ഭീമ ജൂവലേഴ്‌സിന്റെ തൊടുപുഴ ഷോറും പ്രവര്‍ത്തനം തുടങ്ങി. സിനിമാതാരങ്ങളായ ലക്ഷ്‌മി റായ്, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്‌ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.ജെ ജോസഫ്, പി.ടി തോമസ് എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കെ.വിജയന്‍, വി.എ ജമാല്‍മുഹമ്മദ്, ഡോ.ജോസ് സ്റ്റീഫന്‍ ചാഴികാട്ട്, എം.എന്‍ രവി, എന്നിവര്‍ ആദ്യവില്‍പന ഏറ്റുവാങ്ങി.
സിനിമാതാരങ്ങളെത്തിയതോടെ നഗരത്തില്‍ ഗതാഗതം സ്‌തംഭിച്ചു. തൊടുപുഴ ഭീമ ജുവലേഴ്‌സ് ഉദ്‌ഘാടനമാണ് ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്. ഉദ്‌ഘാടകയായ ലക്ഷ്‌മിറായിയുടെ വാക്കുകള്‍, സുരാജ് വെഞ്ഞാറമൂട് പരിഭാഷ പെടുത്തിയപ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. എല്ലാതാരങ്ങളും ആരാധകരെ നിരാശപ്പെടുത്തിയില്ല. തമാശ കലര്‍ന്ന പ്രസംഗം ആരാധകരെ സന്തോഷിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ