2014, മേയ് 31, ശനിയാഴ്‌ച

യുവനേതാവിന്റെ ഉറക്കംകെടുത്തി സരിതയുടെ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസിലെ വിവാദ നായിക പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്‌. തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ യുവ രാഷ്ട്രീയ നേതാവാണെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. മംഗളം വാരികയില്‍ സരിത എഴുതുന്ന "പറയാന്‍ പലതും ബാക്കി" എന്ന ലേഖനപരമ്പരയിലാണ് കേരള രാഷ്ട്രീയത്തെ വീണ്ടും ഇളക്കിമറിച്ചേവുന്ന വെളിപ്പെടുത്തല്‍ സരിത നടത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹമെന്ന് സരിത പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ആദ്യത്തെ വിവാഹ ബന്ധം തകര്‍ന്ന സമയത്താണ് യുവ രാഷ്ട്രീയ നേതാവുമായി അടുപ്പം തുടങ്ങുന്നത്. തന്റെ ജീവതത്തില്‍ സ്‌നേഹവും സന്തോഷവും ആശ്വാസവും തന്ന ആളായിട്ടാണ് സരിത ആ രാഷ്ട്രീയ നേതാവിനെ വിശേഷിപ്പിക്കുന്നത്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നിയ പലനിമിഷങ്ങളിലും അദ്ദേഹം തനിക്കൊരാശ്വാസമായെന്നും സരിത പറയുന്നു.
തിരുവനന്തപുരത്ത് എത്തിയ ശേഷം നേതാവുമായുള്ള തന്റെ ബന്ധം വളര്‍ന്നുവെന്നും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയെന്നും സരിത ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആ രാഷ്ട്രീയ നേതാവ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും പറയുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച് മികച്ച വിദ്യാഭ്യാസം നേടിയ താന്‍ എങ്ങനെയാണ് ഇങ്ങനെയായത് എന്നതിന്റെ ഉത്തരമാണ് സരിത തന്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവക്കുന്നത്. മറ്റ് ചിലരുടെ തിരക്കഥയിലെ കഥാപാത്രം മാത്രമാണ് താനെന്നും സരിത വ്യക്തമാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ