2013, ജനുവരി 6, ഞായറാഴ്‌ച
നെല്ലും മീനും താറാവും പദ്ധതി വിജയകരമായി കൃഷി ചെയ്‌ത കൊരട്ടിപ്പറമ്പില്‍ ജോസ് പുതിയ നെല്‍വിത്ത് ഇനമായ മകരം കൃഷി ചെയ്‌ത് കൊയ്‌ത്തിന് പാകമായി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് മകരം വിത്ത് കൃഷി ചെയ്യുന്നത്. പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത വിത്താണ് മകരം. നെല്ലിനിടയില്‍ വളര്‍ത്തുന്ന മീനുകളുടെ കാഷ്‌ടമാണ് നെല്ലിന് വളമാകുന്നത്. ആദ്യത്തെ വിളവെടുപ്പിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഒന്നുകൂടി വിളവെടുക്കാമെന്നതാണ് മകരം വിത്തിന്റെ പ്രത്യേകതയെന്ന് ജോസ് പറയുന്നു. കൂടാതെ 200 ഓളം കരിങ്കോഴികളെയും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്. വളരെ ഔഷധഗുണമുള്ള കരിങ്കോഴിയുടെ ഇറച്ചി, മുട്ട, രക്തം എന്നിവ മരുന്നിനായി ഉപയോഗിച്ചു വരുന്നുണ്ട്. സാധാരണ കോഴികളേക്കാളും വിലയും ഗുണവും കൂടുതലാണ് കരിങ്കോഴിക്ക്. കരിങ്കോഴികളുടെ മുട്ടയ്‌ക്ക് മാര്‍ക്കറ്റില്‍ 50 രൂപ വരെ വില ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ