2017, ജൂലൈ 19, ബുധനാഴ്‌ച

ഹല്‍ഖ റസ്റ്റോറന്റ്‌ തൊടുപുഴയില്‍

ഹല്‍ഖ റസ്റ്റോറന്റ്‌ തൊടുപുഴയില്‍: തൊടുപുഴ : റസ്റ്റോറന്റ്‌ രംഗത്ത്‌ പുതുമകള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഹല്‍ഖ റസ്റ്റോറന്റ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നു. വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററിനു സമീപമാണ്‌ റസ്റ്റോറന്റ്‌ ആരംഭിക്കുന്നത്‌. ജൂലൈ 21-ന്‌ രാവിലെ 10-ന്‌ ജനപക്ഷനേതാവ്‌ പി.സി.ജോര്‍ജ്‌ എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ്‌ ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായര്‍, കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസ്സിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റ്‌ എം.എന്‍.ബാബു, മര്‍ച്ചന്റ്‌സ്‌ അസോസ്സിയേഷന്‍ പ്രസിഡന്റ്‌ കെ.കെ. നാവൂര്‍ക്കനി തുടങ്ങിയവര്‍ പങ്കെടുക്കും. തൊടുപുഴയ്‌ക്ക്‌ വ്യത്യസ്‌തമായ ഒരു ഭക്ഷണസംസ്‌ക്കാരം ഹല്‍ഖയിലൂടെ ലഭ്യമാക്കുമെന്ന്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ