2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച
സെന്‍ട്രല്‍ കേരള സഹോദയ കലോത്സവം കൂത്താട്ടുകുളത്ത്
തൊടുപുഴ : സെന്‍ട്രല്‍ കേരള സഹോദയ കലോത്സവം ഒക്‌ടോബര്‍ ആറ് മുതല്‍ എട്ട് വരെ കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 36 സ്‌കൂളുകളില്‍ നിന്നായി 2500 ഓളം പ്രതിഭകള്‍ പങ്കെടുക്കും. 22 സ്റ്റേജുകളിലായി 135 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഒക്‌ടോബര്‍ ആറിന് വൈകുന്നേരം 4.30 ന് മേരിഗിരി സ്‌കൂളിലെ കിഡ്‌സ് ബ്ലോക്കിന്റെ ആശീര്‍വാദം സിഎംഐ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ്‌കുട്ടി പടിഞ്ഞാറേപീടിക നിര്‍വഹിക്കും. വൈകുന്നേരം 5.30 ന് ചേരുന്ന സമ്മേളനത്തില്‍ കലോത്സവം മന്ത്രി ടി എന്‍ ജേക്കബ് ഉദ്‌ഘാടനം ചെയ്യും. പി ടി തോമസ് എം പി മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക അദ്ധ്യക്ഷത വഹിക്കും. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീന ജോണ്‍സണ്‍, സിനിമാതാരം സരയു മോഹന്‍, ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍, ഫാ. ബെന്നി മാറമ്പറമ്പില്‍, ഉല്ലാസ് തോമസ്, ആഷാ സനല്‍, ഫാ. തോമസ് ബ്രാഹ്മണവേലില്‍, സി.എന്‍ പ്രഭകുമാര്‍, കെ. കെ മോഹനന്‍, കെ.പി റീത്ത തുടങ്ങിയവര്‍ പ്രസംഗിക്കും.
എട്ടാം തീയതി വൈകുന്നേരം 4.45 ന് നടക്കുന്ന സമാപന സമ്മേളനം ഹൈബി ഈഡന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഡോ. എന്‍.പി.പി നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഐഡിയ സ്റ്റാര്‍സിംഗര്‍ നജീം അര്‍ഷാദ്, അനു മര്‍ക്കോസ്, ഫാ. പോള്‍ പാറക്കാട്ടേല്‍, ജയകുമാര്‍ ചെങ്ങമനാട്, ബോബി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. ജോസ് ഐക്കരപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ