2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച
എ ഒ ചാക്കോ നിര്യാതനായി
തൊടുപുഴ : നെയ്യശ്ശേരി ആയത്തുപാടത്ത് എ ഒ ചാക്കോ (74) നിര്യാതനായി. സംസ്‌കാരം നവംബര്‍ ഒന്ന് ചൊവ്വാഴ്‌ച രാവിലെ 10.30 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ മേരി കദളിക്കാട് ഉപ്പുകുഴിയില്‍ കുടുംബാംഗം. മക്കള്‍: ഷാജു ജയിംസ്, ഷിജു ജയിംസ്, മരുമകള്‍: ബീന ഷാജു ചെങ്ങാംതടത്തില്‍ (തൊടുപുഴ)
2011, ഒക്‌ടോബർ 30, ഞായറാഴ്‌ച
ഏലിക്കുട്ടി (87)
തൊടുപുഴ : തെക്കുംഭാഗം ചെന്തിട്ടേല്‍ പരേതനായ ഉലഹന്നന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (നവംബര്‍ ഒന്ന്) രാവിലെ പത്തിന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. മക്കള്‍ : മത്തായി (മാങ്കുളം), ജോസ് (മൂലമറ്റം), ഗ്രേസി, ജോണി (റിട്ട. ജീവനക്കാരന്‍, തെക്കുംഭാഗം സഹകരണബാങ്ക്), ബേബി (ഹെഡ്‌പോസ്റ്റോഫീസ്, തൊടുപുഴ), ജോര്‍ജ്ജ് (പോസ്റ്റ് ഓഫീസ് അഞ്ചിരി), ഫ്രാന്‍സീസ് (മുംബൈ), കുഞ്ഞുമോള്‍ (ടീച്ചര്‍, ഗവ. എച്ച്.എസ്.എസ്. തൊടുപുഴ). മരുമക്കള്‍ : ഏലിക്കുട്ടി തേവറുകാട്ടില്‍ (അഞ്ചിരി), ലീലാമ്മ മണ്ണാപറമ്പില്‍ (മൂലമറ്റം), ജോസഫ് ചാലിപ്ലാക്കല്‍ (കോതമംഗലം), ഷെല്‍ബി കുറ്റിപ്പാലക്കല്‍ (തൃശൂര്‍), മേഴ്‌സി കൊടയ്‌ക്കല്‍ (കോടനാട്), മേഴ്‌സി കല്ലുപുരയ്‌ക്കകത്ത് (പാലാ), മരിയ (മുംബൈ), ജോസ് നെല്ലാനിക്കാട്ട്, കരിമണ്ണൂര്‍ (ടീച്ചര്‍, ഗവ.എച്ച്.എസ്. പാലക്കാട്).
2011, ഒക്‌ടോബർ 27, വ്യാഴാഴ്‌ച
എ. കുര്യാക്കോസ് നിര്യാതനായി
തൊടുപുഴ : കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപകന്‍ കീരികോട് അറുകാലില്‍ എ. കുര്യാക്കോസ് (74) നിര്യാതനായി. സംസ്‌കാരം 29 ന് ശനിയാഴ്‌ച രാവിലെ 10 ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. ഭാര്യ റിട്ട. അദ്ധ്യാപിക ഏലിക്കുട്ടി ഇരട്ടയാര്‍ വെച്ചൂച്ചെരുവില്‍ കുടുംബാംഗം. മക്കള്‍: ടാലസ് (ദുബായ്), ദീപ (ദുബായ്), ദിലീപ് (ഖത്തര്‍). മരുമക്കള്‍: തുഷാര ചൂരനോലിക്കല്‍ (പ്രവിത്താനം), പോള്‍സണ്‍ കൊറ്റാഞ്ചേരിയില്‍ (വാഴക്കുളം), രശ്‌മി പഴയപറമ്പില്‍ (ചെങ്ങളം)
2011, ഒക്‌ടോബർ 26, ബുധനാഴ്‌ച
ആക്‌സിസ് ബാങ്ക് തൊടുപുഴ ബ്രാഞ്ച് മുന്‍ മാനേജര്‍ അങ്കമാലി വെങ്ങൂര്‍ കുളക്കാട്ട് ജയ്‌സണ്‍ ജോണ്‍ (43) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 ന്
ചൈനീസ് ബാംബു പൂത്തു
ഐശ്വര്യത്തിനും അലങ്കാരത്തിനുമായി സ്വീകരണമുറിയില്‍ ശോഭിക്കുന്ന ചൈനീസ് ബാംബു പൂത്തു. ഉണങ്ങിത്തുടങ്ങിയ ചെടികള്‍ വീടിനകത്തു നിന്നും മാറ്റി മുറ്റത്ത് നട്ടതിനെ തുടര്‍ന്നാണ് ചൈനീസ് ബാംബു പൂത്തത്. മേലുകാവ് തടത്തില്‍പ്ലാക്കല്‍ ടി.ജെ ബെഞ്ചമിന്റെ വീട്ടിലാണ് ഈ ചെടി പുറത്തുള്ള ചെടിച്ചട്ടിയില്‍ നട്ടതോടെ ഒരാള്‍ പൊക്കമുള്ള ചെടിയായി മാറി. രാത്രിയിലാണ് ഇതു പൂക്കുന്നത്. നല്ല സുഗന്ധമുള്ള വെള്ളപ്പൂക്കള്‍ നേരം വെളുക്കുന്നതോടെ കൊഴിയും. പൂവിട്ട ചൈനീസ് ബാംബുവില്‍ കായുണ്ടാകുന്നതും കാത്തിരിക്കുകയാണ് ഈ വീട്ടുകാര്‍.
കുട്ടി സൈക്കിള്‍ റിപ്പയര്‍മാര്
അവധിദിവസങ്ങളില്‍ തമാശയ്‌ക്ക് സൈക്കിള്‍ റിപ്പയറിംഗ് നടത്തുന്ന കുട്ടികള്‍ വര്‍ക്‌ഷോപ്പ്‌കാരേയും കടത്തിവെട്ടുന്നു. തൊടുപുഴ ഗാന്ധി നഗര്‍ ഹൗസിംഗ് കോളനിയിലെ ഒരു സംഘം കുട്ടികളാണ് സൈക്കിള്‍ റിപ്പയറിംഗ് സ്വയം അഭ്യസിച്ചത്. സൈക്കിള്‍ നന്നാക്കുവാന്‍ വര്‍ക്‌ഷോപ്പുകളില്‍ പോയ സമയത്ത് കണ്ട് പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാരുന്നു ഈ മിടുക്കന്മാര്‍. ഉപയോഗയോഗ്യമല്ലാതിരുന്ന ഒരു സൈക്കിള്‍ പൂര്‍ണമായും അഴിച്ചെടുത്ത് ഉപയോഗയോഗ്യമായ രീതിയില്‍ ഇവര്‍ കൂട്ടി യോജിപ്പിക്കുകയായിരുന്നു. ടയറും ട്യൂബും അഴിച്ച വീണ്ടും ഫിറ്റ് ചെയ്യുന്നതിലും ഇവര്‍ മികവ് കാട്ടി. തൊടുപുഴയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ യദു, ജിനു, റയണ്‍, ടിന്റു മാത്യുസ് സാബു
എന്നിവരാണ് കുട്ടി സൈക്കിള്‍ റിപ്പയര്മാര്.
എന്നിവരാണ് കുട്ടി സൈക്കിള്‍ റിപ്പയര്‍മാര്‍.
കൊച്ചേട്ടനും കുഞ്ഞേലിക്കും ഇത് സപ്‌തതിക്കാലം
മൂലമറ്റം: പുറ്റനാനിക്കല്‍ പി. ജെ ജോസഫ് എന്ന കൊച്ചേട്ടനും ഭാര്യ ഏലിക്കുട്ടിയെന്ന കുഞ്ഞേലിക്കും ഇത് സപ്‌തതിക്കാലം 92 കാരനായ കൊച്ചേട്ടനെയും 81 കാരിയായ കുഞ്ഞേലിയെയും ദൈവം ഒരുമിപ്പിച്ചിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയായി. ഭരണങ്ങാനം അമ്പാറനിരപ്പ് മൂലേച്ചാലില്‍ വീട്ടില്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറ്റനാനിക്കല്‍ കൊച്ചേട്ടനുവേണ്ടി ചിറ്റപ്പന്‍ പെണ്ണുകാണാനെത്തിയത് ഓര്‍ക്കുമ്പോള്‍ കുഞ്ഞേലിയുടെ മുഖം ഇന്നും ചുവക്കും. അക്കാലത്ത് പെണ്ണുകാണലിനായി ചെറുക്കന്‍ പെണ്ണിന്റെ വീട്ടിലെത്താറില്ല. പകരം രക്ഷകര്‍ത്താക്കളെത്തും. ചെറുക്കനും പെണ്ണും കാണുന്നത് വിവാഹം മുതല്‍മാത്രം. ഏറിയാല്‍ 30 ല്‍ താഴെ ബന്ധുക്കള്‍ പങ്കെടുക്കുന്നു. ഇത്രയും നീണ്ടകാലം വൈവാഹികജീവിതം നയിച്ച കുഞ്ഞേലി – കൊച്ചേട്ടന്‍ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ പൂത്തത് 9 കുഞ്ഞുങ്ങളായിരുന്നു. അതില്‍ ലില്ലിക്കുട്ടി മാത്രം കര്‍ത്താവില്‍ നിദ്രപ്രാപിച്ചെങ്കിലും മേരി, സിസ്റ്റര്‍മാരായ ശാലിനി, ദീപ്‌തി, ജോസ്, അപ്പച്ചന്‍, റോയി, റീന, സ്‌നേഹ എന്നിവര്‍ മാതാപിതാക്കളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി പ്രാര്‍ത്ഥനയോടെ കൂട്ടിനുണ്ട്.
2011, ഒക്‌ടോബർ 23, ഞായറാഴ്‌ച
ദീപം സ്‌ക്കൂള്‍ കൗണ്‍സിലിംഗ് ആന്റ് ഗൈഡന്‍സ് പദ്ധതി
സി.എം.ഐ കാര്‍മ്മല്‍ പ്രോവിന്‍സിന്റെ സാമൂഹ്യപ്രവര്‍ത്തക സംഘടനയായ കാര്‍മ്മല്‍ സര്‍വ്വീസ് ആന്റ് ചാരിറ്റീസ് ആഭിമുഖ്യത്തില്‍ ദീപം സ്‌ക്കൂള്‍ കൗണ്‍സിലിംഗ് ആന്റ് ഗൈഡന്‍സ് പദ്ധതിയുടേയും പങ്കുവെച്ച് വളരുക പങ്ക് വെച്ച് വളര്‍ത്തുക എന്ന പദ്ധതിയുടെയും പ്രവര്‍ത്തനോദ്‌ഘാടനം ജോസഫ് വാഴയ്‌ക്കന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വാഴക്കുളം കാര്‍മ്മല്‍ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ നടന്ന യോഗത്തില്‍ കാര്‍മ്മല്‍ പ്രോവിന്‍ഷ്യല്‍ ഫാ.സിജന്‍ ഊന്നുകല്ലേല്‍ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ടോമി നമ്പ്യാപറമ്പില്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി തോമസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എസ്.സി ഡയറക്‌ടര്‍ ഫാ പോള്‍ പാറക്കാട്ടേല്‍ സ്വാഗതവും റവ. ഫാ. ജോണ്‍ ആനിക്കോട്ടില്‍ നന്ദിയും പറഞ്ഞു.
2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച
രാധാകൃഷ്‌ണപിള്ളമാര്‍ ഇനിയും വേണം?
എസ്‌എഫ്‌ഐ എന്ന സംഘടനയുടെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ കല്ലിനെറിഞ്ഞ് പരിക്കേല്‍പിക്കുകയും ചെയ്യുന്നവരുടെ പേടി സ്വപ്‌നമായി മാറിയ കോഴിക്കോട്ടെ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയ്‌ക്ക് നല്ല നമസ്‌കാരം. പതിറ്റാണ്ടുകളായി കേവലം ഒരു ആഡംബര വസ്‌തുവായി മാത്രം പോലീസ് കൊണ്ടു നടന്നിരുന്ന തോക്കിന്റെ ഉപയോഗം മാലോകര്‍ക്ക് മനസിലാക്കിക്കൊടുത്ത രാധാകൃഷ്‌ണപിള്ളയെ വേട്ടയാടുന്നതിലായിരുന്നല്ലോ മീഡിയായ്‌ക്കും ഇടതു രാഷ്‌ട്രീയക്കാര്‍ക്കും ഉത്സാഹം. കല്ലേറുകൊണ്ട് കൈയ്യും കാലും തലയും പൊട്ടി ചോരയൊലിച്ച് ആശുപത്രിയില്‍ പോകാന്‍, പാവം പോലീസ് ഉദ്യോഗസ്ഥരുടെ അവകാശം സംരക്ഷിക്കാന്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ ആരെയും കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ എന്നപേരില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴെല്ലാം തെരുവ് യുദ്ധവുമായി ഇറങ്ങുന്ന എസ്‌എഫ്‌ഐക്കാരുടെ കാട്ടാളത്തം മാത്രം കാണാത്തവര്‍ സഹജീവികളുടെ ദുരവസ്ഥ കണ്ട് അവരെ ആശുപത്രിയിലെത്തിക്കാന്‍ വഴിയൊരുക്കാന്‍ ആകാശത്തേക്ക് വെടി വച്ച രാധാകൃഷ്‌ണപിള്ളയെ ക്രൂശിക്കാന്‍ പടപ്പുറപ്പാട് നടത്തിയത് ലജ്ജാവഹമാണ്. അക്രമവും നിയമലംഘനവും നടത്തുന്നവരെ കാണുമ്പോള്‍ തിരിഞ്ഞോടണമെന്നാണോ സഖാക്കളെ പറയുന്നത്. നട്ടെല്ലു നിവര്‍ത്തി അഭിപ്രായം പറയുവാന്‍ ധൈര്യമില്ലാത്ത കോണ്‍ഗ്രസ് നേതാക്കളല്ലേ ഇത്തരം തെരുവു ഗുണ്ടകളെ വളര്‍ത്തുന്നത്. ഗ്രൂപ്പിന്റെ പേരില്‍ സിപിഎമ്മുകാരോടൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസുകാരാണ് ഈ നാടിന്റെ ശാപം.
നിയമസഭയില്‍ വൃത്തികേട് കാട്ടിയശേഷം വര്‍ഗ -ബഹുജന സംഘടനകളെ സെക്രട്ടറിയേറ്റിലേക്ക് ഓടിച്ചു വിട്ടതാണ് സിപിഎമ്മിന്റെ രാഷ്‌ട്രീയം. താലത്തില്‍ അധികാരം തരികയാണെങ്കില്‍ പരസ്‌പരം പാര വച്ച് ഭരിക്കാമെന്നാണല്ലോ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും ഉള്ളിലിരുപ്പ്.
ആക്രമിക്കാന്‍ വരുന്നവരുടെ കൈയ്യില്‍ തോക്ക് നല്‍കിയശേഷം നെഞ്ചുവിരിച്ച് `എന്നെ വെടി വെക്കടാ' എന്നു പറയാനാണോ പോലീസിന് തോക്ക് നല്‍കിയിരിക്കുന്നതെന്ന് മനുഷ്യാവകാശസംരക്ഷകര്‍ വ്യക്തമാക്കണം.
2011, ഒക്‌ടോബർ 19, ബുധനാഴ്‌ച
മുംബൈയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം: ദുരൂഹതയെന്നു ബന്ധുക്കള്‍
തട്ടക്കുഴ : മുംബൈയില്‍ ഹോസ്‌റ്റല്‍ മുറിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൊല്ലപ്പുഴ തോമ്പിക്കാട്ട് ടി.പി.ബേബിയുടെ മകള്‍ ബീന (23)യെയാണു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടിലേക്ക് ഫോണ്‍വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചറിയാറുള്ള മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണു പിതാവ് ബേബി അടക്കമുള്ളവര്‍ പറയുന്നത്. സംഭവത്തില്‍ മുംബൈയിലെ ആശുപത്രി അധികൃതരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റില്‍ ജനറല്‍ നഴ്‌സിംഗ് പഠനത്തിനുശേഷം കഴിഞ്ഞ മെയ് 25 നാണു ബീന മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. രണ്ടുവര്‍ഷത്തെ കരാറിലാണ് ആശുപത്രി അധികൃതര്‍ ബീനയെയും ഒപ്പമുള്ളവരെയും ജോലിക്കെടുത്തത്. താമസ സൗകര്യം, ഭക്ഷണം, യാത്രാച്ചെലവ് എന്നിവ കൂടാതെ 13000 രൂപ മാസം ശമ്പളമായും റിക്രൂട്ട്‌മെന്റ് ഏജന്‍സി ഇവര്‍ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ജോലിക്കു ചേരാനായി സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തശേഷമാണ് അബദ്ധം പിണഞ്ഞതായി മനസിലായതെന്നു മകള്‍ ഫോണ്‍ ചെയ്‌തു പറയാറുള്ളതായി പിതാവ് ബേബി ഓര്‍മിക്കുന്നു. ഇതിനിടയില്‍ ശമ്പളവും കൃത്യമായി ലഭിച്ചില്ലത്രേ. ആദ്യമാസം ഒന്‍പതിനായിരം രൂപയാണു ലഭിച്ചത്. പോരാത്തതിനു ഭക്ഷണവും യാത്രാക്കൂലിയും മറ്റുള്ള സൗകര്യങ്ങളും മകള്‍ക്കും കൂടെയുള്ളവര്‍ക്കും ലഭിച്ചില്ലെന്നു ബേബി പറഞ്ഞു. ഇതേത്തുടര്‍ന്ന് 15 കുട്ടികള്‍ നാട്ടിലേക്കു തിരിച്ചുപോന്നു. ജൂണ്‍ മാസത്തില്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് ബീന നാട്ടിലെത്തിയിരുന്നു. ഒരു മാസത്തിനുശേഷം മടങ്ങിയശേഷം ആശുപത്രി അധികൃതരുടെ പീഡനം കൂടിക്കൊണ്ടിരുന്നതായി ഫോണിലൂടെ അറിയിച്ചിരുന്നെന്നു ബേബി പറയുന്നു. ജോലി ഉപേക്ഷിച്ചു പോരാന്‍ നിര്‍ബന്ധിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി അധികൃതര്‍ വാങ്ങിവച്ചിരിക്കുന്നതിനാല്‍ ഇതു തിരികെ കിട്ടാന്‍ അമ്പതിനായിരം രൂപ കൊടുക്കണമെന്നാണു വ്യവസ്‌ഥയെന്നും അതിനാല്‍ കഷ്‌ടപ്പാട് സഹിച്ചും ജോലിയില്‍ തുടരാമെന്നു മകള്‍ പറയുമായിരുന്നത്രേ. ഒന്നിടവിട്ട ദിവസങ്ങളില്‍ മകള്‍ വിളിക്കുമായിരുന്നെന്നും സന്തോഷത്തോടെയാണു ഫോണ്‍വിളി അവസാനിപ്പിക്കാറുള്ളതെന്നും ബേബി ഓര്‍ക്കുന്നു. ഇതിനുശേഷം ചൊവ്വാഴ്‌ച രാവിലെ വിളിച്ചപ്പോള്‍ താന്‍ ആലക്കോട് ജോലിസ്‌ഥലത്തായിരുന്നെന്നും വൈകിട്ട് വിളിക്കാമെന്നു മകളോടു പറഞ്ഞിരുന്നതായും ബേബി പറഞ്ഞു. സന്തോഷത്തോടെ ഫോണ്‍ കട്ട് ചെയ്‌ത മകള്‍ മരിച്ച വാര്‍ത്തയാണു രണ്ടു മണിക്കൂറിനുശേഷം ബേബി കേള്‍ക്കുന്നത്. ഇതിനിടയില്‍ അരുതാത്തതെന്തോ മകള്‍ക്കു് സംഭവിച്ചിരിക്കാമെന്നു ബേബി തീര്‍ച്ചപ്പെടുത്തുന്നു. ബീന ഒരിക്കലും ജീവനൊടുക്കില്ലെന്നും ഇതിനുപിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്നുമാണു ബേബിയുടെ അപേക്ഷ. മരണവിവരം അറിഞ്ഞ് ഇന്നലെ ബന്ധുക്കള്‍ മുംബൈയിലെത്തി. ഇന്നു മൃതദേഹം നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പന്നൂര്‍ പള്ളിയില്‍ സംസ്‌കാരം നടക്കും. |
2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച
നിര്യാതരായി
ശോഭന (50)
തൊടുപുഴ : മൂവാറ്റുപുഴ കാര്‍ഷിക വികസനബാങ്ക് സെക്രട്ടറി അച്ചന്‍കവല ലളിതഭവനില്‍ കെ. രഞ്‌ജിതന്‍ നായരുടെ (ബോസ്) ഭാര്യ ശോഭന (50) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍. പരേത ഏറ്റുമാനൂര്‍ കോതനല്ലൂര്‍ മഞ്ഞപ്പാട്ട് കുടുംബാംഗം. മക്കള്‍ : പരേതനായ കണ്ണന്‍, ദേവിക ബോസ് (അദ്ധ്യാപിക, ഗവ. പോളിടെക്‌നിക്ക്, മുട്ടം).
വി.കെ. പരമേശ്വരന്‍ (66)
തൊടുപുഴ : റിട്ട. തഹസില്‍ദാര്‍ കരിമണ്ണൂര്‍ വ്‌ളാവില്‍ വി.കെ. പരമേശ്വരന്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ എ. എസ്. ഇന്ദിര (റിട്ട. ടീച്ചര്‍, പെരിങ്ങാശ്ശേരി ഹൈസ്‌കൂള്‍). മകന്‍ : അഡ്വ. അബനി (ഹൈക്കോടതി എറണാകുളം). മരുമകള്‍ : ദീപ്‌തി (വൈശ്യാ ബാങ്ക് എറണാകുളം). സഹോദരങ്ങള്‍ : വി. കെ. തങ്കപ്പന്‍, എം. കെ. രാമകൃഷ്‌ണന്‍, വി. കെ. പ്രഭാകരന്‍, ചിന്നമ്മ, സരള, രാധാമണി, ഓമന.
തൊടുപുഴ : മൂവാറ്റുപുഴ കാര്‍ഷിക വികസനബാങ്ക് സെക്രട്ടറി അച്ചന്‍കവല ലളിതഭവനില്‍ കെ. രഞ്‌ജിതന്‍ നായരുടെ (ബോസ്) ഭാര്യ ശോഭന (50) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍. പരേത ഏറ്റുമാനൂര്‍ കോതനല്ലൂര്‍ മഞ്ഞപ്പാട്ട് കുടുംബാംഗം. മക്കള്‍ : പരേതനായ കണ്ണന്‍, ദേവിക ബോസ് (അദ്ധ്യാപിക, ഗവ. പോളിടെക്‌നിക്ക്, മുട്ടം).
വി.കെ. പരമേശ്വരന്‍ (66)
തൊടുപുഴ : റിട്ട. തഹസില്‍ദാര്‍ കരിമണ്ണൂര്‍ വ്‌ളാവില്‍ വി.കെ. പരമേശ്വരന്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ എ. എസ്. ഇന്ദിര (റിട്ട. ടീച്ചര്‍, പെരിങ്ങാശ്ശേരി ഹൈസ്‌കൂള്‍). മകന്‍ : അഡ്വ. അബനി (ഹൈക്കോടതി എറണാകുളം). മരുമകള്‍ : ദീപ്‌തി (വൈശ്യാ ബാങ്ക് എറണാകുളം). സഹോദരങ്ങള്‍ : വി. കെ. തങ്കപ്പന്‍, എം. കെ. രാമകൃഷ്‌ണന്‍, വി. കെ. പ്രഭാകരന്‍, ചിന്നമ്മ, സരള, രാധാമണി, ഓമന.
ചികിത്സാ സഹായം തേടുന്നു
വാഴക്കുളം : കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നതിനിടയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവ് സഹായം തേടുന്നു. അപകടത്തില്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്നുപോയ മാട്ടുപാറ മാണിത്തോട്ടത്തില്‍ ത്രേസ്യാമ്മയുടെ മകന്‍ ജോമറ്റാണ്(25) സഹായം അഭ്യര്‍ത്ഥിക്കുന്നത്.നാലു വര്‍ഷത്തിനു മുമ്പാണ് അപകടമുണ്ടായത്. ബഹുനില കെട്ടിടത്തിനു മുകളില്‍ ജോലി ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീണാണ് പരുക്കേറ്റത്. ലക്ഷങ്ങള്‍ മുടക്കി ചെയ്‌ത ശസ്‌ത്രക്രിയയിലൂടെയും, അനേകം ഡോക്‌ടര്‍മാരുടെ പരിചരണത്തിലൂടെയും കൈകാലുകള്‍ മെല്ലെ ചലിപ്പിക്കാന്‍ സാധിച്ചു തുടങ്ങി. ഈ അവസ്ഥയില്‍ പ്രായമായ അമ്മയുടെ സഹായത്തോടെയാണ് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോ. പി.എസ്.ജോണിന്റെ ചികിത്സയിലാണ്. മാട്ടുപാറയില്‍ 3 സെന്റ് സ്ഥലത്ത് ഒരു കൊച്ചുവീട്ടില്‍ പ്രായമായ അമ്മയും ഒരനുജനും മാത്രമാണ് സഹായത്തിനുള്ളത്. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇതുവരെയുള്ള ചികിത്സ നടത്താന്‍ സാധിച്ചു. ഏകദേശം 5 ലക്ഷം രൂപ ചിലവ് വരുന്ന ഒരു ശസ്‌ത്രക്രിയകൂടി ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ എഴുനേറ്റ് നടക്കുവാന്‍ സാധിക്കൂ. ഇതിനായി കരുണയുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.
Mob: 9605598184
A/c. No.20104856056 (SBI Vazhakulam Branch)
ജോമറ്റ് എം.ജെ
മാണിത്തോട്ടത്തില്‍ വീട്,
മടക്കത്താനം പി.ഒ, വാഴക്കുളം,
മാട്ടുപാറ-686 670
ടി വി ചാക്കോ (75) നിര്യാതനായി
തൊടുപുഴ: തരണിയില്‍ ഓയില്‍ മില്‍സ് ഉടമ അരിക്കുഴ തരണിയില്‍ ടി. വി ചാക്കോ (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10.30 ന് അരിക്കുഴ സെന്റ് സെബാസ്‌റ്റിയന്‍സ് പള്ളിയില്‍. ഭാര്യ ചിന്നമ്മ കടനാട് ഉഴുത്തനാമലയില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റി. സി ജോളി, റ്റി. സി രാജു, റ്റി. സി മാത്യു (കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി), റ്റി സി ജയിംസ് (കാനഡ). മരുമക്കള്‍: ടെസ്സി കാനാട്ട് (തലയനാട്), ഷൈനി തലയ്‌ക്കല്‍ (കടവൂര്‍), റെനി തളിയത്ത് (ചെന്നൈ), ഹാന്‍സി മുണ്ടമറ്റത്തില്‍ തലയനാട് (കാനഡ). അരിക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റാണ്
2011, ഒക്‌ടോബർ 15, ശനിയാഴ്‌ച
ഇന്ത്യന്‍ മെഡിക്കല്‍ ഭാരവാഹികള്‍ ചുമതലയേറ്റു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൊടുപുഴ ശാഖയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി ഡോ. ഇ വി ജോര്‍ജ്ജും, സെക്രട്ടറിയായി ഡോ. ദീപക് ജോസഫും ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങില്‍ ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. പി വി ജോര്‍ജ്ജ്, മുഖ്യാതിഥിയായി പങ്കെടുത്തു. ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്‍ രമേശ് സ്ഥാനാരോഹണ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. ഡോ. റെജി ജോസ്, ഡോ. പി എന്‍ അജി, ഡോ. എം ജയപ്രകാശ്, ഡോ. പി സി ജോര്‍ജ്ജ്, ഡോ. കെ ഇ പൗലോസ്, ഡോ. എന്‍ വി മാര്‍ക്കോസ്, മുതലക്കോടം ഹോളിഫാമിലി ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച
സി എ ജോസഫ് (68)
കുടയത്തൂര്‍ ചെരിയന്‍പുറത്ത് റിട്ട. കെ എസ് ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി എ ജോസഫ് (68) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 ശനി ഉച്ചകഴിഞ്ഞ് മൂന്നിന് കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ വെട്ടിമറ്റം പാറേക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സജി, ദീപ (അബുദാബി), സൂബി (യുഎസ്‌എ). മരുമക്കള്‍: ബിന്ദു കാര്യാങ്കല്‍ (വേഴങ്ങാനം) ലിബി കരിങ്ങാട്ടില്‍ പന്തളം (യുഎഇ), ഷാജി പെരിക്കോണില്‍ മാനന്തവാടി (യുഎസ്‌എ)
2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
ഫ്രാന്‍സീസ് നെല്ലിക്കുന്നേലിന് മലയാളശ്രീ അവാര്‍ഡ്
തൊടുപുഴ : നമ്മുടെ മലയാളം ഡോട്‌കോം ഓണ്‍ലൈന്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് തൊടുപുഴ സെന്റ് അല്‍ഫോന്‍സ കോളേജ് ഡയറക്‌ടര്‍ ഫ്രാന്‍സീസ് നെല്ലിക്കുന്നേല്‍ അര്‍ഹനായി. ഐ.ടി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രൊഫഷണല്‍ ഐ.ടി. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഇടുക്കി ജില്ലയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടാണ് അല്‍ഫോന്‍ കോളേജ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് ആയി പ്രവര്‍ത്തിക്കുന്ന കോളേജിന് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ട്. മികച്ച കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിലൂടെ ഐ.ടി. പ്രൊഫഷണലുകളുടെ വാര്‍ത്തെടുത്ത് അവര്‍ക്ക് നല്ലൊരു കരിയറാണ് അല്‍ഫോന്‍സ കോളേജ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന ഫ്രാന്‍സീസിന്റെ ദീര്‍ഘവീക്ഷണത്തിലും കഠിനാദ്ധ്വാനത്തിലും അര്‍പ്പണമനോഭാവത്തിലും ഊന്നിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി. ഒരു അദ്ധ്യാപകന്‍ എന്ന നിലയിലും ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ മഹത്തരമാണ്. ശില്‍പ്പവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഒക്‌ടോബര്‍ 23ന് തൃശൂര്‍ റീജിനല്‍ തിയേറ്ററില്‍ നടക്കുന്ന നമ്മുടെ മലയാളം ഡോട്‌കോം ഓണ്‍ലൈന്‍ മാഗസിന്റെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ സമ്മാനിക്കും.
2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച
ആസിഫ് അലിക്ക് സ്വീകരണം നല്‍കി
തൊടുപുഴ : ഫ്യൂജിഗംഗ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടക്കുന്ന സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയനായ താരവും തൊടുപുഴ സ്വദേശിയുമായ ആസിഫ് അലിക്ക് സ്വീകരണം നല്‍കി. ഫ്യൂജിഗംഗ കുടുംബാംഗമായ ആസിഫ് അലിക്ക് ദേവികുളം സബ് കളക്‌ടര്‍ എം.ജി. രാജമാണിക്യം ഫ്യൂജിഗംഗയുടെ ഉപഹാരം നല്‍കി. തൊടുപുഴയില്‍ ഒരു പൊതുചടങ്ങില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും തൊടുപുഴക്കാരനായി അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നും മറുപടി പ്രസംഗത്തില്‍ ആസിഫ് അലി പറഞ്ഞു. തൊടുപുഴ നഗരസഭയുടെ മുന്‍ ചെയര്‍മാനും ഫ്യൂജിഗംഗ അംഗവുമായ എം.പി. ഷൗക്കത്തലിയുടെ മകനാണ് ആസിഫ് അലി. സ്വീകരണ സമ്മേളനത്തില്‍ ഫ്യൂജിഗംഗ ഭാരവാഹികളായ എം.ഡി. ദിലീപ്, സി.കെ. സുനില്‍രാജ്, ശരത് യു. നായര്‍, പി.പി. വിജയന്‍, സി.ബി. ഹരികൃഷ്‌ണന്‍, വി.എസ്.എം. നസീര്‍, അനൂപ് ധന്വന്തരി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്റ്റൈലക്‌സ് ഡോറുകളുടെ അംഗീകൃത ഷോറൂം തൊടുപുഴയില്‍
ജോര്‍ജ് മാത്തന്‍ നിര്യാതനായി
തൊടുപുഴ: സ്വാതന്ത്ര്യസമരസേനാനി കദളിക്കാട് തടത്തില്‍ പരേതനായ മാത്തന്‍ കര്‍ത്തയുടെ മകനും മഹാ ജൂബിലി ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ ഗിരിനഗര്‍ ഹൗസ് നമ്പര്‍ 129ല്‍ ജോര്‍ജ് മാത്തന്‍ (58, എംഡി, മൈക്രോ പാക്ക് ആന്‍ഡ് പെര്‍മാ ബോന് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്) നിര്യാതനായി. സംസ്‌കാരം 12ന് ബുധനാഴ്‌ച രാവിലെ 10.30}ന് കദളിക്കാട് വിമലമാതാപള്ളിയില്‍. ഭാര്യ: എല്‍സ മറ്റത്തിപ്പാറ മുതുപ്ലാക്കല്‍ കുടുംബാംഗം. മകന്‍: അജോയി (വിദ്യാര്‍ഥി, രാജഗിരി കോളജ് ഓഫ് എന്‍ജിനിയറിംഗ്). സഹോദരങ്ങള്‍: ബേബി മാത്തന്‍ (എസ്‌ബിഐ) ഗ്രേസ് അലക്‌സ് മണിയാക്കുപാറ (തൊടുപുഴ), ജോസ് മാത്തന്‍ (ദുബായ്), വിന്‍സന്റ് മാത്തന്‍ (വിയന്ന), ഡേവീസ് മാത്തന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), റോയി മാത്തന്‍ (ബാംഗളൂര്‍).
ചവിട്ടാനിയില്‍ ഏലിക്കുട്ടി നിര്യാതയായി.
തെക്കുംഭാഗം ചവിട്ടാനിയില്‍ പരേതനായ പി എ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. കാരാമയില്‍ കുടുംബാംഗമാണ്. മക്കള്‍: സി പി മാത്യു (കെപിസിസി നിര്‍വാഹക സമിതിയംഗം), ജോസ്, മേരി (ഡെല്‍ഹി), ജോര്‍ജ്ജ് (ബിവറേജസ് ഡിപ്പോ, തൊടുപുഴ), ഷാജി (കെഎസ്‌ആര്‍ടിസി തൊടുപുഴ), റാണി, സെലിന്‍. മരുമക്കള്‍: ലാലി മാത്യു (വൈസ് ചെയര്‍മാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍), സെലിന്‍ തോപ്പില്‍ (കല്‍പ്പറ്റ), വിന്‍സെന്റ് മങ്കുത്തേല്‍ (ഏനാനല്ലൂര്‍), റോണി മൂഴിക്കച്ചാലില്‍ (കദളിക്കാട്).
നെല്ലും മീനും കൃഷിയെ അടുത്തറിയുവാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എത്തി
മുതലക്കോടം കുന്നക്കാട് പാടശേഖരത്തിലെ നെല്ലും മീനും കൃഷിയെ അടുത്തറിയുവാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എത്തി. തൊടുപുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൃഷിയെക്കുറിച്ച് പഠിക്കുവാന്‍ പാഠശാലയില്‍നിന്നും പാടത്ത് എത്തിയത്. കര്‍ഷകനായ റ്റി.ജെ മാത്യു കൃഷിരീതികളെക്കുറിച്ച് കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു. അദ്ധ്യാപകരും കൃഷികാര്യങ്ങള്‍ വിശദീകരിച്ചു. 20 വര്‍ഷത്തോളമായി വിതയ്‌ക്കാതെ കിടന്ന പാടശേഖരത്തില്‍ ജോസ് കൊരട്ടിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് നെല്ലും മീനും കൃഷി നടത്തുന്നത്. കൃഷിയെക്കുറിച്ച് മനസിലാക്കുവാന്‍ കഴിഞ്ഞതായി കുട്ടികള്‍ പറഞ്ഞു.
ലോകമാനസികാരോഗ്യദിനാചരണം
പൈങ്കുളം സേക്രഡ് ഹാര്‍ട്ട് ആശുപത്രിയില്‍ ലോകമാനസികാരോഗ്യദിനാചരണം നടത്തി. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജെയിന്‍ ഫ്രാന്‍സിസ്, എഎസ്‌പി ആര്‍. നിഷാന്തിനി, റവ. ഡോ. തോമസ് പോത്തനാമൂഴി, സിസ്റ്റര്‍ ക്രിസ്‌റ്റി അറയ്‌ക്കത്തോട്ടം, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ ജെറോം, പ്രഫ. സിദ്ധാര്‍ത്ഥന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലിസ ജിന്‍സ്, ഡോ. ഡാനി വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എച്ച് വോയ്‌സിന്റെ പ്രകാശനം എഎസ്‌പി ആര്‍ നിഷാന്തിനി നിര്‍വഹിച്ചു. പൗരോഹിത്യസുവര്‍ണ ജൂബിലി ആഘോഷിച്ച മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനെ ചടങ്ങില്‍ അനുമോദിച്ചു.
2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച
ശുചിത്വോല്‍സവത്തില്‍ ജീവനക്കാരും രംഗത്ത്
സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വോല്‍സവത്തില്‍ ജീവനക്കാരും സജീവമായി രംഗത്ത്. ഇടുക്കി കളക്‌ടറേറ്റ് ആസ്ഥാനമായ കുയിലിമലയിലെ സിവില്‍സ്റ്റേഷനില്‍ ജീവനക്കാരോടൊപ്പം ജില്ലാകളക്‌ടര്‍ ഇ,ദേവദാസനും സജീവമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. രാവിലെ രണ്ട് മണിക്കൂറോളം സിവില്‍സ്റ്റേഷനും പരിസര പ്രദേശങ്ങളും ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. കളക്‌ടറേറ്റ് ഉള്‍പ്പെടെ എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. കളക്‌ടറേറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ പരമാവധി ശ്രദ്ധിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
സെന്‍ട്രല്‍ കേരള സഹോദയ കലോത്സവം കൂത്താട്ടുകുളത്ത്
തൊടുപുഴ : സെന്‍ട്രല്‍ കേരള സഹോദയ കലോത്സവം ഒക്‌ടോബര്‍ ആറ് മുതല്‍ എട്ട് വരെ കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 36 സ്‌കൂളുകളില്‍ നിന്നായി 2500 ഓളം പ്രതിഭകള്‍ പങ്കെടുക്കും. 22 സ്റ്റേജുകളിലായി 135 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഒക്‌ടോബര്‍ ആറിന് വൈകുന്നേരം 4.30 ന് മേരിഗിരി സ്‌കൂളിലെ കിഡ്‌സ് ബ്ലോക്കിന്റെ ആശീര്‍വാദം സിഎംഐ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ്‌കുട്ടി പടിഞ്ഞാറേപീടിക നിര്‍വഹിക്കും. വൈകുന്നേരം 5.30 ന് ചേരുന്ന സമ്മേളനത്തില്‍ കലോത്സവം മന്ത്രി ടി എന്‍ ജേക്കബ് ഉദ്‌ഘാടനം ചെയ്യും. പി ടി തോമസ് എം പി മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക അദ്ധ്യക്ഷത വഹിക്കും. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീന ജോണ്‍സണ്‍, സിനിമാതാരം സരയു മോഹന്‍, ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍, ഫാ. ബെന്നി മാറമ്പറമ്പില്‍, ഉല്ലാസ് തോമസ്, ആഷാ സനല്‍, ഫാ. തോമസ് ബ്രാഹ്മണവേലില്‍, സി.എന്‍ പ്രഭകുമാര്‍, കെ. കെ മോഹനന്‍, കെ.പി റീത്ത തുടങ്ങിയവര്‍ പ്രസംഗിക്കും.
എട്ടാം തീയതി വൈകുന്നേരം 4.45 ന് നടക്കുന്ന സമാപന സമ്മേളനം ഹൈബി ഈഡന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഡോ. എന്‍.പി.പി നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഐഡിയ സ്റ്റാര്‍സിംഗര്‍ നജീം അര്‍ഷാദ്, അനു മര്‍ക്കോസ്, ഫാ. പോള്‍ പാറക്കാട്ടേല്‍, ജയകുമാര്‍ ചെങ്ങമനാട്, ബോബി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. ജോസ് ഐക്കരപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
2011, ഒക്‌ടോബർ 2, ഞായറാഴ്‌ച
വെള്ളരിങ്ങാട്ട് ഏലി നിര്യാതയായി
കരിങ്കുന്നം ഒറ്റല്ലൂര്‍ വെള്ളരിങ്ങാട്ട് പരേതനായ ഇട്ടിഐപ്പിന്റെ ഭാര്യ ഏലി(95)നിര്യാതയായി.സംസ്‌കാരം ഇന്ന് 3.30നു നെടിയകാട് ലിസ്യുപള്ളിയില്‍. പരേത നെടിയകാട് മുഞ്ഞനാട്ട്‌കുടുംബാംഗം. മക്കള്‍: ത്രേസ്യാമ്മ,അപ്പച്ചന്‍(മാത്യു-മംഗലം ഡാം), ജോയി,ബാബു, ജോസ്(സൗദി).മരുമക്കള്‍: വര്‍ക്കിച്ചന്‍ ചെമ്പരത്തി (മുതലക്കോടം),തങ്കമ്മ പുറത്തെമുതുകാട്ടില്‍ (അറക്കുളം),വല്‍സ കൊട്ടാരത്തില്‍ (മൈലക്കൊമ്പ്),എല്‍സി പുളിയംമാക്കല്‍ (ഇടവെട്ടി), ഡെയ്‌സി പോത്താനിക്കാട്ട് (തലക്കോട്).
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)