2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

നിര്യാതരായി

ശോഭന (50)
തൊടുപുഴ : മൂവാറ്റുപുഴ കാര്‍ഷിക വികസനബാങ്ക്‌ സെക്രട്ടറി അച്ചന്‍കവല ലളിതഭവനില്‍ കെ. രഞ്‌ജിതന്‍ നായരുടെ (ബോസ്‌) ഭാര്യ ശോഭന (50) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ വൈകുന്നേരം നാലിന്‌ വീട്ടുവളപ്പില്‍. പരേത ഏറ്റുമാനൂര്‍ കോതനല്ലൂര്‍ മഞ്ഞപ്പാട്ട്‌ കുടുംബാംഗം. മക്കള്‍ : പരേതനായ കണ്ണന്‍, ദേവിക ബോസ്‌ (അദ്ധ്യാപിക, ഗവ. പോളിടെക്‌നിക്ക്‌, മുട്ടം).

വി.കെ. പരമേശ്വരന്‍ (66)
തൊടുപുഴ : റിട്ട. തഹസില്‍ദാര്‍ കരിമണ്ണൂര്‍ വ്‌ളാവില്‍ വി.കെ. പരമേശ്വരന്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ വീട്ടുവളപ്പില്‍. ഭാര്യ എ. എസ്‌. ഇന്ദിര (റിട്ട. ടീച്ചര്‍, പെരിങ്ങാശ്ശേരി ഹൈസ്‌കൂള്‍). മകന്‍ : അഡ്വ. അബനി (ഹൈക്കോടതി എറണാകുളം). മരുമകള്‍ : ദീപ്‌തി (വൈശ്യാ ബാങ്ക്‌ എറണാകുളം). സഹോദരങ്ങള്‍ : വി. കെ. തങ്കപ്പന്‍, എം. കെ. രാമകൃഷ്‌ണന്‍, വി. കെ. പ്രഭാകരന്‍, ചിന്നമ്മ, സരള, രാധാമണി, ഓമന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ