2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ആസിഫ്‌ അലിക്ക്‌ സ്വീകരണം നല്‍കി


തൊടുപുഴ : ഫ്യൂജിഗംഗ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടക്കുന്ന സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ വച്ച്‌ മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയനായ താരവും തൊടുപുഴ സ്വദേശിയുമായ ആസിഫ്‌ അലിക്ക്‌ സ്വീകരണം നല്‍കി. ഫ്യൂജിഗംഗ കുടുംബാംഗമായ ആസിഫ്‌ അലിക്ക്‌ ദേവികുളം സബ്‌ കളക്‌ടര്‍ എം.ജി. രാജമാണിക്യം ഫ്യൂജിഗംഗയുടെ ഉപഹാരം നല്‍കി. തൊടുപുഴയില്‍ ഒരു പൊതുചടങ്ങില്‍ ആദ്യമായാണ്‌ പങ്കെടുക്കുന്നതെന്നും തൊടുപുഴക്കാരനായി അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നും മറുപടി പ്രസംഗത്തില്‍ ആസിഫ്‌ അലി പറഞ്ഞു. തൊടുപുഴ നഗരസഭയുടെ മുന്‍ ചെയര്‍മാനും ഫ്യൂജിഗംഗ അംഗവുമായ എം.പി. ഷൗക്കത്തലിയുടെ മകനാണ്‌ ആസിഫ്‌ അലി. സ്വീകരണ സമ്മേളനത്തില്‍ ഫ്യൂജിഗംഗ ഭാരവാഹികളായ എം.ഡി. ദിലീപ്‌, സി.കെ. സുനില്‍രാജ്‌, ശരത്‌ യു. നായര്‍, പി.പി. വിജയന്‍, സി.ബി. ഹരികൃഷ്‌ണന്‍, വി.എസ്‌.എം. നസീര്‍, അനൂപ്‌ ധന്വന്തരി തുടങ്ങിയവര്‍ പങ്കെടുത്തു.

2 അഭിപ്രായങ്ങൾ: