കേരള വിശ്വകര്‍മ്മ സഭ തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനാഘോഷം നടത്തി. മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച ശോഭായാത്രയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നിരവധി നിശ്ചലദൃശ്യങ്ങളും ശോഭായാത്രയില്‍ അണിനിരന്നു.
2. വിശ്വകര്‍മ്മദിനാഘോഷത്തോടനുബന്ധിച്ച് തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനം പി ടി തോമസ് എം.പി ഉദ്‌ഘാടനം ചെയ്‌തു. വിശ്വകര്‍മ്മസഭാ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എസ് വിനയരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.എന്‍ ശശിധരന്‍, യുവജനഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ദിലീപ്‌കുമാര്‍, സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റോയി കെ. പൗലോസ്, വിശ്വകര്‍മ്മസഭ ഭാരവാഹികളായ എ.എന്‍ മുകുന്ദദാസ്, ഗോപാലകൃഷ്‌ണന്‍, ബിന്ദു വിക്രമന്‍, ഷീല ഗോപി, വിജയകുമാര്‍,.കെ എ സജി, പി കെ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ