2012 ജൂൺ 11, തിങ്കളാഴ്‌ച

അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ ശാഖ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

ആരോഗ്യ പരിപാലന രംഗത്ത്‌ അന്താരാഷ്‌ട്രഗുണമേന്മയുടെ പരമോന്നത അംഗീകാരമായ ജെസിഐ അക്രഡിറ്റേഷന്‍ ലഭിച്ച കേരളത്തിലെ ഏക ആശുപത്രിയായ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ ശാഖ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളൂര്‍ക്കുന്നത്ത്‌ ആരംഭിച്ച ആശുപത്രിയുടെ ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു. ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ, മുനിസിപ്പല്‍-ചെയര്‍മാന്‍ യു.ആര്‍ ബാബു, ആരോഗ്യകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ സന്തോഷ്‌, വാര്‍ഡ്‌ മെമ്പര്‍ പി. പ്രേംചന്ദ്‌, സിഇഒ ഡോ. സജീവ്‌ ചെറിയാന്‍ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

2012 ജൂൺ 10, ഞായറാഴ്‌ച

ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു.തൊടുപുഴ

തൊടുപുഴ:ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു.തൊടുപുഴ }്യൂമാന്‍ കോളജ്‌ മൂന്നാം വര്‍ഷ ധ}തത്വശാസ്‌ത്ര വിദ്യാര്‍ഥിയും അഞ്ചിരി മു|ക്കല്‍ ജോഷിയുടെ മക}ുമായ റോണി(20)ആണ്‌ മരിച്ചത്‌.ഇന്നലെ രാത്രി 7.15ടെയാണ്‌ സംഭവം.വീട്ടിലെ ടി.വിയുടെ കേബിള്‍ കണക്‌ഷന്‍ വിഛേദിക്കുന്നതി}ിടെയാണ്‌ റോണിക്ക്‌ ഷോക്കേറ്റത്‌.ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ}ായില്ല.മൃതദേഹം മുതലക്കോടം ഹോളിഫാമിലി ആശുപത്രി മോര്‍ച്ചറിയില്‍.സംസ്‌കാരം ഇന്നു മൂന്നി}ു കല്ലാ}ിക്കല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ }ടക്കും.മാതാവ്‌ ഷേര്‍ളി.സഹോദരന്‍ റിറ്റോ (തൊടുപുഴ ഡിപോള്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥി)

2012 ജൂൺ 9, ശനിയാഴ്‌ച

ഭൂമിക്കൊരു കുട പദ്ധതിയുടെ വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം

മലയാളമനോരമയും സംസ്ഥാന വനംവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഭൂമിക്കൊരു കുട പദ്ധതിയുടെ വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു പി സ്‌കൂളില്‍ നടന്നു. മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ആന്റണി കണ്ടിരിക്കല്‍ അദ്ധ്യക്ഷതവഹിച്ചു. മലയാള മനോരമ ഇടുക്കി ജില്ലാ ലേഖകന്‍ എസ്‌. വി രാജേഷ്‌. ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ കെ.എസ്‌ സുദര്‍ശനന്‍, മലയാള മനോരമ സര്‍ക്കുലേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ആര്‍ സുധീഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എം.ജിനദേവന്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന്‌

സിപിഎം നേതാവായിരുന്ന എം.ജിനദേവന്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന്‌ തൊടുപുഴയില്‍ നടക്കുമെന്ന്‌ എം.ജിനദേവന്‍സ്‌മാരക ട്രസ്റ്റ്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന്‌ അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനം സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഉദ്‌ഘാടനം ചെയ്യും. എ.ആര്‍. നാരായണന്‍ കോടിക്കുളം സുകുമാരന്‍ എന്നിവരുടെ കവിതകളുടെ സമാഹാരം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എം ബാബു നിര്‍വഹിക്കും. വിദ്യാഭ്യാസ ചികിത്സാ സഹായവിതരണം സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി നിര്‍വഹിക്കും. ബാബു പള്ളിപ്പാട്ട്‌, എ. രാധാകൃഷ്‌ണന്‍, എം.കുമാരന്‍, കെ.ആര്‍ ഗോപാലന്‍, കെ.എല്‍ ജോസഫ്‌, തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ്‌സെക്രട്ടറി വി.വി ഷാജി, സിപിഎം ഏരിയ സെക്രട്ടറി വി.വി മത്തായി ട്രസ്റ്റ്‌ മെമ്പര്‍ ജോതിദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

2012 ജൂൺ 6, ബുധനാഴ്‌ച

കൗതുകകാഴ്‌ച

പെരിങ്ങാശ്ശേരി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്താണ്‌ കൗതുകം നിറഞ്ഞ മല്‍പ്പിടുത്തം നടന്നത്‌. വിശപ്പ്‌ സഹിക്കാന്‍ വയ്യാതായ ഒരു വില്ലൂന്നിപ്പാമ്പ്‌ ഭക്ഷണത്തിനായി ഏറെ കഷ്‌ടപ്പെട്ട്‌ ഒരു ഓന്തിനെ പിടികൂടി. വിട്ടുകൊടുക്കില്ലെന്ന ഭാവത്തില്‍ ഓന്ത്‌ ഭിത്തിയില്‍ മുറുകെ പിടിച്ചു കിടന്നു. പാമ്പിന്റെ ബലിഷ്‌ഠമായ പിടിവലിക്കു മുമ്പില്‍ അവസാനം ഓന്തിന്‌ കീഴടങ്ങേണ്ടി വന്നു. ഒടുവില്‍ അര്‍ധപ്രാണനായ ഓന്തിനെ ഉപേക്ഷിച്ച്‌ പാമ്പ്‌ സ്ഥലം വിട്ടു. പെരിങ്ങാശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെഅദ്ധ്യാപകന്‍ മനോജ്‌ ടി. ബെഞ്ചമിനാണ്‌ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്‌.

കിറ്റ്‌കോ ബ്രൈറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയുടെ പ്രകാശനം

തൊടുപുഴ കിറ്റ്‌കോ ബ്രൈറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയുടെ പ്രകാശനം വഴിത്തല സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ എച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ വി.ജെ തോമസ്‌ നിര്‍വഹിച്ചു. പാലാ ബ്രൈറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രിന്‍സിപ്പല്‍ സജി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ സോമരാജന്‍, ബാബു പള്ളിപ്പാട്ട്‌, മനു ജോസഫ്‌, കെ.കെ നജീബ്‌, തോമസുകുട്ടി ജോര്‍ജ്ജ്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിക്കാരെ കണ്ടുപഠിക്ക്‌.... ?

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിയിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ ദക്ഷിണ വച്ച്‌ ശിഷ്യത്വം സ്വീകരിച്ച്‌ പൊതുപ്രവര്‍ത്തനം എന്താണെന്ന്‌ പഠിക്കേണ്ട കാലഘട്ടമെത്തിയിരിക്കുന്നു. മലയാളികളായ മത്സ്യത്തൊഴിലാളികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി പറഞ്ഞ പോലെ വണ്‍, ടു, ത്രീ...... ആയി നടുക്കടലില്‍ വച്ച്‌ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്കു വേണ്ടി അവിടുത്തെ ഭരണകൂടം സട കുടഞ്ഞെഴുന്നേറ്റത്‌ അടുത്ത നാളില്‍ നമ്മള്‍ കണ്ടതാണല്ലോ. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിന്നും കേരളത്തിലെത്തി ജയിലില്‍ കഴിയുന്ന നാവികരെ കണ്ടു. കൂടാതെ ചാര്‍ട്ടര്‍ചെയ്‌ത വിമാനത്തില്‍ ബന്ധുക്കളെയും കേരളത്തിലെത്തിച്ചു. ഒടുവില്‍ കോടികള്‍ മുടക്കിയാണെങ്കിലും തങ്ങളുടെ പ്രജകളെ അവര്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു.
എന്നാല്‍ ഒരു കേരളീയന്‌ വിദേശരാജ്യത്ത്‌ ഇതുപോലെ എന്തെങ്കിലും സംഭവിച്ചാലോ? അവന്റെ കാര്യം കട്ടപ്പൊകയാണ്‌. കാരണം നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ നമുക്കെന്തു കിട്ടും എന്ന ചിന്തയിലൂടെയാണല്ലോ പൊതുപ്രവര്‍ത്തനം നടത്തുന്നത്‌. ഏറ്റവും ഒടുവില്‍ നൈജീരിയയില്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ കോതമംഗലം സ്വദേശി റിജോയുടെ കുടുംബത്തിന്റെ കാര്യം തന്നെ എടുക്കാം. നഷ്‌ടപ്പെട്ട മകന്റെ മൃതശരീരമെങ്കിലും കാണണമെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹം പോലും നടത്തിക്കൊടുക്കുവാന്‍ നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്ക്‌ സമയമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണ്‌ റിജോയുടെ പിതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. മറുനാട്ടില്‍ ഒരു മലയാളി എന്തെങ്കിലും അബദ്ധത്തില്‍ പെട്ടാല്‍ വിധിയാണെന്നു പറഞ്ഞ്‌ കൈകഴുകാനാണല്ലോ നമ്മുടെ പൊതുസേവകരുടെ ചിന്താഗതികള്‍. മലയാളികളായ നിരവധി ആളുകള്‍ വിദേശരാജ്യങ്ങളില്‍ ചെറിയകുറ്റം മുതല്‍ വലിയ കുറ്റം വരെയും കുറ്റം ചെയ്യാതെയും ജയിലുകളില്‍ കഴിയുന്നുണ്ട്‌. മാസം തോറും വിദേശയാത്ര നടത്തുന്ന നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ ആരെങ്കിലും ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിച്ചതായി ഇതുവരെയും കേട്ടിട്ടില്ല. ജയിലില്‍ സന്ദര്‍ശനത്തിന്‌ പോയാല്‍ തങ്ങളെ അവിടെ അകത്താക്കിയാലോ എന്ന ചിന്തയുമായാണല്ലോ പലരും വിദേശപര്യടനം നടത്തുന്നത്‌. കേരളത്തിലെ പൊതുപ്രവര്‍ത്തനം ഇപ്പോള്‍ ബ്രേക്കിംഗ്‌ ന്യൂസിലും ചാനല്‍ ചര്‍ച്ചയിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.