തൊടുപുഴയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ കെ.പി വര്‍ക്കി ആന്റ് സണ്‍സ് കാക്കനാട്ട്‌ജൂവലേഴ്‌സിന്റെ നേതൃത്വത്തിലുള്ള കെ.പി വര്‍ക്കീസ് മാള്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എച്ച് താജ്‌മോള്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍, കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രമേശ്, ഓള്‍കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നടേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്‌ടര്‍ ജോസ് വര്‍ക്കി കാക്കനാട്ട് സ്വാഗതവും കെ.വി പീറ്റര്‍ നന്ദിയും പറഞ്ഞു. മേരി വര്‍ക്കി കാക്കനാട്ട് മീനു ജോസ്, ആന്റണി ജോസ്, ഗീതു ജോസ്, വര്‍ക്കി ജോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ