രാപ്പകല്‍ സമരം ; പി.ജെ ജോസഫിനെ ന്യായീകരിച്ച് കെ.എം.മാണി: തൊടുപുഴ: രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത പി.ജെ ജോസഫിനെ ന്യായികരിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി.
സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദരപാര്‍ട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജോസഫ് യുഡിഎഫ് വേദിയിലെത്തിയത്.
പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ