2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു

പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു: അറക്കുളം: പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു. മൂലമറ്റം ഈറ്റത്തോട്ട് മാളിയേക്കൽ കുറുവച്ചൻ എന്നു വിളിക്കുന്ന കുരുവിള (59) ആണ് മരിച്ചത്. മൂലമറ്റം സെന്റ്.ജോർജ് ഫൊറോന പളളി മഴ നനയുന്നതിനാൽ ഓട് പൊളിച്ച് മാറ്റി ഷീറ്റ് ഇടുന്നതിനുളള പണികൾ നടന്നു വരികയാണ്. ഇതിനിടയിൽ വെളളിയാഴ്ച രാവിലെ 10 മണിയോടു കൂടി പളളിയുടെ അൾത്താരയിലെ കർട്ടൻ അഴിച്ച് മാറ്റാൻ കൈക്കാരൻമാരായ മുല്ലപ്പളളീൽ സാബുവും കുരുവിളയും പളളിയുടെ മുകളിൽ കയറി കർട്ടൻ അഴിച്ച് കഴിഞ്ഞ് നടന്ന് മാറുമ്പോൾ കുരുവിള കാൽ തെറ്റി പളളിക്കകത്ത് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ കുരുവിളയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഓക്സിജൻ കൊടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി യിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ആനി പൊൻകുന്നം മുട്ട തോടിൽ കുടുംബാംഗം. മക്കൾ മെർലിൻ (സൗദി അറേബ്യ), മെൽവിൻ (സൗത്ത് ആഫ്രിക്ക ), മരിയ (സെന്റ് ജോസഫ് കോളേജ് മൂലമറ്റം). സംസ്കാരം പിന്നീട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ