ARACKAN KADHAKAL: ആ ... 'നല്ല നാളുകള്‍' വന്നോ .... ? മോദി സര്‍ക്കാര...

ARACKAN KADHAKAL: ആ ... 'നല്ല നാളുകള്‍' വന്നോ .... ? മോദി സര്‍ക്കാര...: സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഓരോ പൗരന്റെയു...

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്ക്‌സ്‌ 90 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എ എം ഹാരിദ്‌ സമ്മാനവിതരണം നിര്‍വ്വഹിച്ചു. ബമ്പര്‍ സമ്മാനമായ ഹ്യുണ്ടായ്‌ ഇയോണ്‍ കാര്‍ വെങ്ങല്ലൂര്‍ വലിയവീട്ടില്‍ മന്‍ഹ ഫാത്തിമയ്‌ക്ക്‌ ചെയര്‍മാന്‍ കൈമാറി. രണ്ടാംസമ്മാനമായ ഹീറോ പ്ലഷര്‍ സ്‌കൂട്ടര്‍ കോതമംഗലം നെല്ലിമറ്റം പാറാട്ട്‌ പ്രവീണ പി പ്രേമന്‍, പല്ലാരിമംഗലം കാഞ്ഞിരമുകളേല്‍ ഷാലിമ റൗഫ്‌, കളത്തൂക്കടവ്‌ അധികാരത്ത്‌ ബിന്ദു സുനില്‍ എന്നിവര്‍ക്കും സമ്മാനിച്ചു. പുളിമൂട്ടില്‍ സില്‍ക്ക്‌സില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ ഔസേഫ്‌ ജോണ്‍, റോയി ജോണ്‍, റോജര്‍ ജോണ്‍, ജനറല്‍ മാനേജര്‍ ജെയിംസ്‌ പി പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.









ARACKAN KADHAKAL: മരണത്തെ വെല്ലു വിളിച്ചവര്‍

ARACKAN KADHAKAL: മരണത്തെ വെല്ലു വിളിച്ചവര്‍: മരണത്തെ വെല്ലു വിളിച്ചവര്‍ പസ്‌താവന കുരുക്ഷേത്ര? യുടെ ഒന്നാമതു പുസ്‌തകം സജ്ജന സമക്ഷം സമര്‍പ്പിക്കുന്നു. ജനങ്ങളെ പ്രബുദ്ധരും ...

2014 ജൂലൈ 31, വ്യാഴാഴ്‌ച

ARACKAN KADHAKAL: സന്തോഷ്‌ അറയ്‌ക്കല്‍.....!? ആരാണ്‌ താങ്കള്

ARACKAN KADHAKAL: സന്തോഷ്‌ അറയ്‌ക്കല്‍.....!? ആരാണ്‌ താങ്കള്: ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തിന്‌ പശ്‌ചിമഘട്ടം വരദാനമായി നല്‍കിയ പ്രകൃതിമനോഹരിയായ ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ തൊടുപുഴയില്‍ അതി...

2014 മേയ് 31, ശനിയാഴ്‌ച

യുവനേതാവിന്റെ ഉറക്കംകെടുത്തി സരിതയുടെ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസിലെ വിവാദ നായിക പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്‌. തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ യുവ രാഷ്ട്രീയ നേതാവാണെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. മംഗളം വാരികയില്‍ സരിത എഴുതുന്ന "പറയാന്‍ പലതും ബാക്കി" എന്ന ലേഖനപരമ്പരയിലാണ് കേരള രാഷ്ട്രീയത്തെ വീണ്ടും ഇളക്കിമറിച്ചേവുന്ന വെളിപ്പെടുത്തല്‍ സരിത നടത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹമെന്ന് സരിത പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ആദ്യത്തെ വിവാഹ ബന്ധം തകര്‍ന്ന സമയത്താണ് യുവ രാഷ്ട്രീയ നേതാവുമായി അടുപ്പം തുടങ്ങുന്നത്. തന്റെ ജീവതത്തില്‍ സ്‌നേഹവും സന്തോഷവും ആശ്വാസവും തന്ന ആളായിട്ടാണ് സരിത ആ രാഷ്ട്രീയ നേതാവിനെ വിശേഷിപ്പിക്കുന്നത്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നിയ പലനിമിഷങ്ങളിലും അദ്ദേഹം തനിക്കൊരാശ്വാസമായെന്നും സരിത പറയുന്നു.
തിരുവനന്തപുരത്ത് എത്തിയ ശേഷം നേതാവുമായുള്ള തന്റെ ബന്ധം വളര്‍ന്നുവെന്നും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയെന്നും സരിത ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആ രാഷ്ട്രീയ നേതാവ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും പറയുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച് മികച്ച വിദ്യാഭ്യാസം നേടിയ താന്‍ എങ്ങനെയാണ് ഇങ്ങനെയായത് എന്നതിന്റെ ഉത്തരമാണ് സരിത തന്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവക്കുന്നത്. മറ്റ് ചിലരുടെ തിരക്കഥയിലെ കഥാപാത്രം മാത്രമാണ് താനെന്നും സരിത വ്യക്തമാക്കുന്നു.

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

Thodupuzha News 28 2 2014



Oru Sneha Chumbanamഒരു സ്‌നേഹ ചുംബനം ക്രൈസ്‌തവ ഭക്തിഗാനങ്ങളുടെ ഓഡിയോ സീഡിയുടെ പ്രകാശനം കല്ലൂര്‍ക്കാട്‌ നടന്നു. സെന്റ്‌ അഗസ്റ്റ്യന്‍സ്‌ പള്ളി വികാരി ഫാ. ജോണ്‍ മുണ്ടയ്‌ക്കല്‍ പ്രകാശനം നിര്‍വഹിച്ചു. അസിസ്റ്റന്റ്‌ വികാരി ഫാ. പോള്‍ ഇടത്തൊട്ടി, ഗാനരചയിതാവ്‌ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ അസിസ്റ്റന്റ്‌ മാനേജര്‍ തോമസ്‌ കാട്ടാംകോട്ടില്‍, മ്യൂസിക്‌ ഡയറക്ടര്‍ എന്‍.എം ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. 13 ഗാനങ്ങളാണ്‌ സീഡിയിലുള്ളത്‌. 12 ഗാനങ്ങള്‍ തോമസ്‌ കാട്ടാംകോട്ടിലും ഒരു ഗാനം സോണ മേരിബെന്‍സുമാണ്‌ രചിച്ചത്‌. എന്‍.എം ജോയിയും തോമസ്‌ കാട്ടാംകോട്ടിലുമാണ്‌ ഈണം പകര്‍ന്നത്‌. ഡെലീമ, കെസ്റ്റര്‍, ശില്‌പ രാജു, ആന്‍മരിയ, ഷിബു, കെ.എല്‍ ആന്റണി, ഷൈന്‍കുമാര്‍, എലിസബത്ത്‌ രാജു, ബിന്ദു എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. സിജിന്‍ തോമസ്‌ കാട്ടാംകോട്ടിലാണ്‌ നിര്‍മ്മാണം.