2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

കുട്ടി സൈക്കിള്‍ റിപ്പയര്‍മാര്

അവധിദിവസങ്ങളില്‍ തമാശയ്‌ക്ക്‌ സൈക്കിള്‍ റിപ്പയറിംഗ്‌ നടത്തുന്ന കുട്ടികള്‍ വര്‍ക്‌ഷോപ്പ്‌കാരേയും കടത്തിവെട്ടുന്നു. തൊടുപുഴ ഗാന്ധി നഗര്‍ ഹൗസിംഗ്‌ കോളനിയിലെ ഒരു സംഘം കുട്ടികളാണ്‌ സൈക്കിള്‍ റിപ്പയറിംഗ്‌ സ്വയം അഭ്യസിച്ചത്‌. സൈക്കിള്‍ നന്നാക്കുവാന്‍ വര്‍ക്‌ഷോപ്പുകളില്‍ പോയ സമയത്ത്‌ കണ്ട്‌ പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാരുന്നു ഈ മിടുക്കന്മാര്‍. ഉപയോഗയോഗ്യമല്ലാതിരുന്ന ഒരു സൈക്കിള്‍ പൂര്‍ണമായും അഴിച്ചെടുത്ത്‌ ഉപയോഗയോഗ്യമായ രീതിയില്‍ ഇവര്‍ കൂട്ടി യോജിപ്പിക്കുകയായിരുന്നു. ടയറും ട്യൂബും അഴിച്ച വീണ്ടും ഫിറ്റ്‌ ചെയ്യുന്നതിലും ഇവര്‍ മികവ്‌ കാട്ടി. തൊടുപുഴയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ യദു, ജിനു, റയണ്‍, ടിന്റു മാത്യുസ്‌ സാബു
എന്നിവരാണ്‌ കുട്ടി സൈക്കിള്‍ റിപ്പയര്‍മാര്‍.

1 അഭിപ്രായം: