തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
തൊടുപുഴ പ്രാദേശിക വാര്‍ത്തകളിലൂടെ
mangalam
mathrubhumi
manoramaonline
www.timelynews.net
2012, നവംബർ 18, ഞായറാഴ്‌ച
മുതലക്കോടം സെന്റ്‌ജോര്‍ജ് ഫൊറോന പള്ളിയുടെ മഹാജൂബിലി സമാപന ആഘോഷങ്ങള്‍ സമാപിച്ചു.
ദൈവകൃപയുടെ 700 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മുതലക്കോടം സെന്റ്‌ജോര്‍ജ് ഫൊറോന പള്ളിയുടെ മഹാജൂബിലി സമാപന ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. സമാപനത്തോട നുബന്ധിച്ചു വൈകുന്നേരം അഞ്ചിനു പള്ളിയങ്ക ണത്തില്‍ നടന്ന സമ്മേളനം ജലവിഭവമന്ത്രി പി.ജെ.ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജൂബിലി ഭവന താക്കോല്‍ ദാനം മുട്ടപ്പിള്ളില്‍ മത്തായിദേവസ്യക്കു താക്കോല്‍ കൈമാറി പി.ടി തോമസ് എം.പി നിര്‍വഹിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. റൂബിള്‍രാജ് മുഖ്യപ്രഭാഷണം നടത്തി. ഡിബ്രുഗാര്‍ രൂപത വികാരി ജനറാള്‍ ഫാ.ജോയി പള്ളിക്കു ന്നേല്‍, നഗരസഭചെയര്‍മാന്‍ ടി.ജെ ജോസഫ്, ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കോ- ഓര്‍ഡി നേറ്റര്‍ അഡ്വ.റൈജു വര്‍ഗീസ്, മാതൃദീപ്‌തി രൂപതാ പ്രസിഡന്‍റ് ആനി ജോസഫ് ഇളയിടം, എകെസിസി സംസ്ഥാന സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, മുതലക്കോടം ഹോളിഫാമിലി ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, മിഷന്‍ലീഗ് രൂപതാപ്രസിഡന്റ്‌ജിബിന്‍ പുല്‍ പറമ്പില്‍, മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്‌എസ്‌എസ് പ്രിന്‍സി പ്പല്‍ ജോര്‍ജ് കേളകം, മാതൃദീപ്‌തി ഫൊറോന പ്രസിഡന്റ് ലൂസി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗി ച്ചു. വികാരി റവ.ഡോ ജോര്‍ജ് ഓലിയപ്പുറം സ്വാഗതവും റിട്ട. പ്രഫ. ജോജോ പാറത്തലയ്‌ക്കല്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ