2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച
അഴകത്ത് ആഗസ്‌തി (പാപ്പച്ചന്‍ - 83) നിര്യാതനായി
നെല്ലാപ്പാറ
അഴകത്ത് ആഗസ്‌തി (പാപ്പച്ചന്‍ - 83) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ അന്നക്കുട്ടി പന്നിമറ്റം പാട്ടപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍ :
ആഗസ്‌തി അഴകത്ത് (കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ്), ജോസ്,
ഫാ. മാത്യു അഴകത്ത് (ന്യൂയോര്‍ക്ക്), സിസ്റ്റര്‍ സിബില്‍ (ശ്രീലങ്ക),
ഗ്രേസി (ടീച്ചര്‍, ജയ്‌റാണി സ്‌കൂള്‍ തൊടുപുഴ), ടോമി (കഞ്ഞിക്കുഴി),
ബെന്നി, ഷൈജി (ടീച്ചര്‍, എസ്.എച്ച്. സ്‌കൂള്‍ പുറപ്പുഴ). മരുമക്കള്‍ :
ഫിലോമിന, മേരി, ടി.ജെ. കുര്യാക്കോസ് (എസ്.ബി.ഐ കോട്ടയം), മേരി, സിജി,
ബിനോയി കൊടിയമ്മനാല്‍.
2012, ഏപ്രിൽ 23, തിങ്കളാഴ്‌ച
സി.സി ജോണ്‍ (ഓനച്ചന്‍ - 85) നിര്യാതനായി.
തൊടുപുഴ: നെടിയശാല ചിറയ്‌ക്കല്‍ സി.സി ജോണ്‍ (ഓനച്ചന്‍ - 85) നിര്യാതനായി.
സംസ്‌കാരം ഏപ്രില്‍ 26 വ്യാഴം രാവിലെ 9 ന് നെടിയശാല സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ പരേതയായ മറിയാമ്മ കുണിഞ്ഞി തൈലയില്‍ കുടുംബാംഗം. മക്കള്‍: ലില്ലി (റിട്ട.
നഴ്‌സിംഗ് സൂപ്രണ്ട്), ഗ്രാസിയാമ്മ (വിയന്ന), ജയിംസ് (യു.എസ്.എ), പരേതരായ രാജു,
ബെന്നി, വിന്‍സെന്റ് (യു.കെ). ഷൈബി (എറണാകുളം), ഷൈന്‍ (മുംബൈ), ആന്‍സി
(പള്ളിക്കര). മരുമക്കള്‍: ഡേവിഡ് അറയ്‌ക്കല്‍ (വൈപ്പിന്‍), ഫ്രാങ്ക്‌ളിന്‍
റോഡ്രിഗ്‌സ്, ഷെര്‍ലി കോട്ടേജ് (വിയന്ന), ലാലി പാണ്ടിയാലപ്പടവില്‍ (യുഎസ്‌എ), ലീന
പൂവന്നിക്കുന്നേല്‍ (തെക്കുംഭാഗം), മിനി വാലുമ്മേല്‍ അമനകര (യു.കെ), ടോമി
വെട്ടിക്കാട്ടുമലയില്‍ (എറണാകുളം), സ്വപ്‌ന (മുംബൈ), ജോണ്‍സണ്‍ വെള്ളറ (പള്ളിക്കര),
2012, ഏപ്രിൽ 22, ഞായറാഴ്‌ച
മനസ്സിന്റെ താളം തെറ്റിയവരുടെ മാലാഖ യാത്രയായി ഡോ.ഏയ്‌ഞ്ചല്‍ മേരി ഇനി ഓര്‍മ്മ
തൊടുപുഴ: മനസ്സിന്റെ താളം തെറ്റിയവരുടെ
രക്ഷകയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഡോ.
ഏയ്‌ഞ്ചല്‍മേരി (78) ഓര്‍മ്മയായി. മാനസിക ആരോഗ്യചികിത്സാരംഗത്ത്
ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ച വച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു
സിസ്റ്റര്‍ ഏയ്‌ഞ്ചല്‍ മേരി. കൂത്താട്ടുകുളത്തിനടുത്ത് പൂവക്കുളം
പനച്ചിക്കല്‍ ജോണ്‍ - മറിയാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ നാലാമതായി 1934
ജനുവരി 28 ന് ജനിച്ച എല്‍സിയാണ് പിന്നീട് സിസ്റ്റര്‍. ഡോ. ഏയ്‌ഞ്ചല്‍
മേരിയായത്. പ്രാഥമിക വിദ്യാഭ്യാസം അമനകര എല്‍ പി സ്‌കൂളിലും മിഡില്‍
സ്‌കൂള്‍ വിദ്യാഭ്യാസം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലും
സെന്റ് റീത്താസിലും ആയി പൂര്‍ത്തിയാക്കിയ ശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം
ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലായിരുന്നു. 1951 ല്‍ എസ്‌എസ്‌എല്‍സി
പാസായ ശേഷം 1952 ല്‍ തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ അംഗമായി ചേര്‍ന്നു.
1954 ല്‍ സന്യാസ സഭാ വസ്‌ത്രസ്വീകരണവും ആദ്യവ്രതാനുഷ്‌ഠാനവും നടത്തി. 1954
ല്‍ ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്
ഫസ്റ്റ് ക്ലാസില്‍ പാസായി. 1958 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും
ബി.എസ്.സി സുവോളജിയില്‍ ഒന്നാം റാങ്ക് നേടി ഗോള്‍ഡ് മെഡലിന്
അര്‍ഹയായി. 1959 ല്‍ വൈദ്യശാസ്‌ത്ര പഠനത്തിനായി ജര്‍മ്മനിയിലെ ബോണ്‍
യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1965 ല്‍ പഠനം പൂര്‍ത്തിയാക്കി. തിരികെ
നാട്ടിലേക്ക് മടങ്ങിയത് ഒരു ഹോസ്‌പിറ്റല്‍ ആരംഭിക്കാനുള്ള
സാധനസാമഗ്രികളുമായിട്ടായിരുന്നു. 1970 ല്‍ പൈങ്കുളത്ത് ഇപ്പോള്‍ അനാഥശാല
പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് 20 കിടക്കകളോടു കൂടി ഒരു ചെറിയ ആശുപത്രി
തുടങ്ങി.അതൊടൊപ്പം 1972 ല്‍ മുതലക്കോടം ഹോസ്‌പിറ്റലിന്റെ ആദ്യഭാഗം
പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൈങ്കുളത്തും മുതലക്കോടത്തുമായി
സേവനമനുഷ്‌ഠിച്ചു. പൈങ്കുളത്ത് മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു
വരുന്നതിനെ തുടര്‍ന്ന് ഡോ.എയ്‌ഞ്ചല്‍ സൈക്യാട്രിയില്‍ കൂടുതല്‍
പഠിക്കുന്നതിനായി 1973 ല്‍ വീണ്ടും ജര്‍മ്മനിക്കു പോകുകയും
സൈക്യാട്രിയില്‍ ഉന്നത ബിരുദം നേടുകയും ചെയ്‌തു. 1975 ല്‍ ജര്‍മ്മനിയില്‍
നിന്നും തിരിച്ചു വന്ന് ഇപ്പോഴുള്ള ആശുപത്രിക്ക് തറക്കല്ലിട്ടു.
പഠനനാന്തരം 1979 മാര്‍ച്ച് 11 ന് ജര്‍മ്മനിയില്‍ നിന്ന് നഴ്‌സിംഗ്
പഠനം പൂര്‍ത്തിയാക്കി വന്ന ഏതാനും സഹോദരിമാരോടൊപ്പം ഇന്നത്തെ പൈങ്കുളം
എസ്.എച്ച് ഹോസ്‌പിറ്റലിന് ആരംഭം കുറിച്ചു. 1986 ല്‍ ഡോ. എയ്‌ഞ്ചലിന്
അമേരിക്കയില്‍ ബാര്‍റ്റിമോറില്‍ ഇ.ഇ.ജി ആല്‍ക്കഹോള്‍ അനോണിമസ് എന്ന
ഗ്രൂപ്പിനെക്കുറിച്ചുള്ള വിദഗ്‌ധമായ പഠനം വഴി രോഗി ശുശ്രൂഷാ രംഗം കൂടുതല്‍
മെച്ചമാക്കുവാന്‍ സാധിച്ചു. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ആഴമായ
ആത്മധൈര്യം കൊണ്ട് ജീവിതപാതയില്‍ ഏറെ വന്‍ കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കുവാന്‍ സിസ്റ്റര്‍ ഏയ്‌ഞ്ചലിന് കഴിഞ്ഞു. അസാധാരണമായ
മനധൈര്യവും കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഉറച്ച തീരുമാനവും
ഏറെക്കാര്യങ്ങള്‍ ചെയ്യുവാന്‍ കാരണമായി. അസ്വസ്ഥത നിറഞ്ഞ മനസ്സുകള്‍ക്ക്
ഡോ.എയ്‌ഞ്ചലിന്റെ മുഖദര്‍ശനം ഒരു ശാന്തി തീരമായിരുന്നു. രോഗി
പരിചരണത്തിനൊപ്പം ദുഃഖമനുഭവിക്കുന്നവര്‍ക്കും കുറവ്
അനുഭവിക്കുന്നവര്‍ക്കുമൊപ്പമുള്ള പങ്കുവയ്‌ക്കല്‍ സിസ്റ്റര്‍ എയ്‌ഞ്ചലിന്റെ
ജീവിതശൈലിയായിരുന്നു. നിസ്വാര്‍ത്ഥവും പ്രശംസനീയവുമായ സേവനത്തിന്
അംഗീകാരമായി മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ഇന്‍ഡ്യന്‍ കൗണ്‍സില്‍
ഓഫ് വെല്‍ഫെയര്‍ അവാര്‍ഡ് (2000), എ.കെ.സി.സി അവാര്‍ഡ് (2000) മികച്ച
ഐ.എം.എ പ്രസിഡന്റ് അവാര്‍ഡ് എന്നിവ ഡോക്‌ടര്‍ എയ്‌ഞ്ചലിന് ലഭിച്ച
അംഗീകാരങ്ങളില്‍ ചിലതാണ്.
ഏലിക്കുട്ടി (71)
തൊടുപുഴ : മാറിക കിഴക്കേഭാഗം (കാട്ടില്‍) പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (71) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 9.30ന് മാറിക സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍. മാറിക സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ റിട്ട. അദ്ധ്യാപികയായിരുന്നു. മാറിക കരോട്ടെപുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : റോബി (അദ്ധ്യാപിക, ആല്‍ബര്‍ട്ട് ലിന്‍ ഹൈസ്‌കൂള്‍, കോതനല്ലൂര്‍), ബിറോയി മാത്യുസ് (സി.ടി.വി. ന്യൂസ് തൊടുപുഴ), ജെറോം (കളര്‍സോണ്‍ ചുരിദാര്‍സ്, തൊടുപുഴ), റോഷി (യു.എസ്.എ.). മരുമക്കള്‍ : എന്‍.വി. ജോസ് നന്നാക്കുഴിയില്‍, കോതനല്ലൂര്‍ (എക്‌സൈസ് തൊടുപുഴ), റീന കുമ്പുക്കല്‍ കണ്ണൂര്‍ (ലണ്ടന്‍), സിനി പൂമറ്റത്തില്‍ (കട്ടപ്പന), ജോസ് പുളിക്കത്തടം, രാമപുരം (യു.എസ്.എ.).
2012, ഏപ്രിൽ 21, ശനിയാഴ്‌ച
അക്ഷയതൃതീയയ്‌ക്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമാണ് ആളുകളെ ആകര്‍ഷിക്കുന്നതെന്ന് കെ.പി. വര്‍ക്കി ആന്റ് സണ്‍സ് കാക്കനാട്ട് ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ജോസ് വര്‍ക്കി പറഞ്ഞു.
പറയംചാലില്‍ ജൂവലേഴ്‌സ്
3. അക്ഷയതൃതീയയ്‌ക്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമാണ് ആളുകളെ ആകര്‍ഷിക്കുന്നതെന്ന് കെ.പി. വര്‍ക്കി ആന്റ് സണ്‍സ് കാക്കനാട്ട് ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ജോസ് വര്‍ക്കി പറഞ്ഞു.
4. തൊടുപുഴ സിറ്റി ഗോള്‍ഡില്‍ അക്ഷയതൃതീയയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനേജിംഗ് ഡയറക്‌ടര്‍ തോമസ് പറഞ്ഞു.
5. തൊടുപുഴ മലബാര്‍ ഗോള്‍ഡില്‍ അക്ഷയതൃതീയ നാളില്‍ വൈവിദ്ധ്യമാര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളുടെ ശേഖരം എത്തിച്ചേരുമെന്ന് അധികൃതര്‍ പറഞ്ഞു
അക്ഷയത്രിദിയയ്‌ക്കായി തൊടുപുഴയിലെ ജുവലറികള്‍ ഒരുങ്ങി.
തൊടുപുഴ അമ്പലം ജംഗ്‌ഷനിലുള്ള ഭീമാ ജുവലേഴ്‌സില്‍ അക്ഷയത്രിദിയയ്‌ക്കായി
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജൂവലറി അധികൃതര്‍ പറഞ്ഞു.
അക്ഷയത്രിദിയയ്‌ക്കായി തൊടുപുഴയിലെ ജുവലറികള്‍ ഒരുങ്ങി.
തൊടുപുഴ അമ്പലം ജംഗ്‌ഷനിലുള്ള ഭീമാ ജുവലേഴ്‌സില്‍ അക്ഷയത്രിദിയയ്‌ക്കായി
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജൂവലറി അധികൃതര്‍ പറഞ്ഞു.
അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങുവാന്‍ സ്വര്‍ണ്ണാഭരണ
ശാലകളില്‍ വന്‍ തിരക്ക്. തൊടുപുഴ ഭീമ ജൂവലേഴ്‌സില്‍ അക്ഷയ തൃതീയ നാളില്‍ വന്‍
തിരക്കാണ് അനുഭവപ്പെട്ടത്. ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമാണ് അക്ഷയതൃതീയ
നാളില്‍ സ്വര്‍ണം വാങ്ങുവാന്‍ പ്രേരിപ്പിച്ചതെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
പരാതി നല്‍കിയത് സഹകരണ ബാങ്കില്‍ അംഗത്വം നല്‍കാത്തതിനെതിരെ; മറുപടി ലഭിച്ചതാകട്ടെ എടുക്കാത്ത വായ്‌പ എഴുതി തള്ളിയെന്നും
സംഭവം ഇങ്ങനെയാണ്. വണ്ണപ്പുറം സഹകരണ ബാങ്കില്‍ അംഗത്വം ആവശ്യപ്പെട്ടെത്തിയ ജോര്‍ജ്ജിനെ ഇപ്പോള്‍ അംഗത്വം നല്‍കില്ലെന്ന് പറഞ്ഞ ബാങ്ക് അധികൃതര്‍ 2011 ഫെബ്രുവരിയില്‍ തിരിച്ചയച്ചു. ഇതേ തുടര്‍ന്ന് തൊടുപുഴയിലുള്ള സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍)ക്ക് പരാതി നല്‍കി എന്നാല്‍ രേഖാമൂലം അപേക്ഷ നല്‍കാത്തതുമൂലമാണ് അംഗത്വം നല്‍കാത്തതെന്നായിരുന്നു ബാങ്ക് അധികൃതരുടെ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ക്ക് മറുപടി നല്‍കിയത്. തുടര്‍ന്ന് ബാങ്കില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കി. രണ്ട് മാസം കഴിഞ്ഞിട്ടും അംഗത്വം നല്‍കാതിരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള സഹകരണസംഘം രജിസ്‌ട്രാര്‍ക്ക് പരാതി നല്‍കി. അവിടെ നിന്നും അന്വേഷണത്തിന് ഇടുക്കി ജോയിന്റ് രജിസ്‌ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജോയിന്റ് രജിസ്‌ട്രാര്‍ നല്‍കിയ മറുപടി വിചിത്രമായിരുന്നു. പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച് ടിയാളുകളുടെ അപേക്ഷയിന്‍മേല്‍ അനുവദനീയമായ പരമാവധി ഇളവുകളോടെ വായ്‌പ കണക്ക് തീര്‍ക്കുന്നതിനും പരാതിക്കാരുടെ സങ്കട നിവൃത്തി വരുത്തുന്നതിനും നിര്‍ദ്ദേശിക്കുന്നു. ജോയിന്റ് രജിസ്‌ട്രാര്‍ ഒപ്പുവെച്ച് നല്‍കിയ മറുപടിയാണിത്. പരാതി എന്താണെന്ന് പോലും പരിശോധിക്കാതെയാണ് മറുപടി നല്‍കിയതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. വീണ്ടും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജ്ജ്. എടുക്കാത്ത വായ്‌പ എഴുതി തള്ളിയ ഉദ്യോഗസ്ഥര്‍ ഇനി സ്ഥലം ജപ്‌തി ചെയ്യാന്‍ ഉത്തരവ് നല്‍കുമോയെന്ന ഭയത്തിലാണ് ഈ കര്‍ഷകന്‍.
2012, ഏപ്രിൽ 16, തിങ്കളാഴ്‌ച
ഫാ. തോമസ് കണ്ടത്തിലിന്റെ സംസ്‌കാരം നടത്തി.
വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. തോമസ് കണ്ടത്തിലിന്റെ സംസ്‌കാരം നടത്തി. വാഴക്കുളം ആശ്രമദേവാലയത്തില്‍ നടന്ന സംസ്‌കാരശുശ്രൂഷകളില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പങ്കെടുത്തു.
2012, ഏപ്രിൽ 15, ഞായറാഴ്‌ച
പാലാ രൂപതയിലെ വൈദികന്‍ ഫാ. ജോസഫ് പ്ലാക്കൂട്ടം (87) നിര്യാതനായി
ഫാ. ജോസഫ് പ്ലാക്കൂട്ടം (87)
പാലാ : പാലാ രൂപതയിലെ വൈദികന്‍ ഫാ. ജോസഫ് പ്ലാക്കൂട്ടം (87) നിര്യാതനായി. മൃതദേഹം തിങ്കളാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് ചൂണ്ടച്ചേരിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പാലാ രൂപതിയിലെ മരങ്ങാട്ടുപള്ളി, മുത്തോലപുരം, കുറവിലങ്ങാട്, തുടങ്ങനാട് പള്ളികളില്‍ സഹവികാരിയായും എലിവാലി, ഇടപ്പാടി, പൈങ്ങുളം, കളത്തുകടവ് പള്ളികളില്‍ വികാരിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ചൂണ്ടച്ചേരി പ്ലാക്കൂട്ടത്തില്‍ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. ഫാ. സെബാസ്റ്റ്യന്‍ പ്ലാക്കൂട്ടം (ഭരണങ്ങാനം), സിസ്റ്റര്‍ ജീന്‍ മേരി (അഡോറേഷന്‍ കോണ്‍വെന്റ്, കടനാട്), പരേതരായ എബ്രഹാം, പി.ഡി. മാത്യു, പി.ഡി. തോമസ്, അന്നമ്മ, ത്രേസ്യാ, ഏലിക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
പാലാ : പാലാ രൂപതയിലെ വൈദികന്‍ ഫാ. ജോസഫ് പ്ലാക്കൂട്ടം (87) നിര്യാതനായി. മൃതദേഹം തിങ്കളാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് ചൂണ്ടച്ചേരിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പാലാ രൂപതിയിലെ മരങ്ങാട്ടുപള്ളി, മുത്തോലപുരം, കുറവിലങ്ങാട്, തുടങ്ങനാട് പള്ളികളില്‍ സഹവികാരിയായും എലിവാലി, ഇടപ്പാടി, പൈങ്ങുളം, കളത്തുകടവ് പള്ളികളില്‍ വികാരിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ചൂണ്ടച്ചേരി പ്ലാക്കൂട്ടത്തില്‍ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. ഫാ. സെബാസ്റ്റ്യന്‍ പ്ലാക്കൂട്ടം (ഭരണങ്ങാനം), സിസ്റ്റര്‍ ജീന്‍ മേരി (അഡോറേഷന്‍ കോണ്‍വെന്റ്, കടനാട്), പരേതരായ എബ്രഹാം, പി.ഡി. മാത്യു, പി.ഡി. തോമസ്, അന്നമ്മ, ത്രേസ്യാ, ഏലിക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
തൊടുപുഴ: ബസില്‍ നിന്നും തെറിച്ചുവീണു വൈദികന്‍ മരിച്ചു.സംഗീതജ്ഞനും
അടിമാലി ദീപ്‌തിഭവനിലെ അംഗവുമായ ഫാ.തോമസ് കണ്ടത്തില്‍ സിഎംഐ (70)ആണ്
മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ആറോടെ തൊടുപുഴ തലയനാടുള്ള സ്വന്തം
വീട്ടിലേക്കു പോകുന്നതിനിടെ അഞ്ചിരി പള്ളിക്കുസമീപം സ്വകാര്യ ബസില്‍
നിന്നും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ബസ് വളവു
തിരിയുന്നതിനിടെയാണ് അപകടം. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ
ഇദ്ദേഹത്തെ ഉടന്‍ തന്നെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍
പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച പുലര്‍ച്ചെ 1.30-ടെ
മരണമടയുകയായിരുന്നു.സംസ്‌കാരം ഇന്നു രണ്ടിനു വാഴക്കുളം കര്‍മ്മല ആശ്രമ
ദേവാലയത്തില്‍നടക്കും.1942 മെയ് മൂന്നിനായിരുന്നു ജനനം. പരേതരായ തലയനാട്
കണ്ടത്തില്‍ സ്‌കറിയ-അന്ന ദമ്പതികളുടെ മകനാണ്. കുടയത്തൂര്‍
ഗവ.എച്ച്.എസില്‍ നിന്നും എസ്‌എസ്‌എല്‍സി പൂര്‍ത്തിയാക്കിയ ഇദ്ദേഹം സിഎംഐ
സഭയുടെ മുവാറ്റുപുഴ പ്രൊവിന്‍സില്‍ ചേര്‍ന്നു വൈദിക പഠനം ആരംഭിച്ചു.1963
മെയ് 16നു ആദ്യ വ്രതാനുഷ്‌ഠാനവും 1966 മെയ് 16നു നിത്യവ്രതാനുഷ്‌ഠാനവും
നടത്തി.1971 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു.തുടര്‍ന്നു
തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക് കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദം
നേടി.1971 മുതല്‍ 76 വരെ രാജഗിരി സ്‌കൂളിലും 1976മുതല്‍ 81 വരെ
കൊച്ചിന്‍കലാഭവനിലും സംഗീത അധ്യാപകനായിരുന്നു. വാഴക്കുളം,
ഇടുക്കി-ശാന്തിഗ്രാം, കാല്‍വരിമൗണ്ട്, പാറേമാവ് എന്നീ ആശ്രമങ്ങളില്‍
പ്രൊക്കുറേറ്ററായും 1999-2000 കാലഘട്ടത്തില്‍ പാറേമാവ് ആശ്രമത്തില്‍
പ്രിഫക്ടായും സേവനം അനുഷ്‌ഠിച്ചു. 2001 മുതല്‍ 2006 വരെ അടിമാലി
വിശ്വദീപ്‌തി സിഎംഐ പബ്ലിക് സ്‌കൂളില്‍ സംഗീത അധ്യാപകനായും
പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അടിമാലി ആശ്രമത്തില്‍ താമസിച്ചുഅജപാലന
ശുശ്രൂഷനടത്തിവരികയായിരുന്നു. അബ്രാഹം (
ആനക്കയം), ജോസഫ്(കാരിക്കോട്),ദേവസ്യ(ഇടപ്പള്ളി),സിസ്റ്റര്‍.ജോയ്‌സ് ം.എസ്‌എ(അജ്‌മീര്‍),ബ്രിജീറ്റ്‌ബേബി കുടകല്ലുങ്കല്‍(തോടനാല്‍), ചിന്നക്കുട്ടി സെബാസ്റ്റ്യന്‍ കോയിക്കല്‍(ചേര്‍പ്പുങ്കല്‍)എന്നിവര്‍ സഹോദരങ്ങളാണ്
ആനക്കയം), ജോസഫ്(കാരിക്കോട്),ദേവസ്യ(ഇടപ്പള്ളി),സിസ്റ്റര്‍.ജോയ്‌സ് ം.എസ്‌എ(അജ്‌മീര്‍),ബ്രിജീറ്റ്‌ബേബി കുടകല്ലുങ്കല്‍(തോടനാല്‍), ചിന്നക്കുട്ടി സെബാസ്റ്റ്യന്‍ കോയിക്കല്‍(ചേര്‍പ്പുങ്കല്‍)എന്നിവര്‍ സഹോദരങ്ങളാണ്
2012, ഏപ്രിൽ 9, തിങ്കളാഴ്‌ച
ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ ഫ്രീ ഫാമിലി ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു
തൊടുപുഴ കെകെആര്‍ ജംഗ്‌ഷനില്‍ ബുര്‍ജ് ഫാത്തിമ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഗ്ലോബല്‍
മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ ഫ്രീ ഫാമിലി ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. വാര്‍ഡ്
കൗണ്‍സിലര്‍ നെജി ഷാഹുല്‍ ആദ്യവില്‍പന നിര്‍വഹിച്ചു. ഗ്ലോബല്‍ മാര്‍ക്കറ്റിംഗ്
മാര്‍ജിന്‍ ഫ്രീ ഫാമിലി ഷോപ്പിയില്‍ സ്റ്റീല്‍ ഐറ്റംസ്, ക്രോക്കറി, ഗിഫ്‌റ്റ്
ഐറ്റംസ്, ടോയ്‌സ്, പ്രസന്റേഷന്‍ സെറ്റുകള്‍ തുടങ്ങി വിദേശ നിര്‍മ്മിത
വസ്‌തുക്കളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് സൗകര്യവും
ഒരുക്കിയിരിക്കുന്നു
പെരുനിലം ജ്വല്ലേഴ്‌സ് നവീകരിച്ച ഷോറൂം ഉദ്‌ഘാടനം
കാഞ്ഞിരമറ്റം ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന പെരുനിലം ജ്വല്ലേഴ്‌സ് നവീകരിച്ച
ഷോറൂം ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫും നറുക്കെടുപ്പിലൂടെ
തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫും ചേര്‍ന്ന് നിര്‍വഹിച്ചു. ഇക്കുമതി ചെയ്‌ത
സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം പെരുനിലം ജൂവലറിയുടെ പുതിയ
ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
ഫാഷന്‍ ഹബ്ബ് പ്രവര്‍ത്തനമാരംഭിച്ചു.
ആധുനികതയുടെ ലോകത്ത് ഫാഷനുകളുടെ പുതിയ മുഖമായി ഫാഷന്‍ ഹബ്ബ് തൊടുപുഴ മൂവാറ്റുപുഴ
റോഡില്‍ പുളിമൂട്ടില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി. ജെ ജോസഫ്
ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് ആദ്യവില്‍പന
നിര്‍വഹിച്ചു. കോട്ടണ്‍ ഷര്‍ട്ടുകള്‍, ഷോര്‍ട്ട് ഷര്‍ട്ടുകള്‍, ജീന്‍സ്, കോട്ടണ്‍
പാന്റുകള്‍, മുണ്ടുകള്‍ തുടങ്ങി എല്ലാവിധ ജെന്റ്‌സ് റെഡിമെയ്‌ഡുകളുടെ പുതിയ
മോഡലുകള്‍ ഒരുക്കിയിരിക്കുന്നു.
ഇവാന ലേഡീസ് മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു
മങ്ങാട്ടുകവല എംപീസ് ടവറില്‍ ഇവാന ലേഡീസ് മാള്‍
പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര പിന്നണിഗായിക റിമി ടോമി ഉദ്‌ഘാടനം നിര്‍വഹിച്ചു.
മന്ത്രി പി.ജെ ജോസഫ്, പി.ടി തോമസ് എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്,
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്‌ണന്‍
നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചുരിദാര്‍ മെറ്റീരിയല്‍സ്, സാരികള്‍, ഫാഷന്‍
വെയര്‍, ബ്യൂട്ടി അക്‌സസറീസ്, ഗ്യാരണ്ടീഡ് ഓര്‍ണമെന്റ്‌സ്, ബ്യൂട്ടീപാര്‍ലര്‍,
സൗകര്യപ്രദമായ പാര്‍ക്കിംഗ് തുടങ്ങി സ്‌ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള സമ്പൂര്‍ണ
ഷോപ്പിംഗ് സെന്ററാണ് ഇവാന ലേഡീസ് മാള്‍.
തൊടുപുഴ ഇവാന ലേഡീസ് മാള്‍ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്ര പിന്നണിഗായിക റിമി ടോമിയും മന്ത്രി പി.ജെ ജോസഫും ഗാനമാലപിച്ചു. മന്ത്രിയുടെയും ചലച്ചിത്ര ഗായികയുടെയും ഗാനങ്ങള്‍ സദസ്സ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
തൊടുപുഴ ഇവാന ലേഡീസ് മാള്‍ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്ര പിന്നണിഗായിക റിമി ടോമിയും മന്ത്രി പി.ജെ ജോസഫും ഗാനമാലപിച്ചു. മന്ത്രിയുടെയും ചലച്ചിത്ര ഗായികയുടെയും ഗാനങ്ങള്‍ സദസ്സ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
2012, ഏപ്രിൽ 7, ശനിയാഴ്‌ച
വര്‍ക്കി മാണി (കുഞ്ഞുവര്‍ക്കി 79) നിര്യാതനായി
നെയ്യശ്ശേരി വട്ടമറ്റത്തില്‍ വര്‍ക്കി മാണി
(കുഞ്ഞുവര്‍ക്കി 79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 11 ന് നെയ്യശ്ശേരി
സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ മറിയക്കുട്ടി ഉടുമ്പന്നൂര്‍
തെക്കേകുളത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി (യുഎസ്‌എ), ലാലി (ടീച്ചര്‍,
കൊയ്‌ത്തകുണ്ട്), ഇമ്മാനുവല്‍, ലിന്‍ഡ (ഡല്‍ഹി), ലീന (ഓസ്‌ട്രേലിയ), മരുമക്കള്‍:
തോമസ് അമ്പാട്ടുവടക്കേകോടവന, തൈക്കാട്ടുശ്ശേരി (യുഎസ്‌എ), ജയിംസ്
കണിയാംനടയ്‌ക്കല്‍ (ടീച്ചര്‍ കരുവാരക്കുണ്ട്), ലാലി പാറയ്‌ക്കല്‍ (പൊന്‍മുടി),
ബോബി കടുതോളില്‍ രാമപുരം (ഡല്‍ഹി), ജെറി അരഞ്ഞാണിയില്‍ മുത്തോലപുരം (ഓസ്‌ട്രേലിയ)
2012, ഏപ്രിൽ 5, വ്യാഴാഴ്‌ച
മറിയാമ്മ നിര്യാതയായി.
ഇളംദേശം ഓണാട്ട് പരേതനായ വര്‍ക്കി മാണിയുടെ
(കുഞ്ഞേട്ടന്‍) ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്
2.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. പരേത കളപ്പുരയില്‍ കുടുംബാംഗമാണ്.
മക്കള്‍ : ഡോ.അബ്രഹാം (യു.എസ്), റോസമ്മ, എല്‍സമ്മ (രണ്ടുപേരും ഇംഗ്ലണ്ട്),
ജോര്‍ജ്ജ്, ജെസ്സി (ദുബായ്), മോളി (ബാംഗ്ലൂര്‍). മരുമക്കള്‍: ഡോ.ആശ
പാലാക്കുന്നേല്‍ (യു.എസ്), ഡോ.സിബി വടക്കേടം (ഇംഗ്ലണ്ട്), ഡോ.ടിഎം. പത്രോസ്
തെമ്പല, (ഇംഗ്ലണ്ട്), റോസമ്മ ചമ്പക്കര കാഞ്ഞിരപ്പിള്ളി, ബോസ് ഒലിയപ്പുറം
(ദുബായ്), ജോര്‍ജ്ജ് ഇടശ്ശേരി (ബാംഗ്ലൂര്‍). സിസ്റ്റര്‍ ഗ്ലോറിയ സിഎംസി
(വാഴക്കുളം) സഹോദരിയും സിസ്റ്റര്‍ ടെസ്സി ഓണാട്ട് എസ്.എച്ച് (പൈങ്കുളം)
ഭര്‍തൃസഹോദരിയുമാണ്.
കെ.എം.എ മള്‍ട്ടിമീഡിയ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി
ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട്
വണ്ണപ്പുറത്ത് കെ.എം.എ മള്‍ട്ടിമീഡിയ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. ചലച്ചിത്ര
പിന്നണിഗായകന്‍ അഫ്‌സല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. സൗണ്ട് റിക്കാര്‍ഡിംഗ്
സ്റ്റുഡിയോ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി എടാട്ടും ഫോട്ടോ
സ്റ്റുഡിയോ ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് റോഷന്‍
സര്‍ഗ്ഗവും ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി വര്‍ഗ്ഗീസ്,
വൈസ് പ്രസിഡന്റ് ഹയറുന്നിസ ജാഫര്‍, വിവിധ കക്ഷിനേതാക്കളായ പി.എസ്
സിദ്ധാര്‍ത്ഥന്‍, സി പി മാത്യു, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആരാധകരുടെ താല്‍പര്യം അഫ്‌സല്‍ അവഗണിച്ചില്ല. വണ്ണപ്പുറത്ത് കെഎംഎ മള്‍ട്ടിമീഡിയ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്‌തശേഷം ചലച്ചിത്രപിന്നണിഗായകന്‍ ഒരു ഗാനം ആലപിച്ചു.
ആരാധകരുടെ താല്‍പര്യം അഫ്‌സല്‍ അവഗണിച്ചില്ല. വണ്ണപ്പുറത്ത് കെഎംഎ മള്‍ട്ടിമീഡിയ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്‌തശേഷം ചലച്ചിത്രപിന്നണിഗായകന്‍ ഒരു ഗാനം ആലപിച്ചു.
2012, ഏപ്രിൽ 4, ബുധനാഴ്‌ച
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്‌സ് കേരള ഇടുക്കി യൂണിറ്റിന്റെ കുടുംബമേള തൊടുപുഴയില്‍ നടന്നു
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്‌സ് കേരള ഇടുക്കി യൂണിറ്റിന്റെ കുടുംബമേള തൊടുപുഴയില്‍ നടന്നു. ഡിഎംഒ ഡോ. വിജയാംബിക മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. സി.കെ റോയിയെ പ്രസിഡന്റായും ഡോ. രഞ്‌ജു ബേബിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡോ. കെ.എസ് റോയി, ഡോ. ഷെറീജ് ജോസ്, ഡോ. വി.ബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.
2012, ഏപ്രിൽ 2, തിങ്കളാഴ്‌ച
ഭീമ ജൂവലേഴ്‌സിന്റെ തൊടുപുഴ ഷോറും പ്രവര്‍ത്തനം തുടങ്ങി
ഭീമ ജൂവലേഴ്‌സിന്റെ തൊടുപുഴ ഷോറും പ്രവര്‍ത്തനം തുടങ്ങി. സിനിമാതാരങ്ങളായ ലക്ഷ്‌മി റായ്, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്‌ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.ജെ ജോസഫ്, പി.ടി തോമസ് എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കെ.വിജയന്‍, വി.എ ജമാല്‍മുഹമ്മദ്, ഡോ.ജോസ് സ്റ്റീഫന്‍ ചാഴികാട്ട്, എം.എന്‍ രവി, എന്നിവര്‍ ആദ്യവില്‍പന ഏറ്റുവാങ്ങി.
സിനിമാതാരങ്ങളെത്തിയതോടെ നഗരത്തില്‍ ഗതാഗതം സ്‌തംഭിച്ചു. തൊടുപുഴ ഭീമ ജുവലേഴ്‌സ് ഉദ്‌ഘാടനമാണ് ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്. ഉദ്‌ഘാടകയായ ലക്ഷ്‌മിറായിയുടെ വാക്കുകള്‍, സുരാജ് വെഞ്ഞാറമൂട് പരിഭാഷ പെടുത്തിയപ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. എല്ലാതാരങ്ങളും ആരാധകരെ നിരാശപ്പെടുത്തിയില്ല. തമാശ കലര്‍ന്ന പ്രസംഗം ആരാധകരെ സന്തോഷിപ്പിച്ചു.
സിനിമാതാരങ്ങളെത്തിയതോടെ നഗരത്തില്‍ ഗതാഗതം സ്‌തംഭിച്ചു. തൊടുപുഴ ഭീമ ജുവലേഴ്‌സ് ഉദ്‌ഘാടനമാണ് ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്. ഉദ്‌ഘാടകയായ ലക്ഷ്‌മിറായിയുടെ വാക്കുകള്‍, സുരാജ് വെഞ്ഞാറമൂട് പരിഭാഷ പെടുത്തിയപ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. എല്ലാതാരങ്ങളും ആരാധകരെ നിരാശപ്പെടുത്തിയില്ല. തമാശ കലര്‍ന്ന പ്രസംഗം ആരാധകരെ സന്തോഷിപ്പിച്ചു.
കെ.പി വര്‍ക്കീസ് മാള്‍ പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ കെ.പി വര്‍ക്കി ആന്റ് സണ്‍സ് കാക്കനാട്ട്‌ജൂവലേഴ്‌സിന്റെ നേതൃത്വത്തിലുള്ള കെ.പി വര്‍ക്കീസ് മാള്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എച്ച് താജ്‌മോള്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍, കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രമേശ്, ഓള്‍കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നടേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്‌ടര്‍ ജോസ് വര്‍ക്കി കാക്കനാട്ട് സ്വാഗതവും കെ.വി പീറ്റര്‍ നന്ദിയും പറഞ്ഞു. മേരി വര്‍ക്കി കാക്കനാട്ട് മീനു ജോസ്, ആന്റണി ജോസ്, ഗീതു ജോസ്, വര്‍ക്കി ജോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)