അര്‍ബന്‍ സഹകരണ ബാങ്കിന്റെ പത്താമത് ശാഖാ പെരുമ്പിള്ളിച്ചിറയില്‍
തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ പത്താമത് ശാഖാ
പെരുമ്പിള്ളിച്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം
നിര്‍വഹിച്ചു. ചെയര്‍മാന്‍ എ. രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. കുമാരമംഗലം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ ജെറോം ലോക്കര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ആദ്യനിക്ഷേപ സ്വീകരണം സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാര്‍ സി സി തോമസ്
നിര്‍വഹിച്ചു. വായ്‌പാവിതരണ ഉദ്‌ഘാടനം സഹകരണ സംഘം ആഡിറ്റ് ജോയിന്റ് ഡയറക്‌ടര്‍
മാത്യു ജോസഫും കമ്പ്യൂട്ടറൈസേഷന്‍ ഉദ്‌ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍
ചെയര്‍മാന്‍ വി.വി മത്തായിയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ലീലമ്മ ജോസ്, മുഹമ്മദ് വെട്ടിക്കല്‍, ജോര്‍ജ്ജ് താന്നിക്കല്‍, ലൈല മുഹമ്മദ്,
കെ.എം ബാബു, കെ. ദീപക്, ജോണി തോമസ്, എസ്. ശ്രീജയ, വി.എം ജോസഫ്, കെ.എം മൂസ,
പി.പി ജോയി, , ജനറല്‍ മാനേജര്‍ ജേക്കബ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡയറക്‌ടര്‍ അഡ്വ. ഇ. അബ്‌ദുള്‍ റഹിം സ്വാഗതവും റ്റി.ആര്‍ സോമന്‍ നന്ദിയും പറഞ്ഞു.
ബാങ്കിന്റെ നവതിവര്‍ഷാഘോഷത്തോടനുബന്ധിച്ചാണ് പുതിയ ശാഖയുടെ ഉദ്‌ഘാടനം. മണക്കാട്,
മുതലക്കോടം, വണ്ണപ്പുറം, കരിമണ്ണൂര്‍, മുട്ടം, ഇളംദേശം, വഴിത്തല, തൊടുപുഴ ടൗണ്‍,
തൊടുപുഴ പ്രഭാത സായാഹ്നം എന്നിവയാണ് മറ്റു ശാഖകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ