എം.ജിനദേവന്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന്
സിപിഎം നേതാവായിരുന്ന എം.ജിനദേവന്‍ അനുസ്‌മരണവും
പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന് തൊടുപുഴയില്‍ നടക്കുമെന്ന് എം.ജിനദേവന്‍സ്‌മാരക
ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന്
അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനം സിപിഎം മുന്‍
ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഉദ്‌ഘാടനം ചെയ്യും. എ.ആര്‍. നാരായണന്‍
കോടിക്കുളം സുകുമാരന്‍ എന്നിവരുടെ കവിതകളുടെ സമാഹാരം ലൈബ്രറി കൗണ്‍സില്‍ ജില്ലാ
സെക്രട്ടറി കെ.എം ബാബു നിര്‍വഹിക്കും. വിദ്യാഭ്യാസ ചികിത്സാ സഹായവിതരണം സിപിഎം
സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി നിര്‍വഹിക്കും. ബാബു പള്ളിപ്പാട്ട്, എ.
രാധാകൃഷ്‌ണന്‍, എം.കുമാരന്‍, കെ.ആര്‍ ഗോപാലന്‍, കെ.എല്‍ ജോസഫ്, തുടങ്ങിയവര്‍
പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ്‌സെക്രട്ടറി വി.വി ഷാജി, സിപിഎം
ഏരിയ സെക്രട്ടറി വി.വി മത്തായി ട്രസ്റ്റ് മെമ്പര്‍ ജോതിദാസ് തുടങ്ങിയവര്‍
പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ