നായകനടനും ഉറ്റ സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു ....: നായകനടനും ഉറ്റ സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു ....
തിരുവനന്തപുരം :നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപിതനായ നടനും സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു കറങ്ങുന്നതായി സൂചന .ഭരണകക്ഷിയുടെ പ്രമുഖ നേതാക്കളുടെ സഹായം തേടിയെത്തിയ സംഘത്തിൽ സിനിമ നിർമ്മാണ വിതരണ കമ്പനിയുടെ ഉടമ യും സംവിധായകനും ഉണ്ട് .സി പി എമ്മിന്റെ പ്രമുഖ നേതാവ് കൈമലർത്തിയതായും പറയപ്പെടുന്നു .മന്ത്രിസഭയിലെ പ്രമുഖനും സഹായിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണത്രെ .ലോ അക്കാദമി വിഷയത്തിൽ പറ്റിയ പാളിച്ച ഈ സംഭവത്തിൽ വരാതെ നോക്കുകയാണത്രെ ,കൂടാതെ മറുഭാഗത്തു മഞ്ജു വാരിയർ ശക്തമായ നിലപാട് സ്വീകരിച്ചതും അവർക്കു ജന പിന്തുണ ഉള്ളതും സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട് .ബുധനാഴ്ച പല പ്രമുഖ നടന്മാരെയും പോലീസ് വിവര ശേഖരണത്തിന് എന്ന രീതിയിൽ സമീപിക്കുമെന്നതായാണ് സിനിമാക്കാരെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നതു .
ഒന്നും സംഭവിക്കാൻ പോകുന്നില്ല.
മറുപടിഇല്ലാതാക്കൂ