പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു

പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു: അറക്കുളം: പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു. മൂലമറ്റം ഈറ്റത്തോട്ട് മാളിയേക്കൽ കുറുവച്ചൻ എന്നു വിളിക്കുന്ന കുരുവിള (59) ആണ് മരിച്ചത്. മൂലമറ്റം സെന്റ്.ജോർജ് ഫൊറോന പളളി മഴ നനയുന്നതിനാൽ ഓട് പൊളിച്ച് മാറ്റി ഷീറ്റ് ഇടുന്നതിനുളള പണികൾ നടന്നു വരികയാണ്. ഇതിനിടയിൽ വെളളിയാഴ്ച രാവിലെ 10 മണിയോടു കൂടി പളളിയുടെ അൾത്താരയിലെ കർട്ടൻ അഴിച്ച് മാറ്റാൻ കൈക്കാരൻമാരായ മുല്ലപ്പളളീൽ സാബുവും കുരുവിളയും പളളിയുടെ മുകളിൽ കയറി കർട്ടൻ അഴിച്ച് കഴിഞ്ഞ് നടന്ന് മാറുമ്പോൾ കുരുവിള കാൽ തെറ്റി പളളിക്കകത്ത് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ കുരുവിളയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഓക്സിജൻ കൊടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി യിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ആനി പൊൻകുന്നം മുട്ട തോടിൽ കുടുംബാംഗം. മക്കൾ മെർലിൻ (സൗദി അറേബ്യ), മെൽവിൻ (സൗത്ത് ആഫ്രിക്ക ), മരിയ (സെന്റ് ജോസഫ് കോളേജ് മൂലമറ്റം). സംസ്കാരം പിന്നീട്.

2016 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ന്യൂമാന്‍ യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മിന്നാ ജോസിന്‌

ന്യൂമാന്‍ യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മിന്നാ ജോസിന്‌: ന്യൂമാന്‍ യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മിന്നാ ജോസിന്‌


തൊടുപുഴ: കേരളത്തിലെ കലാലയങ്ങളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ജേതാവായി എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിലെ മിന്നാ ജോസിനെ തെരഞ്ഞെടുത്തു. മൂന്നാം വര്‍ഷ ഇംഗ്ലീഷ്‌ സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിയാണ്‌ മിന്ന. കാനറാ ബാങ്ക്‌ റിട്ട. മാനേജര്‍ എം. പി. ജോസ്‌ ആന്റോയുടെയും, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സോഫി ജോസിന്റെയും മകളാണ്‌ മിന്ന. പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി എട്ടിന്‌ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്‌ടര്‍ ഓഫ്‌ പബ്‌ളിക്‌ ഇന്‍സ്‌ട്രക്‌ടര്‍ ഡോ. എം. എസ്‌. ജയാ സമ്മാനിക്കും.