സിപിഎം കാര്‍ പൊതുവേ ബുദ്ധിജീവികളും ഇതര രാഷ്‌ട്രീയക്കാരില്‍ നിന്നും കേമന്‍മാരുമാണെന്നാണ് അവര്‍ തന്നെ നടിച്ചു വരുന്നത്. പാര്‍ട്ടി അംഗം മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെയുള്ളവരുടെ ഉള്ളിലിരുപ്പ് അങ്ങനെയാണ്. മറ്റുള്ളവര്‍ മുഴുവനും മോശക്കാരും തങ്ങള്‍ സംസ്‌കാര സമ്പന്നരുമാണെന്നുമുള്ള ഇവരുടെ അഹങ്കാരമാണ് ഓരോ ദിവസവും സംസ്‌കാരരഹിതമായ വാക്കുകളിലൂടെ ഇവരുടെ നേതാക്കള്‍ പുറത്തു വിടുന്നത്.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ മാനം കാക്കാന്‍ മൈക്കും പത്രവും ചാനലുമായി ഇറങ്ങിത്തിരിച്ചവര്‍ ലോകത്തിന്റെ മുന്നില്‍ മലയാളികളെ പീഡനവീരന്മാരാക്കിയെന്നല്ലാതെ എന്തെങ്കിലും നേടാനായോ? ചാരിത്ര്യം പ്രസംഗിച്ചവര്‍ പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ കക്കൂസില്‍ കയറാന്‍ പോയി നേതാവിന്റെ മകളെ കയറിപ്പിടിച്ചതല്ലേ കണ്ണൂരിലെ പാര്‍ട്ടിയിലുണ്ടായ പുറത്താക്കലിന് കാരണം.
സര്‍വ്വ മലയാളി വനിതകളുടെയും മാനം കാക്കാന്‍ അവതരിച്ചിരിക്കുന്നുവെന്നവകാശപ്പെടുന്ന വി.എസ് അച്യുതാനന്ദനല്ലെ ഇപ്പോള്‍ സ്‌ത്രീകള്‍ക്ക് ഓരോ ദിവസവും പുതിയ പേരുകള്‍ വിളിച്ചു വരുന്നത്. ഒരുത്തി, തള്ളച്ചി, ഒരുതരത്തില്‍ പ്രസിദ്ധ, അമ്മൂമ്മ, വല്യമ്മ... ഒടുവില്‍ അഭിസാരിക പ്രയോഗവും. അതിനും കുറ്റം മാധ്യമങ്ങള്‍ക്ക്. കറിവേപ്പില എന്നു പറഞ്ഞത് അഭിസാരിക എന്ന് മാധ്യമങ്ങള്‍ മാറ്റിക്കൊടുത്തുവെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. രാവിലെ പറയുന്നത് വൈകുന്നേരം തിരുത്തുക...
ഏതെങ്കിലും യു.ഡി.എഫ് നേതാവിന്റെ വായില്‍ നിന്നും അബദ്ധത്തില്‍ ഇങ്ങനെ ഒരു വാക്ക് വീണിരുന്നെങ്കില്‍ സ്ഥിതിയെന്തായിരിക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍.ജി.ഒ യൂണിയന്‍ തുടങ്ങിയവരെല്ലാം തെരുവിലിറങ്ങുകയില്ലേ? ഇപ്പോള്‍ അവര്‍ എവിടെയാണ് ?
ഭരണം പിടിച്ചെടുക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരാ.. നിങ്ങളാണ് ഈ നാടിനെ നശിപ്പിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കാന്‍ ആദ്യം പഠിക്കുക. എന്നിട്ട് പോരെ ചാരിത്ര്യപ്രസംഗം..?
ശുംഭന് എന്നാല്‍ 'കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുക' എന്ന പോലെ
മറുപടിഇല്ലാതാക്കൂSHUMBHAN = PRAKASHAM PARATHUNNAVAN
മറുപടിഇല്ലാതാക്കൂ