2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
ഫ്രാന്‍സീസ് നെല്ലിക്കുന്നേലിന് മലയാളശ്രീ അവാര്‍ഡ്
തൊടുപുഴ : നമ്മുടെ മലയാളം ഡോട്‌കോം ഓണ്‍ലൈന്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് തൊടുപുഴ സെന്റ് അല്‍ഫോന്‍സ കോളേജ് ഡയറക്‌ടര്‍ ഫ്രാന്‍സീസ് നെല്ലിക്കുന്നേല്‍ അര്‍ഹനായി. ഐ.ടി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രൊഫഷണല്‍ ഐ.ടി. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഇടുക്കി ജില്ലയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടാണ് അല്‍ഫോന്‍ കോളേജ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് ആയി പ്രവര്‍ത്തിക്കുന്ന കോളേജിന് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ട്. മികച്ച കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിലൂടെ ഐ.ടി. പ്രൊഫഷണലുകളുടെ വാര്‍ത്തെടുത്ത് അവര്‍ക്ക് നല്ലൊരു കരിയറാണ് അല്‍ഫോന്‍സ കോളേജ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന ഫ്രാന്‍സീസിന്റെ ദീര്‍ഘവീക്ഷണത്തിലും കഠിനാദ്ധ്വാനത്തിലും അര്‍പ്പണമനോഭാവത്തിലും ഊന്നിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി. ഒരു അദ്ധ്യാപകന്‍ എന്ന നിലയിലും ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ മഹത്തരമാണ്. ശില്‍പ്പവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഒക്‌ടോബര്‍ 23ന് തൃശൂര്‍ റീജിനല്‍ തിയേറ്ററില്‍ നടക്കുന്ന നമ്മുടെ മലയാളം ഡോട്‌കോം ഓണ്‍ലൈന്‍ മാഗസിന്റെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ സമ്മാനിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മലയാളശ്രീ എന്നൊരു സാധനവും ഉണ്ടോ?
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍