2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ലോകമാനസികാരോഗ്യദിനാചരണം

പൈങ്കുളം സേക്രഡ്‌ ഹാര്‍ട്ട്‌ ആശുപത്രിയില്‍ ലോകമാനസികാരോഗ്യദിനാചരണം നടത്തി. കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജെയിന്‍ ഫ്രാന്‍സിസ്‌, എഎസ്‌പി ആര്‍. നിഷാന്തിനി, റവ. ഡോ. തോമസ്‌ പോത്തനാമൂഴി, സിസ്റ്റര്‍ ക്രിസ്‌റ്റി അറയ്‌ക്കത്തോട്ടം, കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലിന്‍ ജെറോം, പ്രഫ. സിദ്ധാര്‍ത്ഥന്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ലിസ ജിന്‍സ്‌, ഡോ. ഡാനി വിന്‍സന്റ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്‌.എച്ച്‌ വോയ്‌സിന്റെ പ്രകാശനം എഎസ്‌പി ആര്‍ നിഷാന്തിനി നിര്‍വഹിച്ചു. പൗരോഹിത്യസുവര്‍ണ ജൂബിലി ആഘോഷിച്ച മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടിലിനെ ചടങ്ങില്‍ അനുമോദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ