2012 ജൂൺ 28, വ്യാഴാഴ്‌ച

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസ്‌ ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബര്‍സാര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌, വൈസ്‌ പ്രിന്‍സിപ്പല്‍ കെ.ജെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012 ജൂൺ 27, ബുധനാഴ്‌ച

നൂറ്‌ ശതമാനം വിജയം നേടിയ തട്ടക്കുഴ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

നൂറ്‌ ശതമാനം വിജയം നേടിയ തട്ടക്കുഴ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പിടിഎ പ്രസിഡന്റ്‌ ജയിസണ്‍ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആര്‍ സോമരാജന്‍, ജനപ്രതിനിധികളായ ഷീല സുരേന്ദ്രന്‍, മനോജ്‌ തങ്കപ്പന്‍, ടാജ്‌ രാമകൃഷ്‌ണന്‍, ബിന്ദു സജീവ്‌, ബിപിഒ ബിജു തങ്കപ്പന്‍, എംപിടിഎ പ്രസിഡന്റ്‌ സ്‌മിത സുരേഷ്‌, പി.വി എല്‍ദോ, സണ്ണി തോമസ്‌, ജി. സൗമ്യ, പ്രിന്‍സിപ്പല്‍ കെ.എസ്‌ ഷാജന്‍, സീനിയര്‍ അസിസ്റ്റന്റ്‌ ജോയി ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂവപ്പള്ളി സിഎംഎസ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗം അഭിനന്ദിച്ചു

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി അഞ്ച്‌ വര്‍ഷവും ഉയര്‍ന്ന ഗ്രേഡോടെ നൂറ്‌ ശതമാനം വിജയം നേടിയ കൂവപ്പള്ളി സിഎംഎസ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗം അഭിനന്ദിച്ചു. ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനം പി ടി തോമസ്‌എം പി ഉദ്‌ഘാടനം ചെയ്‌തു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ മുരളീധരന്‍, ഗ്രാമപഞ്ചായത്ത്‌ അംഗം റോജി ഫ്രാന്‍സിസ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം പുഷ്‌പ വിജയന്‍, സിഎസ്‌ഐ ഈസ്റ്റ്‌ കേരള അല്‍മായ സെക്രട്ടറി അഡ്വ.ടി എല്‍ സാംകുട്ടി, റവ. ജയിംസ്‌ ടി മാമ്മന്‍, പിടിഎ പ്രസിഡന്റ്‌ കെ.എല്‍. ചാക്കോ, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ രാജു സി. ഗോപാല്‍, എ.റ്റി ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012 ജൂൺ 26, ചൊവ്വാഴ്ച

പൈപ്പ്‌ മാലിന്യസംഭരണി


ദിനംപ്രതി മാലിന്യങ്ങള്‍ നാടെങ്ങും ദുര്‍ഗന്ധം പരത്തുമ്പോള്‍ കുടയത്തൂര്‍ അരീച്ചിറയില്‍ റോയി ജോണും കുടുംബവും പൈപ്പ്‌ മാലിന്യസംഭരണി നിര്‍മ്മിച്ചത്‌ വിജയമായി. മാലിന്യസംസ്‌കരണത്തിന്‌ ഭൂരിഭാഗം ആളുകളും പ്ലാസ്റ്റിക്‌ കൂടുകളില്‍ കെട്ടി റോഡരികില്‍ വലിച്ചെറിയുമ്പോള്‍ റോയി പൈപ്പ്‌ ഉപയോഗിച്ച്‌ മാലിന്യം സംസ്‌കരിക്കുകയാണ്‌. ആറിഞ്ച്‌ വ്യാസവും ഒരു മീറ്റര്‍ നീളവുമുള്ള പൈപ്പ്‌ വീട്ടുമുറ്റത്ത്‌ സ്ഥാപിക്കുന്നതോടെ മാലിന്യസംസ്‌കരണം ആരംഭിക്കുന്നു. 45 ദിവസം കൊണ്ട്‌ പൈപ്പിനുള്ളിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി മാറുന്നു. ഇത്‌ അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും വളമായി ഉപയോഗിക്കുന്നു. എല്ലാദിവസവും മാലിന്യം നിക്ഷേപിച്ച്‌ ഒരു പൈപ്പ്‌ നിറയുമ്പോള്‍ മറ്റൊരു പൈപ്പ്‌ കൂടി ഉപയോഗിച്ചാല്‍ മാലിന്യസംസ്‌കരണം പൂര്‍ണമായും നടപ്പാക്കാനാവുമെന്നും റോയി പറഞ്ഞു.

കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂള്‍.

വായനാവാരാചരണത്തോടനുബന്ധിച്ച്‌ വ്യത്യസ്‌തമായ ഒരു വായനാവിരുന്നൊരുക്കുകയാണ്‌ കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂള്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വിപുലമായ പ്രദര്‍ശനമൊരുക്കി വായനയുടെ വിശാലമായ ലോകത്തിലേക്ക്‌ വിദ്യാര്‍ത്ഥികളെ നയിക്കുകയാണ്‌ ഈ കലാലയം. 250 ലധികം വ്യത്യസ്‌തമായ മാസികകളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. വിദ്യാഭ്യാസം, വിനോദം, ആരോഗ്യം, യാത്ര, വിജ്ഞാനം, കാര്‍ഷികം, അദ്ധ്യാത്മികം, തൊഴില്‍ തുടങ്ങി വിവിധ വിഷയങ്ങളിലായി പ്രസിദ്ധീകരണങ്ങള്‍ തരം തിരിച്ചിരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ അഗസ്റ്റിന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‌ നടന്ന സെമിനാറില്‍ ഉപാസന ഡയറക്‌ടര്‍ റവ. ഡോ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍ ക്ലാസ്‌ നയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ്‌ കൈമലയില്‍, പ്രിന്‍സിപ്പല്‍, ഫാ. ജോണ്‍സണ്‍ പാലപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളി വിദ്യാര്‍ത്ഥിനിക്ക്‌ കാനഡയില്‍ അവാര്‍ഡ്‌ ലഭിച്ചു


മലയാളി വിദ്യാര്‍ത്ഥിനിക്ക്‌ കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ്‌ ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ്‌ ഫാത്തിമ കാത്തലിക്‌ സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ്‌ സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ്‌ - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ്‌ സാന്ദ്ര. അഞ്ചാംക്ലാസ്‌ വരെ തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ്‌ ഡീനായ രാജു ജോസഫ്‌ രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്‌.

തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു

തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക്‌ പരിധിയിലുള്ള കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു. ബാങ്ക്‌ പ്രസിഡന്റ്‌ ടോമി കാവാലം ഉദ്‌ഘാടനം നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഷമ്മി ഈപ്പച്ചന്‍, സെക്രട്ടറി ജോണ്‍ വള്ളോപ്പിള്ളില്‍, ബാങ്ക്‌ ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്ജ്‌ ഹൈസ്‌കൂള്‍, സെന്റ്‌ ജോര്‍ജ്ജ്‌ യു പിസ്‌കൂള്‍, തലയനാട്‌ മാതൃഭവന്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഹെഡ്‌മാസ്റ്റര്‍മാര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.