വായനാവാരാചരണത്തോടനുബന്ധിച്ച് വ്യത്യസ്‌തമായ ഒരു
വായനാവിരുന്നൊരുക്കുകയാണ് കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക് സ്‌കൂള്‍. ആനുകാലിക
പ്രസിദ്ധീകരണങ്ങളുടെ വിപുലമായ പ്രദര്‍ശനമൊരുക്കി വായനയുടെ വിശാലമായ ലോകത്തിലേക്ക്
വിദ്യാര്‍ത്ഥികളെ നയിക്കുകയാണ് ഈ കലാലയം. 250 ലധികം വ്യത്യസ്‌തമായ മാസികകളാണ്
പ്രദര്‍ശനത്തിനുള്ളത്. വിദ്യാഭ്യാസം, വിനോദം, ആരോഗ്യം, യാത്ര, വിജ്ഞാനം,
കാര്‍ഷികം, അദ്ധ്യാത്മികം, തൊഴില്‍ തുടങ്ങി വിവിധ വിഷയങ്ങളിലായി പ്രസിദ്ധീകരണങ്ങള്‍
തരം തിരിച്ചിരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍
പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍
ഉപാസന ഡയറക്‌ടര്‍ റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍ ക്ലാസ് നയിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കൈമലയില്‍, പ്രിന്‍സിപ്പല്‍, ഫാ. ജോണ്‍സണ്‍
പാലപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ