2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

ഇവാന ലേഡീസ്‌ മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു

മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ ഇവാന ലേഡീസ്‌ മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര പിന്നണിഗായിക റിമി ടോമി ഉദ്‌ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.ജെ ജോസഫ്‌, പി.ടി തോമസ്‌ എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മാരിയില്‍ കൃഷ്‌ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചുരിദാര്‍ മെറ്റീരിയല്‍സ്‌, സാരികള്‍, ഫാഷന്‍ വെയര്‍, ബ്യൂട്ടി അക്‌സസറീസ്‌, ഗ്യാരണ്ടീഡ്‌ ഓര്‍ണമെന്റ്‌സ്‌, ബ്യൂട്ടീപാര്‍ലര്‍, സൗകര്യപ്രദമായ പാര്‍ക്കിംഗ്‌ തുടങ്ങി സ്‌ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള സമ്പൂര്‍ണ ഷോപ്പിംഗ്‌ സെന്ററാണ്‌ ഇവാന ലേഡീസ്‌ മാള്‍.

തൊടുപുഴ ഇവാന ലേഡീസ്‌ മാള്‍ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്ര പിന്നണിഗായിക റിമി ടോമിയും മന്ത്രി പി.ജെ ജോസഫും ഗാനമാലപിച്ചു. മന്ത്രിയുടെയും ചലച്ചിത്ര ഗായികയുടെയും ഗാനങ്ങള്‍ സദസ്സ്‌ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. 


2012 ഏപ്രിൽ 7, ശനിയാഴ്‌ച

വര്‍ക്കി മാണി (കുഞ്ഞുവര്‍ക്കി 79) നിര്യാതനായി

നെയ്യശ്ശേരി വട്ടമറ്റത്തില്‍ വര്‍ക്കി മാണി (കുഞ്ഞുവര്‍ക്കി 79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 11 ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ മറിയക്കുട്ടി ഉടുമ്പന്നൂര്‍ തെക്കേകുളത്തിങ്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: മേരി (യുഎസ്‌എ), ലാലി (ടീച്ചര്‍, കൊയ്‌ത്തകുണ്ട്‌), ഇമ്മാനുവല്‍, ലിന്‍ഡ (ഡല്‍ഹി), ലീന (ഓസ്‌ട്രേലിയ), മരുമക്കള്‍: തോമസ്‌ അമ്പാട്ടുവടക്കേകോടവന, തൈക്കാട്ടുശ്ശേരി (യുഎസ്‌എ), ജയിംസ്‌ കണിയാംനടയ്‌ക്കല്‍ (ടീച്ചര്‍ കരുവാരക്കുണ്ട്‌), ലാലി പാറയ്‌ക്കല്‍ (പൊന്‍മുടി), ബോബി കടുതോളില്‍ രാമപുരം (ഡല്‍ഹി), ജെറി അരഞ്ഞാണിയില്‍ മുത്തോലപുരം (ഓസ്‌ട്രേലിയ)

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

മറിയാമ്മ നിര്യാതയായി.

ഇളംദേശം ഓണാട്ട്‌ പരേതനായ വര്‍ക്കി മാണിയുടെ (കുഞ്ഞേട്ടന്‍) ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ കലയന്താനി സെന്റ്‌ മേരീസ്‌ പള്ളിയില്‍. പരേത കളപ്പുരയില്‍ കുടുംബാംഗമാണ്‌. മക്കള്‍ : ഡോ.അബ്രഹാം (യു.എസ്‌), റോസമ്മ, എല്‍സമ്മ (രണ്ടുപേരും ഇംഗ്ലണ്ട്‌), ജോര്‍ജ്ജ്‌, ജെസ്സി (ദുബായ്‌), മോളി (ബാംഗ്ലൂര്‍). മരുമക്കള്‍: ഡോ.ആശ പാലാക്കുന്നേല്‍ (യു.എസ്‌), ഡോ.സിബി വടക്കേടം (ഇംഗ്ലണ്ട്‌), ഡോ.ടിഎം. പത്രോസ്‌ തെമ്പല, (ഇംഗ്ലണ്ട്‌), റോസമ്മ ചമ്പക്കര കാഞ്ഞിരപ്പിള്ളി, ബോസ്‌ ഒലിയപ്പുറം (ദുബായ്‌), ജോര്‍ജ്ജ്‌ ഇടശ്ശേരി (ബാംഗ്ലൂര്‍). സിസ്റ്റര്‍ ഗ്ലോറിയ സിഎംസി (വാഴക്കുളം) സഹോദരിയും സിസ്റ്റര്‍ ടെസ്സി ഓണാട്ട്‌ എസ്‌.എച്ച്‌ (പൈങ്കുളം) ഭര്‍തൃസഹോദരിയുമാണ്‌.

കെ.എം.എ മള്‍ട്ടിമീഡിയ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി

ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട്‌ വണ്ണപ്പുറത്ത്‌ കെ.എം.എ മള്‍ട്ടിമീഡിയ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. ചലച്ചിത്ര പിന്നണിഗായകന്‍ അഫ്‌സല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. സൗണ്ട്‌ റിക്കാര്‍ഡിംഗ്‌ സ്റ്റുഡിയോ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോഷി എടാട്ടും ഫോട്ടോ സ്റ്റുഡിയോ ഫോട്ടോഗ്രഫേഴ്‌സ്‌ അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ്‌ പ്രസിഡന്റ്‌ റോഷന്‍ സര്‍ഗ്ഗവും ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗ്ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഹയറുന്നിസ ജാഫര്‍, വിവിധ കക്ഷിനേതാക്കളായ പി.എസ്‌ സിദ്ധാര്‍ത്ഥന്‍, സി പി മാത്യു, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആരാധകരുടെ താല്‍പര്യം അഫ്‌സല്‍ അവഗണിച്ചില്ല. വണ്ണപ്പുറത്ത്‌ കെഎംഎ മള്‍ട്ടിമീഡിയ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്‌തശേഷം ചലച്ചിത്രപിന്നണിഗായകന്‍ ഒരു ഗാനം ആലപിച്ചു. 


2012 ഏപ്രിൽ 4, ബുധനാഴ്‌ച

ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഹോമിയോപത്‌സ്‌ കേരള ഇടുക്കി യൂണിറ്റിന്റെ കുടുംബമേള തൊടുപുഴയില്‍ നടന്നു

ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഹോമിയോപത്‌സ്‌ കേരള ഇടുക്കി യൂണിറ്റിന്റെ കുടുംബമേള തൊടുപുഴയില്‍ നടന്നു. ഡിഎംഒ ഡോ. വിജയാംബിക മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. സി.കെ റോയിയെ പ്രസിഡന്റായും ഡോ. രഞ്‌ജു ബേബിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡോ. കെ.എസ്‌ റോയി, ഡോ. ഷെറീജ്‌ ജോസ്‌, ഡോ. വി.ബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.

2012 ഏപ്രിൽ 2, തിങ്കളാഴ്‌ച

ഭീമ ജൂവലേഴ്‌സിന്റെ തൊടുപുഴ ഷോറും പ്രവര്‍ത്തനം തുടങ്ങി

ഭീമ ജൂവലേഴ്‌സിന്റെ തൊടുപുഴ ഷോറും പ്രവര്‍ത്തനം തുടങ്ങി. സിനിമാതാരങ്ങളായ ലക്ഷ്‌മി റായ്‌, കുഞ്ചാക്കോ ബോബന്‍, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.ജെ ജോസഫ്‌, പി.ടി തോമസ്‌ എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, നഗരസഭാ കൗണ്‍സിലര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കെ.വിജയന്‍, വി.എ ജമാല്‍മുഹമ്മദ്‌, ഡോ.ജോസ്‌ സ്റ്റീഫന്‍ ചാഴികാട്ട്‌, എം.എന്‍ രവി, എന്നിവര്‍ ആദ്യവില്‍പന ഏറ്റുവാങ്ങി.
സിനിമാതാരങ്ങളെത്തിയതോടെ നഗരത്തില്‍ ഗതാഗതം സ്‌തംഭിച്ചു. തൊടുപുഴ ഭീമ ജുവലേഴ്‌സ്‌ ഉദ്‌ഘാടനമാണ്‌ ജനസാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായത്‌. ഉദ്‌ഘാടകയായ ലക്ഷ്‌മിറായിയുടെ വാക്കുകള്‍, സുരാജ്‌ വെഞ്ഞാറമൂട്‌ പരിഭാഷ പെടുത്തിയപ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. എല്ലാതാരങ്ങളും ആരാധകരെ നിരാശപ്പെടുത്തിയില്ല. തമാശ കലര്‍ന്ന പ്രസംഗം ആരാധകരെ സന്തോഷിപ്പിച്ചു.

കെ.പി വര്‍ക്കീസ്‌ മാള്‍ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ കെ.പി വര്‍ക്കി ആന്റ്‌ സണ്‍സ്‌ കാക്കനാട്ട്‌ജൂവലേഴ്‌സിന്റെ നേതൃത്വത്തിലുള്ള കെ.പി വര്‍ക്കീസ്‌ മാള്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്‌.എച്ച്‌ താജ്‌മോള്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍, കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ആര്‍. രമേശ്‌, ഓള്‍കേരള ഗോള്‍ഡ്‌ ആന്റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നടേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാനേജിംഗ്‌ ഡയറക്‌ടര്‍ ജോസ്‌ വര്‍ക്കി കാക്കനാട്ട്‌ സ്വാഗതവും കെ.വി പീറ്റര്‍ നന്ദിയും പറഞ്ഞു. മേരി വര്‍ക്കി കാക്കനാട്ട്‌ മീനു ജോസ്‌, ആന്റണി ജോസ്‌, ഗീതു ജോസ്‌, വര്‍ക്കി ജോസ്‌ തുടങ്ങിയവരും സന്നിഹിതരായിരുന്നു.