2012 ജൂൺ 6, ബുധനാഴ്‌ച

പള്ളിക്കാമുറി മോളേകുന്നേല്‍ എം.റ്റി വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി

പള്ളിക്കാമുറി മോളേകുന്നേല്‍ എം.റ്റി വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ജൂണ്‍ ഏഴിന്‌ വ്യാഴാഴ്‌ച രാവിലെ 10.30 ന്‌ പള്ളിക്കാമുറി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. പരേത ഉടുമ്പന്നൂര്‍ മണിമലയില്‍ കുടുബാംഗമാണ്‌. മക്കള്‍: തോമസ്‌, മോളി (ടീച്ചര്‍, ഗവ. ഹൈസ്‌കൂള്‍, മുള്ളരിങ്ങാട്‌), ലിസ്സി, ലാലി, മിനി (റോം). മരുമക്കള്‍: പരേതയായ ഗ്രേസി താഴത്തൂട്ട്‌ (മേമടങ്ങ്‌), ബേബി കൊച്ചുവേലിക്കകം നാഗപ്പുഴ (കോടിക്കുളം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌), പോള്‍ വടക്കേക്കുന്നേല്‍ മൈലക്കൊമ്പ്‌ (കെഎസ്‌ഇബി, ഗുരുവായൂര്‍), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ നെയ്യശ്ശേരി (ഡവലപ്‌മെന്റ്‌ ഓഫീസര്‍, എല്‍.ഐ.സി പാലാ) ബെന്നി തറമഠത്തില്‍ തിരുമാറാടി (റോം)

2012 ജൂൺ 5, ചൊവ്വാഴ്ച

മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്‌ഘാടനം തൊടുപുഴയില്‍ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ സാബു വര്‍ഗീസ്‌ നിര്‍വഹിച്ചു

മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്‌ഘാടനം തൊടുപുഴയില്‍ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ സാബു വര്‍ഗീസ്‌ നിര്‍വഹിച്ചു. എ.ഇഒ കെ.കെ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക്‌ എജിഎം എ ഒ പീറ്റര്‍, വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ ആര്‍.കെ ദാസ്‌ മാതൃഭൂമി ചീഫ്‌ കറസ്‌പോണ്ടന്റ്‌ എസ്‌ ഡി സതീശന്‍ നായര്‍, മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടീവ്‌ ജിബി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വൃക്ഷത്തൈകള്‍ വിതരണം ചെയ്‌തു.

2012 ജൂൺ 2, ശനിയാഴ്‌ച

ആദ്യകുര്‍ബ്ബാന സ്വീകരണം

ആദ്യകുര്‍ബ്ബാന സ്വീകരണംതൊടുപുഴ പട്ടേരിപറമ്പില്‍ ജിജി അപ്രേം-റൂബി ദമ്പതികളുടെ മക്കളായ ശീതള്‍ റോസിന്റെയും ദീപക്‌ ടോമിന്റെയും ആദ്യകുര്‍ബ്ബാന സ്വീകരണം തൊടുപുഴ ടൗണ്‍ പള്ളിയില്‍ നടന്നു.

അകാലത്തില്‍ യാത്രയായ ആല്‍മിക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

അകാലത്തില്‍ യാത്രയായ ആല്‍മിക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാജു-റൂബി ദമ്പതികളുടെ മകളാണ്‌ ആല്‍മി. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന്‌ മരണമടഞ്ഞ നാല്‌ വയസുകാരി ആല്‍മിയുടെ സംസ്‌കാരം കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു. ഇളംപൈതലിന്റെ വിയോഗം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടുകാരെയും കണ്ണീരിലാഴ്‌ത്തി.

2012 ജൂൺ 1, വെള്ളിയാഴ്‌ച

മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ ഒറിക്‌സ്‌ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സ്‌

തൊടുപുഴ മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ ഒറിക്‌സ്‌ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സ്‌ പ്രവര്‍ത്തനം തുടങ്ങി. തൊടുപുഴ വിജ്ഞാനമാതാ പള്ളി വികാരി ഫാ. ജോസ്‌ മത്തായി മൈലാടിയത്ത്‌ വെഞ്ചരിപ്പ്‌ നിര്‍വഹിച്ചു. മേരി തുണ്ടത്തില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ തുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വീനസ്‌ ജോണ്‍ വില്‍സണ്‍ കുളങ്ങരത്തൊട്ടിയിലാണ്‌ ഒറിക്‌സ്‌ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സിന്റെ പ്രൊപ്രൈറ്റര്‍.

ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഷെയര്‍ഹോം തൊമ്മന്‍കുത്തില്‍ പ്രവര്‍ത്തനം തുടങ്ങി

ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഷെയര്‍ഹോം തൊമ്മന്‍കുത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ബിജ്‌നോര്‍ രൂപത മുന്‍ ബിഷപ്‌ മാര്‍ ഗ്രേഷ്യസ്‌ മുണ്ടാടന്‍ ആശീര്‍വാദവും ഉദ്‌ഘാടനവും നിര്‍വഹിച്ചു. സിഎംഐ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സിജന്‍ ഊന്നുകല്ലേല്‍, ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍, ഫാ. ജോസ്‌ കളപ്പുരയില്‍, കെ. ജോണ്‍ വില്‍സണ്‍, കുര്യാക്കോസ്‌ വട്ടമറ്റം, എലിസബത്ത്‌ വട്ടമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആല്‍മി (4) നിര്യാതയായി

കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാജുവിന്റെ മകള്‍ ആല്‍മി (4) നിര്യാതയായി. സംസ്‌കാരം ജൂണ്‍ രണ്ടിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. റൂബിയാണ്‌ മാതാവ്‌. ആമി. റോസ്‌മി, നിമ്മി എന്നിവര്‍ സഹോദരങ്ങളാണ്‌.