2012, ഫെബ്രുവരി 11, ശനിയാഴ്‌ച
ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു
തൊടുപുഴ : അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു. വെങ്ങല്ലൂര്‍ നാലുവരിപ്പാത ജംഗ്‌ഷനില്‍ ആരംഭിക്കുന്ന ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സിയുടെ ഉദ്‌ഘാടനം മന്ത്രി പി. ജെ. ജോസഫ് നിര്‍വഹിച്ചു. റസ്റ്റോറന്റ് ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ് നിര്‍വഹിച്ചു. കൗണ്‍സിലര്‍മാര്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കിയുടെ പ്രവേശനകവാടമായ തൊടുപുഴയില്‍ ഏറ്റവും പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ടാണ് മൂണ്‍ലിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. വിശാലവും മനോഹരവുമായ റൂമുകള്‍, സ്യൂട്ടുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ബങ്കറ്റ് ഹാള്‍, മള്‍ട്ടി കസിന്‍ റസ്റ്റോറന്റ്, റൂഫ് ടോപ്പ് റസ്റ്റോറന്റ്, തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.
വിലാസം: ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സി, ഫോര്‍ലൈന്‍ ജംഗ്‌ഷന്‍, വെങ്ങല്ലൂര്‍,തൊടുപുഴ., ഫോണ്‍: 228484.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ