നാഗാര്‍ജുന മെഡിക്കല്‍ ക്യാമ്പ്
2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച
ഉടുമ്പന്നൂരില്‍ വീടും സ്ഥലവും വില്‍പനയ്‌ക്ക്
2012, ഫെബ്രുവരി 26, ഞായറാഴ്‌ച
അഡ്വ. ജോയി ജോണ്‍ (58) നിര്യാതനായി.
തൊടുപുഴ ബാറിലെ അഭിഭാഷകന്‍ തഴുവംകുന്ന് കുഴികണ്ണിയില്‍ അഡ്വ. ജോയി ജോണ്‍ (58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ സുനു (എസ്.ബി.ടി. കരിങ്കുന്നം). മക്കള്‍ : ലിസ്, ജോസ്. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ മെമ്പര്‍, തൊടുപുഴ ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2012, ഫെബ്രുവരി 25, ശനിയാഴ്‌ച
തൊടുപുഴ എല്‍ഐസി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറക്കുളം വേലംകുന്നേല്‍ മാത്യു അഗസ്റ്റിന്റെ ഭാര്യ ജാസ്‌മിന്‍(46)നിര്യാതയായി.
2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച
മലയാളി എന്ന് നന്നാകും, പതിനൊന്നുകാരിയെ കണ്ടക്‌ടര്‍ വഴിയിലിറക്കി വിട്ടിട്ടും ആര്‍ക്കും പ്രതികരണമില്ല
ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കെഎസ്‌ആര്‍ടിസി കണ്ടക്‌ടര്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പത്ത് കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടിട്ടും ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് യാതൊരു പ്രതികരണവും ഉണ്ടാകാത്തതെന്ത്? ഈ കണ്ടക്‌ടറെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് മലയാളിസംസ്‌കാരത്തിന് ചേര്‍ന്നതാണോ? ഇയാള്‍ക്കെതിരേ നിയമനടപടികള്‍ ആരും സ്വീകരിച്ചില്ലെങ്കില്‍ കുട്ടിയുടെ ഉത്തരവാദിത്വത്തപ്പെട്ടവരോ മനസാക്ഷി മരവിക്കാത്തവരോ കായികമായി നേരിട്ടാല്‍ അതിനെ കുറ്റം പറയാനാവുമോ? ഈ കണ്ടക്‌ടറെ ഇനി എവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ അടി കൊടുത്ത് ബസില്‍ നിന്ന് ഇറക്കിവിടാന്‍ പ്രതികരണശേഷി നശിക്കാത്തവര്‍ തയ്യാറാകും. കേസും പൊല്ലാപ്പും ഉണ്ടാകുമായിരിക്കാം, എന്നാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇപ്പോഴത്തെ കേരളീയ സാഹചര്യത്തില്‍ ഇതേ മാര്‍ഗ്ഗമുള്ളൂ. നിങ്ങളുടെ അഭിപ്രായങ്ങളെഴുതുക.
ഇനി വാര്‍ത്തയിലേക്ക്...
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചിട്ടും മനുഷ്യ മനഃസാക്ഷി മരവിച്ചുതന്നെ. തിങ്കളാഴ്‌ച 11-കാരിയെ തനിക്ക് ഇറങ്ങേണ്ട ബസ് സ്‌റ്റോപ്പില്‍ ഇറക്കാതെ 10 കിലോമീറ്റര്‍ മാറി പരിചയമില്ലാത്ത സ്‌ഥലത്ത് ഇറക്കിയ കണ്ടക്‌ടറുടെ നടപടി ഇതിന്റെ ഉദാഹരണമാണ്. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നെങ്കിലും 11 വയസുകാരിയുടെ വിഷമം അവരും കണ്ടതായി നടിച്ചില്ല.?
ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി ഒരു കുട്ടിയെ ഇറക്കി വിട്ടാല്‍ തങ്ങള്‍ക്കു വീടണയാനുള്ള സമയം അത്രകണ്ടു വൈകുമെന്ന വിചാരമായിരുന്നിരിക്കാം യാത്രക്കാരുടെ മൗനത്തിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ അത് തങ്ങളുടെ മകളായിരുന്നെങ്കില്‍ എന്ന് യാത്രക്കാര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ സ്‌നേഹയ്‌ക്ക് ഈ പീഡനം ഏല്‍ക്കേണ്ടി വരുമായിരുന്നില്ല. അപരിചിതമായ സ്‌ഥലത്ത് ഇറങ്ങേണ്ടി വന്ന കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആര് ഉത്തരം പറയുമായിരുന്നുവെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്.
കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും സ്‌പ്രിംഗ്‌വാലി വലിയപുരയ്‌ക്കല്‍ സുരേഷിന്റെ മകളുമായ സ്‌നേഹയ്‌ക്കാണ് മനഃസാക്ഷിയില്ലാത്ത കണ്ടക്‌ടറുടെ സമീപനം മൂലം മാനസിക പീഡനമുണ്ടായത്. സ്‌കൂളില്‍ ദിവസവും ബസില്‍ വന്നു പോകുന്നതിനാല്‍ വീട്ടില്‍ നിന്ന് കുമളിവരെ യാത്ര ചെയ്യാന്‍ സ്‌നേഹയ്‌ക്കു ധൈര്യമുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ അച്‌ഛന്‍ കുമളിയില്‍ ഉണ്ടാകുമെന്നതും കുട്ടിക്കു ധൈര്യം പകരുന്ന ഘടകമായിരുന്നു.
കുമളി ബസ് സ്‌റ്റാന്‍ഡിന് സമീപത്തുള്ള കടയില്‍ നിന്നാണ് സ്‌നേഹ സ്‌ഥിരമായി വിദ്യാഭ്യാസ മാസിക വാങ്ങിയിരുന്നത്. ഇതിന്റെ പണം ഒന്നിച്ചു നല്‍കുന്നതിനാല്‍ വണ്ടിക്കൂലി മാത്രം കരുതിയായിരുന്നു യാത്ര. വണ്ടിക്കൂലി ആറു രൂപ മതിയായിരുന്നെങ്കിലുംഅച്‌ഛന്‍ 15 രൂപ നല്‍കിയാണ് മകളെ കുമളിക്ക് അയച്ചത്.
മാസിക വാങ്ങി സ്‌റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ സ്‌റ്റാന്‍ഡില്‍ നിന്ന് കോട്ടയത്തേക്കുള്ള ബസ് ഇറങ്ങി വരുന്നതാണു കുട്ടി കണ്ടത്. വീട്ടില്‍ വേഗത്തില്‍ എത്താനുള്ള വ്യഗ്രതയില്‍ ബസിന് കൈ കാണിച്ച് കയറി. ബസ് രണ്ടു കിലോമീറ്റര്‍ പിന്നിട്ട് ചെളിമട എന്ന സ്‌ഥലത്ത് എത്തിയപ്പോഴാണ് കണ്ടക്‌ടര്‍ ടിക്കറ്റിനായി സമീപിച്ചത്. അവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രം ദുരമുള്ള സ്‌ഥലത്തിന്റെ പേരു പറഞ്ഞ് കുട്ടി ടിക്കറ്റുമെടുത്തു. 15 രൂപ കണ്ടക്‌ടര്‍ വാങ്ങിയപ്പോള്‍ ഫാസ്‌റ്റ് പാസഞ്ചര്‍ ആയതിനാലായിരിക്കും കൂടുതല്‍ തുക വാങ്ങിയതെന്നാണു വിചാരിച്ചത്.
എന്നാല്‍ തനിക്ക് ഇറങ്ങേണ്ട സ്‌ഥലം എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇനി വണ്ടിപ്പെരിയാറിലെ നിര്‍ത്തൂ എന്ന നിലപാടിലായിരുന്നു കണ്ടക്‌ടര്‍. തന്റെ കൈയില്‍ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞിട്ടും കണ്ടക്‌ടര്‍ക്ക് കൂസലുണ്ടായില്ല. ബഹളം വച്ചിട്ടും പ്രയോജനമില്ലാതെ വന്നതോടെ കുട്ടി നിശബ്‌ദതയിലായി. വണ്ടിപ്പെരിയാറ്റില്‍ ഇറക്കി വിടുമ്പോള്‍ എങ്ങനെ തിരിച്ചെത്തുമെന്നായിരുന്ന പിന്നീടുള്ള ചിന്ത.
ബസില്‍ നിന്ന് പരിചയമില്ലാത്ത സ്‌ഥലത്ത് നിഷ്‌കരുണം ഇറക്കി വിടപ്പെട്ടപ്പോള്‍ സമീപത്തുകണ്ട സ്‌ത്രീയോട് 66-ാം മൈല്‍ വരെ പോകാനുള്ള പണം സ്‌നേഹ ചോദിച്ചു. ആ സ്‌ത്രീയുടെ നല്ല മനസാണ് കുട്ടിക്കു തുണയായത്. 10 രൂപ നല്‍കി തന്നെ സഹായിച്ച ഈ സ്‌ത്രീ ആരെന്ന് സ്‌നേഹയ്‌ക്ക് അറിയില്ല. പക്ഷേ, കുമളിക്കുള്ള ബസില്‍ തന്നെ കയറ്റി 66-ാം മൈലില്‍ ഇറക്കണമെന്നു കണ്ടക്‌ടറോട് നിര്‍ദേശിച്ച ആ നല്ല മനസ്സിന്റെ ഉടമയെ സ്‌നേഹയുടെ വീട്ടുകാരും നന്ദിയോടെയാണ് അനുസ്‌മരിക്കുന്നത്. കുട്ടിയുടെ മാനസിക വിഷമം തങ്ങള്‍ക്കു താങ്ങാന്‍ കഴിയാതെ വന്നതോടെയാണു പരാതിയുമായി അധികൃതരെ സമീപിച്ചതെന്നു സ്‌നേഹയുടെ പിതാവ് സുരേഷ് പറഞ്ഞു.
കെഎസ്‌ആര്‍ടിസി കണ്ടക്‌ടറുടെ ക്രൂരത; പതിനൊന്നുകാരിയെ വീടിന് 10 കിലോമീറ്ററകലെ ഇറക്കിവിട്ടു
കുമളി* ടിക്കറ്റെടുത്ത സ്‌റ്റോപ്പില്‍ ഇറക്കാതെ പതിനൊന്നുകാരിയെ 10 കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട് കെഎസ്‌ആര്‍ടിസി കണ്ടക്‌ടറുടെ ക്രൂരത. തിരികെ വീട്ടിലെത്താന്‍ പണമില്ലാതെ വിഷമിച്ച പെണ്‍കുട്ടി വഴിയില്‍ കണ്ട സ്‌ത്രീയോട് വിവരം പറഞ്ഞ് അവരെടുത്തുകൊടുത്ത ടിക്കറ്റില്‍ വൈകി വീട്ടിലെത്തി.
കുട്ടിയെ കാണാതെ വിഷമിച്ച വീട്ടുകാര്‍ കുമളിയില്‍ വിവിധ സ്‌ഥലങ്ങളില്‍ തിരഞ്ഞു നടക്കുകയായിരുന്നു. കുമളി സ്‌പ്രിംഗ്‌വാലി വലിയപുരയ്‌ക്കല്‍ സുരേഷിന്റെ മകള്‍ സ്‌നേഹയ്‌്‌ക്കാണ് കെഎസ്‌ആര്‍ടിസി കണ്ടക്‌ടറുടെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് സ്‌നേഹ കുമളി പൊലീസ് സ്‌റ്റേഷനിലും എടിഒയ്‌ക്കും പരാതി നല്‍കി.
തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സ്‌നേഹ കുമളി ടൗണിലെ കടയില്‍ നിന്ന് പുസ്‌തകം വാങ്ങി മടങ്ങുന്നതിനിടെ കോട്ടയത്തിനുള്ള കെഎസ്‌ആര്‍ടിസി ബസ്സില്‍ കയറി. കണ്ടക്‌ടര്‍ ടിക്കറ്റ് ചോദിച്ചെത്തിയപ്പോള്‍ 66-ാം മൈല്‍ വില്ലേജ്‌പടിയെന്ന് വ്യക്‌തമായി പറഞ്ഞ് ടിക്കറ്റെടുത്തു. കണ്ടക്‌ടര്‍ 15 രൂപയും വാങ്ങി.
ഇറങ്ങേണ്ട സ്‌ഥലമായപ്പോള്‍ സ്‌നേഹ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ടൗണ്‍ ടു ടൗണ്‍ ആണെന്നും കുമളി കഴിഞ്ഞാല്‍ വണ്ടിപ്പെരിയാറിലെ നിര്‍ത്തൂ എന്നുമാണ് കണ്ടക്‌ടര്‍ മറുപടി നല്‍കിയത്. കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും ബസ് നിര്‍ത്തിയില്ല. ഈ സമയം ബസ്സില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും സ്‌നേഹ പറഞ്ഞു.?
വണ്ടിപ്പെരിയാറ്റില്‍ എത്തിയപ്പോള്‍ കുട്ടിയെ ഇറക്കിവിട്ട് ബസ് പോയി. വണ്ടിപ്പെരിയാര്‍ മേഖല പരിചയമില്ലാത്ത സ്‌നേഹ പരിഭ്രാന്തയായി. തിരികെ പോകാന്‍ പണമില്ലാത്തതിനാല്‍ സമീപത്തുകണ്ട സ്‌ത്രീയോട് കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറയുകയായിരുന്നു.
ഇവരുടെ സഹായത്താല്‍ അടുത്ത ബസ്സില്‍ വീട്ടിലേയ്‌ക്ക് മടങ്ങിയ കുട്ടി വീട്ടിലെത്തിയപ്പോള്‍ രാത്രി ഏഴരയായി. കണ്ടക്‌ടര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സിന് കൈമാറിയതായും എടിഒ കെ.ഇ ഇസ്‌മയില്‍ പറഞ്ഞു.

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച
2012, ഫെബ്രുവരി 19, ഞായറാഴ്‌ച
തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം: നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജ...
തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം: നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജ...: ഏലിയാമ്മ (87) നിര്യാതയായി. തൊടുപുഴ : നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്‌കാരം...
നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി.
ഏലിയാമ്മ (87) നിര്യാതയായി.
തൊടുപുഴ : നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത നെയ്യശ്ശേരി വട്ടമറ്റം കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോണ്‍ എബ്രഹാം, ജോണ്‍ മാത്യു (ദോഹ) ചിന്നമ്മ ജോസ്, ജോണ്‍ തോമസ് (കല്ലൂര്‍ക്കാട്) സോഫിയ ആന്റണി (ബാംഗ്ലൂര്‍) കെ.ജോണ്‍ വില്‍സണ്‍ (ദോഹ) ജോസ് (ദോഹ) ജോണ്‍സണ്‍ (ദോഹ) ഫ്രാന്‍സീസ് (ബാംഗ്ലൂര്‍) മരുമക്കള്‍ : ലൗലി പള്ളിക്കമ്യാലില്‍, ഇളംദേശം (ദോഹ) പൊന്നമ്മ, ഒരേത്ത്, കുറിയന്നൂര്‍ (തിരുവല്ല) ജോസ്, പനച്ചിക്കാട്ട്, തൊടുപുഴ, ലൈസമ്മ വള്ളിയാം പൊയ്‌കയില്‍, കരിമ്പന്‍, ആന്റണി , പെരുമായന്‍ (ബാംഗ്ലൂര്‍) പരേതയായ വല്‍സമ്മ, തുണ്ടത്തില്‍ നെയ്യശ്ശേരി, മേഴ്‌സി, കരിന്തോളില്‍ ആലക്കോട്, റെജി പാറേക്കാട്ടില്‍ അങ്കമാലി, പൗളി പാലപറമ്പില്‍ പള്ളിക്കാമുറി.
2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച
മറിയാമ്മ (77) നിര്യാതയായി.
പന്നൂര്‍ മാനാക്കുഴി മുളയാനിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് ചിലവ് ക്രിസ്‌തുരാജാ പള്ളിയില്‍. പരേത ചുങ്കം മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ആനീസ് (ഹോളിക്രോസ് കോണ്‍വെന്റ്), പരേതയായ സിസ്റ്റര്‍ എലിസബത്ത് (മേഴ്‌സി കോണ്‍വെന്റ്), സിസ്റ്റര്‍ സ്റ്റെര്‍ലിന്‍ (എല്‍എഫ്‌സി, ബേത്തുള്‍), മദര്‍ ജിബി (ഹോളിക്രോസ്), റോയി, സജി (യു.കെ). മരുമക്കള്‍: ഷീജ കൊച്ചാപ്പിള്ളില്‍ (രാമമംഗലം), ബിന്ദു പൂവത്തിങ്കല്‍
2012, ഫെബ്രുവരി 15, ബുധനാഴ്‌ച
വാലന്റൈന്‍സ് ദിനത്തില്‍ വ്യത്യസ്‌തമായ പ്രണയകഥകളുമായി പാഴൂര്‍ക്കരഗ്രാമം.
വാലന്റൈന്‍സ് ദിനത്തില്‍ വ്യത്യസ്‌തമായ പ്രണയകഥകളുമായി പാഴൂര്‍ക്കരഗ്രാമം. രണ്ടുകിലോമീറ്ററിനുള്ളില്‍ 160 ഓളം പ്രണയവിവാഹിതരുമായാണ് പാഴൂര്‍ക്കര ശ്രദ്ധേയമാകുന്നത്. ഇവരിലേറെയും അന്യസമുദായാംഗങ്ങളെയാണ് ജീവിതപങ്കാളികളാക്കി സമൂഹത്തിന് മാതൃകയായവര്‍. 80 വയസ് പിന്നിട്ട ലക്ഷ്‌മിക്കുട്ടിയമ്മയാണ് അഞ്ച് പതിറ്റാണ്ട് പിന്നിട്ട പ്രണയകഥയിലെ മുത്തശ്ശി. കോളിളക്കം സൃഷ്‌ടിച്ച ലക്ഷ്‌മിക്കുട്ടിയമ്മയുടെ മിശ്രവിവാഹത്തിന്റെ ഓര്‍മ്മകള്‍ ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷവും മനസ്സില്‍ കെടാതെ സൂക്ഷിക്കുന്നു ലക്ഷ്‌മിക്കുട്ടിയമ്മ. തിങ്കളാഴ്‌ച വിവാഹിതരായ ദമ്പതികളാണ് പാഴൂര്‍ക്കരയിലെ പുതിയ പ്രണയജോഡികള്‍. ഇവരുടെ മുത്തശ്ശിക്കും പങ്കുവയ്‌ക്കാനുണ്ട് പ്രണയാര്‍ദ്രമായ ഒരു ഭൂതകാലം. പ്രണയവിവാഹിതരുടെ കൂട്ടായ്‌മ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവിടുത്തെ പുതുപ്രണയജോഡികള്‍. ഓരോ പ്രണയവിവാഹവും ഗ്രാമത്തിന് ഉത്സവമാണ്. അതുകൊണ്ടു തന്നെ ഇവര്‍ പറയുന്നു പ്രണയിക്കുന്നവരുടെ ദിനം പാഴൂര്‍ക്കരയുടെ ഉത്സവദിനങ്ങള്‍ തന്നെയെന്ന്.
ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ കൂട്ടധര്‍ണ്ണ നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ തൊടുപുഴ ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി.മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.റ്റി സാംകുട്ടി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍കൃഷ്‌ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ബി രാജേന്ദ്രപ്രസാദ്, കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് പി.എന്‍ രാജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് തെള്ളിയാങ്കല്‍, പ്രഫ. കെ.ഐ ആന്റണി, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി. പി ജോയി, ഷേര്‍ളി ജോസഫ്, പി.ടി ജോണ്‍, ജോസ് ജെ. മേക്കുന്നേല്‍, ജോര്‍ജ്ജ് ജോസഫ്, തോമസ് ജോസഫ്, ബ്രാഞ്ച് പ്രസിഡന്റ് എം. സി ജോയി, എസ്. ജഗല്‍കുമാര്‍, പി. പി മോഹനന്‍, പി.ആര്‍ രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2012, ഫെബ്രുവരി 12, ഞായറാഴ്‌ച
നഴ്‌സുമാര്‍ക്ക് വധഭീഷണി, ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം, പ്രസിഡന്റിന് ലക്ഷം ടെലഗ്രാം അയയ്ക്കും
കൊച്ചി: ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരം അനിശ്ചിതമായി നീളുന്നതിനിടെ സമരത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ മറ്റുതലങ്ങളിലേയ്ക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് വിളിച്ച്, സമരം നടത്തുന്ന ലേക്‌ഷോര്‍ യൂണിറ്റിലെ യു.എന്‍.എ നേതാക്കളെ ഭീക്ഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വനിതാ നഴ്‌സുമാര്‍ അടങ്ങിയ സംഘത്തോട് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്ന നിലയില്‍ ആശുപത്രി അധികൃതര്‍ ഭയപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചുവെന്ന് നഴ്‌സുമാര്‍ പറയുന്നു.
സമരത്തിനു ഉയര്‍ന്നു വരുന്ന പ്രാദേശിക ജനപിന്തുണയില്‍ ആശുപത്രി മാനേജ്‌മെന്റും മറ്റും വിറളിപിടിച്ചു നില്‍ക്കുകയാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രദേശത്തെ എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളും സമരത്തിനു പിന്തുണ നല്‍കി നില്‍ക്കുകയാണ്. ലേക്‌ഷോറില്‍ നീതി നടപ്പിലാക്കി ലഭിക്കണം എന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വരുന്ന റിലേ നിരാഹാര സമരം കൂടുതല്‍ ശക്തമാക്കുമെന്നും 14 മുതല്‍ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്ന് വൈകുന്നേരം ലേക്‌ഷോര്‍ ആശുപത്രി എം.ഡി ഫിലിപ് അഗസ്റ്റിന്റെ വീട് ഉപരോധിക്കും. തുടര്‍ന്ന് ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിന് ഒരേ ദിവസം ഒരു ലക്ഷം ടെലഗ്രാം അയയ്ക്കുന്നതിനും സംഘടനയ്ക്ക് പദ്ധതിയുണ്ടെത്രെ. രാജ്യത്തെ പന്ത്രണ്ട് ലക്ഷം മലയാളി നഴ്‌സുമാരില്‍ നിന്നുമുള്ള പിന്തുണയുണ്ടെങ്കില്‍ ഇതിലധികം ടെലഗ്രാം അയയ്ക്കാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ് ഇവര്‍. പത്മശ്രീ പോലുള്ള രാജ്യം നല്‍കുന്ന ഉന്നത ബഹുമതികള്‍ ഏറ്റുവാങ്ങിയ പലരും നടത്തുന്ന അന്യ സംസ്ഥാനങ്ങളിലെ ആശുപത്രികളിലും നഴ്‌സുമാര്‍ ചൂഷണത്തിനു ഇരയാവുന്നുണ്ടത്രെ. ഇതുപോലൊരു നീക്കം നടന്നാല്‍ സമരത്തിനു രാജ്യവ്യാപകമായ ശ്രദ്ധ നേടുന്നതിനു സാധിക്കുമെന്ന തിരിച്ചറിവാണ് ഇതു ചെയ്യാന്‍ പ്രേരകമാകുന്നതെന്ന് അറിയുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫിലിപ്പ് അഗസ്റ്റിന്റെ വീട് ഉപരോധിക്കുന്ന ദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്. കൂടാതെ അമൃത ആശുപത്രിയില്‍ നടന്ന മര്‍ദനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 23ന് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേക്‌ഷോര്‍ ആശുപത്രി ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. മിനിമം വേജസിന് പുറമെ ഒന്നരക്കോടിയോളം രൂപ അധികച്ചെലവ് വരുന്ന പുതിയ ശമ്പള പാക്കേജും ആനുകൂല്യങ്ങളും നടപ്പാക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും സമരക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ലെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ഫിലിപ് അഗസ്റ്റിന്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. നിലവിലെ ശമ്പളത്തിന് പുറമെ ആയിരം മുതല്‍ നാലായിരം രൂപ വരെ പ്രവൃത്തി പരിചയത്തിനനുസൃതമായി നല്‍കാമെന്നും മറ്റ് ആവശ്യങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ലെന്നാണ് എം.ഡി പറയുന്നത്.
എന്നാല്‍, തങ്ങളുടെ പ്രവൃത്തിപരിചയമനുസരിച്ചല്ലാതെ കൃത്രിമമായുണ്ടാക്കിയ രേഖകള്‍ ഉപയോഗിച്ച് ശമ്പളം വര്‍ധിപ്പിക്കാമെന്നാണ് മാനേജ്മെന്‍റ് വാഗ്ദാനം നല്‍കിയതെന്ന് യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ ആരോപിച്ചു. 500 രൂപ മാത്രം വര്‍ധിപ്പിച്ച് നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയത്. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ആറുമാസം കൂടി നല്‍കണമെന്നും മാനേജ്മെന്‍റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. തങ്ങളെയും ഹോസ്പിറ്റല്‍ അധികൃതരെയും പ്രത്യേകം ചര്‍ച്ചക്കിരുത്തുകയായിരുന്നു. ഒരുമിച്ചൊരു ആശയവിനിമയം ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നും സുദീപ് പറഞ്ഞു.
സമരക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും വസ്തുത മനസ്സിലാക്കി നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ലേക്‌ഷോര്‍ എം.ഡി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമര സംഘടനാ പ്രതിനിധികളുമായി സൗഹൃദപരമായ ചര്‍ച്ചയാണ് നടത്തിയതെന്നും പരമാവധി വിട്ടുവീഴ്ചക്ക് തയാറായെന്നും ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കി. നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതോടെ ആശുപത്രി അധികൃതര്‍ക്ക് വഴങ്ങേണ്ടി വരുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.

2012, ഫെബ്രുവരി 11, ശനിയാഴ്‌ച
ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു
തൊടുപുഴ : അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു. വെങ്ങല്ലൂര്‍ നാലുവരിപ്പാത ജംഗ്‌ഷനില്‍ ആരംഭിക്കുന്ന ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സിയുടെ ഉദ്‌ഘാടനം മന്ത്രി പി. ജെ. ജോസഫ് നിര്‍വഹിച്ചു. റസ്റ്റോറന്റ് ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ് നിര്‍വഹിച്ചു. കൗണ്‍സിലര്‍മാര്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കിയുടെ പ്രവേശനകവാടമായ തൊടുപുഴയില്‍ ഏറ്റവും പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ടാണ് മൂണ്‍ലിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. വിശാലവും മനോഹരവുമായ റൂമുകള്‍, സ്യൂട്ടുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ബങ്കറ്റ് ഹാള്‍, മള്‍ട്ടി കസിന്‍ റസ്റ്റോറന്റ്, റൂഫ് ടോപ്പ് റസ്റ്റോറന്റ്, തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.
വിലാസം: ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സി, ഫോര്‍ലൈന്‍ ജംഗ്‌ഷന്‍, വെങ്ങല്ലൂര്‍,തൊടുപുഴ., ഫോണ്‍: 228484.
2012, ഫെബ്രുവരി 5, ഞായറാഴ്‌ച
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ ഒന്നാംസമ്മാനമായി നല്‍കിയ വില്ല പുറമ്പോക്കുഭൂമിയിലെന്നു പരാതി.
കൊല്ലം: സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ ഒന്നാംസമ്മാനമായി നല്‍കിയ വില്ല പുറമ്പോക്കുഭൂമിയിലെന്നു പരാതി. ചാനലും ഫ്‌ളാറ്റ് നിര്‍മാതാക്കളും ചേര്‍ന്നു നടത്തിയ തട്ടിപ്പിനു പരിഹാരം ആവശ്യപ്പെട്ട് അമ്മയും അന്ധരായ മൂന്നു പെണ്‍മക്കളും വനിതാ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി.
കരുനാഗപ്പള്ളി, കടത്തൂര്‍ അഷ്ടമഭവനില്‍ തങ്കമ്മ, മക്കളായ മണിയമ്മ, ലതിയമ്മ, ഗീതാമണിയമ്മ എന്നിവരാണ് ചൊവ്വാഴ്ച കൊല്ലം ടൗണ്‍ യു.പി.സ്‌കൂളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരിഹാരം തേടി എത്തിയത്.
സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ 'എല്ലാരും ചേര്‍ന്നു പാടി' നേടിയ 35 ലക്ഷം രൂപയ്ക്കുള്ള വില്ലയുടെ താക്കോലും അഞ്ചു സെന്റ് ഭൂമിയുടെ പ്രമാണവും 2010 ഒക്ടോബറിലാണ് തങ്കമ്മയുടെ കുടുംബത്തിനു ലഭിച്ചത്. 2008 നവംബറില്‍ മത്സരം കഴിഞ്ഞെങ്കിലും ഒരുപാട് പോരാട്ടത്തിനൊടുവിലാണ് വില്ലയുടെ താക്കോല്‍ ഈ സംഗീതകുടുംബത്തെ തേടിയെത്തിയത്.
ഗുരുവായൂരിലെ വില്ലയില്‍ പാലുകാച്ചലിന് എത്തിയപ്പോള്‍ വെള്ളവും വെളിച്ചവും സകല ഗൃഹോപകരണങ്ങളും ഉണ്ടായിരുന്നെന്ന് തങ്കമ്മ പറഞ്ഞു. വില്ലയുടെ നിര്‍മാതാക്കളും ചാനല്‍ പ്രതിനിധികളും ചേര്‍ന്ന് വളരെ ആഘോഷമായി ഗൃഹപ്രവേശം നടത്തി. രണ്ടു ദിവസത്തെ താമസത്തിനുശേഷം തങ്കമ്മയുടെ കുടുംബം 2011 ഏപ്രിലില്‍ ചെല്ലുമ്പോള്‍ വില്ല ശൂന്യമായിരുന്നു. വൈദ്യുതിയും വെള്ളവുംപോലും ഇല്ലായിരുന്നെന്ന് തങ്കമ്മ പറഞ്ഞു. വില്ലയുടെ നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ 'ഇനിയുള്ള സൗകര്യങ്ങള്‍ സ്വന്തമായി കണ്ടെത്തണ'മെന്നായിരുന്നു മറുപടി.
തുടര്‍ന്ന്, വില്ല സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍ ജില്ലയിലെ രണ്ടാണിശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ വീട്ടുനമ്പര്‍ ആവശ്യപ്പെട്ട് തങ്കമ്മ അപേക്ഷ നല്‍കി. എന്നാല്‍ വില്ല നിര്‍മിച്ചിരിക്കുന്നത് പുറമ്പോക്കിലാണെന്നും അനധികൃത നിര്‍മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. വീട്ടുനമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതിക്കോ വെള്ളത്തിനോ അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് തങ്കമ്മ ചൂണ്ടിക്കാട്ടി.
എം.എ.മ്യൂസിക് പാസായ മണിയമ്മയും ബി.എ.മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ ലതിയമ്മയും ബി.എ മ്യൂസിക്കുകാരിയായ ഗീതാമണിയമ്മയും അന്ധനായ സഹോദരന്‍ അഷ്ടമന്‍ പിള്ളയും ചേര്‍ന്നാണ് സംഗീതപരിപാടിയില്‍ പങ്കെടുത്ത് ഒന്നാംസമ്മാനം നേടിയത്. അന്ധസഹോദരങ്ങളുടെ ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി.
കുടുംബവഴക്കിനേക്കാള്‍ വസ്തുതര്‍ക്കവും അയല്‍ത്തര്‍ക്കവുമൊക്കെയാണ് വനിതാ കമ്മീഷനു മുന്നില്‍ എത്തിയത്. അഭിഭാഷകരായ ശ്രീദേവി, രാജേശ്വരി, രാധാകൃഷ്ണന്‍, സുഷ സുബിന്‍, വിനീത, പ്രീത, വിഷ്ണുപ്രിയ, സിന്ധു, ചന്ദ്രമോഹന്‍, മായ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
പ്രമുഖ വ്യവസായിയും പാരഗണ്‍ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായിരുന്ന കെ.യു തോമസ് (90) ഫിബ്രവരി അഞ്ചിന് വൈകിട്ട് നാലു മണിക്ക് അന്തരിച്ചു.
കോട്ടയം: പ്രമുഖ വ്യവസായിയും പാരഗണ്‍ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായിരുന്ന കെ.യു തോമസ് (90) ഫിബ്രവരി അഞ്ചിന് വൈകിട്ട് നാലു മണിക്ക് അന്തരിച്ചു.
കോട്ടയം കണിയാംകുളം കുടുംബാംഗമായ പരേതയായ സൂസന്‍ തോമസാണ് (ലിസി) ഭാര്യ. മക്കള്‍: ജോസഫ് കെ തോമസ്, മാണി കെ തോമസ്, കെ.ടി തോമസ്, സാജന്‍ കെ തോമസ് (എല്ലാവരും പാരഗണ്‍ ഡയറക്ടര്‍മാരാണ്), സുജ, അനു. മരുമക്കള്‍: മോളി, ഷേര്‍ലി, സുശീല, താര, റോബിന്‍ ചാക്കോ പൈനുമ്മൂട്ടില്‍.
1973-ല്‍ സഹോദരീഭര്‍ത്താവ് പി.വി എബ്രഹാമും സഹോദരന്‍ കെ.യു സക്കറിയയും കൂടി ചേര്‍ന്നാണ് ഇദ്ദേഹം പാരഗണ്‍ റബ്ബര്‍ ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം തുടങ്ങിയത്.
2012, ഫെബ്രുവരി 4, ശനിയാഴ്‌ച
കുഴിക്കാട്ടുമ്യാലില്‍ കെ. സി. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ മേരി ജോസഫ് (85) നിര്യാതയായി
കരിമണ്ണൂര്‍ സ്വാതന്ത്ര്യ സമരസേനാനിയും പരേതനുമായ കുഴിക്കാട്ടുമ്യാലില്‍ കെ. സി. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ മേരി ജോസഫ് (85) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ പത്തിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത നെടിയശാല കുര്യനാല്‍ കളപ്പുരയില്‍ കുടുംബാംഗം. മക്കള്‍ : സിസ്റ്റര്‍ എവുസേബിയ എസ്.ഡി. (ശാന്തിനികേതന്‍, ചിറ്റിലപ്പിള്ളി), ജയിംസ് കെ. ജെ. (ബേബി - റിട്ട. പ്രിന്‍സിപ്പല്‍ ജി.എച്ച്.എസ്.എസ്. മേപ്പാടി), സിസ്റ്റര്‍ ആനി ജോസ് എസ്.ഡി. (കോഴിപ്പിള്ളി), ജോസ് കെ. ജെ. (കരിമണ്ണൂര്‍), സിസ്റ്റര്‍ മേരിലിറ്റ് എസ്.എ.ബി.എസ്. (വാഴപ്പിള്ളി ചങ്ങനാശ്ശേരി), ജോര്‍ജ്ജ് ജോസഫ് (ന്യൂയോര്‍ക്ക്), ജസി അഗസ്റ്റ്യന്‍ (ന്യൂയോര്‍ക്ക്), സിസ്റ്റര്‍ റോസി ജോസഫ് എഫ്.എം.എം. (സ്റ്റെല്ലാമേരീസ്, ചെന്നൈ). മരുമക്കള്‍ : മോളി ജെയിംസ് കണ്ടത്തില്‍, ചെമ്പ് (റിട്ട. എച്ച്.എം. നിര്‍മ്മല എച്ച്.എസ്. തരിയോട്), റോസമ്മ ജോസ് വെള്ളിയേപ്പിള്ളില്‍ (പ്രവിത്താനം), സാലിമ്മ ജോര്‍ജ്ജ് മണ്ണുപ്പറമ്പില്‍, പാല (ന്യൂയോര്‍ക്ക്), അഗസ്റ്റ്യന്‍ കളപ്പുരയില്‍, രാമപുരം (ന്യൂയോര്‍ക്ക്).
2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച
2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച
എസ്.ബി.ടി. ശാഖ മങ്ങാട്ടുകവലയില്‍
തൊടുപുഴ : എസ്.ബി.ടി. കാരിക്കോട് ശാഖ മങ്ങാട്ടുകവല പാലക്കാട്ടു ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ മാനേജര്‍ സജീവ് കൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ് ആദ്യനിക്ഷേപം സ്വീകരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. ചന്ദ്രശേഖര്‍ വര്‍മ്മ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജി. രാജീവ്, ബ്രാഞ്ച് മാനേജര്‍ പി. ജയേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ എ. എം. ഹാരീദ്, നെജി ഷാഹുല്‍, ലീഡ് ബാങ്ക് മാനേജര്‍ ബാബു ഗണേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
2012, ഫെബ്രുവരി 1, ബുധനാഴ്‌ച
ലിന്റുവുംപ്രിന്‍സും വിവാഹിതരായി
കുടയത്തൂര്‍ കോളപ്ര കുന്നുംപുറത്ത് കെ.ജെ മൈക്കിള്‍ -ലാലി ദമ്പതികളുടെ മകള്‍ ലിന്റുവും ആലപ്പുഴ പൂങ്കാവ് ചക്കുപറമ്പില്‍ സി.എം തോമസിന്റെ മകന്‍ പ്രിന്‍സും തമ്മിലുള്ള വിവാഹം ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ പള്ളിയില്‍ ബിഷപ് മാര്‍ സ്റ്റിഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വദിച്ചു
നഴ്‌സുമാരുടെ സമരം രോഗികളെ പരലോകത്തെത്തിക്കുന്നു
സംസ്ഥാനം ഇന്ന് സമരങ്ങളുടെ നാടായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിലാണ്. കാലങ്ങളായി നക്കാപ്പിച്ച കാശ് നല്‍കി മാലാഖക്കുഞ്ഞുങ്ങളെ എല്ലുമുറിയെ പണിയെടുപ്പിച്ച് സമ്പത്ത് വാരിക്കൂട്ടിയ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് ഹാലിളകിയിരിക്കുകയാണ്. സമരത്തെ ഭീഷണി കൊണ്ടും കോടതിയെ സമീപിച്ചും അടിച്ചൊതുക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇതിനിടെ മനഞ്ഞുകളുടെ രൂപത്തില്‍ രാഷ്‌ട്രീയക്കാരും കളത്തിലെത്തിയിട്ടുണ്ട്. പകല്‍ പാവം നഴ്‌സുമാരുടെ രക്ഷകരായും വൈകുന്നേരം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഉപദേഷ്‌ടാക്കളായും മാറിയിരിക്കുന്ന രാഷ്‌ട്രീയ നപുംസകങ്ങളാണ് മലയാളനാടിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. നട്ടെല്ലുള്ളവന്മാര്‍ ജനം മുഴുവന്‍ പിന്തുണയ്‌ക്കുന്ന നഴ്‌സുമാര്‍ക്ക് പിന്നില്‍ അണിനിരക്കുവാന്‍ ധൈര്യം കാണിക്കണം. ആണത്തമില്ലാത്തവന്മാര്‍ നാടു നന്നാക്കാനെന്ന വ്യാജേന രാഷ്‌ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങാതിരിക്കുക. കാലങ്ങളായി പണിയെടുപ്പിച്ച് കൂലി കൊടുക്കാതെ ചൂഷണം ചെയ്‌ത മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ എന്തു ന്യായം പറഞ്ഞാലും പൊതുസമൂഹം അംഗീകരിക്കില്ല.
സമരം ചെയ്യുവാന്‍ ഡോക്‌ടര്‍മാര്‍ക്കുമാത്രമാണ് അവകാശമുള്ളതെന്നാണ് ചില വിരുതന്മാര്‍ പറയുന്നത്. നഴ്‌സുമാരും മനുഷ്യരല്ലേ? അവര്‍ക്കുമില്ലേ കുടുംബം? എന്തായാലും നഴ്‌സുമാരെ ഒതുക്കുവാന്‍ മാനേജ്‌മെന്റ് പിടിവാശിയും ഗുണ്ടകളുമായി രംഗത്തെത്തിയതോടെ പാവം രോഗികള്‍ പലരും ഇതിനോടകം പരലോകത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ തൊടുപുഴ സ്വദേശിനി വീട്ടമ്മയാണ് സമരത്തിന്റെ രക്തസാക്ഷിയായത്. വൃക്കരോഗിയായ കാവുകാട്ട് മേരി ജോസഫ് കഴിഞ്ഞ ദിവസം എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റില്‍ വച്ചാണ് മരണമടഞ്ഞത്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി ഡയാലിസിസ് നടത്തിവരികയായിരുന്നു. ഏറ്റവും ഒടുവില്‍ ഡയാലിസിസിന് എത്തിയ ദിവസം ഇവിടെ നഴ്‌സുമാരുടെ പണിമുടക്കായിരുന്നു. പരിചയസമ്പത്തില്ലാത്ത നഴ്‌സുമാരെക്കൊണ്ട് ഡയാലിസിസ് ചെയ്യിച്ച ആശുപത്രി അധികൃതര്‍ പാവം ഈ സ്‌ത്രീയുടെ ജീവന്‍ പന്താടുകയായിരുന്നു. ഡയാലിസിസിലെ അപാകതയെ തുടര്‍ന്ന് ആരോഗ്യനില വഷളായ മേരിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്തായാലും മേരിയുടെ മക്കള്‍ പരാതിയുമായി എത്താത്തതിനാല്‍ ഇത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചില്ല. സംസ്ഥാനത്തെ രഹസ്യാന്വേഷണ പോലീസിന് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നഴ്‌സുമാരുടെ സമരത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്താവുന്നതാണ്. ഫ്‌ളക്‌സ് ബോര്‍ഡില്‍ പൂര്‍ണകായകവും അര്‍ധകായകവുമായ ഫോട്ടോകള്‍ പതിപ്പിക്കുന്നതിന്റെ പേരില്‍ ഭരണക്കാരില്‍ കണ്ണൂരില്‍ തുടങ്ങിയ അടി തിരുവനന്തപുരത്തേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പന്മാരായ ഇവരെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.
കുടയത്തൂര്‍ കോളപ്ര കാവുകാട്ട് കെ.ജെ ജോസഫിന്റെ ഭാര്യ മേരി (70) നിര്യാതയായി
കുടയത്തൂര്‍ കോളപ്ര കാവുകാട്ട് കെ.ജെ ജോസഫിന്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ഫെബ്രുവരി രണ്ട് വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ കാരിക്കോടുള്ള വസതിയില്‍ ആരംഭിച്ച് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ നടക്കും. പരേത പൂഞ്ഞാര്‍ വാണിയപ്പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: റോയി (കുവൈറ്റ്), സാജു (തൊടുപുഴ), സിബി (യു.കെ), ജോജോ(പൂഞ്ഞാര്‍), ജോയിസ് (ന്യൂസിലാന്റ്), ജോബി (യുഎസ്‌എ), ജിംസണ്‍ (തിരുവനന്തപുരം). മരുമക്കള്‍: അല്ലി തോട്ടത്തില്‍,(ഭരണങ്ങാനം), ടെസി വല്യാറ (കിടങ്ങറ), ലീന കൊട്ടുപ്പള്ളില്‍(വാഴക്കുളം), ലീന ആക്കപ്പടിക്കല്‍ (മുതലക്കോടം), ക്രിസ്റ്റോ എടക്കര,(മുതലക്കോടം)ഡാനി മാമ്മൂട്ടില്‍ (പയ്യാവൂര്‍), സുമിത പരാരത്ത് (തൃശ്ശൂര്‍)
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)