2012, ജൂൺ 28, വ്യാഴാഴ്‌ച

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസ്‌ ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബര്‍സാര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌, വൈസ്‌ പ്രിന്‍സിപ്പല്‍ കെ.ജെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, ജൂൺ 27, ബുധനാഴ്‌ച

നൂറ്‌ ശതമാനം വിജയം നേടിയ തട്ടക്കുഴ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

നൂറ്‌ ശതമാനം വിജയം നേടിയ തട്ടക്കുഴ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പിടിഎ പ്രസിഡന്റ്‌ ജയിസണ്‍ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആര്‍ സോമരാജന്‍, ജനപ്രതിനിധികളായ ഷീല സുരേന്ദ്രന്‍, മനോജ്‌ തങ്കപ്പന്‍, ടാജ്‌ രാമകൃഷ്‌ണന്‍, ബിന്ദു സജീവ്‌, ബിപിഒ ബിജു തങ്കപ്പന്‍, എംപിടിഎ പ്രസിഡന്റ്‌ സ്‌മിത സുരേഷ്‌, പി.വി എല്‍ദോ, സണ്ണി തോമസ്‌, ജി. സൗമ്യ, പ്രിന്‍സിപ്പല്‍ കെ.എസ്‌ ഷാജന്‍, സീനിയര്‍ അസിസ്റ്റന്റ്‌ ജോയി ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂവപ്പള്ളി സിഎംഎസ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗം അഭിനന്ദിച്ചു

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി അഞ്ച്‌ വര്‍ഷവും ഉയര്‍ന്ന ഗ്രേഡോടെ നൂറ്‌ ശതമാനം വിജയം നേടിയ കൂവപ്പള്ളി സിഎംഎസ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗം അഭിനന്ദിച്ചു. ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനം പി ടി തോമസ്‌എം പി ഉദ്‌ഘാടനം ചെയ്‌തു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ മുരളീധരന്‍, ഗ്രാമപഞ്ചായത്ത്‌ അംഗം റോജി ഫ്രാന്‍സിസ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം പുഷ്‌പ വിജയന്‍, സിഎസ്‌ഐ ഈസ്റ്റ്‌ കേരള അല്‍മായ സെക്രട്ടറി അഡ്വ.ടി എല്‍ സാംകുട്ടി, റവ. ജയിംസ്‌ ടി മാമ്മന്‍, പിടിഎ പ്രസിഡന്റ്‌ കെ.എല്‍. ചാക്കോ, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ രാജു സി. ഗോപാല്‍, എ.റ്റി ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, ജൂൺ 26, ചൊവ്വാഴ്ച

പൈപ്പ്‌ മാലിന്യസംഭരണി


ദിനംപ്രതി മാലിന്യങ്ങള്‍ നാടെങ്ങും ദുര്‍ഗന്ധം പരത്തുമ്പോള്‍ കുടയത്തൂര്‍ അരീച്ചിറയില്‍ റോയി ജോണും കുടുംബവും പൈപ്പ്‌ മാലിന്യസംഭരണി നിര്‍മ്മിച്ചത്‌ വിജയമായി. മാലിന്യസംസ്‌കരണത്തിന്‌ ഭൂരിഭാഗം ആളുകളും പ്ലാസ്റ്റിക്‌ കൂടുകളില്‍ കെട്ടി റോഡരികില്‍ വലിച്ചെറിയുമ്പോള്‍ റോയി പൈപ്പ്‌ ഉപയോഗിച്ച്‌ മാലിന്യം സംസ്‌കരിക്കുകയാണ്‌. ആറിഞ്ച്‌ വ്യാസവും ഒരു മീറ്റര്‍ നീളവുമുള്ള പൈപ്പ്‌ വീട്ടുമുറ്റത്ത്‌ സ്ഥാപിക്കുന്നതോടെ മാലിന്യസംസ്‌കരണം ആരംഭിക്കുന്നു. 45 ദിവസം കൊണ്ട്‌ പൈപ്പിനുള്ളിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി മാറുന്നു. ഇത്‌ അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും വളമായി ഉപയോഗിക്കുന്നു. എല്ലാദിവസവും മാലിന്യം നിക്ഷേപിച്ച്‌ ഒരു പൈപ്പ്‌ നിറയുമ്പോള്‍ മറ്റൊരു പൈപ്പ്‌ കൂടി ഉപയോഗിച്ചാല്‍ മാലിന്യസംസ്‌കരണം പൂര്‍ണമായും നടപ്പാക്കാനാവുമെന്നും റോയി പറഞ്ഞു.

കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂള്‍.

വായനാവാരാചരണത്തോടനുബന്ധിച്ച്‌ വ്യത്യസ്‌തമായ ഒരു വായനാവിരുന്നൊരുക്കുകയാണ്‌ കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂള്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വിപുലമായ പ്രദര്‍ശനമൊരുക്കി വായനയുടെ വിശാലമായ ലോകത്തിലേക്ക്‌ വിദ്യാര്‍ത്ഥികളെ നയിക്കുകയാണ്‌ ഈ കലാലയം. 250 ലധികം വ്യത്യസ്‌തമായ മാസികകളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. വിദ്യാഭ്യാസം, വിനോദം, ആരോഗ്യം, യാത്ര, വിജ്ഞാനം, കാര്‍ഷികം, അദ്ധ്യാത്മികം, തൊഴില്‍ തുടങ്ങി വിവിധ വിഷയങ്ങളിലായി പ്രസിദ്ധീകരണങ്ങള്‍ തരം തിരിച്ചിരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ അഗസ്റ്റിന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‌ നടന്ന സെമിനാറില്‍ ഉപാസന ഡയറക്‌ടര്‍ റവ. ഡോ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍ ക്ലാസ്‌ നയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ്‌ കൈമലയില്‍, പ്രിന്‍സിപ്പല്‍, ഫാ. ജോണ്‍സണ്‍ പാലപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളി വിദ്യാര്‍ത്ഥിനിക്ക്‌ കാനഡയില്‍ അവാര്‍ഡ്‌ ലഭിച്ചു


മലയാളി വിദ്യാര്‍ത്ഥിനിക്ക്‌ കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ്‌ ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ്‌ ഫാത്തിമ കാത്തലിക്‌ സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ്‌ സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ്‌ - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ്‌ സാന്ദ്ര. അഞ്ചാംക്ലാസ്‌ വരെ തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ്‌ ഡീനായ രാജു ജോസഫ്‌ രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്‌.

തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു

തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക്‌ പരിധിയിലുള്ള കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു. ബാങ്ക്‌ പ്രസിഡന്റ്‌ ടോമി കാവാലം ഉദ്‌ഘാടനം നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഷമ്മി ഈപ്പച്ചന്‍, സെക്രട്ടറി ജോണ്‍ വള്ളോപ്പിള്ളില്‍, ബാങ്ക്‌ ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്ജ്‌ ഹൈസ്‌കൂള്‍, സെന്റ്‌ ജോര്‍ജ്ജ്‌ യു പിസ്‌കൂള്‍, തലയനാട്‌ മാതൃഭവന്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഹെഡ്‌മാസ്റ്റര്‍മാര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

2012, ജൂൺ 25, തിങ്കളാഴ്‌ച

മലയാളി വിദ്യാര്‍ത്ഥിനിക്ക്‌ കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ്‌ ലഭിച്ചു









മലയാളി വിദ്യാര്‍ത്ഥിനിക്ക്‌ കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ്‌ ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ്‌ ഫാത്തിമ കാത്തലിക്‌ സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ്‌ സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ്‌ - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ്‌ സാന്ദ്ര. അഞ്ചാംക്ലാസ്‌ വരെ തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ്‌ ഡീനായ രാജു ജോസഫ്‌ രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്‌.

2012, ജൂൺ 24, ഞായറാഴ്‌ച

മത്തായി (79) നിര്യാതനായി

തൊടുപുഴ : ആദ്യകാല റബ്ബര്‍ വ്യാപാരി കരിങ്കുന്നം വടക്കേക്കര മത്തായി (79) നിര്യാതനായി. സംസ്‌കാരം ജൂണ്‍ 25 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കരിങ്കുന്നം സെന്റ്‌ അഗസ്റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി കരിങ്കുന്നം കൊച്ചുപുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: സി. മെര്‍ളിന്‍ (വിസിറ്റേഷന്‍ കോണ്‍വെന്റ്‌, കണ്ണൂര്‍), ചാണ്ടി (യു.എസ്‌.എ), ജയിംസ്‌, ജോസ്‌ (യു.എസ്‌.എ), ലിസ്സി. മരുമക്കള്‍: ആലീസ്‌ കാരിയ്‌ക്കല്‍ (നീണ്ടൂര്‍), കുഞ്ഞുമോള്‍ തടത്തില്‍ (മേമ്മുറി), സോളി നിരവത്ത്‌ (മോനിപ്പിള്ളി), ജിമ്മി ചെമ്മാശ്ശേരില്‍ (നീണ്ടൂര്‍).

2012, ജൂൺ 23, ശനിയാഴ്‌ച

യുഎഇ എക്‌സ്‌ചേഞ്ചിന്റെ തൊടുപുഴയിലെ നവീകരിച്ച ശാഖ

യുഎഇ എക്‌സ്‌ചേഞ്ചിന്റെ തൊടുപുഴയിലെ നവീകരിച്ച ശാഖ മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌, ഡോ. വി. ജോര്‍ജ്ജ്‌ ആന്റണി, സിജോ പടയാട്ടി, പ്രഫ. എം.ജെ ജേക്കബ്‌, ബിന്ദു പത്മകുമാര്‍, ബ്രാഞ്ച്‌ ഹെഡ്‌ നിതിന്‍ ടോമി, രാഹുല്‍ ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇവിടെ നിന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച്‌, ട്രാവല്‍ സര്‍വ്വീസസ്‌, മണി ട്രാന്‍സ്‌ഫര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാണ്‌

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നവീകരിച്ച തൊടുപുഴ ശാഖ

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നവീകരിച്ച തൊടുപുഴ ശാഖ മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. നടനസബാപതി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌, റീജിണല്‍ മാനേജര്‍ വി. കെ രാമചന്ദ്രന്‍, ചീഫ്‌ മാനേജര്‍ എസ്‌. സതീശ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഒന്‍പതാമത്‌ ശാഖ വഴിത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഒന്‍പതാമത്‌ ശാഖ വഴിത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി. ജലവിഭവവകുപ്പ്‌ മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ എ. രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു.. മണക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌ ജേക്കബ്‌ ലോക്കര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ സി.സി തോമസ്‌ ആദ്യനിക്ഷേപം സ്വീകരിച്ചു. വി.വി മത്തായി. അഡ്വ. ഇ.അബ്‌ദുള്‍ റഹീം, ജനറല്‍ മാനേജര്‍ ജേക്കബ്‌ മാത്യു, അഡ്വ. റെനീഷ്‌ മാത്യു, ടി.ആര്‍സോമന്‍, വത്സ ജോണ്‍, കെ.എല്‍ തോമസ്‌, വി.എ ജോസഫ്‌, എം.ജി സുരേന്ദ്രന്‍, ജോസ്‌ ജോസഫ്‌, എസ്‌.ശ്രീജയ, വി.എം ജോസഫ്‌, കെ.ആര്‍ രമണന്‍, തോമസ്‌ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു

അവാര്‍ഡ്‌ പടി. കോടിക്കുളം സുവിശേഷ ആശ്രമത്തിന്‌ സമ്മാനിച്ചു.

സാന്‍ജോ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സ്‌ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കുന്നവര്‍ക്കുവേണ്ടിയുള്ള അവാര്‍ഡ്‌ പടി. കോടിക്കുളം സുവിശേഷ ആശ്രമത്തിന്‌ സമ്മാനിച്ചു. തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്‌ ജേതാക്കളായ മൈലക്കൊമ്പ്‌ ദിവ്യരക്ഷാലയത്തിലെ ടോമി ഓടയ്‌ക്കലും ജോഷി ഓടയ്‌ക്കലും ചേര്‍ന്ന്‌ അവാര്‍ഡ്‌ സമ്മാനിച്ചു. റവ.ഡോ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍, സണ്ണി വെമ്പിള്ളി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, ജൂൺ 19, ചൊവ്വാഴ്ച

മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു

മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ലയണ്‍സ്‌ ക്ലബ്‌ തൊടുപുഴ എലൈറ്റ്‌ വൈസ്‌പ്രസിഡന്റ്‌ സിബി ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ റോയി ലൂക്ക്‌ പുത്തന്‍കുളം അദ്ധ്യക്ഷത വഹിച്ചു. കെ.സുഗതകുമാരി, ജിബി ജോസഫ്‌, കെ.വി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്‌ഘാടനം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നടന്നു

ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്‌ഘാടനം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നടന്നു. പുളിമൂട്ടില്‍ സില്‍ക്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഔസേഫ്‌ ജോണ്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി, ഹെഡ്‌മാസ്റ്റര്‍ ജയിംസ്‌ ടി.മാളിയേക്കല്‍, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ജോസ്‌ തയ്യില്‍, ഡിസിഎല്‍ മേഖലാ ഓര്‍ഗനൈസര്‍ തോമസ്‌ കുണിഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.

2012, ജൂൺ 14, വ്യാഴാഴ്‌ച

പുറമ്പോക്കില്‍ താമസിച്ച ദമ്പതിമാരെ ഒഴിപ്പിച്ചു; ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ആസ്‌പത്രിയില്‍

തൊടുപുഴ: റോഡുപുറമ്പോക്കില്‍ ഷെഡ്ഡുകെട്ടി താമസിച്ചിരുന്ന വൃദ്ധദമ്പതിമാരെ പി.ഡബ്ല്യു.ഡി ബലമായി ഒഴിപ്പിച്ചു. വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും അധികാരികള്‍ കണ്ടുകെട്ടി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ വലഞ്ഞ ദമ്പതിമാരെ, ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‌ തൊടുപുഴ താലൂക്ക്‌ ആസ്‌?പത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം പഞ്ചായത്തിലെ കാക്കൊമ്പ്‌ ശങ്കരപ്പിള്ളി മേച്ചിറ വീട്ടില്‍ ഗോപാലനും (75) ശാരദയും(70) ആണ്‌ കിടപ്പാടമില്ലാതെ വലയുന്നത്‌. 10 വര്‍ഷമായി കാക്കൊമ്പ്‌ ജങ്‌ഷനിലാണ്‌ ഇവരുടെ താമസം. കൂലിപ്പണി ചെയ്യാനാകാത്തതിനാല്‍ പെട്ടിക്കട നടത്തിയാണ്‌ ഇവര്‍ ജീവിച്ചിരുന്നത്‌. ഇവിടെനിന്ന്‌ ഒഴിയണമെന്നാവശ്യപ്പെട്ട്‌ പി.ഡബ്ല്യു.ഡി. രണ്ടുതവണ നോട്ടീസ്‌ നല്‍കി. പഞ്ചായത്തില്‍നിന്ന്‌ വീടുകിട്ടുന്നമുറയ്‌ക്ക്‌ ഒഴിഞ്ഞുകൊടുക്കാമെന്ന്‌ ആദ്യനോട്ടീസിന്‌ മറുപടി നല്‍കി. എന്നാല്‍ ഇത്‌ ഗൗനിക്കാതെ രണ്ടാമതും നോട്ടീസ്‌ നല്‍കി ഷെഡ്ഡ്‌ പൊളിക്കുകയായിരുന്നു.ബുധനാഴ്‌ച രാവിലെ പോലീസിന്റെ സഹായത്തോടെയാണ്‌ ഒഴിപ്പിച്ചത്‌. ഈസമയം ശാരദ മാത്രമാണ്‌ സ്ഥലത്തുണ്ടായിരുന്നത്‌. മുട്ടം ജങ്‌ഷനില്‍ പെട്ടിവണ്ടിയില്‍ കച്ചവടം നടത്തുന്ന ഗോപാലന്‍ എത്തിയപ്പോഴേക്കും അധികാരികള്‍ ഷെഡ്ഡ്‌ പൊളിച്ചുമാറ്റിയിരുന്നു. ഇതിനുമുമ്പ്‌ കുഴഞ്ഞുവീണ ശാരദയെ നാട്ടുകാര്‍ മുട്ടത്തെ സ്വകാര്യ ആസ്‌?പത്രിയില്‍ എത്തിച്ചു.വീട്‌ നഷ്ടപ്പെട്ട ശാരദയും ഗോപാലനും പരാതിയുമായി പിന്നീട്‌ മുട്ടം പഞ്ചായത്ത്‌ ഓഫീസില്‍ എത്തി. പഞ്ചായത്ത്‌ അധികാരികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ കാഞ്ഞാര്‍ പോലീസെത്തി ഇവരെ തൊടുപുഴ ആസ്‌?പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൂന്നുമക്കളും വിവാഹംകഴിച്ച്‌ വേറെയാണ്‌ താമസം.

തൊടുപുഴ കാപ്പ്‌ എന്‍എസ്‌എസ്‌ എല്‍ പി സ്‌കൂളില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു

തൊടുപുഴ കാപ്പ്‌ എന്‍എസ്‌എസ്‌ എല്‍ പി സ്‌കൂളില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു. നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ വിധു പി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ മാഹിന്‍ വാണിയപ്പുരയില്‍, മാധ്യമം കോ ഓര്‍ഡിനേറ്റര്‍ എല്‍.കെ റഹിം, സ്റ്റാഫ്‌ സെക്രട്ടറി എം.എ സാദിഖ്‌, മാധ്യമം ഉദ്യോഗസ്ഥരായ പി.എ ഹനീഫ, സി.ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ റ്റി.സി റസ്റ്റോറന്റ്‌ ഉടമ ബാബു ജോര്‍ജ്ജ്‌ തോട്ടുപുറമാണ്‌ സ്‌പോണ്‍സര്‍.

2012, ജൂൺ 12, ചൊവ്വാഴ്ച

സ്‌ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം നടത്തി വന്ന യുവാവ്‌ പോലീസ്‌ പിടിയിലായി.

സ്‌ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം നടത്തി വന്ന യുവാവ്‌ പോലീസ്‌ പിടിയിലായി. നടുക്കണ്ടം തട്ടാരത്തട്ടയില്‍ സുനില്‍ എന്ന 35 വയസുകാരനാണ്‌ പിടിയിലായത്‌. സ്‌ത്രീകള്‍ മാത്രമുള്ള പ്രദേശങ്ങളിലും വീടുകള്‍ക്കു സമീപവും ചുറ്റിത്തിരിയുകയും അസഭ്യം പറയുകയും അശ്ലീല ചേഷ്‌ടകള്‍ കാണിക്കുകയുമാണ്‌ ഇയാളുടെ വിനോദം. ഇതുസംബന്ധിച്ച്‌ കരിങ്കുന്നം പോലിസ്‌ സ്റ്റേഷനില്‍ രണ്ട്‌ കേസുകള്‍ നിലനില്‍ക്കുമ്പോഴാണ്‌ വീണ്ടും പിടിയിലായത്‌. തിങ്കളാഴ്‌ച രാത്രിയില്‍ ഒരു സ്‌ത്രീ മാത്രം താമസിക്കുന്ന വീട്ടിലെത്തി ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അസഭ്യം പറയുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ കരിങ്കുന്നം പോലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. സ്ഥിരമായി സ്‌ത്രീകളെ ശല്യം ചെയ്യുന്നയാളാണെങ്കിലുംപോലീസുകാര്‍ക്ക്‌ ഇയാള്‍ പ്രിയങ്കരനാണെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്‌. സാമൂഹിക വിരുദ്ധനായ ഇയാളുടെ ചിത്രം പകര്‍ത്താതിരിക്കുന്നതിന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ വരട്ട്‌ന്യായങ്ങള്‍ പറഞ്ഞ്‌ മാധ്യമക്യാമറാമാന്മാരെ മാറ്റിയതാണ്‌ ഈ സംശയത്തിന്‌ കാരണം. എഫ്‌ഐആര്‍ എഴുതിയ ശേഷമേ ചിത്രം പകര്‍ത്താവൂ എന്നായിരുന്നു പോലീസ്‌ നിലപാട്‌. തിങ്കളാഴ്‌ച രാത്രിയില്‍ പിടിയിലായ ഇയാളുടെ എഫ്‌ഐആര്‍ ചൊവ്വാഴ്‌ച നാല്‌മണിക്കു ശേഷമേ എഴുതിത്തീരുകയുള്ളൂ എന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ രാവിലെ സ്റ്റേഷനിലെത്തിയ മാധ്യമക്യാമറമാന്മാര്‍ മടങ്ങിപ്പോകുകയായിരുന്നു. ഒരുനാടിന്‌ തന്നെ ശല്യക്കാരനായ യുവാവിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്നും മറയ്‌ക്കുവാന്‍ കരിങ്കുന്നം പോലീസ്‌ ശ്രമിച്ചതിനെക്കുറിച്ച്‌ പോലീസിലെ തന്നെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

എം.ജിനദേവന്റെ ചരമദിനത്തോടനുബന്ധിച്ച്‌ തൊടുപുഴയില്‍ അനുസ്‌മരണ സമ്മേളനം ചേര്‍ന്നു


സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ട്രേഡ്‌ യൂണിയന്‍ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന എം.ജിനദേവന്റെ ചരമദിനത്തോടനുബന്ധിച്ച്‌ തൊടുപുഴയില്‍ അനുസ്‌മരണ സമ്മേളനം ചേര്‍ന്നു. അര്‍ബന്‍ ബാങ്ക്‌ ഹാളില്‍ നടന്ന സമ്മേളനം സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം.എം മണി ഉദ്‌ഘാടനം ചെയ്‌തു. എ.ആര്‍ നാരായണന്‍, കോടിക്കുളം സുകുമാരന്‍, എന്നിവരുടെ കവിതകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിന്റെ പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം ബാബു നിര്‍വഹിച്ചു. ബാബു പള്ളിപ്പാട്ട്‌ പുസ്‌തകം പരിചയപ്പെടുത്തി. ജിനദേവന്‍ സ്‌മാരക ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ - ചികിത്സാ ധനസഹായങ്ങള്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി വിതരണം ചെയ്‌തു. പാര്‍ട്ടി ഏരിയ സെക്രട്ടറി വി വി മത്തായി അദ്ധ്യക്ഷത വഹിച്ചു. വി. വി ഷാജി, ജോതിദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി. ടി. തോമസ്‌ എം.പി. രചിച്ച വലിച്ചെറിയാത്ത വാക്കുകള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം മുവാറ്റുപുഴയില്‍ നടന്നു

മാനവ സംസ്‌കൃതി പ്രസിദ്ധീകരിക്കുന്ന പി. ടി. തോമസ്‌ എം.പി. രചിച്ച വലിച്ചെറിയാത്ത വാക്കുകള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം മുവാറ്റുപുഴയില്‍ നടന്നു. മേള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കന്നട സാഹിത്യകാരനും കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലി പ്രകാശനം നിര്‍വ്വഹിച്ചു. ശശി തരൂര്‍ എം.പി. പുസ്‌തകം ഏറ്റുവാങ്ങി. പായിപ്ര രാധാകൃഷ്‌ണന്‍ പുസ്‌തക പരിചയം നടത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍, എല്‍ദോ മാര്‍ ബസോലിയസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. ബേബി എം. വര്‍ഗീസ്‌, സംസ്‌കൃതി സെക്രട്ടറി കെ. എസ്‌. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ എം.പി. കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്ജ്‌, മുന്‍ എം.എല്‍.എ. മാരായ അഡ്വ. ഇ. എം. ആഗസ്‌തി, വി. ജെ. പൗലോസ്‌, ജോണി നെല്ലൂര്‍, ബാബു പോള്‍, എ. കെ. മണി, കണ്‍സ്യൂമര്‍ഫെഡ്‌ പ്രസിഡന്റ്‌ അഡ്വ. ജോയി തോമസ്‌, സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ. പൗലോസ്‌, സില്‍ക്ക്‌ ചെയര്‍മാന്‍ ടി. എം. സലിം, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്‌ ചെയര്‍മാന്‍ അഡ്വ. പോള്‍ ജോസഫ്‌, എറണാകുളം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ഇടുക്കി ജില്ലാപഞ്ചായത്ത്‌ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, എം.ടി. തോമസ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ യു. ആര്‍. ബാബു (മുവാറ്റുപുഴ), ടി.ജെ. ജോസഫ്‌ (തൊടുപുഴ), കെ.പി. ബാബു (കോതമംഗലം), ഇടുക്കി പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്‌.ഡി. സതീശന്‍ നായര്‍, കോതമംഗലം പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ. എസ്‌. സുഗുണന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മാരിയില്‍ കൃഷ്‌ണന്‍ നായര്‍, മേള പ്രസിഡന്റ്‌ അഡ്വ. കെ.സി. സുരേഷ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

2012, ജൂൺ 11, തിങ്കളാഴ്‌ച

ഷോക്കേറ്റ്‌ മരണമടഞ്ഞ റോണി എം. ജോഷിയുടെ സംസ്‌കാരം കല്ലാനിക്കല്‍ സെന്റ്‌ ജോജ്ജ്‌ പള്ളിയില്‍ നടന്നു

ഷോക്കേറ്റ്‌ മരണമടഞ്ഞ റോണി എം. ജോഷിയുടെ സംസ്‌കാരം കല്ലാനിക്കല്‍ സെന്റ്‌ ജോജ്ജ്‌ പള്ളിയില്‍ നടന്നു. വീട്ടിലും പള്ളിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. ഞായറാഴ്‌ച വൈകുന്നേരം ഏഴുമണിയോടെ ജോഷിയുടെ തറവാട്ടുവീട്ടില്‍ വച്ചാണ്‌ ഷോക്കേറ്റത്‌. റ്റിവിയുടെ കേബിള്‍ വിച്ഛേദിക്കുന്നതിനിടയിലാണ്‌ അപകടം.

ഷോക്കേറ്റ്‌ മരണമടഞ്ഞ അഞ്ചിരി മുണ്ടയ്‌ക്കല്‍ റോണി എം. ജോഷിക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഷോക്കേറ്റ്‌ മരണമടഞ്ഞ അഞ്ചിരി മുണ്ടയ്‌ക്കല്‍ റോണി എം. ജോഷിക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ന്യൂമാന്‍ കോളേജ്‌ പള്ളിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌ ഒപ്പീസ്‌ ചൊല്ലി കോളേജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ്‌, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മന്ത്രി പി.ജെ ജോസഫ്‌ പാട്ടുപാടി

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മന്ത്രി പി.ജെ ജോസഫ്‌ പാട്ടുപാടി. സദസ്സ്‌ മന്ത്രിയെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. റോയി ലൂക്ക്‌ പുത്തന്‍കുളം പ്രസിഡന്റ്‌, ജയിംസ്‌ ടി. മാളിയേക്കല്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന ഭരണസമിതിയാണ്‌ ചുമതലയേറ്റത്‌. മുന്‍ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയി വര്‍ഗീസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. സര്‍വ്വീസ്‌ പ്രോജക്‌ടുകളുടെ ഉദ്‌ഘാടനം മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിച്ചു. ജോര്‍ജ്ജ്‌ തോമസ്‌ കാപ്പന്‍, ഡോ. കെ. സുദര്‍ശന്‍, പ്രഫ. ജോസഫ്‌ ടി. മൂലയില്‍, വി.എം ജോയി, എ. വൈ. സൈമണ്‍കുട്ടി, ജോര്‍ജ്ജ്‌ ചെമ്പരത്തി, തുടങ്ങിയവര്‍ പങ്കെടുത്തു.

അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ ശാഖ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

ആരോഗ്യ പരിപാലന രംഗത്ത്‌ അന്താരാഷ്‌ട്രഗുണമേന്മയുടെ പരമോന്നത അംഗീകാരമായ ജെസിഐ അക്രഡിറ്റേഷന്‍ ലഭിച്ച കേരളത്തിലെ ഏക ആശുപത്രിയായ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ ശാഖ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളൂര്‍ക്കുന്നത്ത്‌ ആരംഭിച്ച ആശുപത്രിയുടെ ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു. ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ, മുനിസിപ്പല്‍-ചെയര്‍മാന്‍ യു.ആര്‍ ബാബു, ആരോഗ്യകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ സന്തോഷ്‌, വാര്‍ഡ്‌ മെമ്പര്‍ പി. പ്രേംചന്ദ്‌, സിഇഒ ഡോ. സജീവ്‌ ചെറിയാന്‍ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

2012, ജൂൺ 10, ഞായറാഴ്‌ച

ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു.തൊടുപുഴ

തൊടുപുഴ:ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു.തൊടുപുഴ }്യൂമാന്‍ കോളജ്‌ മൂന്നാം വര്‍ഷ ധ}തത്വശാസ്‌ത്ര വിദ്യാര്‍ഥിയും അഞ്ചിരി മു|ക്കല്‍ ജോഷിയുടെ മക}ുമായ റോണി(20)ആണ്‌ മരിച്ചത്‌.ഇന്നലെ രാത്രി 7.15ടെയാണ്‌ സംഭവം.വീട്ടിലെ ടി.വിയുടെ കേബിള്‍ കണക്‌ഷന്‍ വിഛേദിക്കുന്നതി}ിടെയാണ്‌ റോണിക്ക്‌ ഷോക്കേറ്റത്‌.ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ}ായില്ല.മൃതദേഹം മുതലക്കോടം ഹോളിഫാമിലി ആശുപത്രി മോര്‍ച്ചറിയില്‍.സംസ്‌കാരം ഇന്നു മൂന്നി}ു കല്ലാ}ിക്കല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ }ടക്കും.മാതാവ്‌ ഷേര്‍ളി.സഹോദരന്‍ റിറ്റോ (തൊടുപുഴ ഡിപോള്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥി)

2012, ജൂൺ 9, ശനിയാഴ്‌ച

ഭൂമിക്കൊരു കുട പദ്ധതിയുടെ വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം

മലയാളമനോരമയും സംസ്ഥാന വനംവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഭൂമിക്കൊരു കുട പദ്ധതിയുടെ വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു പി സ്‌കൂളില്‍ നടന്നു. മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ആന്റണി കണ്ടിരിക്കല്‍ അദ്ധ്യക്ഷതവഹിച്ചു. മലയാള മനോരമ ഇടുക്കി ജില്ലാ ലേഖകന്‍ എസ്‌. വി രാജേഷ്‌. ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ കെ.എസ്‌ സുദര്‍ശനന്‍, മലയാള മനോരമ സര്‍ക്കുലേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ആര്‍ സുധീഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എം.ജിനദേവന്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന്‌

സിപിഎം നേതാവായിരുന്ന എം.ജിനദേവന്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന്‌ തൊടുപുഴയില്‍ നടക്കുമെന്ന്‌ എം.ജിനദേവന്‍സ്‌മാരക ട്രസ്റ്റ്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന്‌ അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനം സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഉദ്‌ഘാടനം ചെയ്യും. എ.ആര്‍. നാരായണന്‍ കോടിക്കുളം സുകുമാരന്‍ എന്നിവരുടെ കവിതകളുടെ സമാഹാരം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എം ബാബു നിര്‍വഹിക്കും. വിദ്യാഭ്യാസ ചികിത്സാ സഹായവിതരണം സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി നിര്‍വഹിക്കും. ബാബു പള്ളിപ്പാട്ട്‌, എ. രാധാകൃഷ്‌ണന്‍, എം.കുമാരന്‍, കെ.ആര്‍ ഗോപാലന്‍, കെ.എല്‍ ജോസഫ്‌, തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ്‌സെക്രട്ടറി വി.വി ഷാജി, സിപിഎം ഏരിയ സെക്രട്ടറി വി.വി മത്തായി ട്രസ്റ്റ്‌ മെമ്പര്‍ ജോതിദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

2012, ജൂൺ 6, ബുധനാഴ്‌ച

കൗതുകകാഴ്‌ച

പെരിങ്ങാശ്ശേരി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്താണ്‌ കൗതുകം നിറഞ്ഞ മല്‍പ്പിടുത്തം നടന്നത്‌. വിശപ്പ്‌ സഹിക്കാന്‍ വയ്യാതായ ഒരു വില്ലൂന്നിപ്പാമ്പ്‌ ഭക്ഷണത്തിനായി ഏറെ കഷ്‌ടപ്പെട്ട്‌ ഒരു ഓന്തിനെ പിടികൂടി. വിട്ടുകൊടുക്കില്ലെന്ന ഭാവത്തില്‍ ഓന്ത്‌ ഭിത്തിയില്‍ മുറുകെ പിടിച്ചു കിടന്നു. പാമ്പിന്റെ ബലിഷ്‌ഠമായ പിടിവലിക്കു മുമ്പില്‍ അവസാനം ഓന്തിന്‌ കീഴടങ്ങേണ്ടി വന്നു. ഒടുവില്‍ അര്‍ധപ്രാണനായ ഓന്തിനെ ഉപേക്ഷിച്ച്‌ പാമ്പ്‌ സ്ഥലം വിട്ടു. പെരിങ്ങാശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെഅദ്ധ്യാപകന്‍ മനോജ്‌ ടി. ബെഞ്ചമിനാണ്‌ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്‌.

കിറ്റ്‌കോ ബ്രൈറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയുടെ പ്രകാശനം

തൊടുപുഴ കിറ്റ്‌കോ ബ്രൈറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയുടെ പ്രകാശനം വഴിത്തല സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ എച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ വി.ജെ തോമസ്‌ നിര്‍വഹിച്ചു. പാലാ ബ്രൈറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രിന്‍സിപ്പല്‍ സജി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ സോമരാജന്‍, ബാബു പള്ളിപ്പാട്ട്‌, മനു ജോസഫ്‌, കെ.കെ നജീബ്‌, തോമസുകുട്ടി ജോര്‍ജ്ജ്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിക്കാരെ കണ്ടുപഠിക്ക്‌.... ?

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിയിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ ദക്ഷിണ വച്ച്‌ ശിഷ്യത്വം സ്വീകരിച്ച്‌ പൊതുപ്രവര്‍ത്തനം എന്താണെന്ന്‌ പഠിക്കേണ്ട കാലഘട്ടമെത്തിയിരിക്കുന്നു. മലയാളികളായ മത്സ്യത്തൊഴിലാളികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി പറഞ്ഞ പോലെ വണ്‍, ടു, ത്രീ...... ആയി നടുക്കടലില്‍ വച്ച്‌ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്കു വേണ്ടി അവിടുത്തെ ഭരണകൂടം സട കുടഞ്ഞെഴുന്നേറ്റത്‌ അടുത്ത നാളില്‍ നമ്മള്‍ കണ്ടതാണല്ലോ. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിന്നും കേരളത്തിലെത്തി ജയിലില്‍ കഴിയുന്ന നാവികരെ കണ്ടു. കൂടാതെ ചാര്‍ട്ടര്‍ചെയ്‌ത വിമാനത്തില്‍ ബന്ധുക്കളെയും കേരളത്തിലെത്തിച്ചു. ഒടുവില്‍ കോടികള്‍ മുടക്കിയാണെങ്കിലും തങ്ങളുടെ പ്രജകളെ അവര്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു.
എന്നാല്‍ ഒരു കേരളീയന്‌ വിദേശരാജ്യത്ത്‌ ഇതുപോലെ എന്തെങ്കിലും സംഭവിച്ചാലോ? അവന്റെ കാര്യം കട്ടപ്പൊകയാണ്‌. കാരണം നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ നമുക്കെന്തു കിട്ടും എന്ന ചിന്തയിലൂടെയാണല്ലോ പൊതുപ്രവര്‍ത്തനം നടത്തുന്നത്‌. ഏറ്റവും ഒടുവില്‍ നൈജീരിയയില്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ കോതമംഗലം സ്വദേശി റിജോയുടെ കുടുംബത്തിന്റെ കാര്യം തന്നെ എടുക്കാം. നഷ്‌ടപ്പെട്ട മകന്റെ മൃതശരീരമെങ്കിലും കാണണമെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹം പോലും നടത്തിക്കൊടുക്കുവാന്‍ നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്ക്‌ സമയമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണ്‌ റിജോയുടെ പിതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. മറുനാട്ടില്‍ ഒരു മലയാളി എന്തെങ്കിലും അബദ്ധത്തില്‍ പെട്ടാല്‍ വിധിയാണെന്നു പറഞ്ഞ്‌ കൈകഴുകാനാണല്ലോ നമ്മുടെ പൊതുസേവകരുടെ ചിന്താഗതികള്‍. മലയാളികളായ നിരവധി ആളുകള്‍ വിദേശരാജ്യങ്ങളില്‍ ചെറിയകുറ്റം മുതല്‍ വലിയ കുറ്റം വരെയും കുറ്റം ചെയ്യാതെയും ജയിലുകളില്‍ കഴിയുന്നുണ്ട്‌. മാസം തോറും വിദേശയാത്ര നടത്തുന്ന നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ ആരെങ്കിലും ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിച്ചതായി ഇതുവരെയും കേട്ടിട്ടില്ല. ജയിലില്‍ സന്ദര്‍ശനത്തിന്‌ പോയാല്‍ തങ്ങളെ അവിടെ അകത്താക്കിയാലോ എന്ന ചിന്തയുമായാണല്ലോ പലരും വിദേശപര്യടനം നടത്തുന്നത്‌. കേരളത്തിലെ പൊതുപ്രവര്‍ത്തനം ഇപ്പോള്‍ ബ്രേക്കിംഗ്‌ ന്യൂസിലും ചാനല്‍ ചര്‍ച്ചയിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

പള്ളിക്കാമുറി മോളേകുന്നേല്‍ എം.റ്റി വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി

പള്ളിക്കാമുറി മോളേകുന്നേല്‍ എം.റ്റി വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ജൂണ്‍ ഏഴിന്‌ വ്യാഴാഴ്‌ച രാവിലെ 10.30 ന്‌ പള്ളിക്കാമുറി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. പരേത ഉടുമ്പന്നൂര്‍ മണിമലയില്‍ കുടുബാംഗമാണ്‌. മക്കള്‍: തോമസ്‌, മോളി (ടീച്ചര്‍, ഗവ. ഹൈസ്‌കൂള്‍, മുള്ളരിങ്ങാട്‌), ലിസ്സി, ലാലി, മിനി (റോം). മരുമക്കള്‍: പരേതയായ ഗ്രേസി താഴത്തൂട്ട്‌ (മേമടങ്ങ്‌), ബേബി കൊച്ചുവേലിക്കകം നാഗപ്പുഴ (കോടിക്കുളം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌), പോള്‍ വടക്കേക്കുന്നേല്‍ മൈലക്കൊമ്പ്‌ (കെഎസ്‌ഇബി, ഗുരുവായൂര്‍), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ നെയ്യശ്ശേരി (ഡവലപ്‌മെന്റ്‌ ഓഫീസര്‍, എല്‍.ഐ.സി പാലാ) ബെന്നി തറമഠത്തില്‍ തിരുമാറാടി (റോം)

2012, ജൂൺ 5, ചൊവ്വാഴ്ച

മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്‌ഘാടനം തൊടുപുഴയില്‍ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ സാബു വര്‍ഗീസ്‌ നിര്‍വഹിച്ചു

മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്‌ഘാടനം തൊടുപുഴയില്‍ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ സാബു വര്‍ഗീസ്‌ നിര്‍വഹിച്ചു. എ.ഇഒ കെ.കെ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക്‌ എജിഎം എ ഒ പീറ്റര്‍, വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ ആര്‍.കെ ദാസ്‌ മാതൃഭൂമി ചീഫ്‌ കറസ്‌പോണ്ടന്റ്‌ എസ്‌ ഡി സതീശന്‍ നായര്‍, മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടീവ്‌ ജിബി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വൃക്ഷത്തൈകള്‍ വിതരണം ചെയ്‌തു.

2012, ജൂൺ 2, ശനിയാഴ്‌ച

ആദ്യകുര്‍ബ്ബാന സ്വീകരണം

ആദ്യകുര്‍ബ്ബാന സ്വീകരണംതൊടുപുഴ പട്ടേരിപറമ്പില്‍ ജിജി അപ്രേം-റൂബി ദമ്പതികളുടെ മക്കളായ ശീതള്‍ റോസിന്റെയും ദീപക്‌ ടോമിന്റെയും ആദ്യകുര്‍ബ്ബാന സ്വീകരണം തൊടുപുഴ ടൗണ്‍ പള്ളിയില്‍ നടന്നു.

അകാലത്തില്‍ യാത്രയായ ആല്‍മിക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

അകാലത്തില്‍ യാത്രയായ ആല്‍മിക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാജു-റൂബി ദമ്പതികളുടെ മകളാണ്‌ ആല്‍മി. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന്‌ മരണമടഞ്ഞ നാല്‌ വയസുകാരി ആല്‍മിയുടെ സംസ്‌കാരം കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു. ഇളംപൈതലിന്റെ വിയോഗം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടുകാരെയും കണ്ണീരിലാഴ്‌ത്തി.

2012, ജൂൺ 1, വെള്ളിയാഴ്‌ച

മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ ഒറിക്‌സ്‌ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സ്‌

തൊടുപുഴ മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ ഒറിക്‌സ്‌ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സ്‌ പ്രവര്‍ത്തനം തുടങ്ങി. തൊടുപുഴ വിജ്ഞാനമാതാ പള്ളി വികാരി ഫാ. ജോസ്‌ മത്തായി മൈലാടിയത്ത്‌ വെഞ്ചരിപ്പ്‌ നിര്‍വഹിച്ചു. മേരി തുണ്ടത്തില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ തുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വീനസ്‌ ജോണ്‍ വില്‍സണ്‍ കുളങ്ങരത്തൊട്ടിയിലാണ്‌ ഒറിക്‌സ്‌ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സിന്റെ പ്രൊപ്രൈറ്റര്‍.

ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഷെയര്‍ഹോം തൊമ്മന്‍കുത്തില്‍ പ്രവര്‍ത്തനം തുടങ്ങി

ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഷെയര്‍ഹോം തൊമ്മന്‍കുത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ബിജ്‌നോര്‍ രൂപത മുന്‍ ബിഷപ്‌ മാര്‍ ഗ്രേഷ്യസ്‌ മുണ്ടാടന്‍ ആശീര്‍വാദവും ഉദ്‌ഘാടനവും നിര്‍വഹിച്ചു. സിഎംഐ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സിജന്‍ ഊന്നുകല്ലേല്‍, ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍, ഫാ. ജോസ്‌ കളപ്പുരയില്‍, കെ. ജോണ്‍ വില്‍സണ്‍, കുര്യാക്കോസ്‌ വട്ടമറ്റം, എലിസബത്ത്‌ വട്ടമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആല്‍മി (4) നിര്യാതയായി

കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാജുവിന്റെ മകള്‍ ആല്‍മി (4) നിര്യാതയായി. സംസ്‌കാരം ജൂണ്‍ രണ്ടിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. റൂബിയാണ്‌ മാതാവ്‌. ആമി. റോസ്‌മി, നിമ്മി എന്നിവര്‍ സഹോദരങ്ങളാണ്‌.