2013 ഫെബ്രുവരി 17, ഞായറാഴ്‌ച

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ജീവന്‍രക്ഷാ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പൊതുജന ആരോഗ്യത്തിന്‌ ഹാനീകരവും പരിസ്ഥിതി മലിനീകരണത്തിന്‌ കാരണവുമാകുന്ന മെറ്റല്‍ ക്രഷര്‍ ആരംഭിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്‌. വണ്ണപ്പുറം ബൈപാസ്‌ റൂട്ടിലെ ക്രഷര്‍ യൂണിറ്റിന്‌ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച്‌ പരസ്ഥിതി പ്രവര്‍ത്തകന്‍ സോമശേഖരപിള്ള ഉദ്‌ഘാടനം ചെയ്‌തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ തങ്കച്ചന്‍ പാറയ്‌ക്കല്‍ പ്രസംഗിച്ചു.

കരാട്ടെ പരിശീലനത്തിന്‌ ടീച്ചര്‍മാരും

കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ കരാട്ടെ പരിശീലനത്തിന്‌ ടീച്ചര്‍മാരും എത്തിത്തുടങ്ങി. ഓരോ ബി.ആര്‍.സിക്ക്‌ കീഴിലും അന്‍പത്‌ കുട്ടികള്‍ക്കാണ്‌ 40 മണിക്കൂര്‍ നേരം കരാട്ടെ, കളരി, യോഗ എന്നിവയില്‍ പരിശീലനം നല്‍കുന്നത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ കരിമണ്ണൂര്‍ ബേബി മാഷിന്റെ വിദഗ്‌ധ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്കൊപ്പം ടീച്ചര്‍മാരും പരിശീലനത്തിനായി വന്നുകഴിഞ്ഞു. സ്വയരക്ഷ എന്നതിലുപരി വ്യായാമം, ആത്മ ധൈര്യം, അച്ചടക്കം, കൃത്യനിഷ്‌ഠ തുടങ്ങിയവയും ആര്‍ജ്ജിക്കാന്‍ കരാട്ടെ പരിശീലനംമൂലം കഴിയുന്നുണ്ടെന്ന്‌ ടീച്ചര്‍മാരും കുട്ടികളും ഒരേ സ്വരത്തില്‍ ആണയിടുന്നു. നാല്‌ കശ്‌മലന്മാരെ രാത്രിയില്‍ ഒറ്റക്ക്‌ അടിച്ചൊതുക്കിയ തിരുവനന്തപുരംകാരി അമൃതയാകാനാണിഷ്‌ടമെന്ന്‌ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. അതിനുള്ള തീവ്രശ്രമത്തിലാണ്‌ കുട്ടികളും ടീച്ചര്‍മാരും. 

വിശ്വാസവര്‍ഷ കണ്‍വന്‍ഷന്‍

തൊടുപുഴ വിജ്ഞാനമാതാ പള്ളിയുടെ നേതൃത്വത്തില്‍ ന്യൂമാന്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്നുവരുന്ന വിശ്വാസവര്‍ഷ കണ്‍വന്‍ഷനില്‍ ഫാ. മാത്യു ഇലവുങ്കല്‍ സന്ദേശം നല്‍കി. 

2013 ജനുവരി 12, ശനിയാഴ്‌ച

വരവേല്‍പ്പ്‌ നല്‍കി.

കോതമംഗലം രൂപതയുടെ നിയുക്ത ബിഷപ്‌ റവ. ഡോ. ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തിലിന്‌ രൂപത ആസ്ഥാനത്ത്‌ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്‌ നല്‍കി.  

2013 ജനുവരി 6, ഞായറാഴ്‌ച

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റ്‌

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റ്‌ സംഘടിപ്പിച്ച ഹെലികോപ്‌റ്റര്‍ യാത്രയിലൂടെ സമാഹരിച്ച അരലക്ഷം രൂപ ഡയാലിസിസ്‌ ആവശ്യമായ പത്ത്‌ രോഗികള്‍ക്ക്‌ അയ്യായിരം രൂപ വീതം വിതരണം ചെയ്‌തു. പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.ജെ ജോസഫ്‌ ചെക്കുകള്‍ കൈമാറി. ക്ലബ്‌ പ്രകിഡന്റ്‌ റോയി ലൂക്ക്‌, സെക്രട്ടറി ജയിംസ്‌ ടി മാളിയേക്കല്‍, ബൈജുശിവരാമന്‍, സെബി ജോസഫ്‌, എം.എസ്‌ ബാലകൃഷ്‌ണപിള്ള, യേശുദാസ്‌ ആന്റണി, ആര്‍ ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു. അച്ചാമ്മ പൗലോസ്‌, പൊന്നമ്മ ഗോപാലന്‍, ത്രേസ്യാമ്മ മത്തായി, ശാരദ ദാമോദരന്‍, പി.കെ രാജു, ജോസ്‌ വര്‍ഗീസ്‌, രാജേന്ദ്രന്‍ ബാലകൃഷ്‌ണന്‍, ലാലി സിറിയക്‌, പോള്‍ ജോര്‍ജ്ജ്‌, ജോണി കുര്യന്‍ എന്നിവര്‍ക്കാണ്‌ ധനസഹായം നല്‍കിയത്‌. 

നെല്ലും മീനും താറാവും പദ്ധതി വിജയകരമായി കൃഷി ചെയ്‌ത കൊരട്ടിപ്പറമ്പില്‍ ജോസ്‌ പുതിയ നെല്‍വിത്ത്‌ ഇനമായ മകരം കൃഷി ചെയ്‌ത്‌ കൊയ്‌ത്തിന്‌ പാകമായി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ്‌ മകരം വിത്ത്‌ കൃഷി ചെയ്യുന്നത്‌. പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത വിത്താണ്‌ മകരം. നെല്ലിനിടയില്‍ വളര്‍ത്തുന്ന മീനുകളുടെ കാഷ്‌ടമാണ്‌ നെല്ലിന്‌ വളമാകുന്നത്‌. ആദ്യത്തെ വിളവെടുപ്പിന്‌ ശേഷം രണ്ട്‌ മാസം കഴിഞ്ഞ്‌ ഒന്നുകൂടി വിളവെടുക്കാമെന്നതാണ്‌ മകരം വിത്തിന്റെ പ്രത്യേകതയെന്ന്‌ ജോസ്‌ പറയുന്നു. കൂടാതെ 200 ഓളം കരിങ്കോഴികളെയും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്‌. വളരെ ഔഷധഗുണമുള്ള കരിങ്കോഴിയുടെ ഇറച്ചി, മുട്ട, രക്തം എന്നിവ മരുന്നിനായി ഉപയോഗിച്ചു വരുന്നുണ്ട്‌. സാധാരണ കോഴികളേക്കാളും വിലയും ഗുണവും കൂടുതലാണ്‌ കരിങ്കോഴിക്ക്‌. കരിങ്കോഴികളുടെ മുട്ടയ്‌ക്ക്‌ മാര്‍ക്കറ്റില്‍ 50 രൂപ വരെ വില ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു.


2012 ഡിസംബർ 5, ബുധനാഴ്‌ച

ക്രിസ്‌മസ്‌ സന്ദേശം

ഇനി ക്രിസ്‌മസ്‌ സന്ദേശം 
ഇന്ന്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കുന്നത്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി വികാരി ഫാ. ജയിംസ്‌ വരാരപ്പിള്ളില്‍ ആണ്‌.