ഇ.എസ്.ഐ. തൊടുപുഴ ശാഖാ ഓഫീസ് ഉദ്‌ഘാടനം കേന്ദ്രമന്ത്രി
കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു. സ്ഥലം കണ്ടെത്തിയാല്‍ ജില്ലയില്‍ ഇ.എസ്.ഐ.
ഓഫീസിനും ഡിസ്‌പെന്‍സറിക്കുമായി സ്വന്തം കെട്ടിടവും ആസ്‌പത്രിയും ഉണ്ടാകുമെന്ന്
മന്ത്രി പറഞ്ഞു. മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷനായിരുന്നു. പി.ടി.തോമസ് എം.പി.
മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ലീലാമ്മ ജോസ്, നഗരസഭാ കൗണ്‍സിലര്‍ ഷീജ ജയന്‍, റീജണല്‍ ഡയറക്ടര്‍
ടി.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ