2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

ഫാ. തോമസ്‌ കണ്ടത്തിലിന്റെ സംസ്‌കാരം നടത്തി.


വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. തോമസ്‌ കണ്ടത്തിലിന്റെ സംസ്‌കാരം നടത്തി. വാഴക്കുളം ആശ്രമദേവാലയത്തില്‍ നടന്ന സംസ്‌കാരശുശ്രൂഷകളില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പങ്കെടുത്തു.

2012 ഏപ്രിൽ 15, ഞായറാഴ്‌ച

പാലാ രൂപതയിലെ വൈദികന്‍ ഫാ. ജോസഫ്‌ പ്ലാക്കൂട്ടം (87) നിര്യാതനായി

ഫാ. ജോസഫ്‌ പ്ലാക്കൂട്ടം (87)
പാലാ : പാലാ രൂപതയിലെ വൈദികന്‍ ഫാ. ജോസഫ്‌ പ്ലാക്കൂട്ടം (87) നിര്യാതനായി. മൃതദേഹം തിങ്കളാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിക്ക്‌ ചൂണ്ടച്ചേരിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. പാലാ രൂപതിയിലെ മരങ്ങാട്ടുപള്ളി, മുത്തോലപുരം, കുറവിലങ്ങാട്‌, തുടങ്ങനാട്‌ പള്ളികളില്‍ സഹവികാരിയായും എലിവാലി, ഇടപ്പാടി, പൈങ്ങുളം, കളത്തുകടവ്‌ പള്ളികളില്‍ വികാരിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചൂണ്ടച്ചേരി പ്ലാക്കൂട്ടത്തില്‍ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്‌. ഫാ. സെബാസ്റ്റ്യന്‍ പ്ലാക്കൂട്ടം (ഭരണങ്ങാനം), സിസ്റ്റര്‍ ജീന്‍ മേരി (അഡോറേഷന്‍ കോണ്‍വെന്റ്‌, കടനാട്‌), പരേതരായ എബ്രഹാം, പി.ഡി. മാത്യു, പി.ഡി. തോമസ്‌, അന്നമ്മ, ത്രേസ്യാ, ഏലിക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്‌.
തൊടുപുഴ: ബസില്‍ നിന്നും തെറിച്ചുവീണു വൈദികന്‍ മരിച്ചു.സംഗീതജ്ഞനും അടിമാലി ദീപ്‌തിഭവനിലെ അംഗവുമായ ഫാ.തോമസ്‌ കണ്ടത്തില്‍ സിഎംഐ (70)ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച വൈകുന്നേരം ആറോടെ തൊടുപുഴ തലയനാടുള്ള സ്വന്തം വീട്ടിലേക്കു പോകുന്നതിനിടെ അഞ്ചിരി പള്ളിക്കുസമീപം സ്വകാര്യ ബസില്‍ നിന്നും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ബസ്‌ വളവു തിരിയുന്നതിനിടെയാണ്‌ അപകടം. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച പുലര്‍ച്ചെ 1.30-ടെ മരണമടയുകയായിരുന്നു.സംസ്‌കാരം ഇന്നു രണ്ടിനു വാഴക്കുളം കര്‍മ്മല ആശ്രമ ദേവാലയത്തില്‍നടക്കും.1942 മെയ്‌ മൂന്നിനായിരുന്നു ജനനം. പരേതരായ തലയനാട്‌ കണ്ടത്തില്‍ സ്‌കറിയ-അന്ന ദമ്പതികളുടെ മകനാണ്‌. കുടയത്തൂര്‍ ഗവ.എച്ച്‌.എസില്‍ നിന്നും എസ്‌എസ്‌എല്‍സി പൂര്‍ത്തിയാക്കിയ ഇദ്ദേഹം സിഎംഐ സഭയുടെ മുവാറ്റുപുഴ പ്രൊവിന്‍സില്‍ ചേര്‍ന്നു വൈദിക പഠനം ആരംഭിച്ചു.1963 മെയ്‌ 16നു ആദ്യ വ്രതാനുഷ്‌ഠാനവും 1966 മെയ്‌ 16നു നിത്യവ്രതാനുഷ്‌ഠാനവും നടത്തി.1971 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു.തുടര്‍ന്നു തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക്‌ കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടി.1971 മുതല്‍ 76 വരെ രാജഗിരി സ്‌കൂളിലും 1976മുതല്‍ 81 വരെ കൊച്ചിന്‍കലാഭവനിലും സംഗീത അധ്യാപകനായിരുന്നു. വാഴക്കുളം, ഇടുക്കി-ശാന്തിഗ്രാം, കാല്‍വരിമൗണ്ട്‌, പാറേമാവ്‌ എന്നീ ആശ്രമങ്ങളില്‍ പ്രൊക്കുറേറ്ററായും 1999-2000 കാലഘട്ടത്തില്‍ പാറേമാവ്‌ ആശ്രമത്തില്‍ പ്രിഫക്ടായും സേവനം അനുഷ്‌ഠിച്ചു. 2001 മുതല്‍ 2006 വരെ അടിമാലി വിശ്വദീപ്‌തി സിഎംഐ പബ്ലിക്‌ സ്‌കൂളില്‍ സംഗീത അധ്യാപകനായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അടിമാലി ആശ്രമത്തില്‍ താമസിച്ചുഅജപാലന ശുശ്രൂഷനടത്തിവരികയായിരുന്നു. അബ്രാഹം (
ആനക്കയം), ജോസഫ്‌(കാരിക്കോട്‌),ദേവസ്യ(ഇടപ്പള്ളി),സിസ്റ്റര്‍.ജോയ്‌സ്‌ ം.എസ്‌എ(അജ്‌മീര്‍),ബ്രിജീറ്റ്‌ബേബി കുടകല്ലുങ്കല്‍(തോടനാല്‍), ചിന്നക്കുട്ടി സെബാസ്റ്റ്യന്‍ കോയിക്കല്‍(ചേര്‍പ്പുങ്കല്‍)എന്നിവര്‍ സഹോദരങ്ങളാണ്‌

2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

ഗ്ലോബല്‍ മാര്‍ക്കറ്റിംഗ്‌ മാര്‍ജിന്‍ ഫ്രീ ഫാമിലി ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ കെകെആര്‍ ജംഗ്‌ഷനില്‍ ബുര്‍ജ്‌ ഫാത്തിമ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ്‌ മാര്‍ജിന്‍ ഫ്രീ ഫാമിലി ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ നെജി ഷാഹുല്‍ ആദ്യവില്‍പന നിര്‍വഹിച്ചു. ഗ്ലോബല്‍ മാര്‍ക്കറ്റിംഗ്‌ മാര്‍ജിന്‍ ഫ്രീ ഫാമിലി ഷോപ്പിയില്‍ സ്റ്റീല്‍ ഐറ്റംസ്‌, ക്രോക്കറി, ഗിഫ്‌റ്റ്‌ ഐറ്റംസ്‌, ടോയ്‌സ്‌, പ്രസന്റേഷന്‍ സെറ്റുകള്‍ തുടങ്ങി വിദേശ നിര്‍മ്മിത വസ്‌തുക്കളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്‌. പാര്‍ക്കിംഗ്‌ സൗകര്യവും ഒരുക്കിയിരിക്കുന്നു

പെരുനിലം ജ്വല്ലേഴ്‌സ്‌ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം

കാഞ്ഞിരമറ്റം ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന പെരുനിലം ജ്വല്ലേഴ്‌സ്‌ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫും ചേര്‍ന്ന്‌ നിര്‍വഹിച്ചു. ഇക്കുമതി ചെയ്‌ത സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം പെരുനിലം ജൂവലറിയുടെ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.


ഫാഷന്‍ ഹബ്ബ്‌ പ്രവര്‍ത്തനമാരംഭിച്ചു.

ആധുനികതയുടെ ലോകത്ത്‌ ഫാഷനുകളുടെ പുതിയ മുഖമായി ഫാഷന്‍ ഹബ്ബ്‌ തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ പുളിമൂട്ടില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി. ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ആദ്യവില്‍പന നിര്‍വഹിച്ചു. കോട്ടണ്‍ ഷര്‍ട്ടുകള്‍, ഷോര്‍ട്ട്‌ ഷര്‍ട്ടുകള്‍, ജീന്‍സ്‌, കോട്ടണ്‍ പാന്റുകള്‍, മുണ്ടുകള്‍ തുടങ്ങി എല്ലാവിധ ജെന്റ്‌സ്‌ റെഡിമെയ്‌ഡുകളുടെ പുതിയ മോഡലുകള്‍ ഒരുക്കിയിരിക്കുന്നു.