2015, ജൂലൈ 2, വ്യാഴാഴ്‌ച

മകനെഅന്വേഷിച്ച്എത്തിയ മാതാപിതാക്കള്‍ക്കളെക്കൊണ്ട് പൊലീസുകാര്‍ മകന്റെമലവും മൂത്രവും കോരിച്ചു.

മകനെഅന്വേഷിച്ച്എത്തിയ മാതാപിതാക്കള്‍ക്കളെക്കൊണ്ട്
പൊലീസുകാര്‍ മകന്റെമലവും മൂത്രവും കോരിച്ചു.
കുറവിലങ്ങാട്: പൊലീസ് കസ്റ്റഡിയിലെടുത്തയുവാവിനെ തിരക്കി പൊലീസ്റ്റേഷനിലെത്തിയ മാതാപിതാക്കള്‍ക്കാകാണാനായത് നഗ്നനാക്കിപെരുമഴയത്ത് സ്റ്റേഷന്റെപിനിന്നിലെമുറ്റത്ത് മൃതപ്രായനായിട്ടിരിക്കുന്ന മകനെ. മഴനനഞ്ഞ് അബോധാവസ്ഥയില്‍കിടക്കുന്നയുവാവിനെ ചൂണ്ടിസ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐയുടെ മാതാപിതാക്കളോടുള്ളചോദ്യം ഇങ്ങനെയായിരുന്നു ഇവനാണോ നിങ്ങളുടെ മകനെന്ന് നോക്ക്. മക്കളെ ഇങ്ങനെയാണോ വളര്‍ത്തേണ്ടതെന്ന പരിഹാസത്തില്‍ പൊതിഞ്ഞ ഉപദേശവുംകൂടിനല്‍കാനും എഎസ് ഐ മറന്നില്ല. മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ വിശ്വംഭരന്‍ ലീലാ ദമ്പതികളുടെ മകന്‍ സിബി(40)യെ മരങ്ങാട്ടുപിള്ളി പൊലീസ് പിടികൂടിസ്റ്റേഷനിലേക്ക് കൊണ്ടുപോയവിവിരം അറിഞ്ഞ് തിങ്കളാഴ്ച വൈകിട്ട് 8 ന്എത്തിയ മാതാപിതാക്കള്‍ക്ക് മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനില്‍നിന്നും നേരിടേണ്ടിവന്നദുരവസ്ഥയാണിത്.മകനെതിരിച്ചറിഞ്ഞവിശ്വംഭരന്‍നും ലീലയും നിലവിളിച്ച് ബഹളംവച്ചതിനേത്തുടര്‍ന്ന് രണ്ടുപോലീസുകാര്‍ ചേര്‍ന്ന് മഴയത്തുനിന്നും മൃഗത്തെപ്പോലെവലിച്ചിഴച്ച്‌സ്റ്റഷനിനുള്ളിലേക്ക് കൊണ്ടുവന്നിട്ടു. മര്‍ദ്ദനത്തേത്തുടര്‍ന്ന് മലമൂത്രവിസര്‍ജ്ജനം നടത്തിതിനാല്‍ പൊലീസുകാര്‍ ഇത് കോരിമാറ്റി സ്‌റ്റേഷന്‍വൃത്തിയാക്കാന്‍ വിശ്വംഭരനോടും അമ്മലീലയോടും ആവശ്യപ്പെട്ടു പൊലീസിനെ ഭയന്ന് വൃദ്ധമാതാപിതാക്കള്‍ മകന്‍മലമൂത്രര്‍ജ്ജനം നടത്തിഭാഗം കഴുകിവൃത്തിയാക്കിയതായി ദേശാഭിമാനിയോട് പറഞ്ഞു. രാത്രി 11.30 വരെ എസ് ഐയുടെ മുറിയില്‍പ്പോയിപലതവണ കേണപേക്ഷിച്ചിട്ടും യുവാവിനെ വിട്ടയയ്ക്കാന്‍ എസ് ഐ തയ്യാറായില്ലെന്ന് വിശ്വംഭരന്‍പറയുന്നു.രാത്രിവൈകി ഇവര്‍വീട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെ 8 ന് സിബിയുടെ ബന്ധുവായ പാറയ്ക്കല്‍ ജോയിയെ ടൗണിലെ ഹോട്ടലിലെത്തികണ്ട് സിബിക്ക് സുഖമില്ലെന്നും ആസ്പത്രിയിലെത്തിക്കണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സി ഐടിയു യൂണിയന്‍അംഗവും തടിലോഡിംഗ് തൊഴിലാളിയുമായ സിബിയുടെ വിവിരമറിഞ്ഞ് സഹപ്രവര്‍ത്തകര്‍ഓടി സ്റ്റേഷനിലെത്തികുയായിരുന്നു.അബോധാവസ്ഥയില്‍ പൊലീസ് ജീപ്പിനുപിന്നില്‍ ഇരുത്തിയ നിലയില്‍ സിബിയെകണ്ടെത്തിയതിനേത്തുടര്‍ന്നഇവര്‍ യുവാവവിനെ പൊലീസ്ജീപ്പില്‍നിന്നുമിറക്കി ഇവരോത്തിയഓട്ടോറിക്ഷയില്‍ കയറ്റി പാലാതലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലുമെത്തിക്കുകയായിരുന്നു. മരങ്ങാട്ടുപിള്ളി പൊലീസുകാര്‍ പൊലീസ്ജീപ്പില്‍ സിബിആസ്പത്രിയിലെത്തിക്കാന്‍കൊണ്ടുപോവുമ്പോള്‍ പിന്‍തുടരുന്നുണ്ടായിരുന്നു. മെഡിക്കല്‍കോളേജിലെഡോക്ടര്‍മാരുടെ പരിശോധനയിലും സ്‌കാനിങിലും തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനേത്തുടര്‍ന്ന് അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തുടര്‍ന്ന് ഐസിയൂവിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ക്രൂരമായിമര്‍ദ്ദിച്ചതാണ് യുവാവിന്റെ ജീവന്‍ അപടത്തിലാക്കാന്‍ ഇടയാക്കിയതെന്ന് ചൂട്ടിക്കാട്ടി വിശ്വംഭരനും ഭാര്യലീലയും ജില്ലാപൊലീസ് മേധാവിക്കു പരാതിനല്‍കി. വിവരമറിഞ്ഞ് സിപി ഐ(എം) ജില്ലാസെക്രട്ടേറിയേറ്റ് അംഗം ലാലിച്ചന്‍ജോര്‍ജ്, പാര്‍ട്ടി പാലാഏരിയാസെക്രട്ടറി വി.ജി.വിജയകുമാര്‍വിജയകുമാര്‍,ഏരീയാക്കമ്മറ്റിയംഗംങ്ങളായ എ.എസ്.ചന്ദ്രമോഹന്‍,ലോക്കല്‍സെക്രട്ടറി എ.തുളസീദാസ്, കെ.സി.പ്രകാശ് എന്നിവര്‍ മെഡിക്കല്‍കോളേജിലെത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ