തൊടുപുഴ: ബസില്‍ നിന്നും തെറിച്ചുവീണു വൈദികന്‍ മരിച്ചു.സംഗീതജ്ഞനും
അടിമാലി ദീപ്‌തിഭവനിലെ അംഗവുമായ ഫാ.തോമസ് കണ്ടത്തില്‍ സിഎംഐ (70)ആണ്
മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ആറോടെ തൊടുപുഴ തലയനാടുള്ള സ്വന്തം
വീട്ടിലേക്കു പോകുന്നതിനിടെ അഞ്ചിരി പള്ളിക്കുസമീപം സ്വകാര്യ ബസില്‍
നിന്നും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ബസ് വളവു
തിരിയുന്നതിനിടെയാണ് അപകടം. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ
ഇദ്ദേഹത്തെ ഉടന്‍ തന്നെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍
പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച പുലര്‍ച്ചെ 1.30-ടെ
മരണമടയുകയായിരുന്നു.സംസ്‌കാരം ഇന്നു രണ്ടിനു വാഴക്കുളം കര്‍മ്മല ആശ്രമ
ദേവാലയത്തില്‍നടക്കും.1942 മെയ് മൂന്നിനായിരുന്നു ജനനം. പരേതരായ തലയനാട്
കണ്ടത്തില്‍ സ്‌കറിയ-അന്ന ദമ്പതികളുടെ മകനാണ്. കുടയത്തൂര്‍
ഗവ.എച്ച്.എസില്‍ നിന്നും എസ്‌എസ്‌എല്‍സി പൂര്‍ത്തിയാക്കിയ ഇദ്ദേഹം സിഎംഐ
സഭയുടെ മുവാറ്റുപുഴ പ്രൊവിന്‍സില്‍ ചേര്‍ന്നു വൈദിക പഠനം ആരംഭിച്ചു.1963
മെയ് 16നു ആദ്യ വ്രതാനുഷ്‌ഠാനവും 1966 മെയ് 16നു നിത്യവ്രതാനുഷ്‌ഠാനവും
നടത്തി.1971 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു.തുടര്‍ന്നു
തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക് കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദം
നേടി.1971 മുതല്‍ 76 വരെ രാജഗിരി സ്‌കൂളിലും 1976മുതല്‍ 81 വരെ
കൊച്ചിന്‍കലാഭവനിലും സംഗീത അധ്യാപകനായിരുന്നു. വാഴക്കുളം,
ഇടുക്കി-ശാന്തിഗ്രാം, കാല്‍വരിമൗണ്ട്, പാറേമാവ് എന്നീ ആശ്രമങ്ങളില്‍
പ്രൊക്കുറേറ്ററായും 1999-2000 കാലഘട്ടത്തില്‍ പാറേമാവ് ആശ്രമത്തില്‍
പ്രിഫക്ടായും സേവനം അനുഷ്‌ഠിച്ചു. 2001 മുതല്‍ 2006 വരെ അടിമാലി
വിശ്വദീപ്‌തി സിഎംഐ പബ്ലിക് സ്‌കൂളില്‍ സംഗീത അധ്യാപകനായും
പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അടിമാലി ആശ്രമത്തില്‍ താമസിച്ചുഅജപാലന
ശുശ്രൂഷനടത്തിവരികയായിരുന്നു. അബ്രാഹം (
ആനക്കയം), ജോസഫ്(കാരിക്കോട്),ദേവസ്യ(ഇടപ്പള്ളി),സിസ്റ്റര്‍.ജോയ്‌സ് ം.എസ്‌എ(അജ്‌മീര്‍),ബ്രിജീറ്റ്‌ബേബി കുടകല്ലുങ്കല്‍(തോടനാല്‍), ചിന്നക്കുട്ടി സെബാസ്റ്റ്യന്‍ കോയിക്കല്‍(ചേര്‍പ്പുങ്കല്‍)എന്നിവര്‍ സഹോദരങ്ങളാണ്
ആനക്കയം), ജോസഫ്(കാരിക്കോട്),ദേവസ്യ(ഇടപ്പള്ളി),സിസ്റ്റര്‍.ജോയ്‌സ് ം.എസ്‌എ(അജ്‌മീര്‍),ബ്രിജീറ്റ്‌ബേബി കുടകല്ലുങ്കല്‍(തോടനാല്‍), ചിന്നക്കുട്ടി സെബാസ്റ്റ്യന്‍ കോയിക്കല്‍(ചേര്‍പ്പുങ്കല്‍)എന്നിവര്‍ സഹോദരങ്ങളാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ