റാങ്കുകള്‍ ഗണിത ശാസ്‌ത്ര വിദ്യാര്‍ത്ഥികളെ തേടിയെത്തിയിരുന്നു.

2011, ജൂൺ 24, വെള്ളിയാഴ്‌ച

ജോസഫ്‌ ആര്പതനത്നിര്യാതനായി

കരിമണ്ണൂര്‍ ആര്പ്പതാനത് യെ ജെ ജോസഫ്‌ നിര്യാതനായി തോമ്മന്കുത് എല്‍ പി സ്കൂള്‍ മുന്‍ ഹെട്മാസ്ടരാന് .സംസ്ക്കാരം ശനിയശ്ച്ച അരിക്കുഴ പള്ളിയില്‍ .

മണിയുടെ 'ജഡത്തിന്‌' ഒരു രാത്രി പോലീസ്‌ കാവല്‍; മോര്‍ച്ചറിയിലേക്കു കൊണ്ടുപോകവേ നിലവിളിച്ചു

പറവൂര്‍:കാലുതെന്നി കുളിമുറിയില്‍ വീണ റിട്ടയേര്‍ഡ്‌ അധ്യാപികയെ 'പരേതയാക്കി' പോലീസ്‌ കാവല്‍നിന്നത്‌ ഒരു രാത്രി. പിറ്റേന്നു മോര്‍ച്ചറിയിലേക്കു മാറ്റാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെ അനങ്ങിയ 'മൃതദേഹം' കണ്ട്‌ അമ്പരന്ന പോലീസ്‌ ഇവരെ ആശുപത്രിയിലെത്തിച്ചു തടിതപ്പി.

സംസ്‌കാരത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ബന്ധുക്കളും അന്തംവിട്ടു. കുളിമുറിയില്‍നിന്നുള്ള ദുര്‍ഗന്ധം മണത്തു മരണം 'സ്‌ഥിരീകരിച്ച' പോലീസ്‌നടപടി പ്രതിഷേധത്തിനിടയാക്കി. പറവൂര്‍ കിഴക്കേപ്രം പൂശാരിപ്പടിക്കു സമീപം താമസിക്കുന്ന ആനയാട്ട്‌ മണി(65) ക്കാണ്‌ 'മരിപ്പിച്ചെങ്കിലും' ജീവിതത്തിലേക്കു മടങ്ങാന്‍ ഭാഗ്യമുണ്ടായത്‌.

മണി വീട്ടില്‍ തനിച്ചായിരുന്നു താമസം. കുളിമുറിയിലെ വീഴ്‌ചയില്‍ തലയ്‌ക്കു ക്ഷതമേറ്റ്‌ അബോധാവസ്‌ഥയിലായി. മണി കുളിമുറിയില്‍ വീണുകിടക്കുന്നുവെന്ന വിവരം ബുധനാഴ്‌ച രാത്രി എട്ടരയോടെ അയല്‍വാസിയാണ്‌ പറവൂര്‍ പോലീസിനെ അറിയിച്ചത്‌. ഫോണില്‍ വിളിച്ചിട്ടു പ്രതികരണം ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന്‌ അയല്‍വാസി അന്വേഷിച്ചപ്പോഴാണു മണി പൂട്ടിക്കിടന്ന വീടിനകത്തു കുളിമുറിയിലുണ്ടെന്നറിഞ്ഞതും പോലീസില്‍ വിളിച്ചറിയിച്ചതും.

തുടര്‍ന്ന്‌ പറവൂര്‍ എസ്‌.ഐ. രണ്ടു പോലീസുകാരെ വീട്ടിലേക്കു പറഞ്ഞയച്ചു. കുളിമുറിക്കു പുറത്തു നടത്തിയ 'പ്രാഥമിക അന്വേഷണ'ത്തില്‍ വീട്ടമ്മ മരിച്ചതായി ഈ പോലീസുകാര്‍ വിധിയെഴുതി. കുളിമുറിയില്‍നിന്നു ചെറിയതോതില്‍ ദുര്‍ഗന്ധം വന്നതോടെ ഇവര്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്‌തു. കുളിമുറിക്ക്‌ അകത്തുകയറി പരിശോധിക്കാന്‍ മെനക്കെട്ടില്ല. 'മരണവാര്‍ത്ത' എസ്‌.ഐയെ അറിയിച്ചപ്പോള്‍ മൃതദേഹത്തിനു രാത്രി കാവല്‍ നില്‍ക്കാനായിരുന്നു നിര്‍ദേശം.

വീട്ടമ്മയുടെ 'മരണം' കൊലപാതകമോ അതോ വീഴ്‌ചയില്‍ ഉണ്ടായതോ എന്ന കാര്യത്തില്‍ മാത്രമേ പോലീസിനു സംശയമുണ്ടായിരുന്നുള്ളൂ. വേറേ വീട്ടില്‍ താമസിക്കുന്ന മൂത്തമകന്‍ അനീഷിനെ രാത്രിതന്നെ വിളിച്ചുവരുത്തിയെങ്കിലും കുളിമുറിയിലേക്കു കടക്കാന്‍ അനുവദിച്ചില്ല. കൊലപാതകമാണെങ്കില്‍ തെളിവു നശിക്കാതെ സംരക്ഷിക്കാനായിരുന്നു ഇത്‌. ഇതോടെ നീണ്ടൂരിലുള്ള വീട്ടുവളപ്പില്‍ സംസ്‌കാരത്തിന്‌

ഒരുക്കങ്ങള്‍ തുടങ്ങി. മറ്റു ബന്ധുക്കളേയും വിവരമറിയിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ 'മൃതദേഹം' താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റാനായി ആംബുലന്‍സുമായി എത്തിയപ്പോഴാണ്‌ മണിക്കു ജീവനുണ്ടെന്നു പോലീസുകാര്‍ കണ്ടെത്തിയത്‌. സ്‌ട്രെച്ചറിലേക്കു കയറ്റിയപ്പോള്‍ നിലവിളിച്ച മണി വെള്ളം ചോദിച്ചതോടെ കൂടിനിന്നവരും അമ്പരന്നു.

താലൂക്ക്‌ ആശുപത്രിയില്‍ സ്‌കാനിംഗും മറ്റു പരിശോധനകളും നടത്തി. കാലിന്റെ പരുക്കു ഗുരുതരമല്ലെങ്കിലും തലയ്‌ക്കു ക്ഷതമേറ്റിട്ടുണ്ട്‌. പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്‌ധചികിത്സ നല്‍കി. ഭര്‍ത്താവുമായി രസക്കേടായതിനാല്‍ അഞ്ചു വര്‍ഷമായി മണി തനിച്ചാണു താമസം. രണ്ടു മക്കളും വേറേയാണു താമസിക്കുന്നത്‌. 'മരണവിവരം' അറിഞ്ഞ്‌ മകന്‍ രാത്രിയും മകള്‍ ഇന്നലെ രാവിലെയും എത്തി. വീട്ടമ്മ മരിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു.

2011, ജൂൺ 23, വ്യാഴാഴ്‌ച

തൊടുപുഴയിലെ വ്യാപാരിയായ കാമുകന് മുണ്ടക്കയത് തല്ലു കിട്ടി


തൊടുപുഴയിലെ വ്യാപാരിയായ കാമുകന് മുണ്ടക്കയത് തല്ലു കിട്ടി .കൊടുത്തത് ഭര്‍ത്താവും നാട്ടുകാരും

രെമേഷ് പ്രസിഡന്റ്‌ ഷെരിഫ് സെക്രട്ടറി



തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായി ആര്‍ രെമെഷും സെക്രെടരിയായി സി കെ അബ്ദുല്ശേരിഫും തെരഞ്ഞെടുക്കപ്പെട്ടു

സദീസന്നായര്‍ പ്രസിഡന്റ്‌ സ്ടീഫെന്‍ അരീക്കര സെക്രട്ടറി



കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ഘടകം പ്രസിഡന്റായി മാതൃഭൂമിയിലെ എസ ഡിസടീസന്‍നായരും സെക്രെടരിയായി മംഗളത്തിലെ സ്റീഫന്‍ അരീകരയും തെരഞ്ഞെടുക്കപ്പെട്ടു .

2011, ജൂൺ 22, ബുധനാഴ്‌ച

'കൈവെട്ടു കേസ്‌ :ജോസഫിനെ ആശുപത്രിയില്‍ വകവരുത്താന്‍ പദ്ധതിയിട്ടു


തിരുവനന്തപുരം: കൈവെട്ടിമാറ്റിയ നിലയില്‍ ചികിത്സയിലായിരുന്ന തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിനെ ആശുപത്രിയില്‍വച്ചു വകവരുത്താന്‍ ആസൂത്രണം നടന്നതായി ദേശീയ അന്വേഷണ ഏജന്‍സി.

ജോസഫിനെ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ നാലാം ദിവസമാണ്‌ വീണ്ടും ആക്രമം നടത്താന്‍ പരിപാടിയിട്ടത്‌.

കൈവെട്ടിനെതിരേ സംസ്‌ഥാനത്ത്‌ ജനവികാരം ആളിക്കത്തിയതിനിടയിലാണ്‌ വീണ്ടും ആക്രമിക്കാന്‍ പദ്ധതിയിട്ടത്‌. പ്രതികള്‍ അത്രത്തോളം ശക്‌തരാണെന്നു തെളിയിക്കാനായിരുന്നു രണ്ടാമത്തെ വധോദ്യമം. ഇതേക്കുറിച്ച്‌ കേരളാ പോലീസിന്‌ ഒരുതുമ്പും കിട്ടിയില്ല.

ആ ദിശയില്‍ ഒരന്വേഷണവും നടന്നില്ല. കൈവെട്ടു സംഭവത്തിനു തീവ്രവാദബന്ധം ഉണ്ടോയെന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള പോലീസ്‌ തുനിഞ്ഞില്ലെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചു.

ഇതുസംബന്ധിച്ച അന്വേഷണം എന്‍.ഐ.എക്കു കൈമാറുമെന്ന സാഹചര്യം വന്നപ്പോള്‍ അവസാനനിമിഷം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള വകുപ്പ്‌ ഉള്‍പ്പെടുത്തുക മാത്രമാണ്‌ കേരള പോലീസ്‌ ചെയ്‌തത്‌. ഇതോടെ കേരള പോലീസിലെ ചില ഉന്നതര്‍ സംശയത്തിന്റെ നിഴലിലായി. കേരളാ പോലീസിന്റെ അനാസ്‌ഥകാരണം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായെന്ന്‌ എന്‍.ഐ.എ കരുതുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ 'അജ്‌ഞാതന്‍' ഉണ്ടെന്നാണ്‌ എന്‍.ഐ.എയുടെ അനുമാനം.

കുറേക്കാലം ഹൈദരാബാദിലായിരുന്ന ഇയാളിലേക്കു വെളിച്ചംവീശുന്ന ഒരുസൂചനയും പ്രതികളില്‍നിന്ന്‌ ലഭിച്ചില്ല. പിടിയിലായ പ്രതികള്‍ക്കുപോലും അജ്‌ഞാതമായ രീതിയിലായിരുന്നു ഇയാളുടെ നീക്കങ്ങള്‍. കേസന്വേഷണ രീതിയില്‍ കേരളാ പോലീസിലെ ഇന്റലിജന്‍സ്‌ നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചെങ്കിലും ഉന്നതരായ ചില ഐ.പി.എസ്‌ ഉദ്യോഗസ്‌ഥര്‍ അതു തള്ളിക്കളയുകയായിരുന്നു. തീവ്രവാദബന്ധം ഉണ്ടോയെന്ന്‌ ചെറിയതോതിലെങ്കിലും കേരളാ പോലീസ്‌ അന്വേഷിച്ചിരുന്നുവെങ്കില്‍ ആസൂത്രണം ചെയ്‌ത അജ്‌ഞാതനെക്കുറിച്ചുള്ള വിവരം ലഭിക്കുമായിരുന്നെന്നും യഥാര്‍ഥ പ്രതികളെ നേരത്തെതന്നെ പിടികൂടാമായിരുന്നെന്നും എന്‍.ഐ.എ കരുതുന്നു.

കൈവെട്ടു കേസിനെക്കുറിച്ചന്വേഷിക്കാന്‍ എന്‍.ഐ.എയുടെ എ.ഡി.ജി.പി. പ്രകാശ്‌ കുമാര്‍ മിശ്ര അതീവരഹസ്യമായി കേരളത്തിലെത്തിയിരുന്നു.

ഇദ്ദേഹം ജോസഫിനെകണ്ട്‌ മൊഴിയെടുത്തത്‌ കേസിന്റെ പ്രാധാന്യത്തെയും സംഭവത്തിന്‌ തീവ്രവാദവുമായുളള ശക്‌തമായ ബന്ധത്തെയും സൂചിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ശക്‌തമായ തീവ്രവാദ വേരുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ക്രമസമാധാന പ്രശ്‌നമെന്ന നിലയിലാണ്‌ കേരളാ പോലീസ്‌ കേസന്വേഷണം ആരംഭിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. 'മംഗളം' തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള വകുപ്പ്‌ ഉള്‍പ്പെടുത്താന്‍ കേരളാ പോലീസ്‌ ഒടുവില്‍ തയാറായത്‌. കൈവെട്ടു സംഭവത്തിനു വിദേശബന്ധമുണ്ടെന്ന്‌ എന്‍.ഐ.എ നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.

മധ്യതിരുവിതാംകൂറിലെ ആശുപത്രികളില്‍ പ്രേതം !

സമയം പതിനൊന്നുമണി. സെക്യൂരിറ്റിയെ സ്‌റ്റേ പാസ്‌ കാണിച്ച്‌ മുകുന്ദന്‍ (പേര്‌ യഥാര്‍ഥമല്ല) ലിഫ്‌റ്റിനു സമീപത്തേക്ക്‌ ഓടി. മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ആശുപത്രിയാണ്‌ അത്‌. കുളിമുറിയിലെ വീഴ്‌ചയില്‍ പരുക്കേറ്റ മുകുന്ദന്റെ അമ്മ ശസ്‌ത്രക്രിയയ്‌ക്കു ശേഷം നാലാം നിലയിലെ റൂമില്‍ കഴിയുകയാണ്‌. ആവശ്യത്തിനുള്ള സാധനങ്ങള്‍ എടുത്ത്‌ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ വൈകി.

ലിഫ്‌റ്റിനടുത്ത്‌ ആരുമുണ്ടായിരുന്നില്ല. ലിഫ്‌റ്റ് ഗ്രൗണ്ട്‌ ഫ്‌ളോറില്‍തന്നെ കിടന്നിരുന്നതു കൊണ്ട്‌ ബട്ടണ്‍ അമര്‍ത്തിയപ്പോഴേ തുറന്നു. മുകുന്ദന്‍ കാല്‍ ലിഫ്‌റ്റിലേക്ക്‌ എടുത്തു വയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ തള്ളിയിടുംപോലെ ഒരു യുവാവ്‌ ചാടി ഉള്ളില്‍ കയറി. തെല്ല്‌ ഈര്‍ഷ്യയോടെ മുകുന്ദന്‍ അയാളെ ഒന്നു നോക്കിയ ശേഷം ഉള്ളില്‍ കടന്നു. യാതൊന്നും സംഭവിക്കാത്തതു പോലെ നില്‍ക്കുകയാണ്‌ യുവാവ്‌. ഡോറുകള്‍ തനിയെ അടഞ്ഞു. മുകുന്ദന്‍ നാല്‌ എന്ന ബട്ടണില്‍ വിരല്‍ അമര്‍ത്തി. പിന്നെ എതിര്‍വശത്തെ നിലക്കണ്ണാടിയില്‍ നോക്കി. ലിഫ്‌റ്റ് 1 എന്ന ചുവന്ന അക്കത്തിലെത്തി. കണ്ണാടിയില്‍ നോക്കി മുടി മാടിയൊതുക്കി കണ്ണുകള്‍ അമര്‍ത്തിത്തുടച്ച മുകുന്ദന്‍ നടുങ്ങിപ്പോയി.

സഹയാത്രികന്റെ രൂപം കണ്ണാടിയില്‍ ഇല്ല. അയാള്‍ അടുത്തുണ്ടു താനും. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. ഇല്ല, സഹയാത്രികന്റെ പ്രതിരൂപം കണ്ണാടിയില്‍ ഇല്ല. ഇറങ്ങി ഓടണമെന്നു മുകുന്ദനു തോന്നി. ലിഫ്‌റ്റ് മൂന്നാം നിലയിലേക്കു കടന്നിരുന്നു. സഹയാത്രികന്‍ നിന്ന സ്‌ഥലത്തേക്കു മുകുന്ദന്‍ ഒന്നു കൂടി നോക്കി. ഇല്ല, അയാള്‍ അവിടെയില്ല. നാലാം നിലയില്‍ ലിഫ്‌റ്റ് കുലുങ്ങിനിന്നു. ഒരു ആര്‍ത്തനാദത്തോടെ മുകുന്ദന്‍ പുറത്തേക്കു ചാടി. പിന്നെ, ബോധരഹിതനായി നിലത്തേക്കു വീണു.

ഡ്യൂട്ടിറൂമില്‍നിന്നു സിസ്‌റ്റര്‍മാര്‍ ഓടി വരുന്നുണ്ടായിരുന്നു.

ഠഠഠ

മലയോരത്തെ മറ്റൊരു ആശുപത്രി.

സമയം രാത്രി പതിനൊന്നര. പുറത്ത്‌ കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു. ആശുപത്രിയുടെ നാലാം നിലയിലുള്ള ഐ.സി.യുവിന്റെ മുന്നില്‍ അയാള്‍ മാത്രമാണുള്ളത്‌. പേര്‌ സതീഷ്‌. പ്രായം 19.

ഐ.സി.സിയുവില്‍ കിടക്കുന്നത്‌ അയാളുടെ അകന്ന ബന്ധത്തിലുളള അമ്മച്ചിയാണ്‌. ഉള്ളില്‍ രോഗികള്‍ തീരെ കുറവ്‌. കൂട്ടിരിപ്പുകാരും ഇല്ല. ഇടയ്‌ക്കിടെ സിസ്‌റ്റര്‍മാര്‍ വിളിക്കുമെന്നുള്ളതു കൊണ്ട്‌ വെളിയിലിട്ട കസേരയില്‍ ഇരിക്കുകയാണ്‌ സതീഷ്‌. കുറേ നേരം വെറുതേയിരുന്നപ്പോള്‍ കണ്ണ്‌ അടഞ്ഞുപോകുന്നതു പോലെ തോന്നി. ഇടനാഴിയില്‍ ഒരു ബള്‍ബ്‌ മാത്രമാണുളളത്‌. അതിന്റെ മങ്ങിയ വെളിച്ചത്തെ രാവിന്റെ ഇരുണ്ട നിറം തോല്‍പിച്ചിരിക്കുന്നു. വെളിയില്‍ മഴ നേര്‍ത്തു തുടങ്ങി. സതീഷ്‌ ഗാഢനിദ്രയില്‍.

വെളിയില്‍നിന്നു ഭീകരമായ അലര്‍ച്ച കേട്ട്‌ ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ചാടി പുറത്തിറങ്ങി. ഒരു നിമിഷം. അലറിക്കൊണ്ട്‌ പുറത്തിരുന്ന യുവാവ്‌ അകത്തേക്ക്‌ ഓടിക്കയറി. പിന്നെ കുഴഞ്ഞു നിലത്തു വീണു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഐ.സി.യുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്‌ടര്‍ അലേര്‍ട്ട്‌ ആയി. കിലുകിലെ വിറയ്‌ക്കുകയാണ്‌ യുവാവ്‌.

മുഖത്തേക്കു തണുത്തവെള്ളം വീണപ്പോള്‍ യുവാവ്‌ കണ്ണുതുറന്നു. വിക്കി വിക്കി സതീഷ്‌ ചോദിച്ചു.

'അയാള്‍ പോയോ?'

'ആര്‌?'

'ഒരാള്‍ അവിടെ വന്നു. ഞാനുറങ്ങിയപ്പോള്‍ എന്നെ...എന്നെ തൊട്ടുവിളിച്ചു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു രൂപം എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഞാന്‍ അയാളെ തള്ളിമാറ്റാന്‍ നോക്കി. പക്ഷേ, എന്റെ കൈകള്‍ ആ രൂപത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിപ്പോയി....ശ്വാസംമുട്ടിയാ ഞാന്‍ നിലവിളിച്ചെ.'

കിതച്ചു കൊണ്ട്‌ യുവാവ്‌ പറഞ്ഞു. പിന്നെ സാവധാനം മയക്കത്തിലേക്കു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ എടുത്ത്‌ അയാളുടെ കൈമടക്കുകളില്‍ പിടിപ്പിച്ചു. നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ തിരികെയെടുത്ത്‌ കുടഞ്ഞ ശേഷം നോക്കി.

പനി 104 ഡിഗ്രി.

ഡോക്‌ടര്‍ കുറിച്ചു കൊടുത്ത ഇന്‍ജക്ഷന്‍ മരുന്ന്‌ നീഡിലിലാക്കി യുവാവിന്റെ ഇടതുചുമലില്‍ കുത്തിവയ്‌ക്കാനായി ഷര്‍ട്ടിന്റെ കൈകള്‍ മുകളിലേക്കു മാറ്റിയ നഴ്‌സ് ഞെട്ടിപ്പോയി.

ആരോ മാന്തിപ്പറിച്ചതു പോലെ തലങ്ങും വിലങ്ങും ചുവന്ന വരകള്‍. അവിടെ രക്‌തം പൊടിഞ്ഞിരുന്നു.

ഠഠഠ

മുകളില്‍ പറഞ്ഞ ആദ്യത്തെ സംഭവം നടന്ന ആശുപത്രിയില്‍ ഇതു പതിവായിരുന്നു. നിറം മങ്ങിയ ഇടനാഴികളില്‍ തലയില്ലാത്ത രൂപത്തെ കണ്ട്‌ ഭയന്നവര്‍ നിരവധി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുളള ഡിസക്ഷന്‍ റൂമിനു വെളിയിലെ ഇരുളില്‍ ഒരു വെളുത്ത രൂപം മിന്നിമായുന്നതു പലരും കണ്ടു. ഹോസ്‌റ്റലില്‍ ഉറങ്ങിക്കിടന്ന നഴ്‌സിംഗ്‌ വിദ്യാര്‍ഥിനികളുടെ കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ നോക്കി.

രാവുകളെ ആശുപത്രി ജീവനക്കാര്‍ ഭയന്നു തുടങ്ങിയിരുന്നു. ലിഫ്‌റ്റില്‍ ഒപ്പം കയറുന്നതു പ്രേതമാണോ മനുഷ്യനാണോ എന്ന്‌ അറിയാന്‍ കഴിയാത്ത അവസ്‌ഥ.

ഇതേത്തുടര്‍ന്ന്‌ ആദ്യം പറഞ്ഞ മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ വൈദികരുടെ സംഘമെത്തി വെഞ്ചരിപ്പും മറ്റു ക്രിയകളും ചെയ്‌തു.

മലയോരത്തെ ആശുപത്രിയില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്‌. സംഭവം മൂടിവയ്‌ക്കാനാണ്‌ ആശുപത്രി മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതെങ്കിലും ജീവനക്കാര്‍ വഴി ഇതു പുറത്തേക്കു പടര്‍ന്നു കഴിഞ്ഞു. യുവാവ്‌ പ്രേതത്തെ കണ്ട നാലാം നിലയിലേക്ക്‌ ഇപ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ ഒരാള്‍ പോലും പോകാറില്ല. അഥവാ പോയാല്‍തന്നെ ആരെങ്കിലും തുണയുണ്ടാകും.

ഇതൊക്കെ തോന്നലെന്നു പറഞ്ഞ്‌ എഴുതിത്തള്ളാനാണു മിക്കവരും ശ്രമിക്കുന്നത്‌. ലിഫ്‌റ്റില്‍ കയറിയ മുകുന്ദനും ഐ.സി.യുവിനു മുന്നില്‍ ഇരുന്ന്‌ ഉറങ്ങിയ സതീഷും ഉപബോധമനസില്‍ അടിഞ്ഞു കൂടിയ പ്രേതചിന്തയാണ്‌ ഇങ്ങനെയൊക്കെ കാണാന്‍ കാരണമെന്നു മനോരോഗ വിദഗ്‌ധര്‍ പറയുന്നു. ഒരാള്‍ കണ്ടാല്‍ അങ്ങനെ പറയാം. പക്ഷേ, ഇതേപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ പിന്നാലെ ഇങ്ങനെ കാണുന്നതോയെന്ന ചോദ്യത്തിന്‌ അവര്‍ക്കും മറുപടിയില്ല. മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ ജോലിക്കാര്‍ക്കു പ്രേതശല്യത്തെപ്പറ്റി അറിയാം. പക്ഷേ, അവരെക്കാള്‍ കൂടുതല്‍ ഇതു കാണുന്നത്‌ ആദ്യമായി അവിടെ ചികില്‍സയ്‌ക്ക് എത്തുന്നവരാണ്‌. ഈ രണ്ടു ആശുപത്രികളെ മാത്രം പ്രേതം പിടികൂടുന്നതിനെ ചൊല്ലി രസകരമായ കമന്റും വന്നു.

'ഇവിടെ ചികില്‍സിച്ചു കൊന്നവരുടെ പ്രേതമായിരിക്കും.' ചിരി നിര്‍ത്ത്‌.

ദാ, നിങ്ങള്‍ക്കും പിന്നിലും ആരോ ഇല്ലേ...?

യെമനില്‍ കുത്തേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്‌സ് മരിച്ചു


മൂവാറ്റുപുഴ: യെമനില്‍ ആഫ്രിക്കക്കാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. കാലാമ്പൂര്‍ അഞ്ചല്‍പ്പെട്ടി പാലപ്പിളളില്‍ രാജന്റെയും സരളയുടെയും മകള്‍ രാജി (24)യാണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ രാജി മരിച്ചതായാണ്‌ ബന്ധുക്കളെ അറിയിച്ചത്‌.

യെമന്‍ തലസ്‌ഥാനമായ സനായിലെ സൗദി-ജര്‍മന്‍ ആശുപത്രിയില്‍ മൂന്നുമാസം മുമ്പാണ്‌ രാജി ജോലിക്കു കയറിയത്‌. ലേബര്‍ റൂമില്‍ ജോലി ചെയ്യുന്നതിനിടെ എത്യോപ്യന്‍ സ്വദേശിയായ പതിനാറുകാരനാണ്‌ രാജിയെ ആക്രമിച്ചത്‌. മോഷണ ശ്രമത്തിനിടെ ആക്രമണം നടന്നതായാണ്‌ സൂചന. ആക്രമണത്തില്‍ രാജിക്ക്‌ ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നാണ്‌ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. അക്രമിയുടെ അടിയേറ്റ്‌ രാജിയുടെ താടിയെല്ല്‌ തകരുകയും കഴുത്തിലും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തിക്കുത്തേല്‍ക്കുകയും ചെയ്‌തിരുന്നു. ശരീരത്തില്‍ ഒമ്പതു മുറിവുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്‌ രക്‌തം വാര്‍ന്ന്‌ ലേബര്‍ റൂമില്‍ അബോധാവസ്‌ഥയില്‍ കിടന്ന രാജിയെ സഹപ്രവര്‍ത്തകരാണ്‌ കണ്ടത്‌. സംഭവത്തില്‍ പ്രതിയായ യുവാവിനെ പിടികൂടിയതായി സൂചനയുണ്ടെങ്കിലും മറ്റുവിവരങ്ങളൊന്നും ബന്ധുക്കള്‍ക്കു ലഭിച്ചിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന്‌ അബോധാവസ്‌ഥയിലായ രാജിയെക്കുറിച്ച്‌ ജൂണ്‍ 11-ന്‌ 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. രണ്ടുദിവസം മുമ്പ്‌ രാജി കണ്ണുതുറന്നുവെന്നും ബന്ധുക്കളാരെങ്കിലും യെമനിലേക്കു വരികയാണെങ്കില്‍ രാജിക്ക്‌ ആശ്വാസമാകുമെന്നും യെമനിലുള്ള രാജിയുടെ കൂട്ടുകാരി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ പിതാവ്‌ രാജന്‍ തൊടുപുഴയിലെ കുടുംബ സുഹൃത്തായ ഡോക്‌ടര്‍ക്കൊപ്പം യെമനിലേക്കു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ്‌ മരണവിവരം അറിഞ്ഞത്‌.

പത്തുമാസം മുമ്പ്‌ രാജി ഗള്‍ഫിലേക്കു പോയെങ്കിലും ജോലി ലഭിച്ചിരുന്നില്ല. പിന്നീട്‌ ഏജന്റ്‌ മുഖേനയാണ്‌ യെമനില്‍ ജോലി ലഭിച്ചത്‌. യെമനില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനാല്‍ മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്‌ മാതാപിതാക്കള്‍. രാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന്‌ പി.ടി. തോമസ്‌ എം.പി. പറഞ്ഞു. രമ്യ, രഞ്‌ജു എന്നിവരാണ്‌ സഹോദരങ്ങള്‍.

A.സുജനപാല്‍ അന്തരിച്ചു‍‍


കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ അഡ്വ.എ.സുജനപാല്‍ (62) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയേ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്ന സുജനപാല്‍ സജീവരാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു. പൊതുദര്‍ശനം നാളെ രാവിലെ ഒന്‍പതു മണിവരെ ഗോപാലപുരത്തെ വസതിയിലും തുടര്‍ന്ന് 10 വരെ കോഴിക്കോട്‌ ഡി.സി.സി ഓഫീസിലും 10 മുതല്‍ 12 വരെ ടൗണ്‍ഹാളിലും നടക്കും സംസ്‌കാരം 12 മണിക്ക്‌ മാവൂര്‍ റോഡിലെ പൊതുശ്‌മശാനത്തില്‍ നടക്കും.

മുന്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന സുജനപാല്‍ കോഴിക്കോട്-1 മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയില്‍ എത്തി. 1991-ലായിരുന്നു ആദ്യമായി എം.എല്‍.എആകുന്നത്. 1982- കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റും 1992-ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പിന്നീട് കെ.പി.സി.സി ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വാതരന്ത്യസമര സേനാനിയും ആദ്യ കേരള നിയമസഭാംഗവുമായിരുന്ന എ.ബാലഗോപാലിന്റെയും അനന്തലക്ഷമിയുടെയും മകനായി 1949 ഫെബ്രുവരി ഒന്നിന് ജനിച്ച സുജനപാല്‍ കെ.എസ്.യുവിലൂടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. അച്ഛന്റെയും ബ്രഹ്മസമാജം സ്ഥാപകനായ മുത്തച്ഛന്‍ ഡോ.അയയ്ത്താന്‍ ഗോപാലന്റെയും പൊതുപ്രവര്‍ത്തന പരന്പര്യം സുജനപാലിലും പ്രകടമായിരുന്നു. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നു ബിരുദവും ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി. കെ.എസ്.യു ജില്ലാപ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2001-ല്‍ രണ്ടാമതും നിയമസഭയില്‍ എത്തിയ സുജനപാല്‍ 2005 വരെ നിയസഭാ കമ്മിറ്റികളില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രൈവറ്റ് മെംബേഴ്സ് കമ്മിറ്റിയുടെ ചെയര്‍മാനായ അദ്ദേഹത്തെ 2006 ഫെബ്രുവരി നാലിന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം-പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാംസ്കാരിക പ്രവര്‍ത്തകരുടെ തട്ടകമായ കോഴിക്കോടിന്റെ സ്വാധീനം സാംസ്കാരിക സാഹിത്യ മേഖലയിലും സുജനപാലിനെ സജീവമാക്കി. എസ്കെ പൊറ്റക്കാട്ട് സ്മാരക സാംസ്കാരിക കേന്ദ്രം, കാലിക്കറ്റ് കള്‍ച്ചറല്‍ ​സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി ചുമതല വഹിച്ച സുജനപാല്‍ നിരവധി രാജ്യാന്തര സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി വിദേശപര്യടനങ്ങള്‍ നടത്തിയിട്ടുള്ള സുജനപാല്‍ തന്റെ യാത്രാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കിയിരുന്നു. 1980-ല്‍ സോഫിയയില്‍ ചേര്‍ന്ന വേള്‍ഡ് പാര്‍ലമെന്‍റ് ഫോര്‍ പീപ്പിള്‍ ​ഫോര്‍ പീസ്, സോളിഡാരിറ്റി വിത്ത് സിറിയ ആന്‍റ് പി.എല്‍.ഒ, ദമാസ്കസ്(1981), 1985-ല്‍ മാസ്കോവില്‍ നടന്ന മസാവിയറ്റ് യൂണിയന്‍ സമ്മേളനം, മെയ് ദിന റാലി ബെര്‍ലിന്‍(1985), ജക്കാര്‍ത്തയില്‍ നടന്ന യു.എന്‍ സമാധാന സമ്മേളനം(1997), കെയ്റോ(1998), ബെത്ലഹേം പീസ് കോണ്‍ഫറന്‍സ 2000റോം (1999) എന്നിവയിലും പങ്കെടുത്തിരുന്നു.

പെരുതുന്ന പലസ്തീന്‍, ബെര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, കരയരുത് സഹ്വാ കരയരുത്, യുദ്ധസ്മാരകങ്ങളിലൂടെ ഒരു യാത്ര, കറുത്ത ബ്രിട്ടണ്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍, ഗാന്ധിസം ഇരുപതാം നൂറ്റാണ്ടില്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും സുജനപാല്‍ രചിച്ചിട്ടുണ്ട്.മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം ​അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത് എന്നിവരാണ് മക്കള്‍.

സുജനപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവര്‍ അനുശോചിച്ചു.

2011, ജൂൺ 21, ചൊവ്വാഴ്ച

ജോണി കുലങ്ങരതോട്ടിയില്‍ നിര്യാതനായി


തൊടുപുഴ ;അരിക്കുഴ കുളങ്ങരതോട്ടിയില്‍മത്തായിയുടെ മകന്‍ ജോണി നിര്യാതനായി.നല്പതിയോന്പതു വയസ്സായിരുന്നു .സംസക്കാരം ജൂണ്‍ ഇരുപത്തിനാല് വെള്ളിയഷ്ച്ച അരിക്കുഴ പള്ളിയില്‍

കേരള പോലീസ് അല്ലെങ്കില്‍ കള്ള പോലീസ്

കൊച്ചി ;കൊച്ചിയില്‍ തസ്നിബനു എന്നാ പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞു ഏതാനും ആളുകള്‍ മര്‍ദിച്ചു .അപ്പോള്‍ അവിടെ എത്തിയ സബ് ഇന്‍സ്പെക്ടര്‍ പരാതി എഴുതി തന്നാല്‍ കേസേടുക്കാമെന്ന് പറഞ്ഞതായി യുവതി ചാനല്‍ അഭിമുകത്തില്‍ പറയുന്നു.ഇവനെയൊക്കെ പോലീസ് എന്നാണോ നാരിയെന്നാണോ വിളിക്കേണ്ടത് .ഇവന്റെ വീട്ടിലെ സ്ത്രീകളെ ആരെങ്കിലും കയറിപിടിച്ചാല്‍ രേകമൂലം പരാതികിട്ടിയാലേ ഇവന്‍ നടപടി സ്വീകരിക്കുകയുള്ലോ.ഇവനെയൊക്കെ പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കുന്നത നാടിനു അപമാനമാണ് .എപ്പോഷുംകുഷപ്പക്കാരെ സംരഷിക്കുന്നത്തിലാണ് പോലീസ് എന്ന് പറഞ്ഞു നടക്കുന്നു ഡാഷ് മോന്‍ മാരില്‍ പലര്‍ക്കും താല്പര്യം .മന്ത്രി പെണ്ണ് പിടിച്ചാല്‍ ഇവനൊന്നും രേകമൂലം പരാതിയില്ലെങ്കിലും സ്ത്രീയുടെ മാനം കാക്കാന്‍വലിയ തല്പര്യമാണല്ലോ .കേരള പോലീസ് എന്നതിന് പകരം ഇത്തരക്കാരെ കാലല്ല പോലീസ് എന്നാണ് വിളിക്കേണ്ടത് .
പെന്മ്കുട്ടിയെ ആക്രമിക്കുനത് കണ്ടു നിന്നവരെ എന്താണ് വിളിക്കെടതെന്നു അറിയില്ല.കേരളം എങ്ങോട്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .പണിയെടുക്കാതെ പണം നേടണം ആര് എന്ത് ചെയ്താലും നിര്‍ന്നിമേഷരായി നോക്കി നില്‍ക്കും .ഇതിനു കേരളമെന്നു പേര്

യുവതി ആക്രമിക്കപ്പെട്ട സംഭവം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു


കൊച്ചി: കാക്കനാട്ട് ഇന്‍ഫോ പാര്‍ക്കിന് സമീപം ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്ത് മടങ്ങുകയായിരുന്നു യുവതിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഞായറാഴ്ച്ച രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന തസ്‌നിബാനു എന്ന യുവതിയെയാണ് ഒരു സംഘം തടഞ്ഞുനിര്‍ത്തി തെറി വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

'സദാചാര പോലീസ്' ചമഞ്ഞ് അശ്ലീലവും തെറിയും പറഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് യുവതി പറയുന്നു. പരിക്കേറ്റ തസ്‌നിബാനുവിനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ട് രണ്ട് ദിവസമായിട്ടും പോലീസ് നടപടിയെടുക്കാതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2011, ജൂൺ 20, തിങ്കളാഴ്‌ച

വള്ളിക്കാവിലമ്മയോട് ഒമ്പത് സംശയങ്ങള്‍ - വിജു വി. നായര്‍

വള്ളിക്കാവിലമ്മ പത്രം വായിക്കാറുണ്ടോ എന്നറിയില്ല. ദിവ്യാത്മാക്കളുടെ ദിനചര്യ അത്ര പിടിയില്ലാത്ത ഒരുത്തനാണ് ഇതെഴുതുന്നത്. ഒന്നും വായിച്ചില്ലേലും എല്ലാമറിയുന്നു എന്നതാണല്ലോ ദിവ്യത്വത്തിന്റെ ട്രേഡ്മാര്‍ക്ക്. അല്ലെങ്കില്‍ ഭക്തരുടെ വിശ്വാസം. അതെന്തായാലും പൊതുസമൂഹത്തിന്റെ ചെറിയ ഭൗതിക കാര്യങ്ങള്‍ ആത്മീയതയുടെ ആന്റിനയില്‍ പൊതുവേ പെടാറില്ലെന്നതുകൊണ്ടാണീ കായതം.

വള്ളിക്കാവിലമ്മ കണ്‍കണ്ട ദൈവമാണ് ചിലര്‍ക്ക്. ആത്മീയ ബിസിനസിന്റെ സി.ഇ.ഒ ആയ 'ആള്‍ദൈവ'മാണ് മറ്റു ചിലര്‍ക്ക്. രണ്ടിലേതായാലും വിരോധമില്ല -ഓരോരുത്തര്‍ക്ക് ഓരോ തലയിലെഴുത്ത്, എങ്കിലും, വേഷം കൊണ്ടും വാക്കുകൊണ്ടും ഒരു തരം സന്യാസിനീ പ്രതിച്ഛായയാണ്. സംപ്രേഷണം ചെയ്യപ്പെടുന്നത്-ലോകശാന്തി, മാനവ സ്‌നേഹം, ജീവ കാരുണ്യം ഇത്യാദി സാമൂഹിക സേവന വകുപ്പുകളുള്ള മള്‍ട്ടിനാഷനല്‍ പ്രസ്ഥാനം.

സന്യാസികള്‍ പല ഇനമുണ്ട്. കാലടി ശങ്കരന്‍ പറഞ്ഞ മാതിരി 'ഉദരനിമിത്തം ബഹുകൃതവേഷം' കെട്ടുകാര്‍ തൊട്ട് തനി അഹം ബ്രഹ്മാസ്മികള്‍ വരെ. പ്രാചീന ഇന്ത്യന്‍ ചതുരാശ്രമ വ്യവസ്ഥയുടെ സംഭാവനയായ സന്യാസം നിയതാര്‍ഥത്തില്‍ സമ്പൂര്‍ണ പരിത്യാഗമാണ്. ഫലേച്ഛ കൂടാതുള്ള ത്യജിക്കല്‍. മോക്ഷവും ദൈവപ്രാപ്തിയും വരെ ലക്ഷ്യഫലങ്ങളാണ്-അവ ആഗ്രഹിച്ചുള്ള ത്യാഗം പോലും പരിത്യാഗമാകുന്നില്ല. ഇത്ര കഠിനമായ നിര്‍മമതയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നിരിക്കെ പരിത്യാഗിക്ക് എന്തിനാണ് ആശ്രമവും സെറ്റപ്പുകളും എന്ന ചോദ്യം സാഭാവികമാണ്. ആയതിനുള്ള പരമ്പരാഗത മറുപടി, സത്യദര്‍ശനം അഥവാ തത്ത്വപ്പൊരുള്‍ അറിഞ്ഞവന് അതൊക്കെ സഹജീവികള്‍ക്ക് കൂടി പകരാന്‍ വേണ്ടി എന്നതാണ്. ജീവിതത്തിന്റെ നേരറിയാതെ അലമ്പായിപ്പോകുന്ന മനുഷ്യരോടുള്ള ഒരുതരം കാരുണ്യപൂര്‍വമായ ഔദാര്യം. സത്യം അവനവന്റെ തലക്കുള്ളിലടിക്കേണ്ടതാണ്, മറ്റാര്‍ക്കും ഏര്‍പ്പാടാക്കികൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് സമൂഹത്തെ ഉപേക്ഷിക്കുന്നതാണ് മറ്റൊരു ലൈന്‍. ഇതില്‍ വള്ളിക്കാവിലമ്മ തെരഞ്ഞെടുത്തത് ആദ്യ വഴിയാണല്ലോ. അതിന്റെ ഭാഗമായി ഇല്ലായ്മക്കാരായ ഭക്തര്‍ക്ക് റൊട്ടി, കപ്ഡാ, മകാന്‍...അനന്തരം മരുന്ന്, പഠിപ്പ്, തൊഴില്‍... പരമ്പരാഗത മിഷനറി ശൈലിയില്‍ തന്നെ മുന്നേറി. ഒരു വ്യത്യാസം മാത്രം-മിഷനറിമാര്‍ കാര്യം പച്ചക്ക് പറഞ്ഞു. അതായത്, തങ്ങളീ പണിയെടുക്കുന്നത് ആത്യന്തികമായി മതപ്രചാരണത്തിനാണ്. ഞങ്ങള്‍ ആള്‍ദൈവങ്ങളോ ദിവ്യന്മാരോ അല്ല, ഇടയന്മാര്‍ മാത്രം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ദല്ലാള്‍മാര്‍. വള്ളിക്കാവിലമ്മ ഒരാത്മീയ ബ്രോക്കറാണെന്ന് അമ്മയോ മക്കളോ സമ്മതിക്കുമോ? അതിലൊക്കെ കൂടിയ മറ്റെന്തോ ആണെന്നാണ് അവരുടെ പക്ഷം. അതുകൊണ്ടുതന്നെയാണ് ചില എളിയ സംശയങ്ങള്‍ ഉണ്ടാകുന്നതും.

കൊച്ചിയില്‍ ആശുപത്രി കെട്ടിയപ്പോള്‍ ആതുര സേവനത്തിന്റെ വിപുലപടി എന്നായിരുന്നല്ലോ പ്രചാരണം. കാശില്ലാത്തവര്‍ക്ക് സൗജന്യമായും വരുമാനക്കുറവുകാര്‍ക്ക് ഡിസ്‌കൗണ്ടിലും ചികിത്സ കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആശുപത്രി വേഗം വളര്‍ന്നത്. അടുത്ത പടിയായി മെഡിക്കല്‍ കോളജ് വന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കപ്പെട്ട വകയിലാണതിന്റെ വരവ്. ഒരു സര്‍ക്കാര്‍ കോളജ് സമം രണ്ട് സ്വാശ്രയം എന്ന വ്യവസ്ഥ പ്രകാരം എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും പകുതി സീറ്റ് സര്‍ക്കാറിനുള്ളതാണ്. അതംഗീകരിച്ച കക്ഷികള്‍ പാലം കടന്നതോടെ കൂരായണ വിളിച്ചു. ഇക്കൂട്ടത്തിലെ ചട്ടമ്പിഗണമായ ഇന്റര്‍ചര്‍ച്ച് മാനേജ്‌മെന്റിന്റെ ക്യാമ്പിലായി വള്ളിക്കാവിലമ്മയുടെ കൂട്ടരും. അമ്മക്കോ മക്കള്‍ക്കോ ഈ ചിര പുരതാന മിഷനറി തന്ത്രത്തില്‍ കക്ഷിചേരാന്‍ എന്തെങ്കിലും വൈക്ലബ്യമുണ്ടായതായി 'അമൃതവാണി'യൊന്നും കേട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കരിഞ്ചന്തയിലെ കയ്യൂക്ക് പക്ഷത്തുനിന്ന അമൃതക്ക് സര്‍ക്കാറുമായുള്ള സ്ഥിരം അലശണ്ഠ മടുത്ത് മനംമാറ്റമുണ്ടായി-പൊതുതാല്‍പര്യം മാനിച്ച് 50 ശതമാനം സീറ്റ് സര്‍ക്കാറിനങ്ങ് കൊടുത്തേക്കാമെന്നല്ല മറിച്ച്, സര്‍ക്കാറിന്റെ വാ പാടേ മൂടിക്കെട്ടി മുഴുവന്‍ സീറ്റും കരിഞ്ചന്തയിലാക്കാനുള്ള സൂത്രവഴി-ഡീംഡ് യൂനിവേഴ്‌സിറ്റി പദവി. പാതിരിസംഘത്തെ കടത്തിവെട്ടുന്ന അത്ര ബുദ്ധി.

എം.ബി.ബി.എസിന് 100 സീറ്റുള്ളതില്‍ 15 എന്‍.ആര്‍.ഐ ക്വോട്ട, 35 മാനേജ്‌മെന്റ് ക്വോട്ട, 50 മെറിറ്റ് എന്ന താരിഫൊക്കെ ചവറ്റുകുട്ടയിലെറിഞ്ഞ് ഏതു സീറ്റിനും കിട്ടാവുന്നത്ര ലക്ഷങ്ങള്‍ പിടുങ്ങുന്ന ലേലം വിളിയായി...എന്‍.ആര്‍.ഐ സീറ്റിന് 40-60 ലക്ഷം വരെ. മാനേജ്‌മെന്റ് സീറ്റിന് 30-40 ലക്ഷം. ബാക്കി സീറ്റില്‍ മെറിറ്റെന്ന വ്യാജേന സ്വന്തം പരീക്ഷ നടത്തി തോന്നിയ മട്ടില്‍ മാനിപുലേറ്റ് ചെയ്ത് ലേലംവിളിയിലൂടെ ജേതാക്കളെ മെറിറ്റന്മാരാക്കി മാറ്റുന്ന അധ്യാത്മ വിദ്യ. പിള്ളേര്‍ക്കുള്ള വാര്‍ഷിക ഫീസ് വേറെ വീണ്ടും. സര്‍ക്കാറില്‍ 40,000 രൂപ മാത്രമുള്ളിടത്താണ് അമ്മയുടെ ഗുരുകുലം ഫീസിനത്തില്‍ മാത്രം 3.5 ലക്ഷം വാങ്ങിത്തുടങ്ങിയത്. അതിപ്പോള്‍ അഞ്ചും ആറുമൊക്കെയായി വികസിക്കുന്നു. ആറു ലക്ഷം കൊടുത്ത് മകനെ പല്ലു ഡോക്ടറാക്കാന്‍ കസേരയുറപ്പിച്ച ഒരച്ഛന്‍ ഇക്കൊല്ലമടച്ച ആദ്യഫീസ് 4.1 ലക്ഷം. എം.ബി.ബി.എസിനേക്കാള്‍ ഫീസ് ബി.ഡി.എസിന്! ചുരുക്കത്തില്‍ പഞ്ഞമാസച്ചന്തയിലെ മീന്‍ കച്ചോടം പോലായിട്ടുണ്ട് വള്ളിക്കാവിലമ്മേടെ സന്നിധിയിലെ വൈദ്യവിദ്യ.

ഈ കൊള്ളയടി ഹിമാലയം കയറുന്ന മേഖലയാണ് ബിരുദാനന്തര ബിരുദ പ്രവേശം. 2008ല്‍ 73 സീറ്റുകള്‍ ഈ മേഖലയിലൊപ്പിച്ച അമൃത പുറത്തുപറയുന്ന ഫീസ് 5.19 ലക്ഷം. പക്ഷേ, സീറ്റിലിരിക്കണമെങ്കില്‍ ഒരു കോടി മിനിമം കൊടുത്ത് ഒരു ഭജനയും പാടണം. ദേശീയ മെഡിക്കല്‍ ചട്ടമനുസരിച്ച് 50 ശതമാനം സീറ്റ് സര്‍ക്കാറിന്‍േറതല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി, തങ്ങള്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയാണ്, പോയി പണിനോക്കെന്ന്. ഒടുവിലിതാ സാക്ഷാല്‍ സര്‍ക്കാറുതന്നെ ഈ സ്ഥാപനത്തെ ഫ്രീയായി വിട്ടിരിക്കുന്നു-നിങ്ങളായി നിങ്ങളുടെ സീറ്റായി. അത്തരത്തിലെത്തിയിരിക്കുന്നു വള്ളിക്കാവിലമ്മയുടെ ദിവ്യശക്തി. ആ ശക്തിചൈതന്യം നുകര്‍ന്ന് രോമാഞ്ചമണിഞ്ഞ് കേരളം നില്‍ക്കെ ചില ചെറു സംശയങ്ങള്‍ കൂടി തീര്‍ത്ത് പരിപൂര്‍ണ സായൂജ്യം നേടാമെന്ന് കരുതി.

1. കാര്യങ്ങള്‍ ഇത്രയുമായിരിക്കെ, ആതുര സേവനത്തിന്റെ വകുപ്പില്‍നിന്ന് അമൃതാശുപത്രിയെ മാറ്റുന്നതല്ലേ വിവേകം? കുറഞ്ഞ പക്ഷം ഒരു മിഷനാശുപത്രിയായെങ്കിലും പ്രഖ്യാപിക്കണ്ടേ?

2. ആശുപത്രിക്കൊപ്പം മെഡിക്കല്‍ കോളജ് നടത്തുന്നതെന്തിനാണ്? കോടികളുടെ കരിഞ്ചന്തയില്‍ സീറ്റ് വാങ്ങുന്നവര്‍ക്ക് ബഹുഭൂരിപക്ഷമുള്ള സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന ഉരുപ്പടികളുടെ വൈദ്യസമീപനം എന്താകണമെന്നാവും 'അമ്മ' ഉപദേശിക്കുക?

3. ആതുരസേവയെ ആത്മീയതയുടെ ഭാഗമായി ഇപ്പോഴും പ്രചരിപ്പിക്കുന്ന സ്ഥിതിക്ക് സാമൂഹിക നീതി ഓട്ടോമാറ്റിക്കായി അതിന്റെ ഉള്ളടക്കമായി കയറിവരില്ലേ? എങ്കില്‍ പ്രവേശങ്ങളില്‍ സംവരണം പാലിക്കാത്തതിന്റെ ആത്മീയമുക്തി വ്യക്തമാക്കുമോ? സര്‍ക്കാറിന്റെ സംവരണ രീതിയോട് വിയോജിപ്പാണെങ്കില്‍ സ്വന്തമായി ഏര്‍പ്പെടുത്തിയ സാമൂഹിക നീതി-മാനദണ്ഡം വെളിവാക്കിത്തരുമോ?

4. 'അമൃത'യുടെ പ്രവേശപരീക്ഷയില്‍ മാത്രമാണ് ഹിന്ദുമതം സംബന്ധിച്ച ചോദ്യങ്ങള്‍. വൈദ്യ പഠനാര്‍ഥികളില്‍നിന്ന് ഹിന്ദുമതബോധം പ്രതീക്ഷിക്കുന്ന സ്ഥിതിക്ക് ചെറിയൊരു സംശയം-വിദ്യ കാശുകൊടുത്ത് വിലക്കെടുക്കേണ്ട ചരക്കാണെന്ന് ഉദ്‌ബോധിപ്പിച്ച ഹിന്ദുവാറോല എവിടെ കിട്ടുമെന്നറിയിച്ചാലും.

5. 15 എന്‍.ആര്‍.ഐ സീറ്റിന് മിനിമം 60 ലക്ഷം വെച്ച് ഒമ്പത് കോടി. 35 മാനേജ്‌മെന്റ് സീറ്റിന് മിനിമം 30 വെച്ച് പത്തര കോടി. ശിഷ്ടം 50ല്‍ കുറഞ്ഞത് 20 ലക്ഷംവെച്ച് 20 പേരില്‍ നിന്നെങ്കിലും ഈടാക്കുന്ന വകയില്‍ നാലു കോടി. ഇക്കൂട്ടരില്‍നിന്നെല്ലാം ഫീസിനത്തില്‍ കിട്ടുന്നത് മറ്റൊരു അഞ്ചു കോടി. മൊത്തം 28-30 കോടി വരവ്. ചെലവുകഴിച്ചാല്‍ മിച്ചം 20 കോടി. 73 പി.ജി സീറ്റ് വഴി ഒറ്റയടിക്ക് വരുന്നത് 73 കോടി. ഫീസിനത്തിലെ നാലു കോടി തട്ടിക്കിഴിച്ചാലും 69 കോടി ലാഭം. എം.ബി.ബി.എസും പി.ജിയും മാത്രം വഴിയുള്ള പ്രതിവര്‍ഷ ലാഭം 80 കോടി. വൈദ്യ വിദ്യാഭ്യാസത്തെ ഇത്ര കണ്ട് ഇത്ര വേഗം വികസിപ്പിച്ച സംഘത്തിന്റെ അധ്യക്ഷ എന്ന നിലക്ക് വള്ളിക്കാവിലമ്മയെ നൊബേല്‍ സമ്മാനത്തിന് ശിപാശ ചെയ്യേണ്ടത് ഏതിനത്തിലാവണം-ഇക്കണോമിക്‌സ്? മെഡിസിന്‍? അതോ ലോകസമാധാനം?

6. മെഡിക്കല്‍ വാണിഭം പെരുക്കുന്ന പാതിരിമാര്‍ക്ക് ആത്മീയ പ്രതിസന്ധിയൊന്നുമില്ല. കാരണം, അവര്‍ ദിവ്യത്വം അവകാശപ്പെടാറില്ല, ഇടയന്മാരെന്നേ സ്വയം വിളിക്കാറുള്ളൂ. ഈ ഫീല്‍ഡിലെ കര്‍മഫലം ഏറെക്കുറെ തുല്യമായിക്കഴിഞ്ഞ സ്ഥിതിക്ക് വള്ളിക്കാവിലമ്മയെ ഇടയകന്യക എന്നോ മറ്റോ വിളിച്ചുതുടങ്ങിയാല്‍ കുറ്റം പറയാനാകുമോ?

7. ഡീംഡ് യൂനിവേഴ്‌സിറ്റി എന്ന മറയില്‍ പകല്‍ക്കൊള്ളയെ ന്യായീകരിക്കുന്ന സ്വന്തം സ്ഥാനപതികള്‍ക്കും ശിഷ്യര്‍ക്കും നൈതിക ബോധം പകരുന്നതില്‍ 'അമൃതവാണി' പരാജയപ്പെട്ടതോ അതോ നീതിബോധവും ഡീംഡായതോ?

8. നാക്ക് വളച്ചുപോയാല്‍ സോദ്ദേശ്യ സാഹിത്യവും ധര്‍മോപദേശവും വിളമ്പുന്ന ഒരാള്‍ സ്വന്തം സ്ഥാപനത്തില്‍ കടകവിരുദ്ധമായ അറവുശൈലി നടമാടുമ്പോള്‍, ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരിലെങ്കിലും വായടക്കണ്ടേ? അതല്ലെങ്കില്‍ തന്റെ പേര് ലേബലില്‍ നിന്ന് പിന്‍വലിക്കണ്ടേ? അതൊന്നും ചെയ്യാത്തതിനര്‍ഥം ഇതൊന്നും അധര്‍മ്മമായി കരുതുന്നില്ലെന്നാണോ? അതോ പുതിയ വൈരുധ്യാത്മക ധാര്‍മികബോധം വല്ലതും?

9. വള്ളിക്കാവിലമ്മ സത്യത്തില്‍ ഇതു വല്ലതുമറിയുന്നുണ്ടോ? അതോ വല്ല കൊട്ടാരം സൂക്ഷിപ്പുകാരന്റെയും തുറന്ന തടവില്‍? (ഒന്നും അറിയുന്നില്ലെങ്കില്‍ മറുപടി വേണ്ട. അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നുവെങ്കിലും മറുപടി ആവശ്യമില്ല-ആ രണ്ടു കേസിലും മൗനം തന്നെ പൊരുള്‍ വ്യക്തമാക്കിത്തരും. അതറിയാന്‍ ഡീംഡ് ദിവ്യത്വമൊന്നും ആവശ്യമില്ല-സാമാന്യബുദ്ധി ധാരാളം.)

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി രണ്ട്‌ എഞ്ചിനീയര്‍മാര്‍ക്ക്‌ പരിക്ക്‌


തൊടുപുഴ : ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ക്ക്‌ പൊള്ളലേറ്റു. അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ മെറിന്‍ ഐസക്ക്‌, സബ്‌ എഞ്ചിനീയര്‍ കെ എസ്‌ പ്രഭ എന്നിവര്‍ക്കാണ്‌ പരിക്ക്‌. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട്‌ 5.30 ഓടെയാണ്‌ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചത്‌. ജനറേറ്റര്‍ തകരാറിലായി. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജീവനക്കാരെ മുഴുവന്‍ പവര്‍ ഹൗസില്‍ നിന്ന്‌ ഒഴിപ്പിച്ചു. ഭാഗിക തകരാര്‍ മാത്രമാണു സംഭവിച്ചിരിക്കുന്നതെന്നും തകരാറുകള്‍ പരിഹരിച്ച്‌ ഇന്ന്‌ വൈകീട്ടോടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും കെ.എസ്‌.ഇ.ബി അധികൃതര്‍ അറിയിച്ചു. അഞ്ചാം നമ്പര്‍ പാനല്‍ ബോര്‍ഡിലെ കറന്റ്‌ സെന്ററിലാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. തീപിടുത്തം ഉണ്ടായെങ്കിലും ജീവനക്കാര്‍ ചേര്‍ന്ന്‌ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പവര്‍ ഹൗസിന്‌ ഉള്ളിലുണ്ടായ പുക രാത്രി വൈകി നീക്കം ചെയ്‌തു. ആറ്‌ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന്‌ അഞ്ച്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

2011, ജൂൺ 19, ഞായറാഴ്‌ച

വിശ്വസ്തനായ പൂച്ചയെ വി.എസ് കഴുത്തുഞെരിച്ചുകൊന്നു

തൊടുപുഴ: മൂന്നാര്‍ പൊളിച്ചടുക്കാന്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയോഗിച്ച മൂന്നുപൂച്ചകളിലെ പ്രധാനിയെ അദ്ദേഹം തന്നെ കഴുത്തുഞെരിച്ചുകൊന്നു. മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ.സുരേഷ് കുമാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുകയാണ്. മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ പിടികൂടാനും അവരെ ഒഴിപ്പിക്കാനുമാണ് ദൗത്യ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പാര്‍ട്ടി ഓഫീസുകളെ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നാണ് ദൗത്യം അവസാനിച്ച് മുന്നാണ്ടുകള്‍ക്കുശേഷം വി.എസ് കണ്ടെത്തുന്നത്. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുരേഷ്‌കുമര്‍ ചെയ്ത എല്ലാ കാര്യങ്ങളോടും യോജിപ്പില്ല. അതിനാലാണ് അയാളെ തിരിച്ചു വിളിച്ചത്. ഭരണകൂട ഭീകരത മൂന്നാറിലുണ്ടായിരുന്നില്ല-വി.എസ് പറഞ്ഞു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യ സംഘം തലവനായിരുന്ന കെ. സുരേഷ്‌കുമാറിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സുരേഷ്‌കുമാര്‍ സ്വീകരിച്ച പല നിലപാടുകളും ശരിയായിരുന്നില്ലെന്നു അദ്ദേഹം ഇടുക്കിയിലെ അമരാവതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കലിനെ ഭരണകൂട ഭീകരതയെന്നു പറയുന്നതു ശരിയല്ല. അന്നു ഹൈക്കോടതി പോലും ഒഴിപ്പിക്കലിനെ അംഗീകരിച്ചിരുന്നു. മൂന്നാര്‍ പ്രശ്‌നം അന്നു പരിഹരിക്കപ്പെട്ടതാണ്. അക്കാലത്ത് വന്‍കിട കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിക്കലിനിടയില്‍ ചെയ്യാന്‍ പാടില്ലാത്ത പലതും സുരേഷ്‌കുമാര്‍ ചെയ്തതാണു കുഴപ്പമായത്. രവീന്ദ്രന്‍ പട്ടയമെന്നു പറഞ്ഞ് ദൗത്യസംഘം ചില ഒഴിപ്പിക്കലുകള്‍ നടത്തി. അതിന്റെ പേരിലാണു പാര്‍ട്ടി ഓഫിസുകള്‍ക്കെതിരായ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടു സുരേഷ് കുമാര്‍ പരസ്യപ്രസ്താവനകളും പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതു വിവാദമായി. ഇതൊക്കെയാണു ദൗത്യ സംഘത്തെ തിരിച്ചു വിളിക്കാനിടയാക്കിയതെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതോടെയാണു സ്വന്തം ദൗത്യത്തെ തള്ളിപ്പറയാന്‍ വി.എസ് തയാറായത്. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷവും മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു ശരിയായ നിലപാടുകളാണു താന്‍ സ്വീകരിച്ചിരുന്നതെന്നായിരുന്നു അച്യുതാനന്ദന്റെ വാദം. ദൗത്യ സംഘം തലവനായിരുന്ന കെ. സുരേഷ് കുമാറിനെതിരേ ആദ്യഘട്ടങ്ങളില്‍ ആരോപണം ഉയര്‍ന്നപ്പോഴൊക്കെ അതു കൈയേറ്റക്കാരുടെയും അവരെ സഹായിക്കുന്നവരുടെയും അഭിപ്രായമാണെന്ന പ്രതിവാദമാണ് വി.എസ്. ഉന്നയിച്ചിരുന്നത്. വന്‍കിടക്കാരെ തൊടുമ്പോള്‍ ചിലര്‍ക്കു വേദനിക്കുമെന്നും അതുകൊണ്ടാണു ദൗത്യ സംഘത്തിനെതിരേ തിരിയുന്നതെന്നുമായിരുന്നു അന്നത്തെ ന്യായം. മൂന്നാറില്‍ സിപിഐ ഓഫിസ് പൊളിച്ചതിനെത്തുടര്‍ന്നു വിവാദമുണ്ടായപ്പോള്‍ അച്യുതാനന്ദന്‍ ഇടപെട്ടിരുന്നില്ല. വ്യാജപട്ടയമാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നാണു പറഞ്ഞിരുന്നത്. ദൗത്യ സംഘത്തലവനായി നിയമിക്കപ്പെട്ട കെ. സുരേഷ്‌കുമാര്‍ നടത്തിയ ഒഴിപ്പിക്കലുകള്‍ മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ അനുമതിയോടെയായിരുന്നു. എല്ലാ ഒഴിപ്പിക്കലുകള്‍ക്കു മുന്‍പും അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നതു വി.എസ് തടസപ്പെടുത്തുകയും ചെയ്തു.

മൂന്നാര്‍ ഒഴിപ്പിക്കലില്‍ നിന്നും സുരേഷ്‌കുമാറിനെ പിന്‍വലിച്ചിട്ടും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ത ഉപദേശകനായിരുന്നു അദ്ദേഹം. ഇതിനിടയില്‍ പരസ്യ പ്രസ്താവനയുടെ പേരില്‍ സുരേഷ്‌കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ തടഞ്ഞു വച്ചതും മുഖ്യമന്ത്രിയാണ്. ഒടുവില്‍ സര്‍ക്കാരിലെ സമ്മര്‍ദത്തെത്തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും പിന്നീടു തിരിച്ചെത്തിയ സുരേഷ്‌കുമാറിനെ സംരക്ഷിക്കാന്‍ വി.എസ് തയാറായി. സര്‍ക്കാരിന്റെ അവസാനകാലത്ത് ഐടി സെക്രട്ടറിയായി സ്വന്തം വകുപ്പില്‍ നിയമിക്കുകയും ചെയ്തു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ടീകോമുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും സുരേഷ്‌കുമാറാണ്. എന്നാല്‍ ഇപ്പോള്‍ മൂന്നാറില്‍ യുഡിഎഫ് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ തുടങ്ങിയതോടെയാണ് അച്യുതാനന്ദനു പരിഭ്രാന്തിയുണ്ടായത്. പഴയ സംഭവങ്ങള്‍ പുറത്തു വരുമെന്നു വ്യക്തമായതോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം കെ. സുരേഷ്‌കുമാറിന്റെ ചുമലില്‍ കെട്ടി വച്ച് ഒഴിയുന്നതിനു വേണ്ടിയാണ് ഇന്നലത്തെ പ്രസ്താവനയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നാലു വര്‍ഷങ്ങള്‍ക്കു ശേഷം വിശ്വസ്തനെ വിഎസ് തള്ളിപ്പറഞ്ഞതിനു പിന്നില്‍ മൂന്നാര്‍ മാത്രമല്ല കാരണമെന്നും സൂചനയുണ്ട്. സിപിഎമ്മിനും സിപിഐയ്ക്കും നല്ല സ്വാധീനമുള്ള മൂന്നാറില്‍ ഒഴിപ്പിക്കല്‍ കാലത്തു മറ്റാരെയും അനുസരിക്കാതെ പ്രവര്‍ത്തിക്കാന്‍ അന്നത്തെ ദൗത്യസംഘത്തിനു ശക്തിപകര്‍ന്നത് അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ബ്ലാങ്ക് ചെക്കായിരുന്നു. ഒടുവില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ ഇടിച്ചുനിരത്തല്‍ യന്ത്രം നീങ്ങിയതോടെ പാര്‍ട്ടിയുടെ മുക്കുകയര്‍ വന്നു, മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് അന്നു സംഘത്തലവന്‍ മടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു മുന്നോട്ടുപോയതെന്നു ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. പൊളിക്കേണ്ട ഓരോ കെട്ടിടത്തിന്റെയും വിവരങ്ങള്‍ അടങ്ങുന്ന പട്ടികയുമായാണു സ്‌പെഷല്‍ ഓഫിസര്‍ സുരേഷ്‌കുമാര്‍ മൂന്നാറില്‍ എത്തിയത്. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണു ദിവസവും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

മറ്റു വകുപ്പുകളിലെ മെരുങ്ങാത്ത ഉദ്യോഗസ്ഥരെ ഒതുക്കിയിരുന്നതു തിരുവനന്തപുരത്തെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു. സിപിഐയുടെ ഓഫിസ് കെട്ടിടത്തിന്റെ ഭാഗം പൊളിച്ചതോടെയാണു സ്ഥിതി മാറിയത്. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയാല്‍ പാര്‍ട്ടി ഓഫിസുകള്‍ മാത്രമല്ല, പാര്‍ട്ടി നേതാക്കളുടെ ഭൂമിയും നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. റിസോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫിസുകള്‍ സംരക്ഷിക്കാന്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ചു. അതോടെ, മൂന്നാര്‍ ദൗത്യത്തിന്റെ നിയന്ത്രണം വിഎസിന്റെ കയ്യില്‍ നിന്നു പാര്‍ട്ടി മന്ത്രിസഭാ ഉപസമിതിക്കു കൈമാറി. ദൗത്യ സംഘത്തെ നിയന്ത്രിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണു പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിര്‍ദേശപ്രകാരം സുരേഷ് കുമാറിനെ പിന്‍വലിച്ചത്. അന്നും സുരേഷ് കുമാറിനെ വിഎസ് തള്ളിപ്പറഞ്ഞില്ല. സുരേഷ് കുമാറിനു ശേഷം വന്ന സ്‌പെഷല്‍ ഓഫിസര്‍മാര്‍ ധീരമായി പ്രവര്‍ത്തിച്ചില്ലെന്ന് ഒരുവര്‍ഷത്തിനുശേഷം മൂന്നാറിലെത്തിയപ്പോള്‍ വിഎസ് പറയുകയും ചെയ്തിരുന്നു.

മാത്രമല്ല, മൂന്നാറില്‍ രണ്ടാം ദൗത്യസംഘത്തെ നിയോഗിക്കുന്നതിനു മുന്നോടിയായി സുരേഷ് കുമാര്‍ രഹസ്യമായി മൂന്നാറില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. വിഎസിന്റെ നിര്‍ദേശപ്രകാരമായിരുന്നു സുരേഷ് കുമാറിന്റെ വരവെന്ന് അന്ന് ഇടുക്കിയിലെ സിപിഎം നേതാക്കള്‍ പോലും ആരോപിച്ചിരുന്നു. വിഎസിന്റെ നിഴല്‍സംഘമെന്നായിരുന്നു അന്നത്തെ വരവില്‍ സുരേഷ്‌കുമാറിനു വീണ വിളിപ്പേര്. സ്വകാര്യ വാഹനത്തില്‍ മൂന്നാറില്‍ സഞ്ചരിച്ചു സുരേഷ് കുമാര്‍ വിഡിയോയില്‍ പകര്‍ത്തിയ സ്ഥലങ്ങളിലാണു രണ്ടാം ദൗത്യത്തിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമിതി സന്ദര്‍ശിച്ചത്. മൂന്നാറില്‍ നിന്നു മടങ്ങിയ കെ. സുരേഷ് കുമാര്‍ ഔദ്യോഗിക ഭരണഭാഷാ വകുപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്തു ബന്ധപ്പെട്ടിരുന്ന അദ്ദേഹത്തിനു സ്മാര്‍ട് സിറ്റി കരാറുമായി ബന്ധപ്പെട്ട് ഐടിയുടെ അധിക ചുമതല നല്‍കിയിരുന്നു.

എന്നാല്‍ പൊടുന്നനവേ സുരേഷ് കുമാറിനെത്തള്ളിപ്പറഞ്ഞ് വി.എസ് എത്തുകയായിരുന്നു. അതേസമയം ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിയോഗിച്ച സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാര്‍ ദൗത്യം അട്ടിമറിച്ചത് വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് ഇടപെട്ടാണെന്നു വ്യക്തമായതായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് ആരോപിച്ചു. സിപിഎം ഭൂമി കയ്യേറി മൂന്നാറില്‍ പണിത പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ പാര്‍ട്ടി ഓഫിസ് സംരക്ഷിക്കുന്നതിനാണ് ഈ നടപടിക്കു വിഎസ് കൂട്ടുനിന്നത്. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് സുരേഷ് കുമാറിനെ നിയോഗിച്ചതെന്ന വിഎസിന്റെ പ്രസ്താവന മുഖ്യമന്ത്രിക്കസേര പോലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും സംരക്ഷിക്കാനുള്ള 'വഴങ്ങലുകളുടെ ഭാഗമാണെന്നും പി.സി. ജോര്‍ജ് നിരീക്ഷിക്കുന്നു. അതേസമയം പാര്‍ട്ടിയിലും മുന്നണിയിലും വി.എസിനെ തഴയുന്ന പ്രവണത തുടരുകയാണ്. വി.എസിന്റെ സ്വപ്‌നഭൂമിയായ മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയില്‍ വര്‍ഷങ്ങള്‍ക്കുശേഷം പ്രതിപക്ഷനേതാവ് എത്തുമ്പോള്‍ അദ്ദേഹത്തെ ഹാരമണിയിച്ചു സ്വീകരിക്കാന്‍ സ്വന്തംപാര്‍ട്ടി സെക്രട്ടറി പോലും തയ്യാറായില്ല.

അമരാവതി സമര വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ മേരികുളത്ത് എത്തിയത്.സിപിഎം ഏരിയ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും വകയായി ഏലയ്ക്കാ മാലകളും ഷാളുകളും വിഎസിനെ അണിയിച്ചു. ജില്ലാ സെക്രട്ടറി എം.എം. മണി ഈസമയം വേദിയിലുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാന്‍ തയാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി അച്യുതാനന്ദന്‍ ജില്ലയില്‍ എത്തേണ്ടെന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇതിന്റെ വിവാദക്കൊടുങ്കാറ്റു കെട്ടടങ്ങുംമുന്‍പാണു പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി വിഎസ് ജില്ലയിലെത്തിയത്. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ അച്യുതാനന്ദനെ ജില്ലാ നേതൃത്വം പരസ്യമായി എതിര്‍ക്കുകയും എക്കാലത്തും വിഎസിന് അനുകൂല നിലപാട് എടുത്തിരുന്ന ജില്ലാനേതൃത്വം ഔദ്യോഗിക പക്ഷത്തേക്കു ചുവടുമാറ്റുകയും ചെയ്തിരുന്നു. ഒഴിപ്പിക്കാനെത്തിയാല്‍ കൈവെട്ടുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെയും സിപിഐയുടെയും പിന്തുണയോടെ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചുക്കാന്‍പിടിക്കുകയും ചെയ്ത ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഈ വഴക്കാണ് സ്വീകരണവേദിയിലും പ്രകടമായത്.

കുഞ്ഞാപ്പ കളിതുടങ്ങി: ഐസ്‌ക്രീം അന്വേഷണസംഘം ചിതറുന്നു

കോഴിക്കോട്: കുഞ്ഞാപ്പ കളിതുടങ്ങി, അനൂപ് കുരുവിള ജോണ്‍ തെറിച്ചു. അതേ സംസ്ഥാനപോലീസ് തലപ്പത്ത് മന്ത്രിസഭ വരുത്തിയ ചെറിയ മാറ്റം ഐസ്‌ക്രീംകേസില്‍ ആരോപണവിധേയനായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുപ്പതാംജന്മദിനം ആഘോഷിച്ചതെന്ന് കോണ്‍ഗ്രസ് അനുഭാവികളെപ്പോലും അമ്പരപ്പിച്ചുകഴിഞ്ഞു.


വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞുപിടിച്ചാണ് മാറ്റിയത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനരന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സ്ഥലംമാറ്റംവഴി നാലു കഷണമാക്കാനും തിരക്കിട്ട നീക്കം തുടങ്ങി. ഈ സംഘത്തില്‍ അംഗമായ കോഴിക്കോട് കമീഷണറെ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മാറ്റിയിരുന്നു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതിക്കേസ് അന്വേഷിക്കുന്ന കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ 32 പേരെയും ഒഴിവാക്കി.


അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, എമിഗ്രേഷന്‍ തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലെ മാറ്റം. വിരമിക്കാന്‍ ഏതാനും മാസം ബാക്കിയുള്ളവരെയും തലങ്ങും വിലങ്ങും മാറ്റിയിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്ന കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ അനൂപ് കുരുവിള ജോണിനെ കണ്ണൂര്‍ എസ്പിയാക്കി. ഇപ്പോഴത്തെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയനാണ് സംഘത്തിലെ മറ്റൊരു എസ്പി. പി വിജയന്‍ കോഴിക്കോട് കമീഷണറും അനൂപ് കുരുവിള ജോണ്‍ തീരസംരക്ഷണസേനയില്‍ എസ്പിയുമായിരിക്കെയാണ് ഐസ്‌ക്രീം കേസിന്റെ പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മലപ്പുറം ഡിവൈഎസ്പി കെ സുദര്‍ശന്‍ ഉള്‍പ്പെടെ മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. അടുത്ത ഘട്ടത്തില്‍ ഇവരെയും മാറ്റാനാണ് ആലോചന. അതോടെ പ്രത്യേക അന്വേഷണസംഘം ചിന്നിച്ചിതറും.


ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് അണിയറയില്‍ തയ്യാറാക്കിവരികയാണ്. ഫെബ്രുവരി നാലിനാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ ഐസ്‌ക്രീം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണം വഴിത്തിരിവില്‍ എത്തിനില്‍ക്കെയാണ് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരെ വിവിധ വഴിക്കാക്കിയത്. ഡിജിപിയുടെ പ്രത്യേക ഉത്തരവ് ഉണ്ടെങ്കിലേ ഇവര്‍ക്ക് മേലില്‍ പ്രത്യേക സംഘത്തിന്റെ ചുമതല നിറവേറ്റാന്‍ കഴിയൂ. പൊലീസുകാരെ വ്യാപകമായി സ്ഥലംമാറ്റി നിയമിച്ച് എല്ലാ ജില്ലയിലും ഉത്തരവിന്റെ പ്രളയമാണ്. എയര്‍ പോര്‍ട്ട് എമിഗ്രേഷന്‍ , ബറ്റാലിയന്‍ എന്നീ വിഭാഗങ്ങളിലെ എസ്‌ഐമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്.


അച്ചടക്കനടപടിക്ക് വിധേയരായവര്‍ , വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടവര്‍ , സ്വഭാവദൂഷ്യമുള്ളവര്‍ എന്നിവരെ സുപ്രധാന വിഭാഗങ്ങളില്‍ നിയമിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. വിജിലന്‍സിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം നിയമനമെന്നും വ്യവസ്ഥയുണ്ട്. ഇതെല്ലാം മറികടന്നാണ് പലര്‍ക്കും വിജിലന്‍സിലും ഇന്റലിജന്‍സിലും മറ്റും നിയമനം നല്‍കിയത്. കോഴിക്കോട്, കൊല്ലം സിറ്റികളിലെ കമീഷണര്‍മാര്‍ ഉള്‍പ്പെടെ 11 എസ്പിമാരെയാണ് കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്. ഡിജിപി കെ എസ് ജങ്പാംഗി, എഡിജിപി മുഹമ്മദ് യാസിന്‍ , ക്രൈംബ്രാഞ്ച് ഡിഐജി എസ് ശ്രീജിത് എന്നിവരെയും മാറ്റിനിയമിച്ചു.


അതേസമയം അനൂപ് കുരുവിള ജോണിനെ സ്ഥലം മാറ്റിയതോടെ ഐസ്‌ക്രീം കേസന്വേഷണം നിലച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ എസ്.പിയായിട്ടാണ് അനൂപിനെ സ്ഥലം മാറ്റിയിട്ടുള്ളത്. കോതമംഗലം പെണ്‍വാണിഭക്കേസിന്റെ അന്വേഷണവും നിലച്ചിരിക്കുകയാണ്.

പാലായില്‍ പെണ്‍വാണിഭറാക്കറ്റ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ കൊലയ്ക്കുകൊടുത്തു

കോട്ടയം: പാലായിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പെണ്‍വാണിഭറാക്കറ്റ് സജീവമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തതിനു പിന്നില്‍ പെണ്‍വാണിഭ മാഫിയയുടെ ഇടപെടലുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പാലയിലെ അധോലോകത്തിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറംലോകത്തെത്തിച്ചത്. വന്‍ സെക്‌സ് റാക്കറ്റിന്റെ വലയില്‍ പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നാണ് സംശയം. പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനി പറവൂര്‍ ചെറുകടപ്പുറം മൂഞ്ഞേലി വീട്ടില്‍ ഇട്ടിയച്ചന്റെ മകള്‍ അലക്‌സിയാണ് കഴിഞ്ഞ ഏപ്രില്‍ 19-ന് ന് ആത്മഹത്യ ചെയ്തത്.


അലക്‌സി അവധി കഴിഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ട് ഹോസ്റ്റലിലെത്തിയത് ഒരു ദിവസത്തിനു ശേഷമായിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതായി വ്യക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഏപ്രില്‍ 13-ന് വീട്ടിലെത്തിയ അലക്‌സിയെ ഫോണ്‍ ചെയ്ത കൂട്ടുകാരി 15-ന് വൈകുന്നേരം കോളജിലേക്ക് വരണമെന്നാവശ്യപ്പെട്ടിരുന്നു. 16-ന് കോളജിലേക്ക് പോയ അലക്‌സി 17 നാണ് ഹോസ്റ്റലിലെത്തിയത്. 19-ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ആത്മഹത്യ ചെയ്യുകയായിരുന്നു.


വീട്ടിലെത്തുമ്പോള്‍ കുട്ടി ശാരീരികമായി ഏറെ അവശയായിരുന്നതായും വീട്ടുകാര്‍ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്ന പോലീസുകാര്‍ മരണത്തെക്കുറിച്ച് പരസ്പര വിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ അന്വേഷണത്തില്‍ വന്‍ പെണ്‍വാണിഭ റാക്കറ്റിന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് അലക്‌സി ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്.എന്നാല്‍ പെണ്‍കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവാവിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്് പറഞ്ഞാണ് പോലീസ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. നിര്‍ധനരായ കുടുംബത്തിലെ രണ്ട്് മക്കളില്‍ ഒരാളാണ് അലക്‌സി. പഠിക്കാന്‍ മിടുക്കിയായതിനാലാണ് ബുദ്ധിമുട്ടി പഠിപ്പിക്കുവാന്‍ തീരുമാനിച്ചത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടപിടിച്ച് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുള്ളത്.


പാശ്ചാത്യരാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളത്തില്‍ ലൈംഗികാരാജകത്വം പ്രചരിക്കുന്നത് എന്നതിന്റെ അവസാനതെളിവാണ് പാലാ സംഭവം. ഉന്നതന്മാരുടെയും ഭരണാധികാരികളുടെയും അഗമ്യഗമനം, വിദ്യാലയങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ തിരോധാനം, ജോലിസ്ഥലത്ത് പീഡിപ്പിക്കപ്പെടുന്ന വനിതകള്‍, ട്രെയിനിലും യാത്രാവേളകളിലും പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വം... ഇങ്ങനെ നാം കേട്ടുകൊണ്ടിരിക്കുന്ന ലൈംഗിക പീഡനകഥകള്‍ അറ്റമില്ലാതെ തുടരുന്നു. മീഡിയയുടെ കാഴ്ചപ്പുറത്തിനപ്പുറത്ത് നടക്കുന്ന നിരവധി ചെറുവകകള്‍' ഇതിന്നു പുറമെയാണ്. ഉഭയസമ്മതത്തോടെയാണെങ്കില്‍ അവിഹിത ബന്ധങ്ങള്‍ പാപമായി കാണാത്ത ഒരു സമൂഹത്തില്‍ ഇത്രയധികം കേസുകള്‍ അതില്‍ പെടാത്തതുണ്ട് എന്നാണല്ലോ മനസ്സിലാക്കേണ്ടത്! തീവണ്ടിയാത്രക്കിടയില്‍ തമിഴനായ ഒറ്റക്കൈയന്‍ ചാമി ഒരു പെണ്ണിന്റെ ശരീരവും ചാരിത്ര്യവും ജീവനും ഒരുമിച്ച് എങ്ങനെ പന്താടി എന്ന് കേരളം കണ്ടത് വര്‍ത്തമാനകാല വാര്‍ത്തകളിലൊന്നാണ്.


ഓരോ സംഭവങ്ങള്‍ കഴിയുമ്പോഴും ഏതാനും ദിവസങ്ങള്‍ മീഡിയ ചര്‍ച്ച ചെയ്യും. വാര്‍ത്തയ്ക്കു മറ്റൊരു മസാല' കിട്ടുമ്പോള്‍ ഇതു മറക്കും. ബന്ധപ്പെട്ട ഇരയുടെ കുടുംബം കണ്ണീരുകുടിച്ച് ജീവിതം നയിക്കും. എന്നാല്‍ സംഭവിച്ചതിനു ശേഷം വേദനിക്കുക എന്നല്ലാതെ ഇത് സംഭവിക്കാതിരിക്കാന്‍ എന്തുണ്ട് വഴി എന്നാരും ആലോചിക്കാറില്ല. പ്രതിരോധമാണല്ലോ ചികിത്സയെക്കാള്‍ ഫലപ്രദം. ശിഥിലമാകുന്ന കുടുംബബന്ധങ്ങളും കുത്തഴിഞ്ഞ ജീവിതവും ഒരു പരിധിവരെ ലൈംഗികാരാജകത്വത്തിനു കാരണമായിത്തീരുന്നു. യുവാക്കളുടെ അങ്ങാടിജീവിതവും തെറ്റായ കൂട്ടായ്മയുമാണ് ലഹരിക്കടിമയാകാനും എങ്ങനെയെങ്കിലും ലൈംഗികദാഹം തീര്‍ക്കാനും പലരെയും പ്രേരിപ്പിക്കുന്നത്. ഒരിക്കല്‍ ഒരു മൂച്ചിന്' ചെയ്തുപോകുന്ന ഒരപരാധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും കടുംകൈകള്‍ ചെയ്യേണ്ടിവരുന്നു. സ്വബോധം തിരിച്ചുകിട്ടുമ്പോള്‍ തനിക്ക് വരാന്‍ പോകുന്ന ആപത്തുകളെപ്പറ്റി ഓര്‍മവരുന്നു. ഇരയെ നശിപ്പിക്കാനായിരിക്കും അടുത്ത ചിന്ത.


ഇങ്ങനെയാണ് ബലാല്‍സംഗം കൊലപാതകമായി മാറുന്നത്. ഇത്തരം കാമവെറിയന്‍മാരുടെ പിടിയില്‍ പെടുന്ന പച്ചപ്പാവം പെണ്‍കുട്ടികളുണ്ട് എന്നത് നേര്. എന്നാല്‍ കേള്‍ക്കുന്ന സംഭവവികാസങ്ങളില്‍ മിക്കതും പെണ്‍കുട്ടികള്‍ നിന്നുകൊടുക്കുന്നതാണ് എന്നത് അതിലേറെ വലിയ നേര്. പെറ്റുപോറ്റിയ മാതാപിതാക്കള്‍, പത്തിരുപതു വര്‍ഷം താലോലിച്ചു നടന്ന കുടുംബങ്ങള്‍ ഇതെല്ലാം പാടെ വിസ്മരിച്ചുകൊണ്ട് ബസ്‌സ്‌റ്റോപ്പില്‍ വെച്ചോ യാത്രക്കാരുടെ ഇടയിലോ ഏതാനും ദിവസം കണ്ട പരിചയം മാത്രമുള്ളവന്റെ കൂടെ ഇറങ്ങിത്തിരിക്കാന്‍ മാത്രം ബുദ്ധിശൂന്യത കാഴ്ചവയ്ക്കുന്ന വിദ്യാസമ്പന്നരെ നാമെന്തു വിളിക്കും! എത്രയെത്ര സംഭവങ്ങള്‍! തിന്നു ചണ്ടിയാക്കി തുപ്പിക്കളയുന്ന നേര്‍ക്കാഴ്ച കണ്ടിട്ടും കേട്ടിട്ടും ലോകം തിരിച്ചറിയാത്തവര്‍ പിന്നെ കൊണ്ടെങ്കിലേ അറിയൂ എന്നതാണ് പ്രകൃതി.


ആശ്രമം ഗസ്റ്റ്ഹൗസില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട ജീവനക്കാരി ജാതീയതയുടെ ഇരയാണെങ്കില്‍ ചെങ്ങന്നൂരിലെ കുളിക്കാപ്പാലം ലെവല്‍ക്രോസില്‍ തീവണ്ടിച്ചക്രത്തിനുള്ളില്‍ ചിതറിത്തെറിച്ച അയ്യപ്പാ കോളെജിലെ ബി എസ് സി ഇലക്‌ട്രോണിക് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി അജിത് അധ്യാപികയെ പ്രണയിച്ചതിന്റെ ബലിയാടായിരുന്നു. തീവണ്ടിയുടെ എ സി കോച്ചില്‍ നിന്ന് പുഴയിലേക്ക് എടുത്തെറിയപ്പെട്ട എന്‍ ഐ ടി വിദ്യാര്‍ഥിനി പ്രേമത്തിന്റെ മറ്റൊരു രക്തസാക്ഷിയാണ്. ഒന്നുകില്‍ പ്രേമനൈരാശ്യം മൂലം കമിതാക്കള്‍ ജീവനൊടുക്കുക, അല്ലെങ്കില്‍ പ്രേമാര്‍ഥന നിരസിച്ചതിന് നിഷ്ഠൂരമായി കൊലപ്പെടുത്തുക, അതുമല്ലെങ്കില്‍ പെണ്‍കുടുംബക്കാര്‍ കാമുകനെ ഓടിച്ചുപിടിച്ച് തല്ലിക്കൊല്ലുക ഇതല്ലേ നിത്യവാര്‍ത്തകളിലൊരു ഇനം! പ്രണയമെന്ന ഓമനപ്പേരിലറിയപ്പെടുന്ന പേക്കൂത്തുകളാണ് ലൈംഗികാരാജകത്വത്തിന്റെ ഒരു പ്രധാന കാരണം. പരിഷ്‌കൃത സമൂഹം പ്രേമനാടകങ്ങള്‍ മോശമായി പലപ്പോഴും കാണാറില്ല. പിള്ളേരല്ലേ, അതൊന്നും സാരമില്ല എന്ന സമീപനമാണധികവും. കളി കാര്യമാവുമ്പോള്‍ പലര്‍ക്കും ബോധവും ബോധ്യവും വരും. അപ്പോഴേക്ക് സമയം വൈകിയിരിക്കും.


പ്രായപൂര്‍ത്തിയെത്തിയ എതിര്‍ലിംഗങ്ങള്‍ ആകര്‍ഷിക്കപ്പെടുക എന്നത് പ്രകൃതി നിയമമാണ്. ചെടികളില്‍ പ്രകൃതി നിശ്ചയിച്ച രീതിയില്‍ പരാഗണം നടത്തപ്പെടുന്നു. ജന്തുക്കള്‍ യഥേഷ്ടം ഇണ ചേരുന്നു. മനുഷ്യരോ ആജീവനാന്തം ഒന്നിച്ചു കഴിയാവുന്ന ജീവിതപങ്കാളിയെ കണ്ടെത്തുന്നു. ഇതാണ് പ്രകൃതി. ഇതാണ് മതങ്ങള്‍ കാണിച്ചുതന്ന സദാചാരം അഥവാ യഥാര്‍ഥ ജീവിത മാര്‍ഗം. അനന്ത സാധ്യതകളുള്ള ശാസ്ത്രത്തിന്റെ പുതിയ ഉല്പന്നമായ സെല്‍ഫോണാണ് സമൂഹശിഥിലീകരണത്തിലെ മറ്റൊരു ഘടകം. ബ്ലൂടൂത്തും ഫ്രീ എസ് എം എസ്സും പുതിയ തലമുറയെ വഴിതെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മൊബൈല്‍ മൂലം മാനവും പണവും ജീവന്‍ പോലും നഷ്ടപ്പെട്ട നിരവധി സ്ത്രീകളുടെ കഥകള്‍ നാം വായിച്ചുതള്ളി.


ദശലക്ഷക്കണക്കിന് സെല്‍ സ്‌ക്രീനിലേക്ക് പറന്നുനടക്കുന്ന ഒരു എസ് എം എസ് സാമ്പിള്‍ ഇതാ:


Impress your girl friend with our flirting tips.


കാമാതുരമായി സമൂഹത്തെ ഉത്തേജിപ്പിച്ചു നിര്‍ത്തുന്നതില്‍ സിനിമകളും മുഖ്യപങ്കുവഹിക്കുന്നു. സിനിമകളിലെ നിമിഷങ്ങള്‍ മാത്രം നീണ്ടുനില്ക്കുന്ന മസാല രംഗങ്ങളേക്കാളേറെ അപകടം, ആ സീനുകളെ നിത്യലഹരിയായി നിര്‍ത്തുന്ന പോസ്റ്ററുകളും പരസ്യങ്ങളുമാണ്. സീരിയല്‍ മോഹത്തില്‍ പെട്ട് ജീവിതം തുലഞ്ഞുപോയ ആയിരങ്ങളുടെ കഥകള്‍ മീഡിയ സീരിയ'ലായി പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുക. യുവാക്കളുടെയും യുവതികളുടെയും വസ്ത്രധാരണ രംഗത്ത് പരീക്ഷിക്കപ്പെടുന്ന ഫാഷനുകള്‍, പ്രജനന കാലത്ത് എതിര്‍ലിംഗത്തെ ആകര്‍ഷിക്കുന്ന തിര്യക്കുകളെപ്പോലെ, ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കത്തക്കതാണ്. കാമ്പസുകളില്‍ നിന്ന് ഫാഷനോടൊപ്പം ജീര്‍ണ സംസ്‌കൃതിയും കൂടി കടന്നുവരുന്നു. ചുരുക്കത്തില്‍ സദാചാര വിരുദ്ധത കടന്നുവരുന്ന പഴുതുകള്‍ അടയ്ക്കാതെ സദാചാരം വേണമെന്ന് വിലപിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാറ്റിനും പുറമെ പൈശാചികമായ ക്രൂരതകള്‍ ചെയ്തുകൂട്ടിയാലും നൂറ്റന്‍പത് രൂപ പിഴചുമത്തി കൊടുംക്രൂരന്‍മാരെ വെറുതെ വിടുന്ന നിയമത്തിന്റെ അപര്യാപ്തത സമൂഹത്തില്‍ തിന്മ പെരുകാന്‍ സഹായകമായിത്തീരുന്നു. ഇത്തരമൊരു സമൂഹത്തിന് ഉദാഹരണമാവുകയാണ് അലക്‌സിയുടെ മരണം.

എം ജിനദേവന്‍ അനുസ്മരണം

തൊടുപുഴയില്‍ നടത്തിയ എം ജിനദേവന്‍ അനുസ്മരണം സുരേഷ് കുറുപ്പ് എം എല്‍ എ ഉത്ഘാടനംചെയ്തു

കള്ളിക്കല്‍ മാത്തച്ചന്‍ നിര്യാതനായി


കരിമ്കുന്നം ;വടക്കുംമുറി കള്ളിക്കല്‍ മാത്തച്ചന്‍ നിര്യാതനായി .സംസ്ക്കാരം ചൊവ്വശ്ച് വടക്കുംമുറി പള്ളിയില്‍

2011, ജൂൺ 17, വെള്ളിയാഴ്‌ച

മുഞ്ഞനട്ടു മാത്യു ൯൨ നിര്യാതനായി


നിര്യാതനായി
കരിമ്കുന്നം ;മുഞ്ഞനാട്ട് മാത്യു ചെറിയാന്‍ നിര്യാതനായി.സംസ്ക്കാരം ജൂണ്‍ ൧൯ ഞായറാഷ്ച്ച ഉച്ചകഷിഞ്ഞു രണ്ടിന് നേടിയകാട്‌ ലിസ്സുഎ പള്ളിയില്‍ .ഭാര്യ പരേതയായ ഏലിക്കുട്ട്യ കുറിഞ്ഞി പാനംകാട്ടു കുടുംഭംഗം .മക്കള്‍ ;ജോസഫ്‌ റോയല്‍ ഫാമിലി ഷോപ്പ് തൊടുപുഴ ,ലീലാമ്മ ,പരേതരായ പോള്‍ ,തോമസ്‌

കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു


കടപ്പാട് : മാധ്യമം
ജിഷ എലിസബത്ത്

കൊച്ചി : ആണ്‍മക്കളുള്ള മാതാപിതാക്കളേ, ജാഗ്രത! ദൈവത്തിന്റെ സ്വന്തം നാടും ആണ്‍വാണിഭക്കാരുടെ പിടിയിലേക്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഏര്‍പ്പാടാക്കുന്ന ആണ്‍വാണിഭ റാക്കറ്റുകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ആ ദ്യ തെളിവുകള്‍ 'മാധ്യമ'ത്തിന് ലഭിച്ചു. ആവശ്യപ്പെട്ടപ്പോള്‍ ആണ്‍വാണിഭ റാക്കറ്റ് ഏര്‍പ്പാടാക്കിത്തന്നവരില്‍ തിരുവനന്തപുരത്തുള്ള വിദ്യാര്‍ഥിയും.

വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് താത്ക്കാലിക കാമുകനെ വേണമെന്നാവശ്യപ്പെട്ടാണ് മാധ്യമം കുരുക്ക് തീര്‍ത്തത്. റാക്കറ്റിലെ പ്രധാന കണ്ണിയായ താരാ വിശ്വനാഥ്് ആണ് 'റോഷ്' എന്ന വ്യാജപേരില്‍ ആണ്‍വേശ്യയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ പരിചയപ്പെടുത്തിയത്.

ജിഗോളോ, മെയ്ല്‍ എസ്‌കോര്‍ട്ട് എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. കേരളത്തില്‍ മാത്രം ആയിരക്കണക്കിന് ആണ്‍വേശ്യകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടു.

കേരളത്തിലെ ഏറ്റവും മികച്ച പുരുഷവേശ്യ ഏജന്‍സിയെന്നു അവകാശപ്പെട്ട താര ഈ യുവാവിന്റെ 'സ്‌പെഷ്യാലിറ്റി'കളും വെളിപ്പെടുത്തി. 22 വയസ്സു മാത്രമുള്ള റോഷ് ജനിച്ചതും വളര്‍ന്നതും യു.എ.ഇയിലാണ്. ഷാര്‍ജയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ഉന്നതവിദ്യാഭ്യാസമുള്ള പ്രവാസി മലയാളികള്‍. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയര്‍ ആയ റോഷ് സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കാനാണ് ഇപ്പോള്‍ കേരളത്തില്‍ തങ്ങുന്നതത്രെ! ഗള്‍ഫില്‍ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റോഷ് സുന്ദരമായ ശരീരത്തിനുടമയെന്നാണ് താര വിശേഷിപ്പിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, അറബി എന്നിവക്കു പുറമെ ഫ്രഞ്ച് ഭാഷയും വശമാണന്നും താര അവകാശപ്പെട്ടു. യുവാവിന്റെ നിറം, ഉയരം, തൂക്കം എന്നിവയും കിടപ്പറയിലെ 'സേവന'പ്രത്യേകതകളും വെളിപ്പെടുത്തിയ ശേഷം ഇടപാടുകാരികള്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ റോഷിന്റെ ഫോട്ടോകളും കൈമാറി. ഇടപാടുകാരികള്‍ക്കൊപ്പം ഏതു സ്ഥലത്തേക്കും സഹ സഞ്ചാരിയാകാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

എന്തു തരത്തിലുള്ള സേവനമാണു വേണ്ടതെന്നു പറയുന്നതിനൊപ്പം ദിവസം, സമയം, സ്ഥലം എന്നിവ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊണ്ടുപോകാന്‍ വാഹനമുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടിയറിയിക്കണമെന്നും പറഞ്ഞു. അഥവാ വാഹനമില്ലെങ്കില്‍ വിഷമിക്കേണ്ടെന്നു ആശ്വസിപ്പിച്ച താര റോഷിന്‍േറതെന്നു അവകാശപ്പെട്ട പുത്തന്‍ പജെറോയുടെ തിരുവനന്തപുരത്തു നിന്നെടുത്ത മൂന്നു ഫോട്ടോകളും നല്‍കി. കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഈ വാഹനം തിരുവനന്തപുരം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഷിബു ജോര്‍ജ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമായി.

പുറമേക്ക് ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഈ മേഖലയിലേക്ക് ചെറിയ ആണ്‍കുട്ടികളെയും പ്രലോഭിപ്പിച്ച്് വഴിതെറ്റിക്കുന്നവര്‍ ഏറെയാണ്. ശാരീരിക-മാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം എന്നിവ ഇതിലെ അപകടങ്ങളാണെന്ന് പിന്നീടാവും യുവാക്കള്‍ തിരിച്ചറിയുന്നത്.

എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പടരുന്നതിന് ആണ്‍വാണിഭങ്ങള്‍ ഏറെ വഴിവക്കുന്നു. പെണ്‍വാണിഭത്തെ അപേക്ഷിച്ച് ആണ്‍വാണിഭത്തില്‍ ലൈംഗിക രോഗങ്ങള്‍ പടരുന്നതിന് സാധ്യത കുറവാണെന്ന മിഥ്യാധാരണ പലര്‍ക്കുമുണ്ട്. പുരുഷവേശ്യകള്‍ക്ക് ഉന്നതവിദ്യാഭ്യാസവും അതു വഴി രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളുമുണ്ടെന്നാണ് ഈ മിഥ്യാധാരണകള്‍ക്ക് അടിസ്ഥാനം. പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഈ മേഖലയിലെത്തുന്നവരുടെ മാനസികനില തകരാറിലാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

2011, ജൂൺ 16, വ്യാഴാഴ്‌ച

പ്ലസ്‌ വണ്‍ പ്രവേശനം ; സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണം

തൊടുപുഴ: പ്ലസ്‌ വണ്‍ പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുമ്പോള്‍ അഡീഷണല്‍ സീറ്റുകള്‍ എടുക്കുവാനും പുതിയ ബാച്ചുകള്‍ക്ക്‌ അപേക്ഷ നല്‍കാനും വൈമുഖ്യം കാണിക്കുന്ന സ്വകാര്യ - പൊതുമേഖല സ്‌കൂള്‍ അധികൃതരുടെ നിലപാട്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായി. ഭൗതിക സാഹചര്യമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതര്‍ പുതിയ ബാച്ചുകള്‍ക്ക്‌ അപേക്ഷ നല്‍കാന്‍ പോലും തയ്യാറല്ല. അദ്ധ്യാപകരുടെ ജോലി ഭാരം കൂടുമെന്നാണത്രേ ഇവര്‍ ഇതിനു കാരണമായി പറയുന്നത്‌. പ്രതിമാസം മുപ്പതിനായിരത്തോളം രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപകര്‍ ആഴ്‌ചയില്‍ എട്ട്‌ മണിക്കൂറാണ്‌ നിലവില്‍ ജോലി ചെയ്യുന്നത്‌. പുതിയ ബാച്ചുകള്‍ അനുവദിച്ചാല്‍ ഇത്‌ 12 മണിക്കൂര്‍ വരെ ക്ലാസെടുക്കേണ്ടതായി വരുന്നതാണത്രേ ജോലി ഭാരം. പൊതുമേഖലയെ നിലനിര്‍ത്താന്‍ ആഴ്‌ചയില്‍ ഒന്നു വീതം ധര്‍ണ്ണയും പ്രകടനവും നടത്തുന്ന അദ്ധ്യാപക സംഘടനകളുടെ ആത്മാര്‍ത്ഥതയാണ്‌ ഇതുവഴി പുറത്തു വരുന്നത്‌. പ്ലസ്‌ വണ്‍ പ്രവേശനം കിട്ടാതെ കുട്ടികള്‍ നെട്ടോട്ടമോടുമ്പോഴാണ്‌ ആഴ്‌ചയില്‍ നാല്‌ മണിക്കൂര്‍ അധികം ക്ലാസെടുക്കേണ്ടി വരുന്നതിന്റെ ജോലിഭാരത്താല്‍ കുട്ടികള്‍ക്ക്‌ പഠനാവസരം നിഷേധിക്കുന്നത്‌. അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളെ സഹായിക്കാനുള്ള നീക്കമായും ഇതിനെ കാണേണ്ടിയിരിക്കുന്നു. മാനേജ്‌മെന്റ്‌ സ്‌കൂള്‍ അധികൃതരാകട്ടെ പുതിയ ബാച്ച്‌ ലഭിച്ചാല്‍ സ്വീകരിക്കാം, അഡീഷണല്‍ സീറ്റുകള്‍ വേണ്ടെന്ന നിലപാടിലാണത്രേ. ഇരുപത്‌ ശതമാനം വരെ സീറ്റുകള്‍ അധികമായി നല്‍കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സീറ്റു വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ തയ്യാറല്ല. പുതിയ ബാച്ച്‌ തുടങ്ങുന്നതിലാണ്‌ ഇവര്‍ക്ക്‌ താല്‍പര്യം. പുതിയ ബാച്ച്‌ അനുവദിച്ചാല്‍ പുതിയ അദ്ധ്യാപക നിയമനവും നടത്താമെന്നതാണ്‌ സ്വകാര്യമാനേജ്‌മെന്റുകളുടെ താല്‍പര്യം. പാവപ്പെട്ടവരുടെ ഉന്നമനത്തെക്കുറിച്ച്‌ വഴി നീളെ പ്രസംഗിച്ചു നടക്കുന്നവര്‍ ഉള്ള സൗകര്യം ഉപയോഗപ്പെടുത്തി പാവപ്പെട്ടവരെ സഹായിക്കാന്‍ തയ്യാറാകാത്തതിലൂടെ ഇവരുടെ കാപട്യമാണ്‌ പുറത്തു വന്നിരിക്കുന്നത്‌.
തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്ണിന്‌ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ജയകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. നിലവില്‍ പുതിയ ബാച്ച്‌ തുടങ്ങുവാനുള്ള കെട്ടിടസൗകര്യം ഇവിടെയുണ്ട്‌. കൂടുതല്‍ ക്ലാസ്‌ മുറി സൗകര്യം ലഭ്യമാക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ നടപടി സ്വീകരിക്കണം. പുതിയ ബാച്ച്‌ തുടങ്ങുന്നതിന്‌ അപേക്ഷ നല്‍കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ നഗരസഭ മുന്നിട്ടിറങ്ങണം. പ്ലസ്‌ വണ്‍ സീറ്റ്‌ ലഭിക്കാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക്‌ ഇത്‌ പ്രയോജനപ്പെടുമെന്നും ജയകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

ഡോ. ഷെറീജ്‌ ജോസ്‌ പ്രസിഡന്റ്‌ ഡോ. രെഞ്‌ജു ബേബി സെക്രട്ടറി



തൊടുപുഴ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഹോമിയോപ്പത്‌സ്‌ കേരള ഇടുക്കി യൂണിറ്റിന്റെ പ്രസിഡന്റായി ഡോ. ഷെറീജ്‌ ജോസിനെയും (വെല്‍കെയര്‍ ഹോമിയോപ്പതിക്‌ മെഡിക്കല്‍ സെന്റര്‍, തൊടുപുഴ), സെക്രട്ടറിയായി ഡോ. രെഞ്‌ജു ബേബിയെയും (അരിമാലില്‍ ഹോമിയോ ക്ലിനിക്ക്‌, അടിമാലി) തെരഞ്ഞെടുത്തു. ജോയിന്റ്‌ സെക്രട്ടറിയായി ഡോ. കെ.ജെ ജോര്‍ജ്ജ്‌, ട്രഷററായി ഡോ. റ്റി.കെ ബാബുരാജ്‌ എന്നിവരെയും തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച്‌ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. പി.എന്‍ പിള്ള, ഡോ. കെ.ജെ ജോര്‍ജ്ജ്‌, ഡോ. ബിനു ജോസഫ്‌, ഡോ. ജയിസണ്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

2011, ജൂൺ 15, ബുധനാഴ്‌ച

നിര്യാതനായി


കരിമണ്ണൂര്‍ തോട്ടുപാട്ട്‌ അവിരാച്ചന്‍ (റിട്ട. ഹെഡ്‌മാസ്റ്റര്‍ - 61) നിര്യാതനായി. സംസ്‌കാരം 16.06.2011 രണ്ടിന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാപള്ളിയില്‍. ഭാര്യ സാലി മൂവാറ്റുപുഴ തോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: ലിയ (എംഎസ്‌സി നഴ്‌സിംഗ്‌ വിദ്യാര്‍ഥിനി, ബാംഗ്‌്‌ളൂര്‍), ലിനി (ബി.ടെക്‌ വിദ്യാര്‍ഥിനി, വിശ്വജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌, വാഴക്കുളം)

മന്ത്രി തിരുവഞ്ചൂര്‍ മൂന്നാറില്‍


മന്ത്രി തിരുവഞ്ചൂര്‍ മൂന്നാറില്‍

മന്ത്രി തിരുവഞ്ചൂര്‍ മൂന്നാറില്‍


മന്ത്രി തിരുവഞ്ചൂര്‍ മൂന്നാറില്‍

2011, ജൂൺ 12, ഞായറാഴ്‌ച

കൈവെട്ടുകേസില്‍ ആദ്യ അറസ്റ്റ്: കാണാന്‍പോകുന്നത് അറസ്റ്റുപരമ്പര

തൊടുപുഴ: പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ ദേശീയ അന്വേഷണസംഘം ഒരു പ്രതിയെ അറസ്റ്റുചെയ്തു. വരാനിരിക്കുന്ന അറസ്റ്റുകളുടെ തുടക്കമായാണ് ഇതിനെ എന്‍ഐഎ ഉന്നതകേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. കേസിലെ 38-ാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. അക്രമത്തിനിടെ മുതുകില്‍ വെട്ടേറ്റ സവാദിനും പിടിവലിക്കിടെ കയ്യാലയില്‍ ഉരഞ്ഞ് കാലില്‍ മുറിവു പറ്റിയ ഷംസുദ്ദീനും ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സഹായം ചെയ്തു എന്നതാണ് നൗഷാദിന്റെ പേരിലുള്ള കുറ്റം. മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്ത നൗഷാദിനെ കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേസിലെ 55 പ്രതികളില്‍ 27 പേരെ സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മൂന്നു മാസം മുന്‍പാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

കേസിലെ മുഖ്യ സൂത്രധാരന്‍ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് നാസര്‍, ഓടക്കാലി അശമന്നൂര്‍ സ്വദേശി സവാദ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. അതീവഗൗരവത്തോടെയായിരുന്നു എന്‍ഐഎ കേസിനെ നിരീക്ഷിച്ചിരുന്നത്. പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നു അന്വേഷണം. ഏതെങ്കിലും പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെട്ടാന്‍ പിന്നീട് അത് വലിയ പ്രത്യാഘാതങ്ങള്‍ക്കു വഴിതെളിക്കുമെന്നായിരുന്നു എന്‍.ഐ.എയുടെ നിരീക്ഷണം. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റുന്നതിലൂടെ ജിഹാദി നിയമം നടപ്പാക്കി രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എറണാകുളത്തെ പ്രത്യേക കോടതിയെ നേരത്തെ ബോധിപ്പിച്ചിരുന്നു. കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഈ വിശദീകരണമുള്ളത്.

കൈവെട്ടിയതിലൂടെ പ്രതികള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. കുറ്റകൃത്യത്തിനു പിന്നിലെ വിപുലമായ ക്രിമിനല്‍ ഗൂഢാലോചന, ദേശവിരുദ്ധ പ്രവര്‍ത്തനം, ഭീകരസംഘടനകളുമായുള്ള പ്രതികളുടെ ബന്ധം, വിദേശ ഫണ്ടിംഗ് എന്നിവ അന്വേഷിക്കേണ്ടതുണ്ടെന്ന് എന്‍.ഐ.എ എസ്.പി സ്വയംപ്രകാശ് പാണി സമര്‍പ്പിച്ച എഫ്.ഐ.ആറിലുണ്ടായിരുന്നു. 54 പേരുടെ പ്രതിപ്പട്ടികയും എഫ്.ഐ.ആറിനൊപ്പം കോടതിക്ക് കൈമാറിയിരുന്നു. അദ്ധ്യാപകന്റെ കൈപ്പത്തി മഴുകൊണ്ട് വെട്ടിയെടുത്ത് ദൂരേക്കെറിഞ്ഞ അശമന്നൂരിലെ സവാദാണ് ഒന്നാം പ്രതി. ഇയാളും മുഖ്യപ്രതി നാസറുമടക്കം 27 പേര്‍ ഇപ്പോഴും ഒളിവിലാണ്. കുറ്റകൃത്യത്തിന്റെ കേന്ദ്രബിന്ദുവായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ), സിമി പോലുള്ള നിരോധിത ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുണ്ട്.

മതമൗലിക വാദികളും മത ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു കൂട്ടം യുവാക്കളുമാണ് കേസിലെ പ്രതികള്‍. പി.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകരായ പ്രതികളില്‍ ചിലര്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും സിമി പ്രസിദ്ധീകരണങ്ങളും തീവ്രവാദം പ്രോത്‌സാഹിപ്പിക്കുന്ന വീഡിയോ സി.ഡികളും പിടിച്ചെടുത്തിരുന്നു. 'ഗ്‌ളോബല്‍ ഇസഌമിക് ടെറേഴ്‌സ് നെറ്റ്‌വര്‍ക്ക് അല്‍ക്വയ്ദ'എന്ന ലഖുലേഘയും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ജൂലായ് നാലിനാണ് പ്രൊഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. കേസിന്റെ സ്വഭാവവും സാഹചര്യവും കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് കേസ് എന്‍.ഐ.എയ്ക്ക് കൈമാറി.

അദ്ധ്യാപകനെ ആക്രമിക്കാന്‍ ഓമ്‌നി വാനിലെത്തിയ നൂലേലി അശമന്നൂരില്‍ സവാദ്, ചൊവ്വര ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍, കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ ഷോബിന്‍ എന്ന കെ.എം.മുഹമ്മദ് ഷോബിന്‍, മൂവാറ്റുപുഴ രണ്ടാര്‍ സജില്‍, അറയ്ക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസു എന്ന ഷംസുദ്ദീന്‍, കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷെമി എന്ന ഷാനവാസ്, വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ.പരീത് എന്നിവരാണ് കേസിലെ ആദ്യ ഏഴു പ്രതികള്‍. രാവിലെ 8.05 ന് വൃദ്ധ മാതാവ്, സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല എന്നിവര്‍ക്കൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവേയാണ് പ്രൊഫ. ജോസഫ് സ്വന്തം വീടിനു സമീപം ആക്രമിക്കപ്പെട്ടത്. കാറിന്റെ ചില്ല് തകര്‍ത്ത് ജോസഫിനെ പുറത്തേക്ക് വലിച്ചിട്ട് വെട്ടുകത്തി, മഴു എന്നിവ കൊണ്ട് വലതു കൈപ്പത്തി വെട്ടിമാറ്റി.

ഇടതുകാലിലും വെട്ടി. സംഭവം കണ്ട് തടയാനെത്തിയ ഭാര്യ സലോമിയെയും മകനെയും നാടന്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു.'ഈ കൈകൊണ്ടല്ലേ നീ ഇസഌം മതത്തെ അക്ഷേപിക്കുന്ന ചോദ്യം എഴുതിയത്? ഇനി നീ ഈ കൈകൊണ്ട് എഴുതേണ്ട' എന്നു പറഞ്ഞാണ് പ്രതികള്‍ അദ്ധ്യാപകനെ ആക്രമിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. പൊലീസ് ജോസഫിനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി. ഭാര്യ സലോമിയുടെ പ്രഥമവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 48 പ്രതികള്‍ ഉള്‍പ്പെട്ടത്.