2012 ഫെബ്രുവരി 5, ഞായറാഴ്‌ച

പ്രമുഖ വ്യവസായിയും പാരഗണ്‍ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായിരുന്ന കെ.യു തോമസ് (90) ഫിബ്രവരി അഞ്ചിന് വൈകിട്ട് നാലു മണിക്ക് അന്തരിച്ചു.


കോട്ടയം: പ്രമുഖ വ്യവസായിയും പാരഗണ്‍ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായിരുന്ന കെ.യു തോമസ് (90) ഫിബ്രവരി അഞ്ചിന് വൈകിട്ട് നാലു മണിക്ക് അന്തരിച്ചു.

കോട്ടയം കണിയാംകുളം കുടുംബാംഗമായ പരേതയായ സൂസന്‍ തോമസാണ് (ലിസി) ഭാര്യ. മക്കള്‍: ജോസഫ് കെ തോമസ്, മാണി കെ തോമസ്, കെ.ടി തോമസ്, സാജന്‍ കെ തോമസ് (എല്ലാവരും പാരഗണ്‍ ഡയറക്ടര്‍മാരാണ്), സുജ, അനു. മരുമക്കള്‍: മോളി, ഷേര്‍ലി, സുശീല, താര, റോബിന്‍ ചാക്കോ പൈനുമ്മൂട്ടില്‍.

1973-ല്‍ സഹോദരീഭര്‍ത്താവ് പി.വി എബ്രഹാമും സഹോദരന്‍ കെ.യു സക്കറിയയും കൂടി ചേര്‍ന്നാണ് ഇദ്ദേഹം പാരഗണ്‍ റബ്ബര്‍ ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം തുടങ്ങിയത്.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

കുഴിക്കാട്ടുമ്യാലില്‍ കെ. സി. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ മേരി ജോസഫ്‌ (85) നിര്യാതയായി


കരിമണ്ണൂര്‍ സ്വാതന്ത്ര്യ സമരസേനാനിയും പരേതനുമായ കുഴിക്കാട്ടുമ്യാലില്‍ കെ. സി. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ മേരി ജോസഫ്‌ (85) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ പത്തിന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. പരേത നെടിയശാല കുര്യനാല്‍ കളപ്പുരയില്‍ കുടുംബാംഗം. മക്കള്‍ : സിസ്റ്റര്‍ എവുസേബിയ എസ്‌.ഡി. (ശാന്തിനികേതന്‍, ചിറ്റിലപ്പിള്ളി), ജയിംസ്‌ കെ. ജെ. (ബേബി - റിട്ട. പ്രിന്‍സിപ്പല്‍ ജി.എച്ച്‌.എസ്‌.എസ്‌. മേപ്പാടി), സിസ്റ്റര്‍ ആനി ജോസ്‌ എസ്‌.ഡി. (കോഴിപ്പിള്ളി), ജോസ്‌ കെ. ജെ. (കരിമണ്ണൂര്‍), സിസ്റ്റര്‍ മേരിലിറ്റ്‌ എസ്‌.എ.ബി.എസ്‌. (വാഴപ്പിള്ളി ചങ്ങനാശ്ശേരി), ജോര്‍ജ്ജ്‌ ജോസഫ്‌ (ന്യൂയോര്‍ക്ക്‌), ജസി അഗസ്റ്റ്യന്‍ (ന്യൂയോര്‍ക്ക്‌), സിസ്റ്റര്‍ റോസി ജോസഫ്‌ എഫ്‌.എം.എം. (സ്റ്റെല്ലാമേരീസ്‌, ചെന്നൈ). മരുമക്കള്‍ : മോളി ജെയിംസ്‌ കണ്ടത്തില്‍, ചെമ്പ്‌ (റിട്ട. എച്ച്‌.എം. നിര്‍മ്മല എച്ച്‌.എസ്‌. തരിയോട്‌), റോസമ്മ ജോസ്‌ വെള്ളിയേപ്പിള്ളില്‍ (പ്രവിത്താനം), സാലിമ്മ ജോര്‍ജ്ജ്‌ മണ്ണുപ്പറമ്പില്‍, പാല (ന്യൂയോര്‍ക്ക്‌), അഗസ്റ്റ്യന്‍ കളപ്പുരയില്‍, രാമപുരം (ന്യൂയോര്‍ക്ക്‌).

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

എസ്‌.ബി.ടി. ശാഖ മങ്ങാട്ടുകവലയില്‍

തൊടുപുഴ : എസ്‌.ബി.ടി. കാരിക്കോട്‌ ശാഖ മങ്ങാട്ടുകവല പാലക്കാട്ടു ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ മാനേജര്‍ സജീവ്‌ കൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ്‌ ആദ്യനിക്ഷേപം സ്വീകരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. ചന്ദ്രശേഖര്‍ വര്‍മ്മ, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ വി. ജി. രാജീവ്‌, ബ്രാഞ്ച്‌ മാനേജര്‍ പി. ജയേഷ്‌, നഗരസഭാ കൗണ്‍സിലര്‍മാരായ എ. എം. ഹാരീദ്‌, നെജി ഷാഹുല്‍, ലീഡ്‌ ബാങ്ക്‌ മാനേജര്‍ ബാബു ഗണേഷ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


2012 ഫെബ്രുവരി 1, ബുധനാഴ്‌ച

ലിന്റുവുംപ്രിന്‍സും വിവാഹിതരായി

കുടയത്തൂര്‍ കോളപ്ര കുന്നുംപുറത്ത്‌ കെ.ജെ മൈക്കിള്‍ -ലാലി ദമ്പതികളുടെ മകള്‍ ലിന്റുവും ആലപ്പുഴ പൂങ്കാവ്‌ ചക്കുപറമ്പില്‍ സി.എം തോമസിന്റെ മകന്‍ പ്രിന്‍സും തമ്മിലുള്ള വിവാഹം ആലപ്പുഴ മൗണ്ട്‌ കാര്‍മ്മല്‍ പള്ളിയില്‍ ബിഷപ്‌ മാര്‍ സ്റ്റിഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വദിച്ചു

നഴ്‌സുമാരുടെ സമരം രോഗികളെ പരലോകത്തെത്തിക്കുന്നു


സംസ്ഥാനം ഇന്ന്‌ സമരങ്ങളുടെ നാടായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിലാണ്‌. കാലങ്ങളായി നക്കാപ്പിച്ച കാശ്‌ നല്‍കി മാലാഖക്കുഞ്ഞുങ്ങളെ എല്ലുമുറിയെ പണിയെടുപ്പിച്ച്‌ സമ്പത്ത്‌ വാരിക്കൂട്ടിയ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക്‌ ഹാലിളകിയിരിക്കുകയാണ്‌. സമരത്തെ ഭീഷണി കൊണ്ടും കോടതിയെ സമീപിച്ചും അടിച്ചൊതുക്കാമെന്നാണ്‌ ഇവരുടെ കണക്കുകൂട്ടല്‍. ഇതിനിടെ മനഞ്ഞുകളുടെ രൂപത്തില്‍ രാഷ്‌ട്രീയക്കാരും കളത്തിലെത്തിയിട്ടുണ്ട്‌. പകല്‍ പാവം നഴ്‌സുമാരുടെ രക്ഷകരായും വൈകുന്നേരം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഉപദേഷ്‌ടാക്കളായും മാറിയിരിക്കുന്ന രാഷ്‌ട്രീയ നപുംസകങ്ങളാണ്‌ മലയാളനാടിന്റെ ഇന്നത്തെ ദുരവസ്ഥക്ക്‌ കാരണം. നട്ടെല്ലുള്ളവന്മാര്‍ ജനം മുഴുവന്‍ പിന്തുണയ്‌ക്കുന്ന നഴ്‌സുമാര്‍ക്ക്‌ പിന്നില്‍ അണിനിരക്കുവാന്‍ ധൈര്യം കാണിക്കണം. ആണത്തമില്ലാത്തവന്മാര്‍ നാടു നന്നാക്കാനെന്ന വ്യാജേന രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ ഇറങ്ങാതിരിക്കുക. കാലങ്ങളായി പണിയെടുപ്പിച്ച്‌ കൂലി കൊടുക്കാതെ ചൂഷണം ചെയ്‌ത മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ എന്തു ന്യായം പറഞ്ഞാലും പൊതുസമൂഹം അംഗീകരിക്കില്ല.
സമരം ചെയ്യുവാന്‍ ഡോക്‌ടര്‍മാര്‍ക്കുമാത്രമാണ്‌ അവകാശമുള്ളതെന്നാണ്‌ ചില വിരുതന്മാര്‍ പറയുന്നത്‌. നഴ്‌സുമാരും മനുഷ്യരല്ലേ? അവര്‍ക്കുമില്ലേ കുടുംബം? എന്തായാലും നഴ്‌സുമാരെ ഒതുക്കുവാന്‍ മാനേജ്‌മെന്റ്‌ പിടിവാശിയും ഗുണ്ടകളുമായി രംഗത്തെത്തിയതോടെ പാവം രോഗികള്‍ പലരും ഇതിനോടകം പരലോകത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ തൊടുപുഴ സ്വദേശിനി വീട്ടമ്മയാണ്‌ സമരത്തിന്റെ രക്തസാക്ഷിയായത്‌. വൃക്കരോഗിയായ കാവുകാട്ട്‌ മേരി ജോസഫ്‌ കഴിഞ്ഞ ദിവസം എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റില്‍ വച്ചാണ്‌ മരണമടഞ്ഞത്‌. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി ഡയാലിസിസ്‌ നടത്തിവരികയായിരുന്നു. ഏറ്റവും ഒടുവില്‍ ഡയാലിസിസിന്‌ എത്തിയ ദിവസം ഇവിടെ നഴ്‌സുമാരുടെ പണിമുടക്കായിരുന്നു. പരിചയസമ്പത്തില്ലാത്ത നഴ്‌സുമാരെക്കൊണ്ട്‌ ഡയാലിസിസ്‌ ചെയ്യിച്ച ആശുപത്രി അധികൃതര്‍ പാവം ഈ സ്‌ത്രീയുടെ ജീവന്‍ പന്താടുകയായിരുന്നു. ഡയാലിസിസിലെ അപാകതയെ തുടര്‍ന്ന്‌ ആരോഗ്യനില വഷളായ മേരിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ റഫര്‍ ചെയ്യുകയായിരുന്നു. എന്തായാലും മേരിയുടെ മക്കള്‍ പരാതിയുമായി എത്താത്തതിനാല്‍ ഇത്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചില്ല. സംസ്ഥാനത്തെ രഹസ്യാന്വേഷണ പോലീസിന്‌ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നഴ്‌സുമാരുടെ സമരത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്താവുന്നതാണ്‌. ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ പൂര്‍ണകായകവും അര്‍ധകായകവുമായ ഫോട്ടോകള്‍ പതിപ്പിക്കുന്നതിന്റെ പേരില്‍ ഭരണക്കാരില്‍ കണ്ണൂരില്‍ തുടങ്ങിയ അടി തിരുവനന്തപുരത്തേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അല്‍പന്മാരായ ഇവരെ ഓര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം.

കുടയത്തൂര്‍ കോളപ്ര കാവുകാട്ട്‌ കെ.ജെ ജോസഫിന്റെ ഭാര്യ മേരി (70) നിര്യാതയായി


കുടയത്തൂര്‍ കോളപ്ര കാവുകാട്ട്‌ കെ.ജെ ജോസഫിന്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ഫെബ്രുവരി രണ്ട്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ തൊടുപുഴ കാരിക്കോടുള്ള വസതിയില്‍ ആരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍ നടക്കും. പരേത പൂഞ്ഞാര്‍ വാണിയപ്പുരയില്‍ കുടുംബാംഗമാണ്‌. മക്കള്‍: റോയി (കുവൈറ്റ്‌), സാജു (തൊടുപുഴ), സിബി (യു.കെ), ജോജോ(പൂഞ്ഞാര്‍), ജോയിസ്‌ (ന്യൂസിലാന്റ്‌), ജോബി (യുഎസ്‌എ), ജിംസണ്‍ (തിരുവനന്തപുരം). മരുമക്കള്‍: അല്ലി തോട്ടത്തില്‍,(ഭരണങ്ങാനം), ടെസി വല്യാറ (കിടങ്ങറ), ലീന കൊട്ടുപ്പള്ളില്‍(വാഴക്കുളം), ലീന ആക്കപ്പടിക്കല്‍ (മുതലക്കോടം), ക്രിസ്റ്റോ എടക്കര,(മുതലക്കോടം)ഡാനി മാമ്മൂട്ടില്‍ (പയ്യാവൂര്‍), സുമിത പരാരത്ത്‌ (തൃശ്ശൂര്‍)