തൊടുപുഴ ലയണ്‍സ് ക്ലബും ചാഴികാട്ട് ആശുപത്രിയും
സംയുക്തമായി നടപ്പാക്കുന്ന ഡയാലിസിസ് പദ്ധതിയുടെ ഉദ്‌ഘാടനം ആഗസ്റ്റ് 19 ന്
രാവിലെ 8.30 ന് ചാഴികാട്ട് ആശുപത്രിയില്‍ മന്ത്രി പി.ജെ ജോസഫ്
നിര്‍വഹിക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലയണ്‍സ് ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ സി.എ അബ്രഹാം പഞ്ഞിക്കാരന്‍ അദ്ധ്യക്ഷത
വഹിക്കും. മുനിസിപ്പല്‍ചെയര്‍മാന്‍ ടി.ജെ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രസിഡന്റ് അഡ്വ. ജോ ജോസ്, സെക്രട്ടറി ശരത് യു നായര്‍, ട്രഷറര്‍ കെ.
രാമചന്ദ്രന്‍, പ്രോജക്‌ട് കണ്‍വീനര്‍മാരായ ഡോ. ജോസഫ് സ്റ്റീഫന്‍, ഡോ. കെ.
സുദര്‍ശന്‍, വൈസ് പ്രസിഡന്റ് പുന്നൂസ് ജേക്കബ് എന്നിവര്‍
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ