2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

ദീപം സ്‌ക്കൂള്‍ കൗണ്‍സിലിംഗ്‌ ആന്റ്‌ ഗൈഡന്‍സ്‌ പദ്ധതി

സി.എം.ഐ കാര്‍മ്മല്‍ പ്രോവിന്‍സിന്റെ സാമൂഹ്യപ്രവര്‍ത്തക സംഘടനയായ കാര്‍മ്മല്‍ സര്‍വ്വീസ്‌ ആന്റ്‌ ചാരിറ്റീസ്‌ ആഭിമുഖ്യത്തില്‍ ദീപം സ്‌ക്കൂള്‍ കൗണ്‍സിലിംഗ്‌ ആന്റ്‌ ഗൈഡന്‍സ്‌ പദ്ധതിയുടേയും പങ്കുവെച്ച്‌ വളരുക പങ്ക്‌ വെച്ച്‌ വളര്‍ത്തുക എന്ന പദ്ധതിയുടെയും പ്രവര്‍ത്തനോദ്‌ഘാടനം ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വാഴക്കുളം കാര്‍മ്മല്‍ സി.എം.ഐ പബ്ലിക്‌ സ്‌കൂളില്‍ നടന്ന യോഗത്തില്‍ കാര്‍മ്മല്‍ പ്രോവിന്‍ഷ്യല്‍ ഫാ.സിജന്‍ ഊന്നുകല്ലേല്‍ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ടോമി നമ്പ്യാപറമ്പില്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ ടോമി തന്നിട്ടാമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എസ്‌.സി ഡയറക്‌ടര്‍ ഫാ പോള്‍ പാറക്കാട്ടേല്‍ സ്വാഗതവും റവ. ഫാ. ജോണ്‍ ആനിക്കോട്ടില്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ