2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

കൊച്ചേട്ടനും കുഞ്ഞേലിക്കും ഇത്‌ സപ്‌തതിക്കാലം

മൂലമറ്റം: പുറ്റനാനിക്കല്‍ പി. ജെ ജോസഫ്‌ എന്ന കൊച്ചേട്ടനും ഭാര്യ ഏലിക്കുട്ടിയെന്ന കുഞ്ഞേലിക്കും ഇത്‌ സപ്‌തതിക്കാലം 92 കാരനായ കൊച്ചേട്ടനെയും 81 കാരിയായ കുഞ്ഞേലിയെയും ദൈവം ഒരുമിപ്പിച്ചിട്ട്‌ എഴുപത്‌ വര്‍ഷം പൂര്‍ത്തിയായി. ഭരണങ്ങാനം അമ്പാറനിരപ്പ്‌ മൂലേച്ചാലില്‍ വീട്ടില്‍ എഴുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുറ്റനാനിക്കല്‍ കൊച്ചേട്ടനുവേണ്ടി ചിറ്റപ്പന്‍ പെണ്ണുകാണാനെത്തിയത്‌ ഓര്‍ക്കുമ്പോള്‍ കുഞ്ഞേലിയുടെ മുഖം ഇന്നും ചുവക്കും. അക്കാലത്ത്‌ പെണ്ണുകാണലിനായി ചെറുക്കന്‍ പെണ്ണിന്റെ വീട്ടിലെത്താറില്ല. പകരം രക്ഷകര്‍ത്താക്കളെത്തും. ചെറുക്കനും പെണ്ണും കാണുന്നത്‌ വിവാഹം മുതല്‍മാത്രം. ഏറിയാല്‍ 30 ല്‍ താഴെ ബന്ധുക്കള്‍ പങ്കെടുക്കുന്നു. ഇത്രയും നീണ്ടകാലം വൈവാഹികജീവിതം നയിച്ച കുഞ്ഞേലി – കൊച്ചേട്ടന്‍ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ പൂത്തത്‌ 9 കുഞ്ഞുങ്ങളായിരുന്നു. അതില്‍ ലില്ലിക്കുട്ടി മാത്രം കര്‍ത്താവില്‍ നിദ്രപ്രാപിച്ചെങ്കിലും മേരി, സിസ്റ്റര്‍മാരായ ശാലിനി, ദീപ്‌തി, ജോസ്‌, അപ്പച്ചന്‍, റോയി, റീന, സ്‌നേഹ എന്നിവര്‍ മാതാപിതാക്കളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി പ്രാര്‍ത്ഥനയോടെ കൂട്ടിനുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ