2011 ജൂലൈ 4, തിങ്കളാഴ്‌ച

അല്‍മായ സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; മാര്‍ ആലഞ്ചേരി


തൊടുപുഴ: അല്‍മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ആശംസകള്‍ നേരുവാനും പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേരുവാനും എത്തിയ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്രകമ്മറ്റിയംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌നാനായ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കേന്ദ്രകമ്മറ്റിയംഗങ്ങള്‍ ചര്‍ച്ച ചെയ്‌തു. എ.കെ.സി.സി പ്രതിനിധി ജില്‍മോന്‍ മഠത്തിലിന്റെ നേതൃത്വത്തില്‍ പ്രഫ. ജോയി മുപ്രാപ്പള്ളില്‍, ഷൈജി ഓട്ടപ്പള്ളി, ബിനോയി ഇടയാടിയില്‍ എന്നിവരാണ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി ചര്‍ച്ച നടത്തിയത്‌.

2011 ജൂലൈ 3, ഞായറാഴ്‌ച

നിര്യാതനായി


റിട്ട. കോപ്പറേറ്റീവ്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ തൊടുപുഴ വടക്കേടത്ത്‌ വി.എസ്‌ ബാലകൃഷ്‌ണന്റെ (ബാലന്‍ സാര്‍) മകന്‍ സബിന്‍ (27) നിര്യാതനായി. ഭാര്യ സോണിയ.

പ്രഫ. ജോസഫിന്‌ രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാള്‍

പ്രഫ. ജോസഫിന്‌ രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാള്‍

Text Size:

പച്ചമാംസം തുന്നിക്കൂട്ടിയതിന്റെ മുറിവുകള്‍ ഉണങ്ങിക്കഴിഞ്ഞു... മതഭ്രാന്തന്‍മാര്‍ നമ്മുടെ നാടിനേല്‍പ്പിച്ച ആഴമേറിയ മുറിവോ? കാലം മായ്‌ക്കാത്ത മുറിവുകളില്ലെങ്കിലും ഒരു അധ്യാപകന്റെ ജീവിതം വെട്ടിമുറിച്ച കാപാലികരുടെ മനസു മാറിയിരിക്കാനിടയില്ല. എന്തായാലും പ്രഫ. ടി.ജെ. ജോസഫ്‌ തിരിച്ചുകിട്ടിയ ജീവിതത്തിന്റെ ഒന്നാംപിറന്നാളില്‍ പുതിയൊരു മനുഷ്യനായി പിച്ചവയ്‌ക്കുകയാണ്‌.

മുമ്പൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു- ''എന്നെ രക്ഷിച്ചത്‌ ഈ ആക്രമണമാണ്‌. അതിനു മുമ്പ്‌ ഞാന്‍ കുറ്റക്കാരനായിരുന്നു. അല്ലെങ്കില്‍ ചോദ്യക്കടലാസിലെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ എന്നെ ഒരു വര്‍ഗീയവാദിയും മതവിദ്വേഷിയുമൊക്കെയാക്കി ജയിലില്‍ കിടത്തുമായിരുന്നു. ചോദ്യമിട്ട കൈകള്‍ക്കുനേരേ കോടാലി ഉയര്‍ന്നപ്പോള്‍ എന്റെ നിരപരാധിത്വമാണു സ്‌പഷ്‌ടമായത്‌. വെട്ടിയവരോട്‌ എനിക്കു വിദ്വേഷമോ പരിഭവമോ ഇല്ല. അറിവില്ലായ്‌മയാണ്‌ അവരെ അതു ചെയ്യിച്ചതെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു''

പള്ളിയില്‍ പ്രഭാതപ്രാര്‍ഥന കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി റോഡിലേക്കു വലിച്ചിഴച്ചു മാതാവിനും സഹോദരിക്കും മുന്നില്‍ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയ കിരാതസംഭവത്തിനു നാളെ ഒരു വയസ്‌. ഒരുവര്‍ഷം അനുഭവിച്ചതീര്‍ത്ത വേദനകളൊന്നും ഇപ്പോള്‍ ജോസഫിനെ അലട്ടുന്നില്ല. നിരവധി ശസ്‌ത്രക്രിയകള്‍, തുടര്‍ചികിത്സ, എല്ലാത്തിനും പുറമേ സമൂഹമനഃസാക്ഷിയുടെ സ്‌നേഹപിന്തുണ...ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്‌ ഇതെല്ലാമാണെന്നു ജോസഫ്‌ പറയുന്നു. ഇപ്പോഴും രാപകല്‍ ജോസഫിനു പോലീസ്‌ സംരക്ഷണമുണ്ട്‌. എസ്‌.ഐ. ഉള്‍പ്പെടെ അഞ്ചുപേരാണു വീടിനു കാവല്‍. അവരൊക്കെ ഇപ്പോള്‍ തന്റെ കുടുംബാംഗങ്ങളെപ്പോലെയെന്നു ജോസഫ്‌.

തുടയില്‍നിന്നു മാംസമെടുത്താണ്‌ അറ്റുപോയ വലംകൈയില്‍ രണ്ടാമതു ശസ്‌ത്രക്രിയ നടത്തിയത്‌. മുറിവു ഭേദമായെങ്കിലും വിരലുകളുടെ സ്വാഭാവികചലനം വീണ്ടെടുക്കുക പ്രയാസം. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്നു ജോസഫ്‌. ഫിസിയോ തെറാപ്പിയിലൂടെ ചലനങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കാനാകും. വലംകൈ കൊണ്ട്‌ പേന പിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും സങ്കടത്തോടെ ജോസഫ്‌ പറഞ്ഞു. ഈ കൈകൊണ്ട്‌ ഇനി നീ എഴുതരുതെന്നു പറഞ്ഞാണ്‌ അവര്‍ മഴു ഉയര്‍ത്തിയതെന്ന്‌ ഓര്‍മയുണ്ട്‌. വലംകൈ ഇത്രയെങ്കിലുമാകുമെന്നു വിചാരിച്ചില്ല. സ്വയം വാഹനമോടിക്കാന്‍ കഴിയുന്നുണ്ട്‌. ആശുപത്രിയിലേക്കുള്ള യാത്രകളില്‍ തനിയേയാണു ഡ്രൈവിംഗ്‌. വലംകൈയുടെ പ്രാരബ്‌ധം കണ്ട്‌ ഇടംകൈയെ അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും എഴുതാന്‍ പഠിപ്പിച്ചു. ഇപ്പോള്‍ എഴുത്തെല്ലാം ഇടംകൈ കൊണ്ടാണ്‌. വായനയുടെയും എഴുത്തിന്റെയും കാലമാണിനി. ചില പ്രസിദ്ധീകരണങ്ങള്‍ ആത്മകഥ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതിനുവേണ്ടി സമയം നീക്കിവയ്‌ക്കണം.

ജോലി നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്‌ ട്രിബ്യൂണലില്‍ നടക്കുകയാണ്‌. കിടപ്പിലായപ്പോള്‍ ഒരുപാടുപേര്‍ പണം തന്നു സഹായിച്ചു. സര്‍ക്കാര്‍ നാലുലക്ഷം രൂപ തന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അതിലേറെ നല്‍കി. അല്ലായിരുന്നെങ്കില്‍ ചികിത്സയ്‌ക്കും മറ്റുമായി കിടപ്പാടം വില്‍ക്കേണ്ടിവന്നേനേ. രണ്ടു കുട്ടികള്‍ പഠിക്കുകയാണ്‌. വീട്ടുചെലവിനും പണം വേണം. സര്‍വീസില്‍ ഉണ്ടായിരുന്നെങ്കില്‍ മാസം 80,000 രൂപ ശമ്പളം ലഭിക്കുമായിരുന്നു. 2013 മാര്‍ച്ചിലാണു വിരമിക്കേണ്ടിയിരുന്നത്‌. ജോലിയില്‍ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു ക്ഷമാപണക്കുറിപ്പുകള്‍ അയച്ചിരുന്നു. ന്യൂമാന്‍ കോളജ്‌ മാനേജ്‌മെന്റുമായി യാതൊരു പ്രശ്‌നവും നിലവിലില്ല. ട്രിബ്യൂണല്‍ തീര്‍പ്പിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഭാവി. സിവില്‍ കേസായതിനാല്‍ ഇരുകൂട്ടരും വഴങ്ങിയാല്‍ കോടതിക്കു പുറത്തും ഒത്തുതീര്‍പ്പാക്കാം.

ഇപ്പോള്‍ ഞായറാഴ്‌ചകളില്‍ ഒരു അനാഥാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കു ട്യൂഷനെടുക്കുന്നതാണു പ്രധാന പണി. എല്ലാദിവസവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കു പോകും. ആഴ്‌ചയില്‍ ഒരിക്കല്‍ എറണാകുളത്തെ ആശുപത്രിയിലും ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്‌.

ഇത്രയൊക്കെയായിട്ടും തനിക്കെതിരേ തൊടുപുഴ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസ്‌ പിന്‍വലിക്കാത്തതില്‍ ജോസഫ്‌ ഖിന്നനാണ്‌. ചോദ്യവിവാദത്തേത്തുടര്‍ന്നു തൊടുപുഴയി ല്‍ കലാപമുണ്ടായതുമായി ബന്ധപ്പെട്ടാണു ജോസഫിനെതിരായ കേസ്‌. ഏതാനും ദിവസം ഒളിവിലായിരുന്നു. പിടിയിലായശേഷം ഒരുദിവസം ലോക്കപ്പിലും ഒരാഴ്‌ച സബ്‌ ജയിലിലും കഴിഞ്ഞു. പിന്നീടു ജാമ്യത്തിലിറങ്ങി.

കലാപത്തിന്റെ മുഖ്യകാരണം ജോസഫാണെന്നു പോലീസ്‌ പറയുമ്പോഴും അദ്ദേഹത്തിനെതിരേ ആരും പരാതിപ്പെട്ടിട്ടില്ല. ഇതുവരെ കുറ്റപത്രവും തയാറാക്കിയിട്ടില്ല.

കൈവെട്ടു സംഭവത്തിനു മുമ്പു തനിക്കു ഭീഷണിയുണ്ടെന്നു പോലീസില്‍ അറിയിച്ചെങ്കിലും അതവര്‍ കാര്യമായെടുത്തില്ലെന്നു വേണം കരുതാന്‍. കൃത്യം നടന്നശേഷം പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പൂര്‍ണതൃപ്‌തനാണ്‌.

പ്രതികളെന്നു പോലീസ്‌ പറയുന്നവരോട്‌ ഒരു വിരോധവുമില്ല. കേസ്‌ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്‌. വിധിയെന്തായാലും അതെന്നെ അലട്ടുന്ന പ്രശ്‌നമല്ല.- ജോസഫ്‌ ആവര്‍ത്തിക്കുന്നു.

മാതാപിതാക്കള്‍ക്ക് മാനസികരോഗം ;മക്കള്‍ ദുരിതത്തില്‍


aqhmäp]pg: amXm]nXm¡Ä at\mtcmK_m[nXcmbXnsâ Ac£nXmhØbn PohnXw hgnap«n cWvSp Ip«nIÄ. Imem¼qcv kn²³]Sn¡p kao]w ]p¯³]pcbv¡Â ho«nemWp ssZ\yXbpsS I®oÀ¡mgvN. AÑ\pw A½bpw am\knI hn{`m´nbnembXn\m IpSpw_w an¡hm dpw ]«nWnbnemWv.

¹kvSp hnZymÀYn\n kÔybv¡pw ¹kv h¬ hnZymÀYn {]im´n\pw ho«nse ]«nWnamäm³ hoSn\p kao]w \n¡p¶ GXm\pw d_À ac§Ä am{XamWv B{ibw. cmhnse ]pcbnS¯nse Ccp]¯t©mfw d_À ac§Ä sh«n e`n¡p¶XmWv GI hcpam\w. amk§fmbn tImXawKew AbncqÀ¸mSw am\knImtcmKy Bip]{Xnbn NnInÕbnembncp¶ Aѳ cmPs\ Ignª Znhkw AkpJw amdnsb¶p ]dªp ho«n Xncns¨¯n¨p. F¶mÂ, A¶p apX cmP³ hoSp XÃns¸mfn¡m\pw `mcysbbpw Ip«nIsfbpw D]{Zhn¡m\pw XpS§n.

Ignª Znhk§fn cm{Xnbn cmP³ kao]s¯ cWvSp hoSpIÄ¡p Xoh¨p. apdn¡pÅn ]pI]Sew \ndªtXmsS ho«pImÀ sR«nbpWÀ¶t¸mgmWp Xo Dbcp¶Xv IWvSXv. DS³ Xo AW¨Xn\m Zpc´w Hgnhmbn. ho«nse¯nb hÕsb cmP³ D]{Zhn¨Xns\¯pSÀ¶v ChÀ d_À ]m Ddbv¡mXncn¡m³ D]tbmKn¡p¶ AtamWnb FSp¯p Ign¨p. XpSÀ¶p tIm«bw saUn¡Â saUn¡Â tImfPv Bip]{Xnbn NnInÕbnembncp¶p. CtXmsSm¸amWv am\knI hn{`m´n¡pÅ NnInÕbpw. C¶se Bip]{XnbnÂ\n¶v ChÀ ho«nse¯pt¼mÄ am\knI hn{`m´n IqSnb cmP³ ho«p]IcW§fpw Ip«nIfpsS ]pkvXI§fpw kÀ«n^n¡äpIfpw hen¨phmcn ]pd¯n«tijw hoSn\pÅn AS¨ncn¡pIbmbncp¶p. hoSn\pÅn Ibdnb a¡sfbpw `mcysbbpw cmP³ tZtlm]{Zhw G¸n¨v HmSn¨p.HSphn \m«pImÀ hnhcw Adnbn¨ tXmsS C¶se t]meokv F¯n. AhÀ aWn¡qdpIÄ hoSn\p ap¶n \n¶v cmPt\mSv Cd§nhcm³ Bhiys¸«p. ho«p]IcW§Ä s]dp¡nsbdnªv AbmÄ FÃmhscbpw D]{Zhn¡m³ {ian¨p. XpSÀ¶p t]m¯m\n¡mSv FkvsF kPohv emensâ t\XrXz¯n t]meokv kwLw hoSn\pÅn Ibdn cmPs\ Iogvs¸Sp¯n ssIbpw Imepw _Ôn¨p. ]©mb¯v AwKw kp`mjv ISbt¡m«nsâ t\XrXrXz¯n \m«pImÀ Cbmsf s]cp¼mhqÀ sht§me _XvtkZ Bip]{Xnbn {]thin¸n¨p. BgvNItfmfw ho«n Pe]m\anÃmsX ChÀ IgnbmdpsWvS¶p kao]hmknIÄ ]dbp¶p. `£WanÃmsX Ignbp¶Xn\m hÕbpw Ip«nIfpw icocw timjn¨ AhØbnemWv. hoSpw ho«p]IcW§fpw XÃns¸mfn¨v Aet¦meam¡nbncn¡pIbmWv. \m«pImcpw IpSpw_{io {]hÀ¯Icpw tNÀ¶p cmP³ hens¨dnª ho«p]IcW§Ä hoSn\p kao]¯p amänh¨n«pWvSv.

]T\hpw ho«nse sNehpw amXm]nXm¡fpsS NnInÕbpw F§s\ \S¯psa¶dnbmsX kÔybpw {]im´pw \ncmew_cmbn Ignbp¶p. hoSv agb¯p tNmÀs¶men¡p¶p. Zb\obmhØ a\knem¡n Bsc¦nepw klmbn¡ms\¯psa¶ {]Xo£bnemWv ChÀ. IpSpw_¯nsâ kwc£W¯n\mbn A[nIrXÀ \S]Sn kzoIcn¡Wsa¶mWv \m«pImcpsS Bhiyw.

2011 ജൂലൈ 1, വെള്ളിയാഴ്‌ച

മന്ത്രി പി. ജെ ജോസഫ്‌ വിശ്വസിക്കുന്ന ദൈവം വീണ്ടും പ്രവര്‍ത്തിച്ചു


തൊടുപുഴയെ വികസനത്തിന്റെ വെള്ളിത്തേരില്‍ നയിക്കുന്ന മന്ത്രി പി ജെ ജോസഫിനെതിരേ ആരോപണങ്ങളുമായി എത്തുന്നവര്‍ക്ക്‌ തിരിച്ചടികള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പുകാലത്ത്‌ ഒരു യുവതിക്ക്‌ അശ്ലീല സന്ദേശം അയച്ചുവെന്നായിരുന്നു ആരോപണം. ചാനലുകള്‍ ഫ്‌ളാഷായും പത്രങ്ങള്‍ കോളങ്ങള്‍ നിരത്തിയും പി. ജെ ജോസഫിനെ ആക്രമിച്ചു. അന്നും പി. ജെ ജോസഫ്‌ ഒരുകാര്യം പറഞ്ഞിരുന്നു. താന്‍ വിശ്വസിക്കുന്ന ദൈവം സത്യാവസ്ഥ പുറത്തുകൊണ്ടു വരുമെന്ന്‌. തെരഞ്ഞെടുപ്പു കാലത്തിലെ സംഭവത്തിലേക്ക്‌... തൊടുപുഴയ്‌ക്കു സമീപം പടി. കോടിക്കുളത്ത്‌ താമസിക്കുന്ന യുവതി ആദ്യം തൊടുപുഴയിലുള്ള ഇടുക്കി പ്രസ്‌ ക്ലബിലെത്തി. പി. ജെ ജോസഫ്‌ നിരന്തരം അശ്ലീല സന്ദേശം അയക്കുന്നുവെന്നായിരുന്നു ആരോപണം. പുതിയ പീഡനകഥ കേട്ടതോടെ ചാനലുകാര്‍ പ്രസ്‌ക്ലബില്‍ ഓടിയെത്തി. എന്നാല്‍ യുവതി പറയുന്നതുമായി കാര്യമായ പൊരുത്തങ്ങള്‍ ഇല്ലാതെ വന്നതോടെ മാധ്യമപീഡനക്കാര്‍ നിരാശരായി മടങ്ങി. യുവതിയുടെ ഭര്‍ത്താവ്‌ ക്രൈം വാരികയുടെ ഇടുക്കി ജില്ലാ ലേഖകനാണെന്നാണ്‌ അവകാശപ്പെട്ടത്‌. അങ്ങനെയൊരാളെ ഇടുക്കിക്കാര്‍ ഇതുവരെയും കണ്ടിട്ടില്ലെങ്കിലും ചില മാധ്യമക്കാര്‍ക്ക്‌ അതും ശരിയെന്ന മട്ടായിരുന്നു. എന്തായാലും അന്ന്‌ പീഡനം ഫ്‌ളാഷായില്ല. അടുത്ത ദിവസം യുവതിയും ഭര്‍ത്താവ്‌ എന്നവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ്‌ ക്ലബിലെത്തി. അവിടെയും കഥ വിശ്വസിപ്പിക്കാനാവാതെ മടങ്ങേണ്ടി വന്നു. അടുത്ത ഘട്ടത്തില്‍ മുട്ടം കോടതിയില്‍ കേസ്‌ നല്‍കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങളുടെ ഡിറ്റിപി മാറ്റര്‍ തൊടുപുഴയിലെ മാധ്യമപ്രവര്‍ത്തകരുടെ മെയിലുകളിലെത്തിച്ചു. എന്തായാലും ചെറിയൊരു ആശ്വാസം കിട്ടിയ രീതിയില്‍ മാധ്യമപീഡനക്കാര്‍ ഫ്‌ളാഷ്‌ മിന്നിച്ചു. പി.ജെ ജോസഫിനെതിരെയുള്ള പരാതി കോടതി പരിശോധിക്കുന്നുവെന്നായിരുന്നു ഫ്‌ളാഷ്‌. പിന്നീട്‌ ഓരോ അവധിക്കും ഓരോ മാധ്യമപീഡനക്കാരന്റെയും മനസിനും സങ്കല്‍പത്തിനും അനുസരിച്ച്‌ ഫ്‌ളാഷ്‌ ന്യൂസുകളും മിന്നി മറഞ്ഞു. എന്തായാലും തെരഞ്ഞെടുപ്പില്‍ പി. ജെ ജോസഫ്‌ പോലും വിചാരിക്കാത്ത ഭൂരിപക്ഷത്തില്‍ തൊടുപുഴയില്‍ നിന്നും വിജയിച്ചു. അടുത്ത പടി മന്ത്രിയാക്കാതിരിക്കാനായിരുന്നു മാധ്യമപീഡനക്കാരുടെ ശ്രമം. അതും വിജയിച്ചില്ല. 2011 ജൂലൈ രണ്ടാം തീയതി ചുരുക്കം ചില പത്രങ്ങളില്‍ അകത്തെ പേജില്‍ ഒറ്റക്കോളത്തില്‍ പുതിയൊരു വാര്‍ത്തപ്രത്യക്ഷപ്പെട്ടു. അടിമാലിയില്‍ നിന്നുള്ള വാര്‍ത്ത ഇങ്ങനെയായിരുന്നു. ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി- തനിക്ക്‌ അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച്‌ മന്ത്രി പി ജെ ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്‍കിയ യുവതി ഭര്‍ത്താവ്‌ എന്ന്‌ പരിചയപ്പെടുത്തിയ യുവാവിനെതിരേ പരാതിയുമായി രംഗത്ത്‌. ബൈസണ്‍വാലി സ്വദേശിയായ യുവതിയാണ്‌ ഒരു വര്‍ഷമായി ഒപ്പം താമസിക്കുന്ന റാന്നി സ്വദേശി ജയ്‌മോന്‍ മറ്റൊരു സ്‌ത്രീയുമായി അടുപ്പത്തിലാണെന്നും ഇവരുമായി വിവാഹത്തിന്‌ ശ്രമിക്കുന്നതായും ആരോപിച്ച്‌ അടിമാലി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ പരാതി നല്‍കിയത്‌. എന്നാല്‍ ജയ്‌മോന്‍ പരാതിക്കാരിയായ യുവതിയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ ഫേമസ്‌ വര്‍ഗീസ്‌ പറഞ്ഞു. ആനച്ചാലില്‍ വാടക വീട്ടില്‍ ഒരുവര്‍ഷത്തോളമായി ഒരുമിച്ച്‌ കഴിയുന്നുണ്ടെങ്കിലും ഇവരുടെ ബന്ധം സ്ഥിരീകരിക്കാന്‍ തക്കതായ യാതൊരു രേഖകളുമില്ലെന്നും അതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും പോലീസ്‌ അറിയിച്ചു. ജയ്‌മോന്‌ റാന്നിയില്‍ ഭാര്യയും പരാതിക്കാരിക്ക്‌ ആദ്യഭര്‍ത്താവുമുണ്ട്‌. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ തൊടുപുഴ കോടിക്കുളത്ത്‌ താമസിക്കുമ്പോഴാണ്‌ വാരികയുടെ പ്രതിനിധിയെന്ന്‌ സ്വയം പരിചയപ്പെടുത്തിയ ജയ്‌മോനുമായി അടുപ്പത്തിലായത്‌. ഇക്കാലയളവിലാണ്‌ മന്ത്രി പി ജെ ജോസഫ്‌ അശ്ലീല സന്ദേശമയച്ചതായി ആരോപിച്ച്‌ മുട്ടം കോടതിയില്‍ മൊഴി നല്‍കിയത്‌. ഇതിന്റെ നടപടികള്‍ പുരോഗമിക്കവേയാണ്‌ ജയ്‌മോനെതിരേ പരാതിയുമായി യുവതി രംഗത്തെത്തിയത്‌.
എന്തായാലും കഥ തുടങ്ങിയിട്ടേയുള്ളു. യുവതിയെയും ഭര്‍ത്താവെന്ന്‌ അവകാശപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകനെന്ന ലേബലില്‍ യുവാവിനെയും കളത്തിലിറക്കിയ കക്ഷികള്‍ ആരാണെന്ന്‌ വരുംദിവസങ്ങളില്‍ പുറത്തു വരുമെന്നാണ്‌ സൂചന. മുതലാളി തൊഴിലാളിയാണെന്ന്‌ അംഗീകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ മാത്രം അംഗത്വം കിട്ടുന്ന മാധ്യമസംഘടനകളുടെ ഭാരവാഹികളാണ്‌ വഴിയെ പോയ ഒരുത്തന്‍ മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ അവന്റെ പേരു പറഞ്ഞ്‌ അരനൂറ്റാണ്ടായി കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടത്‌. പീഡന വാര്‍ത്തകള്‍ ഒന്നാം പേജില്‍ നിരത്തിയവര്‍ പീഡനകഥക്കാരിയുടെ തനിനിറം പുറത്തുവരുന്ന വാര്‍ത്ത അകത്തെ പേജില്‍ ചുരുക്കി. ഇതാണല്ലോ ആധുനിക മാധ്യമപ്രവര്‍ത്തനം.