2015, ജൂലൈ 20, തിങ്കളാഴ്‌ച

സിഗ്നല്‍ തെറ്റിച്ച് മന്ത്രി വാഹനം; അസംതൃപ്തി പ്രകടിപ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

സിഗ്നല്‍ തെറ്റിച്ച് മന്ത്രി വാഹനം; അസംതൃപ്തി പ്രകടിപ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു


കായംകുളം: ഉദ്ഘാടന ദിവസംതന്നെ സിഗ്നല്‍ തെറ്റിച്ച് മന്ത്രി വാഹനത്തിന്‍െറ ചീറിപ്പായല്‍. അസംതൃപ്തി പ്രകടിപ്പിച്ച യുവാവിനെ വീടുവളഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു. എം.എസ്.എം കോളജിന് സമീപം താമസിക്കുന്ന യുവാവാണ് മന്ത്രി കെ. ബാബുവിന്‍െറ നിയമലംഘനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചത്.
ദേശീയപാതയില്‍ ഒ.എന്‍.കെ ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരമാണ് മന്ത്രി ബാബുവിന്‍െറ വാഹനം സിഗ്നല്‍ ലംഘിച്ച് കടന്നുപോയത്. അപകടങ്ങള്‍ പതിവായ നാല് റോഡുകളുടെ സംഗമ സ്ഥാനമായ ഒ.എന്‍.കെ ജങ്ഷനിലെ സിഗ്നല്‍ സംവിധാനത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച രാവിലെയായിരുന്നു. സമയക്രമീകരണത്തിലെ സാങ്കേതിക പ്രശ്നം കാരണം തുടക്കദിവസം തന്നെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു. വൈകുന്നേരം നാല് മണിയോടെ മന്ത്രിയുടെ വാഹനം ഇവിടെയത്തെിയത്. ചുവന്ന ലൈറ്റ് തെളിഞ്ഞ്നിന്നിട്ടും മന്ത്രി വാഹനം മുന്നോട്ടുപോയതോടെയാണ് ബൈക്കില്‍ നിന്ന യുവാവ് അസംതൃപ്തി പ്രകടിപ്പിച്ചത്. ‘നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ശരിയാണോയെന്ന്’ മന്ത്രിയുടെ ഡ്രൈവറോടാണ് യുവാവ് ആദ്യം ചോദിച്ചത്. ഈ സമയം കാറിന്‍െറ പിറകില്‍ നിന്നും എത്തി നോക്കിയ മന്ത്രിയോട് ‘സര്‍ ഇതിനകത്ത് ഉണ്ടായിരുന്നിട്ടാണോ ഇത്തരം നടപടിയെന്ന്’ -ചോദിച്ചപ്പോള്‍ യുവാവിനെ തൊഴുതുകാണിച്ച് വാഹനം മുന്നോട്ടുപോകുകയായിരുന്നു. ഗണ്‍മാന്‍ യുവാവിന്‍െറ വാഹന നമ്പര്‍ കുറിച്ച് പൊലീസിന് കൈമാറി. പൊലീസ് യുവാവിന്‍െറ വീട്ടിലത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ജനം തടിച്ചുകൂടിയതോടെ പൊലീസ് വെട്ടിലായി. വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ മാത്രമുള്ള കുറ്റം എന്താണെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങിയ പൊലീസ് ഗത്യന്തരമില്ലാതെ രാത്രി എട്ട് മണിയോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ