2013, ജനുവരി 12, ശനിയാഴ്‌ച

വരവേല്‍പ്പ്‌ നല്‍കി.

കോതമംഗലം രൂപതയുടെ നിയുക്ത ബിഷപ്‌ റവ. ഡോ. ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തിലിന്‌ രൂപത ആസ്ഥാനത്ത്‌ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്‌ നല്‍കി.  

2013, ജനുവരി 6, ഞായറാഴ്‌ച

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റ്‌

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റ്‌ സംഘടിപ്പിച്ച ഹെലികോപ്‌റ്റര്‍ യാത്രയിലൂടെ സമാഹരിച്ച അരലക്ഷം രൂപ ഡയാലിസിസ്‌ ആവശ്യമായ പത്ത്‌ രോഗികള്‍ക്ക്‌ അയ്യായിരം രൂപ വീതം വിതരണം ചെയ്‌തു. പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.ജെ ജോസഫ്‌ ചെക്കുകള്‍ കൈമാറി. ക്ലബ്‌ പ്രകിഡന്റ്‌ റോയി ലൂക്ക്‌, സെക്രട്ടറി ജയിംസ്‌ ടി മാളിയേക്കല്‍, ബൈജുശിവരാമന്‍, സെബി ജോസഫ്‌, എം.എസ്‌ ബാലകൃഷ്‌ണപിള്ള, യേശുദാസ്‌ ആന്റണി, ആര്‍ ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു. അച്ചാമ്മ പൗലോസ്‌, പൊന്നമ്മ ഗോപാലന്‍, ത്രേസ്യാമ്മ മത്തായി, ശാരദ ദാമോദരന്‍, പി.കെ രാജു, ജോസ്‌ വര്‍ഗീസ്‌, രാജേന്ദ്രന്‍ ബാലകൃഷ്‌ണന്‍, ലാലി സിറിയക്‌, പോള്‍ ജോര്‍ജ്ജ്‌, ജോണി കുര്യന്‍ എന്നിവര്‍ക്കാണ്‌ ധനസഹായം നല്‍കിയത്‌. 

നെല്ലും മീനും താറാവും പദ്ധതി വിജയകരമായി കൃഷി ചെയ്‌ത കൊരട്ടിപ്പറമ്പില്‍ ജോസ്‌ പുതിയ നെല്‍വിത്ത്‌ ഇനമായ മകരം കൃഷി ചെയ്‌ത്‌ കൊയ്‌ത്തിന്‌ പാകമായി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ്‌ മകരം വിത്ത്‌ കൃഷി ചെയ്യുന്നത്‌. പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത വിത്താണ്‌ മകരം. നെല്ലിനിടയില്‍ വളര്‍ത്തുന്ന മീനുകളുടെ കാഷ്‌ടമാണ്‌ നെല്ലിന്‌ വളമാകുന്നത്‌. ആദ്യത്തെ വിളവെടുപ്പിന്‌ ശേഷം രണ്ട്‌ മാസം കഴിഞ്ഞ്‌ ഒന്നുകൂടി വിളവെടുക്കാമെന്നതാണ്‌ മകരം വിത്തിന്റെ പ്രത്യേകതയെന്ന്‌ ജോസ്‌ പറയുന്നു. കൂടാതെ 200 ഓളം കരിങ്കോഴികളെയും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്‌. വളരെ ഔഷധഗുണമുള്ള കരിങ്കോഴിയുടെ ഇറച്ചി, മുട്ട, രക്തം എന്നിവ മരുന്നിനായി ഉപയോഗിച്ചു വരുന്നുണ്ട്‌. സാധാരണ കോഴികളേക്കാളും വിലയും ഗുണവും കൂടുതലാണ്‌ കരിങ്കോഴിക്ക്‌. കരിങ്കോഴികളുടെ മുട്ടയ്‌ക്ക്‌ മാര്‍ക്കറ്റില്‍ 50 രൂപ വരെ വില ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു.