2012, ഫെബ്രുവരി 15, ബുധനാഴ്‌ച

വാലന്റൈന്‍സ്‌ ദിനത്തില്‍ വ്യത്യസ്‌തമായ പ്രണയകഥകളുമായി പാഴൂര്‍ക്കരഗ്രാമം.



വാലന്റൈന്‍സ്‌ ദിനത്തില്‍ വ്യത്യസ്‌തമായ പ്രണയകഥകളുമായി പാഴൂര്‍ക്കരഗ്രാമം. രണ്ടുകിലോമീറ്ററിനുള്ളില്‍ 160 ഓളം പ്രണയവിവാഹിതരുമായാണ്‌ പാഴൂര്‍ക്കര ശ്രദ്ധേയമാകുന്നത്‌. ഇവരിലേറെയും അന്യസമുദായാംഗങ്ങളെയാണ്‌ ജീവിതപങ്കാളികളാക്കി സമൂഹത്തിന്‌ മാതൃകയായവര്‍. 80 വയസ്‌ പിന്നിട്ട ലക്ഷ്‌മിക്കുട്ടിയമ്മയാണ്‌ അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിട്ട പ്രണയകഥയിലെ മുത്തശ്ശി. കോളിളക്കം സൃഷ്‌ടിച്ച ലക്ഷ്‌മിക്കുട്ടിയമ്മയുടെ മിശ്രവിവാഹത്തിന്റെ ഓര്‍മ്മകള്‍ ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷവും മനസ്സില്‍ കെടാതെ സൂക്ഷിക്കുന്നു ലക്ഷ്‌മിക്കുട്ടിയമ്മ. തിങ്കളാഴ്‌ച വിവാഹിതരായ ദമ്പതികളാണ്‌ പാഴൂര്‍ക്കരയിലെ പുതിയ പ്രണയജോഡികള്‍. ഇവരുടെ മുത്തശ്ശിക്കും പങ്കുവയ്‌ക്കാനുണ്ട്‌ പ്രണയാര്‍ദ്രമായ ഒരു ഭൂതകാലം. പ്രണയവിവാഹിതരുടെ കൂട്ടായ്‌മ സംഘടിപ്പിക്കാനൊരുങ്ങുകയാണ്‌ ഇവിടുത്തെ പുതുപ്രണയജോഡികള്‍. ഓരോ പ്രണയവിവാഹവും ഗ്രാമത്തിന്‌ ഉത്സവമാണ്‌. അതുകൊണ്ടു തന്നെ ഇവര്‍ പറയുന്നു പ്രണയിക്കുന്നവരുടെ ദിനം പാഴൂര്‍ക്കരയുടെ ഉത്സവദിനങ്ങള്‍ തന്നെയെന്ന്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ