കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാനതല സമ്മേളനം ഒക്‌ടോബര്‍ 29, 30 തീയതികളില്‍ തൊടുപുഴയില്‍
സംസ്ഥാനത്തെ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാനതല
സമ്മേളനം ഒക്‌ടോബര്‍ 29, 30 തീയതികളില്‍ തൊടുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന
കാഴ്‌ചപ്പാടുകള്‍ എന്ന വിഷയത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. 29 ന്
രാവിലെ 10 ന് മന്ത്രി പി.ജെ ജോസഫ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കോതമംഗലം ബിഷപ്
മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ വൈസ് ചാന്‍സലര്‍
ഡോ. എ. സുകുമാരന്‍ നായര്‍, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.
പി.സി അനിയന്‍കുഞ്ഞ്, ഡോ. എം. ഉസ്‌മാന്‍, ഡോ. വി.എന്‍ രാജശേഖരന്‍പിള്ള
തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ന്യൂമാന്‍ കോളേജ്
പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ്, പ്രഫ. ലൂയിസ് ജെ. പാറത്താഴം, ഡോ. ജോണ്‍സണ്‍
വര്‍ഗീസ്, സാജു എബ്രഹാം, ഡോ. മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ