2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

അഖില കേരള പഞ്ചഗുസ്‌തി മത്സരം സംഘടിപ്പിച്ചു

ഇന്ത്യന്‍യൂത്ത്‌ കോണ്‍ഗ്രസ്‌ കലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള പഞ്ചഗുസ്‌തി മത്സരം സംഘടിപ്പിച്ചു. കലൂര്‍ ബസ്‌ സ്റ്റാന്റില്‍ നടന്ന മത്സരങ്ങള്‍ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ കണ്‍വീനര്‍ ജിറ്റോ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോയി മാളിയേക്കല്‍, ബാബു ഐപ്പാറ, ജോസ്‌ പെരുമ്പള്ളിക്കുന്നേല്‍, അഡ്വ.ഡീന്‍ കുര്യാക്കോസ്‌, കെ.ജി രാധാകൃഷ്‌ണന്‍, ഐപ്പ്‌ മംഗലാമഠം, സജി കളപ്പുരയ്‌ക്കല്‍, ബിജു പാലക്കോട്ടില്‍, ബൈജി ആത്രശ്ശേരില്‍, ബോബി താഴത്തുവീട്ടില്‍, അലക്‌സ്‌ കുറ്റിമാക്കല്‍, ടി.ജെ മാത്യു, ജോസ്‌ കാരക്കുന്നേല്‍, റോയി കാനംകുന്നേല്‍ , വി.ആര്‍ പങ്കജാക്ഷന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ പാമ്പയ്‌ക്കല്‍ സ്വാഗതവും തോമസ്‌ പിച്ചാപ്പിള്ളില്‍ നന്ദിയും പറഞ്ഞു.

താലൂക്ക്‌ ഗള്‍ഫ്‌ റിട്ടേണ്‍ വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ഉദ്‌ഘാടനം

ഓള്‍ കേരള ഗള്‍ഫ്‌ റിട്ടേണീസ്‌ ഓര്‍ഗനൈസേഷന്‍ ഇടുക്കിജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപംകൊണ്ട താലൂക്ക്‌ ഗള്‍ഫ്‌ റിട്ടേണ്‍ വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ഉദ്‌ഘാടനം ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ എ.കെ.ജി.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, ടൗണ്‍പള്ളി വികാരി റവ.ഫാജോസ്‌ മോനിപ്പിള്ളി, വി.വി മത്തായി, ജോണ്‍ നെടിയപാല, ജോണ്‍ പുളിമൂട്ടില്‍, കെ ദീപക്‌, ഷീജാ ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫാ. വില്‍സണ്‍ കുഴിതടത്തില്‍ വചനപ്രഘോഷണം നടത്തി.

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന വിശ്വാസവര്‍ഷ കണ്‍വന്‍ഷനില്‍ ശനിയാഴ്‌ച പോട്ട ഡിവൈനിലെ ഫാ. വില്‍സണ്‍ കുഴിതടത്തില്‍ വചനപ്രഘോഷണം നടത്തി. 

ഇ.എസ്‌.ഐ. തൊടുപുഴ ശാഖാ ഓഫീസ്‌ ഉദ്‌ഘാടനം

ഇ.എസ്‌.ഐ. തൊടുപുഴ ശാഖാ ഓഫീസ്‌ ഉദ്‌ഘാടനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ നിര്‍വഹിച്ചു. സ്ഥലം കണ്ടെത്തിയാല്‍ ജില്ലയില്‍ ഇ.എസ്‌.ഐ. ഓഫീസിനും ഡിസ്‌പെന്‍സറിക്കുമായി സ്വന്തം കെട്ടിടവും ആസ്‌പത്രിയും ഉണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രി പി.ജെ.ജോസഫ്‌ അധ്യക്ഷനായിരുന്നു. പി.ടി.തോമസ്‌ എം.പി. മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ.ജോസഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീലാമ്മ ജോസ്‌, നഗരസഭാ കൗണ്‍സിലര്‍ ഷീജ ജയന്‍, റീജണല്‍ ഡയറക്ടര്‍ ടി.എം.ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. 

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കമായി.

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കമായി. പൊതുസമ്മേളനത്തിന്‌ മുന്നോടിയായി ചെളിമടക്കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളായ സുനില്‍കുമാര്‍, അനിത, തമിഴ്‌ഘടകം സെക്രട്ടറി കെ.എസ്‌ മഹേന്ദ്രന്‍, ആര്‍ തിലകന്‍, പി.എ രാജു എന്നിവര്‍ പ്രസംഗിച്ചു.

ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തിലിന്‌ സ്വീകരണം നല്‍കി

തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തിലിന്‌ സ്വീകരണം നല്‍കി. വികാരി ഫാ. ജോസ്‌ മൈലാടിയത്ത്‌ ,ന്യൂമാന്‍ കോളേജ്‌ ബര്‍സാര്‍ ഫാ.മാനുവല്‍ പിച്ചളക്കാട്ട്‌, ട്രസ്‌റ്റിമാരായ ദേവസ്യ കുറവക്കാട്ട്‌, ജോണി മൂന്നുമാവുങ്കല്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളായ എന്‍.വി വര്‍ക്കി നിരപ്പേല്‍, ബേബി ആലപ്പാട്ട്‌, ജോര്‍ജ്ജ്‌ തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍

ദൈവത്തിലേക്കു തിരിയാനുള്ള ആദ്യപടിയാണ്‌ പശ്ചാത്താപമെന്നു കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍. തൊടുപുഴ ന്യൂമാന്‍ കോളജ്‌ ഗ്രൗണ്‌ടില്‍ വിജ്ഞാനമാതാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഡിവൈന്‍ പോട്ട ടീമുകളുടെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസവര്‍ഷ കണ്‍വന്‍ഷന്റെ സമാപന ദിവസം പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ച

വിവിധ പദ്ധതികള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ച മന്ത്രി പി.ജെ ജോസഫിനെ അഭിനന്ദിച്ച്‌ കുടയത്തൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ എം മണ്‌ഡലം കമ്മിറ്റി കാഞ്ഞാര്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കാഞ്ഞാര്‍ ടൗണിലും വെങ്കിട്ട ഭാഗത്തും പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളാണ്‌ സാമൂഹിക വിരുദ്ധര്‍ കീറി നശിപ്പിച്ചത്‌. കാഞ്ഞാര്‍ ടൗണില്‍ നടത്തിയ പ്രകടനം യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ എം മോനിച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളകോണ്‍ഗ്രസ്‌ ഇടുക്കി നിയോജകമണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ വട്ടക്കാന, യൂത്ത്‌ ഫ്രണ്ട്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സജികുമാര്‍ കാവുവിള, നിയോജക മണ്‌ഡലം സെക്രട്ടറി ഷിബു ഈപ്പന്‍, കുടയത്തൂര്‍ മണ്‌ഡലം പ്രസിഡന്റ്‌ തോമസ്‌ മുണ്ടയ്‌ക്കപടവില്‍, നിയോജക മണ്‌ഡലം സെക്രട്ടറി ഹരികുമാര്‍, കുയടത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഉഷ വിജയന്‍, ടി.സി ഷൈജു, ടി.സി ചെറിയാന്‍, അഹമ്മദ്‌ ആലങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ജീവന്‍രക്ഷാ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പൊതുജന ആരോഗ്യത്തിന്‌ ഹാനീകരവും പരിസ്ഥിതി മലിനീകരണത്തിന്‌ കാരണവുമാകുന്ന മെറ്റല്‍ ക്രഷര്‍ ആരംഭിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്‌. വണ്ണപ്പുറം ബൈപാസ്‌ റൂട്ടിലെ ക്രഷര്‍ യൂണിറ്റിന്‌ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച്‌ പരസ്ഥിതി പ്രവര്‍ത്തകന്‍ സോമശേഖരപിള്ള ഉദ്‌ഘാടനം ചെയ്‌തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ തങ്കച്ചന്‍ പാറയ്‌ക്കല്‍ പ്രസംഗിച്ചു.

കരാട്ടെ പരിശീലനത്തിന്‌ ടീച്ചര്‍മാരും

കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ കരാട്ടെ പരിശീലനത്തിന്‌ ടീച്ചര്‍മാരും എത്തിത്തുടങ്ങി. ഓരോ ബി.ആര്‍.സിക്ക്‌ കീഴിലും അന്‍പത്‌ കുട്ടികള്‍ക്കാണ്‌ 40 മണിക്കൂര്‍ നേരം കരാട്ടെ, കളരി, യോഗ എന്നിവയില്‍ പരിശീലനം നല്‍കുന്നത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ കരിമണ്ണൂര്‍ ബേബി മാഷിന്റെ വിദഗ്‌ധ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്കൊപ്പം ടീച്ചര്‍മാരും പരിശീലനത്തിനായി വന്നുകഴിഞ്ഞു. സ്വയരക്ഷ എന്നതിലുപരി വ്യായാമം, ആത്മ ധൈര്യം, അച്ചടക്കം, കൃത്യനിഷ്‌ഠ തുടങ്ങിയവയും ആര്‍ജ്ജിക്കാന്‍ കരാട്ടെ പരിശീലനംമൂലം കഴിയുന്നുണ്ടെന്ന്‌ ടീച്ചര്‍മാരും കുട്ടികളും ഒരേ സ്വരത്തില്‍ ആണയിടുന്നു. നാല്‌ കശ്‌മലന്മാരെ രാത്രിയില്‍ ഒറ്റക്ക്‌ അടിച്ചൊതുക്കിയ തിരുവനന്തപുരംകാരി അമൃതയാകാനാണിഷ്‌ടമെന്ന്‌ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. അതിനുള്ള തീവ്രശ്രമത്തിലാണ്‌ കുട്ടികളും ടീച്ചര്‍മാരും. 

വിശ്വാസവര്‍ഷ കണ്‍വന്‍ഷന്‍

തൊടുപുഴ വിജ്ഞാനമാതാ പള്ളിയുടെ നേതൃത്വത്തില്‍ ന്യൂമാന്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്നുവരുന്ന വിശ്വാസവര്‍ഷ കണ്‍വന്‍ഷനില്‍ ഫാ. മാത്യു ഇലവുങ്കല്‍ സന്ദേശം നല്‍കി.