2016, ജൂലൈ 9, ശനിയാഴ്‌ച

VBC NEWS THODUPUZHA 09 07 2016

15 വർഷം മുൻപ് വെണ്ണിയാനിമലയിൽ നിന്നുള്ള ചാനല് റിപ്പോർട്ടിങ് ... ഏഷ്യാനെറ് തൊടുപുഴ റിപ്പോർട്ടറായി പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോഴാണ് വെണ്ണിയാനി ദുരന്തം ഉണ്ടാകുന്നത് .2001 ജൂലൈ 9 നു പുലർച്ചെ ഒരു കുടുംബം അപകടത്തിൽ പെട്ട വിവരമാണ് അറിയുന്നത് .രാവിലെ തന്നെ ടാക്സി സ്റ്റാന്റിൽ നിന്നും ബേബി ചേട്ടന്റെ പെട്രോൾ ജീപ്പും വിളിച്ചാണ് പോകുന്നത് .ക്യാമറാമാനായി അലി പെരുനിലവും.രണ്ട് മണിവരെ ദൃശ്യങ്ങൾ പകർത്തിയും വിവരങ്ങൾ ആരാഞ്ഞും അവിടെ നിന്നു .പഴയ വിഡിയോ കാസറ്റും വാങ്ങി ഞാൻ എറണാകുളത്തിന് പുറപ്പെട്ടു .അലിയെ അവിടെ നിർത്തി . തൊടുപുഴയിൽ നിന്നും കാറിലാണ് പോയത് .മുവാറ്റുപുഴ എത്തിയപ്പോൾ റോഡിൽ ഉയർന്ന വെള്ളത്തിൽ കാര് തകരാറിലായി .കൂടാതെ മുവാറ്റുപുഴ റോഡ് വെള്ളം ഉയർന്നതിനെ തുടർന്നു വാഹന ഗതാഗതവും നിലച്ചു .തുടർന്നു അവിടെ നിന്നും ബസ്സിൽ അങ്കമാലി എത്തി അവിടെ നിന്നും എറണാകുളത്തിന് ടേപ്പുമായി പോകുകയായിരുന്നു .6 മണിയോടെ ആണ് ഏഷ്യാനെറ് ഓഫീസിൽ എത്തുന്നത് .ഇതിനിടെയാണ് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായെന്നും ഒരു ക്യാമറമാനെ കാണാതായെന്നും വിവരം ലഭിക്കുന്നത് . ഒരു മണിക്കൂറിനു ശേഷമാണ് വിക്ടർ ജോർജ് ആണ് അപകടത്തിൽ പെട്ടതെന്നു അറിയുന്നത് .അന്ന് 7 മണിക്കാണ് ഏഷ്യാനെറ്റിൽ വാർത്ത .അന്ന് പ്രധാന വാർത്തകൾ എല്ലാം വെണ്ണിയാനിയിൽ നിന്നായിരുന്നു .തുടർന്നു വിക്ടറിന് വേണ്ടിയുള്ള തിരച്ചിലുമായി 2 ദിവസം അവിടെ പോയി വരികയായിരുന്നു .ഈ ദിവസങ്ങളിൽ കമൽ സന്തോഷാണ് ക്യാമറാമാൻ . വെണ്ണിയാനി ദുരന്തം ദുഃഖമായി നിൽക്കുമ്പോഷും ചാനലുകൾ 3 എണ്ണം മാത്രമുള്ള ആ കാലഘട്ടത്തിൽ; ഏറ്റവും നല്ല വാർത്തകൾ നൽകി ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ എന്ന നിലയിൽ നല്ല ഒരു തുടക്കം കുറിക്കുവാൻ സാധിച്ചിരുന്നു .പരിമിതമായ സൗകര്യങ്ങളിലും അന്ന് കൃത്യമായി വാർത്തകൾ നൽകുവാൻ സാധിച്ചിരുന്നു .വിക്ടറും വെണ്ണിയാനിയും മനസിൽ എന്നും നൊമ്പര കാഴ്ചയായി തുടരുന്നു ...ഇന്ന് സൗകര്യങ്ങൾ വർധിച്ചപ്പോൾ എല്ലാം തത്സമയം വാർത്തയാകുന്നു ...ഒട്ടേറെ നല്ല വാർത്തകൾ നൽകിയെങ്കിലും 3 വർഷം കഴിഞ്ഞു ഒരു പ്രഭാതത്തിൽ ഒരാൾ വിളിച്ചു പുതിയ റിപോർട്ടറാണെന്നു പറഞ്ഞപ്പോഴാണ് എന്റെ പണി പോയ വിവരം അറിയുന്നത് ..............