വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച മന്ത്രി പി.ജെ
ജോസഫിനെ അഭിനന്ദിച്ച് കുടയത്തൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍
നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം
മണ്‌ഡലം കമ്മിറ്റി കാഞ്ഞാര്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കാഞ്ഞാര്‍
ടൗണിലും വെങ്കിട്ട ഭാഗത്തും പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളാണ്
സാമൂഹിക വിരുദ്ധര്‍ കീറി നശിപ്പിച്ചത്. കാഞ്ഞാര്‍ ടൗണില്‍ നടത്തിയ പ്രകടനം യൂത്ത്
ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം മോനിച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളകോണ്‍ഗ്രസ്
ഇടുക്കി നിയോജകമണ്‌ഡലം വൈസ് പ്രസിഡന്റ് തോമസ് വട്ടക്കാന, യൂത്ത് ഫ്രണ്ട്
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സജികുമാര്‍ കാവുവിള, നിയോജക മണ്‌ഡലം സെക്രട്ടറി ഷിബു
ഈപ്പന്‍, കുടയത്തൂര്‍ മണ്‌ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്‌ക്കപടവില്‍, നിയോജക
മണ്‌ഡലം സെക്രട്ടറി ഹരികുമാര്‍, കുയടത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ
വിജയന്‍, ടി.സി ഷൈജു, ടി.സി ചെറിയാന്‍, അഹമ്മദ് ആലങ്ങാട്ടില്‍ എന്നിവര്‍
പ്രസംഗിച്ചു.
:)
മറുപടിഇല്ലാതാക്കൂ