കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി.
കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍
മാതൃകയായി. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ സ്വദേശി പൊട്ടേങ്ങല്‍ മുസ്‌തഫയാണ് കളഞ്ഞു
കിട്ടിയ മൂന്നു പവന്റെ കൈച്ചെയിന്‍ ഉടമയ്‌ക്കു തിരികെ നല്‍കി മാതൃകയായത്. തൊടുപുഴ
പ്രസ് ക്ലബിനു സമീപമുള്ള ഓട്ടോസ്റ്റാന്റിലെ ഓട്ടോഡ്രൈവറായ മുസ്‌തഫയ്‌ക്ക്
വഴിയില്‍ കിടന്നാണ് കൈച്ചെയിന്‍ ലഭിച്ചത്. ഉടമ വിബിസി ക്യാമറാമാന്‍ ഷിജു
ഏഴല്ലൂരിന് കൈച്ചെയിന്‍ തിരികെ നല്‍കി. മൂന്നാമത്തെ തവണയാണ് മുസ്‌തഫയ്‌ക്ക്
സ്വര്‍ണം കളഞ്ഞു കിട്ടുന്നത്. മൂന്നു തവണയും ഉടമയെ കണ്ടെത്തി തിരികെ നല്‍കിയതായി
മുസ്‌തഫ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ